ഇന്ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സെന്റ്റും, ടൈം സ്ക്വൊയറും കാണാനാണുദ്ദേശം. താമസ്സിച്ചിരുന്ന ക്ലബ്-ക്വാര്‍ട്ടേഴ്സിനടുത്തുള്ള കോഫീ ഷോപ്പില്‍ നിന്ന് ബ്രേക്ഫാസ്റ്റ് കഴിച്ച് ഞങ്ങള്‍ പതുക്കെ റോഡരികിലൂടെ റേയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.കാലത്തായതിനാല്‍ നല്ല ഉന്മേഷം തോന്നി. ഉച്ചയായാല്‍ പൊള്ളുന്ന വെയില്‍ ആണ്.
10മിനിട്ട് ട്രേയിന്‍ യാത്ര ചെയ്തപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റേഷനെത്തി. അടുത്തുള്ള St.Patrick's Cathedral ലക്ഷ്യമാക്കി നടന്നു.ഇത് അമേരിക്കായിലെ ഏറ്റവും വലിയ റോമന്‍ കാത്തലിക് ചര്‍ച്ച് ആണ്.12 side chapels ഉള്ള ഈ ചര്‍ച്ചിന്റെ ഉള്ളിലെ stained-glass ജനവാതിലുകള്‍ അതിമനോഹരമാണ്. ഈ ചര്‍ച്ചിലെ വിശ്വവിഖ്യാതമായ Rose Window,നിര്‍മ്മിച്ചത് പ്രശസ്ത കലാകാരനായ Charles Con nick ആണ്.
Rockefeller center നെ അഭിമുഖീകരിച്ചാണ് സെന്റ്-പാട്രിക് കത്തീട്രല്‍ സ്ഥിതി ചെയ്യുന്നത്.Manhattan ടൌണിന്റെ മദ്ധ്യത്തില്‍ 22 ഏക്കര്‍ സ്ഥലത്ത്, 19 ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഉള്ള ഒരു private commercial plazaയാണ് റോക്ക്ഫെല്ലര്‍ സെന്റര്‍. ഇത് നിര്‍മ്മിച്ചത് റോക്ക്ഫെല്ലര്‍ കുടുംബമാണ്. John D Rockefeller Jr ആ ണ് ഇതിന്റെ സ്ഥാപകന്‍.
പല ഓഫീസ്സുകള്‍,റെസ്റ്റോറെന്റുകള്‍,സിനിമ ബ്രോഡ് കാസ്റ്റിങ്ങ് സ്റ്റേഷനുകള്‍,മ്യൂസിക് ഹാള്‍,ഷോപ്പുകള്‍ നിറഞ്ഞതാണ് റോക്ക്ഫെല്ലര്‍ സെന്റര്‍. .ഈ പ്ലാസയുടെ പലയിടങ്ങളിലും പ്രസിദ്ധരായ പല കലാകാരന്മാരുടെയും ശ്രേഷ്ഠ്മായ സൃഷ്ടികള്‍ കാണാം.
Statue of Atlas
പല ഓഫീസ്സുകള്‍,റെസ്റ്റോറെന്റുകള്‍,സിനിമ ബ്രോഡ് കാസ്റ്റിങ്ങ് സ്റ്റേഷനുകള്‍,മ്യൂസിക് ഹാള്‍,ഷോപ്പുകള്‍ നിറഞ്ഞതാണ് റോക്ക്ഫെല്ലര്‍ സെന്റര്‍. .ഈ പ്ലാസയുടെ പലയിടങ്ങളിലും പ്രസിദ്ധരായ പല കലാകാരന്മാരുടെയും ശ്രേഷ്ഠ്മായ സൃഷ്ടികള്‍ കാണാം.
Statue of Atlas
ഈ പ്ലാസായുടെ സെന്ററിലുള്ള 70നിലയുള്ള GE Building വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ്. ഇതിന്റെ മുകളിലെ ഒബ്സെര്‍വേഷന്‍ ഡെസ്ക്കില്‍ [Top Of The Rock] നിന്നാല്‍ ന്യൂയോക്ക് സിറ്റി മുഴുവന്‍ തടസ്സങ്ങളില്ലാതെ കാണാം. NBC [National Broadcasting Company]യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് ഈ കെട്ടിടത്തിലാണ്.
GE Building--Rockefeller Center
റൊക്ക്ഫെല്ലര്‍ പ്ലാസായിലെ മറ്റൊരു ബില്‍ഡിങ്ങിലാണ് Radio City Music Hall. Music concert നടത്താനായി 6000സീറ്റുകളുള്ള തിയ്യറ്റര്‍ ആണിത്.ഒരു കാലത്ത് ഇത് ലോകത്തിലെ ഏറ്റവും വലിയതും മേന്മയുള്ളതുമായ തിയ്യറ്റര്‍ ആയിരുന്നു.
Radio City Music Center
GE Building--Rockefeller Center
റൊക്ക്ഫെല്ലര്‍ പ്ലാസായിലെ മറ്റൊരു ബില്‍ഡിങ്ങിലാണ് Radio City Music Hall. Music concert നടത്താനായി 6000സീറ്റുകളുള്ള തിയ്യറ്റര്‍ ആണിത്.ഒരു കാലത്ത് ഇത് ലോകത്തിലെ ഏറ്റവും വലിയതും മേന്മയുള്ളതുമായ തിയ്യറ്റര്‍ ആയിരുന്നു.
Radio City Music Center
പ്ലാസയുടെ താഴെയുള്ള കഫെറ്റേരിയായില്‍ സ്വര്‍ണ്ണനിറത്തിലുള്ള Prometheus[Greek mythology hero]ന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രതിമയുണ്ട്. UNനിലെ അംഗങ്ങളായ രാജ്യങ്ങളുടേയും, അമേരിക്കായുടെ വിവിധ സംസ്ഥാനങ്ങളുടേയും 200ഓളം കൊടികള്‍ ചുറ്റും കാണാം.
Statue of Prometheus
പിന്നീട് ഞങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും സജീവമായ time squareല്‍ എത്തി.ധാരാളം ഷോപ്പിങ്ങ് മാള്‍സ്സും,ഹോട്ടലുകളും,തിയ്യറ്ററുകളും,നൈറ്റ്ക്ലബ്സും നിറഞ്ഞതാണ് ടൈം സ്ക്വൊയര്‍ .ന്യൂയോക്കിലെ മറ്റൊരു സ്റ്റോക്ക് എക്സ്ചേയ്ച് ആയ NASDAQ ഇവിടെയാണ്. ഇവിടെത്തെ ജനാവലി കണ്ടപ്പോള്‍ തൃശൂര്‍ പൂരം കണ്ട് മടങ്ങുന്ന തിരക്കാണ് ഓര്‍മ്മ വന്നത്.
Times Square
Times Square
NASDAQന് മുന്നില്‍
ഇവിടെയുള്ള Madame Tussauds Wax Museum കാണാന്‍ ഞങ്ങള്‍ ടിക്കറ്റ് എടുത്തു.വിവിധ മേഖലയില്‍ പ്രസിദ്ധരായ വ്യക്തികളുടെ മെഴുകുപ്രതിമകള്‍ ജീവനുള്ളത് പോലെ തോന്നി.പലയിടത്തും മനുഷ്യര്‍ പ്രതിമകള്‍ പോലെനിന്ന് കാഴ്ചക്കാര്‍ വരുമ്പോള്‍ പേടിപ്പിക്കുന്നത് രസകരമായി .അവിടെ തിയ്യറ്ററില്‍ പ്രദര്‍ശിപ്പിച്ച 4D film വളരെ വിഭിന്നമായിരുന്നു.ഫിലിം കാണുന്നതിനിടയില്‍ ഇരിക്കുന്ന സീറ്റ് ചലിപ്പിച്ചും,മുഖത്തേക്ക് വെള്ളം തെറിപ്പിച്ചും ചിത്രത്തെ യാഥാര്‍ത്ഥമാക്കി.
Marie Tussaud എന്ന ഫ്രഞ്ച് കലാകാരിയാണ് ഇതിന്റെ സ്ഥാപക.മേരിയുടെ അമ്മ, Dr.Philip എന്ന ഒരു ഫിസിഷ്യന്റെ വീട്ടുജോലിക്കാരിയായിന്നു .വാക്സ് പ്രതിമയുണ്ടാക്കുന്ന കലാകാരന്‍ കൂടിയായിരുന്ന ഡോക്ടര്‍ ,മേരിക്ക് തന്റെ കലാചാതുര്യം പകര്‍ന്ന് കൊടുത്തു.ഡോക്ടറുടെ മരണത്തിന്ന് ശേഷം മേരി അദ്ദേഹത്തിന്റെ മെഴുകു പ്രതിമാശേഖരത്തിന്റെ അനന്തരാവകാശിയായി.1835ല്‍ അവര്‍ ലണ്ടനില്‍ ആദ്യത്തെ വാക്സ് മ്യൂസിയം തുറന്നു.