[ഇന്ന് ,ഏപ്രില്‍24ന് എന്റെ ഈ ബ്ലോഗ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ അവസരത്തില്‍ എന്നെ ബ്ലോഗ് ഉണ്ടാക്കാന്‍ പഠിപ്പിച്ച, മലയാളത്തിലെഴുതാന്‍ സഹായിച്ച, എനിക്ക് എല്ലാവിധ പിന്തുണയും തന്ന എന്റെ ബ്ലോഗ് ഗുരു കാദംബരിയോട് നന്ദി പറയുന്നു. പിന്നെ നല്ല അഭിപ്രായമിട്ട് എനിക്ക് വിണ്ടുമെഴുതാന്‍ പ്രേരണ നല്‍കിയ നിങ്ങള്‍ ഓരോരുത്തരോടും]
നെയ്റോബിയില്‍ നിന്ന് ഏതാണ്ട് 140കി.മി സഞ്ചരിച്ചാല്‍ നക്കുറു ടൌണിലെത്താം. നക്കുറു കെനിയായിലെ നാലാമത്തെ വലിയ ടൌണ്‍ ആണ്. പോകുന്ന വഴിക്ക് ആഫ്രിക്കായുടെ റിഫ്റ്റ് വാലി കാണാം .റിഫ്റ്റ് വാലി കാണാനായി റോഡിലുള്ള വ്യൂ പോയിന്റില്‍ ഞങ്ങളിറങ്ങി.താഴേക്കുള്ള കാഴ്ച അതി മനോഹരമാണ്.
Rift valley -view point
റിഫ്റ്റ് വാലി ഉണ്ടാവുന്നത് ഭൂമിയുടെ ഉപരിതലത്തില്‍ അഗ്നിപര്‍വ്വതസ്പോടനം മൂലമുണ്ടായ വിള്ളല്‍ കൊണ്ടാണത്രെ. ആഫ്രിക്കന്‍ റിഫ്റ്റ് വാലി[6000മൈല്‍]വടക്ക് ലെബനോനില്‍ നിന്നു തുടങ്ങി,തെക്ക് മൊസ്സാമ്പിക് വരെ നിണ്ടു കിടക്കുന്നു.ഇത് കെനിയയെ രണ്ടായി വിഭജിക്കുന്നു. വാലിയില്‍ ധാരാളം അഗ്നിപര്‍വ്വതങ്ങളും,അമ്ല തടാകങ്ങളും,ഉപ്പു തടാകങ്ങളും, ചൂടുവെള്ളതടാകങ്ങളും,കൃഷി ഭൂമിയും കാണപ്പെടുന്നു.
Sarova lion hill lodgeല്‍ ആണ് ഞങ്ങള്‍ മുറി എടുത്തിരുന്നത്. ധാരാളം കോട്ടേജുകളും,മറ്റുപല സൌകര്യങ്ങളും ഉള്ള മനോഹരമായ ഈ ഹോട്ടല്‍ നക്കുറു നാഷനല്‍ പാര്‍ക്കിന്റെ ഉള്ളിലാണ്. ഉച്ച ഭക്ഷണത്തിനു ശേഷം അല്പം വിശ്രമിച്ച് ഞങ്ങള്‍ ഗെയിം ഡ്രൈവിനിറങ്ങി[മൃഗങ്ങളെ കാണാന്‍]-
Sarova -Cottages
വഴിയില്‍ മരങ്ങളില്‍ ചാടി നടക്കുന്ന ബബൂണ്‍സ്[വലിയതരം കുരങ്ങ്],പുല്‍ പ്രദേശത്ത് നടക്കുന്ന കണ്ടാമൃഗങ്ങള്‍,വിശ്രമിക്കുന്ന സിംഹങ്ങള്‍,ഓടിക്കളിക്കുന്ന മാന്‍ കൂട്ടങ്ങള്‍,പുല്‍ മേയുന്ന സീബ്രകള്‍, വൈല്‍ട് ബഫാലൊ, പിന്നെ ജിറാഫ്...ഇങ്ങിനെ പല മൃഗങ്ങളെയും കണ്ടു.
. wild buffalo
സീബ്രാ-തടാകത്തിനു മുന്നില്‍
നാഷണല്‍ പാര്‍ക്കിനോടനുബന്ധിച്ച നക്കുറു തടാകമാണ് വിനോദ സഞ്ചാരികളുടെ ആകര്‍ഷണം. നക്കുറു തടാകം ഒരു ആഴം കുറഞ്ഞ അമ്ലതടാകമാണ്.
പതിനായിരക്കണക്കിന് pink flamingosനെയും,pelicansനേയും ഈ തടാകത്തില്‍ കാണാം.
പിങ്ക് ഫ്ലമിങ്ങ്ഗൊ
പെലിക്കന്‍
ഫ്ലമിങ്ങ്ഗോസ്സിന്റെ ഭക്ഷണമായ blue-green algaeഈ തടാകത്തില്‍ ധാരാളം വളരുന്നുണ്ടത്രെ. കാലാവസ്ഥ മാറുന്നതനുസരിച്ച് ഈ പക്ഷികള്‍ അടുത്തുള്ള തടാകങ്ങളിലേക്ക് കൂട്ടങ്ങളായി പറന്നു പോകാറുണ്ട്. തീരത്ത് നിരയായി നില്‍ക്കുന്ന പിങ്ക് ഫ്ലമിങ്ങ് ഗോസ്സിന്റെയും,വെള്ള പെലിക്കന്‍സ്സിന്റേയും കൂട്ടങ്ങള്‍ മനസ്സിന് സന്തോഷം തരുന്ന ഒരു കാഴ്ചയാണ്. തടാകത്തിന്റെ മറുവശത്തായി അഗ്നിപര്‍വ്വത-മലകളാണ്.
പെലിക്കന്‍
തടാകത്തിനു മുന്നില്‍
സന്ധ്യക്ക് ഹോട്ടലില്‍ തിരിച്ചെത്തി. രാത്രി ഭക്ഷണത്തിനു മുന്‍പ് ,വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ ആദിവാസി നൃത്തം വളരെ നന്നായിരുന്നു-പലരും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. തുടര്‍ന്ന് വിപുലമായ ഡിന്നര്‍.
ആദിവാസി നൃത്തം
പുലര്‍ച്ചെ 6.30ന് വീണ്ടും ഗെയിം ഡ്രൈവിനു പോയി.ഈ തവണ മരങ്ങളില്‍ കണ്ടു വരുന്ന leopardനെ അന്വേഷിച്ചായിരുന്നു യാത്ര.പക്ഷെ ഭാഗ്യമുണ്ടായില്ല.
കാറിനു മുന്നില്‍ സാവധാനത്തില്‍ പ്രൌഢിയോടെ റോട് മുറിച്ചു കടക്കുന്ന സിംഹരാജാവിനെ ഞങ്ങള്‍ ശ്വാസമടക്കി കണ്ടു .നക്കുറു തടാകത്തിനടുത്തു നിര്‍ത്തി പക്ഷികളെ വീണ്ടും കണ്‍കുളിര്‍ക്കെ കണ്ടു.
ഞങ്ങലുടെ കാറില്‍ നിന്ന്
തിരിച്ച് വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് മടക്കയാത്രക്കൊരുങ്ങി.