ക്രിസ്തുമസ്സ്,ഈസ്റ്റെര്‍ ഒഴിവുകാലത്തു ഇവിടെ ഏതാണ്ടെല്ലാവരും ടൂറ് പോകുക പതിവാണ്.അങ്ങിനെ ഒരു ഈസ്റ്റെറിന് Sweet water tented campല്‍ പോകാന്‍ ഞങ്ങളും ഒരുങ്ങി.
sweet water tented campഎന്നതു serena hotel groupന്റെ luxury tents ആണ്.നെയ്രൊബിയില്‍ നിന്നു കാറില്‍ രണ്ടര മണിക്കൂര്‍ എടുക്കും അവിടെ എത്തി ചേരാന്‍. ഏതാണ്ട് രണ്ട് മണിക്കുര്‍ യാത്ര ചെയ്തപ്പോള്‍ Nanyuki എന്ന സ്ഥലമെത്തി.
ഇതിലൂടെയാണ് Equator line കടന്നു പോകുന്നത്.Equator എന്നു ബോര്‍ഡ് വെച്ചിടത്ത് ,അവിടെ നടത്തുന്ന demonstration കാണാനായി ഞങ്ങള്‍ ഇറങ്ങി.
ഒരു ബക്കറ്റിലെ വെള്ളത്തില്‍ ഒരു toothpick ഇട്ട് ഒരാള്‍ ബോര്‍ഡിന്റെ വലത്തുവശത്തേക്കു പത്തടി നടന്നു-ടൂത്ത് പിക്ക് clockwiseല്‍ കറങ്ങാന്‍ തുടങ്ങി. പിന്നിട് അയാല്‍ ബോര്‍ഡിന്റെ ഇടതുവശത്തേക്കു നടന്നു. നമ്മളെ അതിശയിപ്പിക്കുമാറ് ടൂത്ത് പിക്ക് anticlockwiseല്‍ കറങ്ങാന്‍ തുടങ്ങി.പിന്നിട് ബോര്‍ഡിന്റെ അടുത്തു ചെന്നു.ടൂത്ത് പിക്ക് steady ആയി. വളരെ അത്ഭുതകരമായ അനുഭവം.
അര മണിക്കൂര്‍ കൂടി യാത്ര ചെയ്തപ്പോള്‍ സെറീന സ്വീറ്റ് വാട്ടര്‍ ടെന്റില്‍ എത്തി.ഇതു സ്ഥിതി ചെയ്യുന്നത് 24000 ഏക്കര്‍ വിസ്താരമുള്ള Ol Pageta എന്ന private wild life conservancyയില്‍ ആണ്.ഇതിന്റെ ഉടമസ്ഥന്‍ മള്‍ടി മില്യനെയര്‍ ആയ Adnan Khashoggi[international arms dealar] ആയിരുന്നത്രെ.അദ്ദേഹം താമസ്സിച്ചിരുന്ന Ol Pageto House ഇപ്പോള്‍ ടൂറിസ്റ്റ് റിസോര്‍ട്ടാണ്.
സ്വീറ്റ് വാട്ടര്‍ ടെന്റെട് ക്യാബില്‍ ഏതാണ്ട് 30തോളം ടെന്റ്സ് ഉണ്ട്.ഡബ്ബിള്‍ബെഡ് അള്‍മാരി,ബാത്ത് റൂം ...തുടങ്ങിയ സൌകര്യമുള്ള ടെന്റുകള്‍ തുറക്കുന്നതും,അടക്കുന്നതും സിപ്പ് ഉപയോഗിച്ചാണ്.പല ഭാഗത്തും ജനലുകള്‍ ഉണ്ട്.ടെന്റിനു മുന്നിലുള്ള തടാകത്തില്‍ പല മൃഗങ്ങളും വെള്ളം കുടിക്കാനെത്തിയിരുന്നു.
ഉച്ചഭക്ഷണത്തിനുശേഷം ഈസ്റ്റെര്‍ പ്രമാണിച്ച് ചില entertainments ഉണ്ടായിരുന്നു. കുട്ടികള്‍ക്കായി face paintingഉം, പിന്നെ guests Vs staff കയറ്വലി മത്സരവും.
നാലുമണിയോടെ ഞങ്ങള്‍ ഗെയിം ഡ്രൈവിന്[മൃഗങ്ങളെ കാണാനായി]ഇറങ്ങി.ആദ്യം സന്ദര്‍ശിച്ചത് chimpanzee sanctuary യാണ്.ഏതാണ്ട് 26ഓളം orphaned chimpsനെ വനത്തിനിടയില്‍ കമ്പി വേലി കെട്ടി സംരക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ ഇവരെ കാണാനായി uwasi nyiro riverല്‍ കൂടി ഒരു ബോട്ട് യാത്ര ഉണ്ടായിരുന്നു.ചിമ്പാന്‍സികള്‍ കല്ലെടുത്ത് സന്ദര്‍ശകരെ എറിയുന്നതു കൊണ്ട് ബോട്ട് യാത്ര നിര്‍ത്തി വെച്ചു.ചിമ്പാസികളുടെ ഭാവഹാവാദികള്‍ മനുഷ്യരുമായി നല്ല സാമ്യമുണ്ട്.
പിന്നിട് പോയത് Marks എന്ന white tamed rhinoയെ കാണാനാണ്. ആസ്സാമിലെ കാസിരന്‍ഗാ നേഷനല്‍ പാര്‍ക്കില്‍ ആനപ്പുറത്തു കയറിയാണത്രെ കണ്ടാമൃഗത്തെ കാണാന്‍ പോകുന്നത്. ഇവിടെ ഞങ്ങല്‍ Marks കൈകൊണ്ട് തൊട്ടു.
വഴിയില്‍ പല മൃഗങ്ങളേയും കണ്ടു-ജിറാഫ്,ഗസെല്‍[ഒരു തരം മാന്‍], Gravy's-zebra., oryx....ഇങ്ങിനെ പലതും.പലയിടത്തും വെളുത്ത റൈനൊ പുല്ലുതിന്നുത് കാണാന്‍ കഴിഞ്ഞു.വൈറ്റ് റൈനോയുടെ ലിപ്സ്, ബ്ലേക്ക് റൈനോവിനെ അപേക്ഷിച്ച് വളരെ ബ്രോഡ് ആണ്.
ഇവിടെ രാത്രിഡ്രൈവും ഉണ്ട്-സിംഹങ്ങളെകാണാന്‍ രാത്രിവരാമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ടെന്റിലേക്കു മടങ്ങി.ഡിന്നറിനുശേഷം , റെസ്റ്റോറണ്ടില്‍ ഹോട്ടല്‍ സ്റ്റാഫ് അവതരിപ്പിച്ച നൃത്തപരിപാടി മനോഹരമായിരുന്നു.രാത്രി മഴ പെയ്യാന്‍ തുടങ്ങിയതിനാല്‍ ഗെയിം ഡ്രൈവിനായില്ല.
view of Mount Kenya from tent
പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ഇറങ്ങി.പല മൃഗങ്ങളേയും വഴിയരികില്‍ തന്നെ കൂട്ടമായി കാണാം.ഏറ്റവും ആകര്‍ഷിച്ചത് വൃക്ഷങ്ങളുടെ മുകളില്‍ കണ്ട colobus monkeyയാണ്. വെള്ളയും,കറുപ്പും കലര്‍ന്ന ഇവയുടെ നീണ്ട ഫര്‍ , ജാക്കറ്റ്,കേപ്..തുടങ്ങിയത് ഉണ്ടാക്കാനായി ഉപയോഗിച്ചു വരുന്നു എന്നറിഞ്ഞു..അതു കൊണ്ട് ഇവ endangered species ആണ്.
colobus-monkey
breakfastനു ശേഷം മടക്കയാത്രക്കൊരുങ്ങി.അടുത്ത ഈസ്റ്റര്‍ വെക്കേഷന്റെ പ്രതീക്ഷയില്‍..
മനോഹരമായ ചിത്രങ്ങളും,നല്ല വിവരണവും നല്‍കിയതിനു നന്ദി.ഇനിയും തുടരൂ....ആശംസകള്‍
ReplyDeleteഭൂമദ്ധ്യ രേഖയിലെ അത്ഭുതം ശരിക്കും അത്ഭുതമായീട്ടൊ..!!
ReplyDeleteനല്ല കാഴ്ചകൾ...!
ചിത്രങ്ങളും വളരെ നല്ലത്..
ആശംസകൾ...
നേരില്‍ കാണാന്‍ പറ്റാത്ത, കാണാന്‍ ഭാഗ്യമില്ലാത്ത പലതും കണ്ടു
ReplyDeleteനന്ദി
പോസ്റ്റ് അതി മനോഹരം
Equator line ലെ അനുഭവം ശരിക്കും അത്ഭുതം തന്നെ... colobus monkey യെ കണ്ടാല്‍ ശരിക്കും മനുഷ്യനാണെന്നേ തോന്നൂ... ആഫ്രിക്കന്‍ സവാരി തുടരട്ടെ... അത് ഞങ്ങള്‍ക്കായി എഴുതപ്പെടട്ടെ.... അഭിനന്ദനങ്ങള്‍...
ReplyDeleteഅടുത്ത ഒരു പരിചയക്കാരന്‍ ആന പാപ്പാന്‍ ആയതുകൊണ്ട് ഒരു കാരക്കോലിന്റെ ബലത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ആനയെ മാറ്റി തളക്കാറുണ്ട്. പക്ഷെ ഇയാള്‍ rhino യെ തൊട്ടു ഇരിക്കുന്നത് കണ്ടപ്പോള്‍ എന്റെ മുട്ട് കൂട്ടിടിച്ചു. പിന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ അല്ലെ 2 കരിങ്കല്‍ കുറ്റി [അതോ മരമോ?] കണ്ടത്.. ഇപ്പൊ സമാധാനം ആയി... നന്നായിട്ടുണ്ട് . ആശംസകള്‍ !!
ReplyDeleteവളരെ മനോഹരമായ വിവരണവും ചിത്രങ്ങളും.അത്ഭുതവും സന്തോഷവും തോന്നി.ആശംസകള്‍.
ReplyDeleteഇനിയും കാണുന്ന കാഴ്ചകളുടെ പടങ്ങള്‍ ഇടൂ, അതെങ്കിലും കാണാല്ലോ ഞങ്ങള്‍ക്കു്. നമ്മുടെ റാന്തലല്ലേ അവിടെ തൂങ്ങിക്കിടക്കുന്നതു്!
ReplyDeleteചിത്രങ്ങളും വിവരണവും നന്നായി.....
ReplyDeleteചിത്രങ്ങളും വിവരണവും പതിവ് പോലെ തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നവ... ആ കാണ്ടാമൃഗം ഒന്നും ചെയ്യില്ലേ? എന്നാല്‍ പോലും അതിനെ ഒന്ന് തൊടണമെങ്കില്‍ ചില്ലറ ധൈര്യം പോരാ... ആ റാന്തല്‍ വിളക്കിന്‍റെ ചിത്രം വളരെ നന്നായിരിക്കുന്നു... ഇനി എങ്ങോട്ടാ അടുത്ത യാത്ര..
ReplyDeleteഭൂമിയിലെ നടുമദ്ധ്യത്തിലുള്ള ഈ കെനിയൻ കാണാകാഴ്ച്ചകൾ കാണിച്ചീബൂലോഗം സുന്ദരമാക്കി കേട്ടൊ ജ്യോ...
ReplyDeleteഒപ്പമീവിവരണങ്ങളും കലക്കീട്ടാാ..
Krishnakumar,വീ.കെ,ramanika,Thalayambalath,ഗോപീകൃഷ്ണന്‍,typist,ചാണക്യന്‍,ജിമ്മി,ബിലാത്തിപട്ടണം,ദിവാരേട്ടന്‍..
ReplyDeleteനന്ദി-വന്നതിന്,നല്ല അഭിപ്രായം അറിയിച്ച് പ്രോത്സാഹനം തന്നതിന്
ദിവാരേട്ടോ,കളിയാക്കേണ്ട-നെയ് റോബി നാഷനല്‍ പാര്‍ക്കില്‍ പോയപ്പോള്‍ ഒരു guardന്റെസഹായത്തോടെ ഒരു പുള്ളിപുലിയുടെ[tamed] കഴുത്തില്‍ കയ്യിട്ട് ഫോട്ടോ എടുക്കാനായി ഞാന്‍ ഒരുങ്ങിയതാണ്-ഒരു മരക്കുറ്റിയുടെ മറപോലും ഇല്ലാതെ!! പിന്നെ MD[എന്റെ മേനേജിങ്ങ് ഡയറക്ടെര്‍]എതിര്‍ത്തതിനാല്‍ വേണ്ടെന്നു വെച്ചു.
ജ്യോ,
ReplyDeleteകളിയാക്കിയത് അല്ല ട്ടോ. ഞാന്‍ ശരിക്കും പേടിച്ചു പോയെടോ..
neril kaanan kothichu pokunna drishyangal.......
ReplyDeleteജ്യോ ... അസൂയാവഹം .
ReplyDeleteഒരു കാണ്ടാമൃഗത്തിനെ തൊടാന്ന് വെച്ചാല്‍ ചില്ലറക്കാര്യമാണോ ?
ആഫ്രിക്കല്‍ ഭൂഖണ്ഡത്തില്‍ എന്നാണാവോ കാലുകുത്താന്‍ പറ്റുക. പറ്റീലെങ്കില്‍ ഇതുപോലുള്ള പോസ്റ്റുകള്‍ കണ്ട് കൊതിക്കുക തന്നെ. ആ വിളക്ക് തൂക്കിയിട്ടിരിക്കുന്ന പടം മനോഹരം .
ദിവാരേട്ടാ-സന്തോഷായി.
ReplyDeleteജയരാജ്--നന്ദി-വന്നതിനും,അഭിപ്രായത്തിനും.
നിരക്ഷരന്‍,താങ്കളാണ് എന്റെ ഈ ബ്ലോഗ് എഴുതാനുള്ള പ്രചോദനം.അന്നു മുതല്‍ ഇന്നു വരെ ഞാന്‍ എന്റെ മലയാളം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു.ഇത്രയധികം travel blogഎഴുതുന്ന താങ്കളുടെ ഈ വഴിയുള്ള വരവ് ഒരുപാട് സന്തോഷം നല്‍കി.തീര്‍ച്ചയായും കുടുംബമൊത്ത് നെയ് റോബി സന്ദര്‍ശിക്കണം.
ജ്യോ
ReplyDeleteഞാനൊരാള്‍ക്ക് പ്രചോദനമായി എന്നത് വളരെ സന്തോഷിപ്പിക്കുന്നു. എന്നെക്കൊണ്ട് അത്രയെങ്കിലും ആയല്ലോ. തീര്‍ച്ചയായും നെയ്‌റോബിയില്‍ പോകുന്നതായിരിക്കും . V.R.S. എസ്സ്.നുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പെന്‍ഷന്‍ സ്കീം വര്‍ക്ക് ഔട്ട് ആയാല്‍ പിന്നെ എപ്പോ പോയെന്ന് ചോദിച്ചാല്‍ മതി :)
dubaiയില്‍ നിന്ന് മൂന്നരെ-നാല് മണിക്കൂറേ എടുക്കൂ ഇവിടെയെത്താന്‍-വരുമ്പോള്‍ പറയൂ.
ReplyDeleteഈ വഴി വരുമ്പോൽ ആഫ്രിക്കയിൽ പോയത് പോലെ തോന്നും എന്തായാലും അക്ഷരമറിയാത്തവനെ കൂട്ടുപിടിച്ചുള്ള ഈ പോക്ക് നന്നാവുന്നുണ്ട്. എനിക്കും ആഗ്രഹമുണ്ട്, ആഗ്രഹിക്കാൻ ടിക്കറ്റ് വേണ്ടല്ലോ!!!
ReplyDeleteഅക്ഷരമറിയാത്തവനെ കൂട്ടുപിടിച്ചുള്ള ഈ പോക്ക്.....
ReplyDeleteഹഹഹഹിഹിഹി...നന്ദന തന്റെ കമന്റ് വായിച്ച് ഒരുപാട് ചിരിച്ചു.കുരുട്ട്ബുദ്ധി.
നന്ദി.
നന്ദനാ ... മാണ്ടാ മാണ്ടാ :) :)
ReplyDeleteജ്യോ, നീ ചിരിച്ചു എന്ന് പറഞ്ഞില്ലേ എന്നാൽ ഞാൻ ശരിക്കും ചിരിച്ചത് നിരക്ഷരന്റെ മലബാറിലെ മാണ്ടാ മാണ്ടാ വായിച്ചിട്ടാണ് ട്ടോ!! (വേണ്ട എന്നതിന് മാണ്ടാ എന്ന് പറയുന്നത് കേൽക്കാൻ ശരിക്കും രസാ)
ReplyDeleteസഞ്ചാരം ഒത്തിരി ഇഷ്ട്ടമാണ് ;പക്ഷെ ,സഞ്ചരിക്കാനാകുന്നില്ല . ആഫ്രിക്കന്‍ അനുഭവങ്ങള്‍ മനോഹരം !!!1
ReplyDeletesm sadique- ആശ്വാസവാക്കുകല്‍ക്ക് ഇവിടെ മൂല്യമില്ലെന്നറിയാം.ആത്മവിശ്വാസം കൈവിടരുത്.
ReplyDeleteഈ വഴി വന്നതിന് വളരെ നന്ദി
വണ്ടർഫുൾ....this is a safari itself ,that too with
ReplyDeletea safe pocket ....
ആഫ്രിക്കന്‍ സഫാരി ഉഗ്രന്‍..
ReplyDeleteചിത്രങ്ങളും അതിമനോഹരം.. (എനിക്ക് ആ റാന്തല്‍ വിളക്കിന്റെ പടം ഭയങ്കര ഇഷ്ടായി ട്ടോ)..
നീരുഭായി പറഞ്ഞതുപോലെ കാണ്ടാമൃഗതിനെ തൊട്വാന്നൊക്കെ വച്ചാല്‍.. അചൂയ.അചൂയ...
ആഫ്രിക്കയുടെ ചരിത്രം, സംസ്കാരം, കലകള്‍
ReplyDeleteഎന്നീ മേഖലകളിലേക്കുകൂടി യാത്ര ചെയ്യാന്‍ ശ്രമിക്കുക.
അഭിനന്ദനങ്ങള്‍
നല്ല വിവരണവും മനോഹരമായ ചിത്രങ്ങളും......ആശംസകള്‍.
ReplyDeletemanoharamayittundu.....nalla chithrangalum..
ReplyDeleteതാരകന്‍,സുമേഷ്,Bijli,Diya--നന്ദി,വായിച്ചതിനും,നല്ല അഭിപ്രായത്തിനും.
ReplyDeletedoctor,താങ്കളുടെ suggestion വായിച്ചതിനു ശേഷം ഈയുള്ളവള്‍ ആകെ ഒരു confusionനില്‍ ആണ്- ശ്രമിച്ചു നോക്കണം എന്ന ആഗ്രഹം ഇല്ലാതില്ല-കഴിയുമോ എന്നറിയില്ല.വളരെ നന്ദി.
മനോഹരമായ ചിത്രങ്ങള്‍, ചേച്ചീ...
ReplyDeleteഇതൊക്കെ കാണാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.
അതിമനോഹരമായ ചിത്രങ്ങളാണ്. നല്ല പോസ്റ്റ്.
ReplyDeleteശ്രീയെ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കയായിരുന്നു.നന്ദി
ReplyDeleteകുമാരന്‍-നന്ദി
ഫോട്ടോ കാണിച്ചു കൊതിപ്പിക്കുവാണല്ലോ? എന്നാണോ ഇവിടെ ഒക്കെ കറങ്ങാന്‍ പറ്റുക?
ReplyDeletevalare nannaayittundu, vivaranavum photosum...
ReplyDeletekeep posting
regards
നല്ല യാത്രാബ്ലോഗ്. എല്ലാം സൂക്ഷിച്ചു വച്ചോളൂ കേട്ടോ. ഒരിക്കല്‍ ഇതെല്ലാം കൂടി സമാഹരിക്കണം.
ReplyDeletesuraj-ഒരു നിമിത്തം പോലെ ഇവിടെ എത്തിപ്പെട്ടതാണ്-
ReplyDeleterainbow-വായിച്ചതിനും അഭിപ്രായത്തിനും നന്ദി
ഗീത-ഞാന്‍ ബ്ലോഗ് എഴുതാന്‍ തുടങ്ങിയത് തന്നെ പിന്നിട് മറിച്ചു നോക്കാനാണ്-നന്ദി
ഒരു ആഫ്രിക്കന്‍ ടൂര്‍ ഫ്രീ ആയി ഒത്തുകിട്ടിയ അനുഭൂതി.
ReplyDeleteനല്ല ചിത്രങ്ങളും , വിവരണവും .. ശരിക്കും ഇഷ്ടമായി.
ആശംസകള്‍
**jyo-
ReplyDeleteവരച്ച ചിത്രങ്ങള്‍ കണ്ട് അല്‍ഭുതപ്പെട്ടു പോയി!!!!!!
പിന്നെ അതിന്റെ കൂടെ ഓസ്സിനൊരു ആഫ്രിക്കന്‍ പര്യടനവും...
ഹോ! ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണം? ഈ ദിവസം ധന്യമായി എന്നേ പറയേണ്ടു.
എത്തിപെടാൻ അല്പം വൈകി.. അല്ലെങ്കിലും വൈകി എത്തിയാ ശീലം.. നല്ല വിവരണം. ഒപ്പം ചിത്രങ്ങളൂം. .നിങ്ങളെയൊക്കെ സമ്മതിച്ചിരിക്കുന്നു.. ഇവിടെ നേരെ ചൊവ്വെ കേരളം കാണാൻ കഴിഞ്ഞിട്ടില്ല..
ReplyDeleteഎനിക്കിവിടെ ഒരു കെനിയൻ കൂട്ടുകാരനുണ്ട്. അയാൾ പറയറുണ്ട് അവിടുത്തെ സ്ഥലങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും. ഒരു പ്രാവശ്യം ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്. പോകണോ എന്നാലോചിക്കുകയായിരുന്നു.
ReplyDeleteഇതു കൂടി വായിച്ചപ്പോൾ ഒന്നു കൂടി അത് ബലപ്പെട്ടു.
നന്ദി.വിവരണങ്ങൾക്ക്
നല്ല യാത്ര വിവരണം, ഒരു ടൂര്‍ പോയ പ്രതീതി.
ReplyDeleteഹംസ-വരവിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteവയാടി-അഭിപ്രായം വായിച്ച് എന്റെ ഈ ദിവസ്സം ധന്യമായി.നന്ദി
manoraj-വായിച്ചതിന് നന്ദി-സത്യം പറഞ്ഞാല്‍ ഞാനും കേരളം ശരിക്കൊന്നു കണ്ടിട്ടില്ല-ഇപ്പോളാണ് ടൂറിന്,സമയവും,അവസരവും കിട്ടിത്തുടങ്ങിയത്.
മാത്തൂരാന്‍,വന്നതിനും അഭിപ്രായത്തിനും നന്ദി.ഇനി സംശയിക്കേണ്ട-കെനിയ കാണാന്‍ പുറപ്പെട്ടോളൂ.
സുനില്‍-വന്നതിനും,അഭിപ്രായത്തിനും നന്ദി.