ഒരു ഇടവേളക്ക് ശേഷം ആഫ്രിക്കായിലേക്ക് തിരിച്ചു വരാം
കൊളംബിയ ഐസ് ഫീല്‍ഡ്
മോന്‍ Vancouver[Canada]ലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയായില്‍ പഠിക്കുന്ന സമയം.അവനെ കാണാനായി പുറപ്പെട്ടതാണ്. കൂട്ടത്തില്‍ അല്പം കനഡാ ദര്‍ശനവും.
നെയ്രൊബിയില്‍[കെനിയ]നിന്ന് ആദ്യം ഞങ്ങള്‍ ബോബെയിലെത്തി. ബോബെയില്‍ നിന്ന് 7 മണിക്കൂറിലധികം എടുത്തു Hongkongല്‍ എത്താന്‍.അവിടെ നിന്ന് 12മണിക്കൂര്‍ വാങ്കോവറില്‍ എത്താനും-ഇരുന്നും,നടന്നും,റ്റി.വി കണ്ടും,ഭക്ഷണം കഴിച്ചും... വല്ലാത്ത മുഷിപ്പു തോന്നിയ നീണ്ട യാത്ര. വാങ്കോവര്‍ എയര്‍ പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്ന മോനെകണ്ടപ്പോള്‍ യാത്രാക്ഷീണമെല്ലാം പെട്ടെന്ന് മാറി.
നെയ്രൊബിയില്‍[കെനിയ]നിന്ന് ആദ്യം ഞങ്ങള്‍ ബോബെയിലെത്തി. ബോബെയില്‍ നിന്ന് 7 മണിക്കൂറിലധികം എടുത്തു Hongkongല്‍ എത്താന്‍.അവിടെ നിന്ന് 12മണിക്കൂര്‍ വാങ്കോവറില്‍ എത്താനും-ഇരുന്നും,നടന്നും,റ്റി.വി കണ്ടും,ഭക്ഷണം കഴിച്ചും... വല്ലാത്ത മുഷിപ്പു തോന്നിയ നീണ്ട യാത്ര. വാങ്കോവര്‍ എയര്‍ പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്ന മോനെകണ്ടപ്പോള്‍ യാത്രാക്ഷീണമെല്ലാം പെട്ടെന്ന് മാറി.
ബൊംബെയില്‍ കുറെ കാലം ഒരുമിച്ചുണ്ടായിരുന്ന വളരെ അടുത്ത കൂട്ടുകാര്‍ കനഡായിലെ കാള്‍ഗരി എന്ന സ്ഥലത്തേക്ക് മൈഗ്രേറ്റ് ചെയ്തിട്ട് ഏതാണ്ട് 12വര്‍ഷമായി. ഞങ്ങള്‍ വരുന്ന വിവരമറിഞ്ഞ് അവര്‍ ലീവ് എടുത്ത് ഞങ്ങളോടൊപ്പം പോകേണ്ട സ്ഥലങ്ങള്‍ വരെ തിട്ടപ്പെടുത്തി, കാത്തിരിപ്പാണ്.
ഒരാഴ്ച്ച വാങ്കോവറില്‍ തങ്ങിയ ശേഷം ഞങ്ങള്‍ കാള്‍ഗരിയിലേക്ക് യാത്ര തിരിച്ചു- ഒരു മണിക്കുര്‍ പ്ലെയിന്‍ യാത്ര. കാള്‍ഗരി എയര്‍പോര്‍ട്ടില്‍ ഒരു പൂകൂടയില്‍ ചോക്കളേറ്റും,കനഡാ ഫ്ലേഗും,പ്രോഗ്രാം ലിസ്റ്റും,വെല്‍കംnoteഉം,പൂക്കളും..എല്ലാമായാണ് അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തത്.
കാള്‍ഗരി എയര്‍പോര്‍ട്ടില്‍
പിന്നെ ഒരാഴ്ച്ച Canadian Rockies ഞങ്ങള്‍ ഒരുമിച്ചു നടത്തിയ വിനോദയാത്ര അവിസ്മരണീയമാണ്.
കനഡായുടെ പടിഞ്ഞാറുവശത്തുള്ള മലനിരകള്‍ കനേഡിയന്‍ റോക്കീസ് എന്ന പേരില്‍ അറിയപ്പെടുന്നു.
കനഡായുടെ പടിഞ്ഞാറുവശത്തുള്ള മലനിരകള്‍ കനേഡിയന്‍ റോക്കീസ് എന്ന പേരില്‍ അറിയപ്പെടുന്നു.
Canadian Rockies
റോഡിന്റെ ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും,കോണിഫെറസ്[കോണ്‍ രൂപത്തില്‍] മരങ്ങളും നിറഞ്ഞ ഈ മലകള്‍ വളരെ ആകര്‍ഷകമാണ്.ആഗസ്റ്റ് മാസമായതിനാല്‍ നല്ല കാലാവസ്ഥ.
കൂട്ടുകാരുടെ താമസ്സസ്ഥലമായ സിറ്റാടെലില്‍ നിന്ന് 124കി.മീ യാത്ര ചെയത് ആല്‍ബെര്‍ട്ടാ പ്രോവിന്‍സ്സിലെ Banff എന്ന ടൌണില്‍ എത്തി.ഇടയില്‍ ഒരു തടാകത്തിനടുത്ത് ഇറങ്ങി ഞങ്ങള്‍ കൊണ്ടുവന്നിരുന്ന ബ്രെയ്ക് ഫാസ്റ്റ് കഴിച്ചു.
on the way
Columbia ice-fieldലേക്കാണ് ഇന്നത്തെ യാത്ര.ബാന്‍ഫില്‍ നിന്ന് പിന്നേയും 75കി.മീ യാത്ര ചെയ്താണ് ഞങ്ങള്‍ അവിടെ എത്തിചേര്‍ന്നത്. ഇത് ബാന്‍ഫിന്റെ വടക്കെ അറ്റത്ത് കനേഡിയന്‍ റോക്കീസ്സിലുള്ള എറ്റവും വലിയ[area-389sq.km ] മഞ്ഞുപാടമാണ്. ഇതിലെ ഐസ് ഷീറ്റുകളുടെ കട്ടി 328 അടി തൊട്ട് 2000അടി വരെയാണ്.ഇതില്‍ നിന്ന് 8 glaciers ഉല്‍ഭവിക്കുന്നുണ്ട്.അതിലൊന്നായ Athabasca glacier ആണ് ഞങ്ങളുടെ ലക്ഷ്യം .
മുകളിലേക്ക് കയറുന്ന വഴിയില്‍ നിന്നു തന്നെ,നാവ് രൂപത്തില്‍ റോഡിലേക്കിറങ്ങി വരുന്ന ഗ്ലേഷിയര്‍ കാണാം. അത്തബാസ്ക ഗ്ലേഷിയറിന് മുന്നിലുള്ള'' കൊളംബിയ ഐസ് ഫീല്‍ഡ് വിസിറ്റേഴ്സ് സെന്ററില്‍'' ഇറങ്ങി ഞങ്ങള്‍ ഗ്ലേഷിയര്‍ സന്ദര്‍ശിക്കാനുള്ള റ്റിക്കറ്റ് എടുത്തു.വേനല്‍ക്കാലത്ത് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.
Tongue of Athabasca Glacier
view from the road
ഗ്ലേഷിയറിന് മുകളില്‍ പോകാനായി പ്രത്യേക സവിശേഷതകളുള്ള ബസ്സുകള്‍ ഉണ്ട് [ice explorer]. വലിയ ടയറുകളും,ശക്തിയേറിയ എഞ്ചിനും ഉള്ള ഈ ബസ്സിന് കുത്തനെ കയറാനും,ഇറങ്ങാനും,സ്കിഡ് ചെയ്യാതെ ഐസിലൂടെ ഓടാനും കഴിയും.പോകുന്ന വഴിക്ക് ബസ്സിന്റെ ഡ്രൈവര്‍ ഈ ഐസ്ഫീല്‍ഡിന്റെ ചരിത്രമെല്ലാം വിശദമായി വിവരിച്ചു.
Ice Explorer
ഈ ബസ്സ് ഏതാണ്ട് 5കി.മി.അത്തബാസ്ക ഗ്ലേഷിയറിന്റെ ഉള്ളിലേക്ക് കൊണ്ടുപോകും. നടുവിലായി ഞങ്ങള്‍ 20മിനിട്ടോളം ഇറങ്ങി നടന്നു.അതിന്റെ ഉപരിതലത്തില്‍ കുറച്ചു ഭാഗം വിനോദസഞ്ചാരികള്‍ക്ക് നടക്കാനായി തയ്യാറാക്കിയിട്ടുണ്ട്.
on Athabasca glacier
ഈ ഗ്ലേഷിയറിന് 6കി.മി നീളവും,1കി.മി വീതിയും ഉണ്ട് .ഗ്ലോബല്‍ വാമിങ്ങ് കാരണം ഇതിന്റെ വിസ്താരം എല്ലാ വര്‍ഷവും കുറഞ്ഞു കൊണ്ടിരിക്കുന്നു.മഞ്ഞു പെയ്യുന്ന ഐസ് ഫീല്‍ഡ് തികച്ചും വിസ്മയജനകമാണ്.
ആഹ്ലാദത്തിമര്‍പ്പില്‍ മഞ്ഞോ തണുപ്പോ ഞങ്ങല്‍ക്ക് അനുഭവപ്പെട്ടില്ല.ഈ ഗ്ലേഷിയറില്‍ നിന്ന് വേനല്‍ക്കാലത്ത് ഉരുകി ഒഴുകുന്ന വെള്ളം പല തടാകങ്ങളേയും നദികളേയും നിറക്കുന്നു.
എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനായി ഒരുപിടി കുളിരുന്ന അനുഭവങ്ങളുമായി ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.നാളെ യാത്ര Banff gondolaകാണാനായാണ്.