Friday, April 23, 2010

നക്കുറു തടാകം-കെനിയ

[ഇന്ന് ,ഏപ്രില്‍24ന്  എന്റെ ഈ ബ്ലോഗ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ അവസരത്തില്‍ എന്നെ ബ്ലോഗ് ഉണ്ടാക്കാന്‍ പഠിപ്പിച്ച, മലയാളത്തിലെഴുതാന്‍ സഹായിച്ച, എനിക്ക് എല്ലാവിധ പിന്തുണയും തന്ന എന്റെ   ബ്ലോഗ് ഗുരു   കാദംബരിയോട് നന്ദി പറയുന്നു. പിന്നെ നല്ല അഭിപ്രായമിട്ട് എനിക്ക് വിണ്ടുമെഴുതാന്‍ പ്രേരണ നല്‍കിയ നിങ്ങള്‍ ഓരോരുത്തരോടും]


നെയ്റോബിയില്‍ നിന്ന് ഏതാണ്ട് 140കി.മി സഞ്ചരിച്ചാല്‍ നക്കുറു ടൌണിലെത്താം. നക്കുറു കെനിയായിലെ നാലാമത്തെ വലിയ ടൌണ്‍ ആണ്. പോകുന്ന വഴിക്ക് ആഫ്രിക്കായുടെ റിഫ്റ്റ് വാലി കാണാം .റിഫ്റ്റ് വാലി കാണാനായി റോഡിലുള്ള വ്യൂ പോയിന്റില്‍ ഞങ്ങളിറങ്ങി.താഴേക്കുള്ള കാഴ്ച അതി മനോഹരമാണ്.                                               Rift valley -view point
റിഫ്റ്റ് വാലി  ഉണ്ടാവുന്നത്  ഭൂമിയുടെ ഉപരിതലത്തില്‍   അഗ്നിപര്‍വ്വതസ്പോടനം മൂലമുണ്ടായ  വിള്ളല്‍ കൊണ്ടാണത്രെ. ആഫ്രിക്കന്‍ റിഫ്റ്റ് വാലി[6000മൈല്‍]വടക്ക് ലെബനോനില്‍  നിന്നു തുടങ്ങി,തെക്ക് മൊസ്സാമ്പിക് വരെ നിണ്ടു കിടക്കുന്നു.ഇത് കെനിയയെ രണ്ടായി വിഭജിക്കുന്നു.  വാലിയില്‍   ധാരാളം അഗ്നിപര്‍വ്വതങ്ങളും,അമ്ല തടാകങ്ങളും,ഉപ്പു തടാകങ്ങളും, ചൂടുവെള്ളതടാകങ്ങളും,കൃഷി ഭൂമിയും കാണപ്പെടുന്നു.


Sarova lion hill lodgeല്‍ ആണ് ഞങ്ങള്‍ മുറി എടുത്തിരുന്നത്.  ധാരാളം കോട്ടേജുകളും,മറ്റുപല സൌകര്യങ്ങളും ഉള്ള മനോഹരമായ ഈ ഹോട്ടല്‍ നക്കുറു നാഷനല്‍ പാര്‍ക്കിന്റെ ഉള്ളിലാണ്. ഉച്ച ഭക്ഷണത്തിനു ശേഷം അല്പം വിശ്രമിച്ച് ഞങ്ങള്‍ ഗെയിം ഡ്രൈവിനിറങ്ങി[മൃഗങ്ങളെ കാണാന്‍]-


                                                          Sarova -Cottages


വഴിയില്‍ മരങ്ങളില്‍ ചാടി നടക്കുന്ന ബബൂണ്‍സ്[വലിയതരം കുരങ്ങ്],പുല്‍ പ്രദേശത്ത് നടക്കുന്ന കണ്ടാമൃഗങ്ങള്‍,വിശ്രമിക്കുന്ന സിംഹങ്ങള്‍,ഓടിക്കളിക്കുന്ന മാന്‍ കൂട്ടങ്ങള്‍,പുല്‍ മേയുന്ന സീബ്രകള്‍,  വൈല്‍ട് ബഫാലൊ, പിന്നെ ജിറാഫ്...ഇങ്ങിനെ പല മൃഗങ്ങളെയും കണ്ടു.


.                                                                   wild buffalo

                                             സീബ്രാ-തടാകത്തിനു മുന്നില്‍
  

നാഷണല്‍    പാര്‍ക്കിനോടനുബന്ധിച്ച നക്കുറു തടാകമാണ് വിനോദ സഞ്ചാരികളുടെ ആകര്‍ഷണം. നക്കുറു തടാകം ഒരു ആഴം കുറഞ്ഞ അമ്ലതടാകമാണ്.


പതിനായിരക്കണക്കിന് pink flamingosനെയും,pelicansനേയും ഈ തടാകത്തില്‍ കാണാം.


                                                          പിങ്ക് ഫ്ലമിങ്ങ്ഗൊ

                                                                         പെലിക്കന്‍

ഫ്ലമിങ്ങ്ഗോസ്സിന്റെ ഭക്ഷണമായ blue-green algaeഈ തടാകത്തില്‍ ധാരാളം വളരുന്നുണ്ടത്രെ. കാലാവസ്ഥ  മാറുന്നതനുസരിച്ച്   ഈ പക്ഷികള്‍ അടുത്തുള്ള തടാകങ്ങളിലേക്ക് കൂട്ടങ്ങളായി പറന്നു പോകാറുണ്ട്. തീരത്ത് നിരയായി നില്‍ക്കുന്ന പിങ്ക് ഫ്ലമിങ്ങ് ഗോസ്സിന്റെയും,വെള്ള പെലിക്കന്‍സ്സിന്റേയും  കൂട്ടങ്ങള്‍ മനസ്സിന് സന്തോഷം തരുന്ന ഒരു കാഴ്ചയാണ്. തടാകത്തിന്റെ മറുവശത്തായി അഗ്നിപര്‍വ്വത-മലകളാണ്.                                                                   പെലിക്കന്‍

                                                                  തടാകത്തിനു മുന്നില്‍
 

സന്ധ്യക്ക് ഹോട്ടലില്‍ തിരിച്ചെത്തി. രാത്രി ഭക്ഷണത്തിനു മുന്‍പ് ,വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ  ആദിവാസി നൃത്തം വളരെ നന്നായിരുന്നു-പലരും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. തുടര്‍ന്ന് വിപുലമായ ഡിന്നര്‍.

                                                                   ആദിവാസി നൃത്തം


   

പുലര്‍ച്ചെ 6.30ന്  വീണ്ടും ഗെയിം ഡ്രൈവിനു പോയി.ഈ തവണ മരങ്ങളില്‍ കണ്ടു വരുന്ന leopardനെ അന്വേഷിച്ചായിരുന്നു യാത്ര.പക്ഷെ ഭാഗ്യമുണ്ടായില്ല.


കാറിനു മുന്നില്‍   സാവധാനത്തില്‍ പ്രൌഢിയോടെ റോട് മുറിച്ചു കടക്കുന്ന  സിംഹരാജാവിനെ ഞങ്ങള്‍ ശ്വാസമടക്കി കണ്ടു .നക്കുറു തടാകത്തിനടുത്തു നിര്‍ത്തി പക്ഷികളെ വീണ്ടും കണ്‍കുളിര്‍ക്കെ കണ്ടു.


                                                     ഞങ്ങലുടെ കാറില്‍ നിന്ന്
തിരിച്ച് വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് മടക്കയാത്രക്കൊരുങ്ങി.           
                                    
              


48 comments:

 1. വിവരണവും, ചിത്രങ്ങളും നല്ലതാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇംഗ്ലീഷിന്റെ അതിപ്രസരം ഒഴിവാക്കാന്‍ ശ്രമിക്കുക [അഭിപ്രായം പറയുന്നതില്‍ മുഷിയില്ലല്ലോ?]. സിംഹരാജന്റെ നില്‍പ്പ് കണ്ടപ്പോള്‍ അവന്‍ ചെമ്മണ്ണൂര്‍ [എന്റെ നാട്] ഉള്ള ഏതോ വെളിംപറമ്പില്‍ ആണെന്ന് തോന്നി.

  ReplyDelete
 2. നക്കറുവിലൂടെ ഞാനും നടന്നു . കുറെ ദൂരം......... നല്ല അനുഭവം !

  ReplyDelete
 3. ഒന്നാം വാര്‍ഷികം ഗംഭീരം..വിഭവസമൃദ്ധം,വിരുന്ന്..!
  “തീരത്ത് നിരയായി നില്‍ക്കുന്ന പിങ്ക് ഫ്ലമിങ്ങ് ഗോസ്സിന്റെയും,വെള്ള പെലിക്കന്‍സ്സിന്റേയും കൂട്ടങ്ങള്‍ മനസ്സിന് സന്തോഷം തരുന്ന ഒരു കാഴ്ചയാണ്.”
  തിര്‍ച്ചയായും സന്തോഷമായി...അഭിനന്ദനങ്ങള്‍ !

  ReplyDelete
 4. ഇപ്രാവശ്യം ഫോട്ടോസ് ഒക്കെ നന്നായിരിക്കുന്നു .. ആ പിങ്ക് ഫ്ലെമിങ്ഗോ .. കൂട്ടം കുറച്ചു സൂം ചെയ്തു എടുക്കാമായിരുന്നു .. :)

  ReplyDelete
 5. ആദ്യം തന്നെ ‘ഒന്നാം വാർഷികാശംസകൾ...’

  പതിവു പോലെ വിവരണവും ചിത്രങ്ങളും മനോഹരമായിരിക്കുന്നു...
  ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ അറിയിക്കുന്ന ‘ജ്യോ‘ക്ക് അഭിനന്ദനങ്ങൾ...

  ഇനിയും അടുത്ത യാത്രക്കായി ഞങ്ങൾ കത്തിരിക്കുന്നു...

  ReplyDelete
 6. Jyo...
  പിറന്നാള്‍ ആശംസകള്‍....

  ഇത്തവണ ഗംഭീരമായി യാത്ര... ആധികാരികം... സമഗ്രം എന്നൊക്കെ പറയാറുള്ളതുപോലെ... ചിത്രങ്ങളും വിവരണങ്ങളും നല്ല അനുഭവമായി... എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍

  ReplyDelete
 7. വാര്‍ഷികാഘോഷത്തിന് ആശംസകള്‍ :)

  ചിത്രങ്ങളും വിവരണം ഒന്നിനൊന്നു മിച്ചം.

  ReplyDelete
 8. ചിത്രങ്ങളും വിവരണങ്ങളും ഇഷ്ടമായി.

  ബ്ലോഗ് വാര്‍ഷികാശംസകള്‍!

  ReplyDelete
 9. ആശംസകള്‍
  ഇനിയും ഇതുപോലെ മനോഹരങ്ങളായ പല പോസ്റ്റുകളും പ്രതീക്ഷിക്കുന്നു

  ReplyDelete
 10. ഒന്നാം വാർഷിക ആശംസകൾ

  ഇപ്രാവശ്യവും വിവരണവും ചിത്രങ്ങളും നന്നായി..

  ReplyDelete
 11. നല്ല ചിത്രങ്ങളും വിവരണവും...പക്ഷിച്ചിത്രങ്ങള്‍ ഏറെ നന്നായി...

  ReplyDelete
 12. Judeson-നന്ദി.താങ്കളുടെ ബ്ലോഗില്‍ എത്തിപ്പെടാന്‍ ഇതുവരെ കഴിഞ്ഞില്ല.

  ദിവാരേട്ടന്‍-ഇംഗ്ലീഷിന്റെ അതിപ്രസരം എനിക്കും തോന്നീട്ടോ.ഹഹഹ.കുറേയൊക്കെ ശരിയാക്കിയിട്ടൂണ്ട്.ബാക്കി പറഞ്ഞു തരണേ.ഇവിടത്തെ കാട് ചെമ്മണൂരിലെ വെളിംപറമ്പ് പോലെയൊക്കെയേ ഉള്ളു-ഏറെ കുറ്റിചെടികളും,ഇലയില്ലാത്ത കുറെ മരങ്ങളും.വന്നതില്‍ സന്തോഷം.

  Sadique-താങ്കള്‍ക്ക് പോസ്റ്റ് ഇഷടമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

  ഒരു നുറുങ്ങ്-നിങ്ങളെല്ലാവരും ഇത് വായിക്കാന്‍ വന്നു എന്നതാണെന്റെ സന്തോഷം.

  Toms-സൂം ചെയ്തെങ്കിലും നന്നായി കിട്ടിയില്ല.തടാകത്തില്‍ വെള്ളം കുറവായതിനാല്‍ പക്ഷികള്‍ കുറച്ചകലെയായിരുന്നു.പിന്നെ ഫോട്ടോഗ്രാഫിയുട അ ആ ഇ ഈ ,പോലും എനിക്കറിയില്ല.അടുത്ത തവണ ഒരു കൈ നോക്കുന്നുണ്ട്.

  വീ.കെ-ആശംസകള്‍ക്കും,പ്രോത്സാഹനത്തിനും വളരെ നന്ദി.

  thalayambalath-വളരെ നന്ദി-നല്ല അഭിപ്രായത്തിനും ആശംസകള്‍ക്കും

  ഹംസ-വന്നതില്‍ വളരെ സന്തോഷം.

  ശ്രീ-എന്റെ അക്ഷരതെറ്റുകള്‍ കുറഞ്ഞു തുടങ്ങീട്ടോ.പോസ്റ്റ് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.

  ramanika-നിങ്ങളുടെയൊക്കെ നല്ല അഭിപ്രായങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.പോസ്റ്റുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

  മാത്തൂരാന്‍-നന്നായി എന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.

  ശിവ-കുറച്ചു നാളായി കാണാറില്ലല്ലോ.വന്നതില്‍ വളരെ സന്തോഷം.പക്ഷികളെ സൂം ചെയ്തെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന മനപ്രയാസമുണ്ട്-ഒന്നു കൂടി അവിടെ പോകുന്നുണ്ട്.

  ReplyDelete
 13. പിറന്നാള്‍ ആശംസകള്‍!!

  വിവരണവും ചിത്രങ്ങളും നന്നായി

  ReplyDelete
 14. ആഹാ... വാര്‍ഷികാഘോഷം വെടിക്കെട്ടോടെയാണല്ലോ... ഇതൊക്കെ കാണാനും വേണം ഭാഗ്യം. പിന്നെ wild baffalo യ്ക്ക് പകരം bison അല്ലേ ശരി. ബ്ലോഗ് വാര്‍ഷികാശംസകള്‍. ഇനിയും പോന്നോട്ടെ...

  ReplyDelete
 15. ബ്ലോഗ് വാര്‍ഷികാശംസകള്‍...
  ചിത്രങ്ങളും വിവരണവും ആയി വിഭവങ്ങള്‍ ധാരാളമായി നല്‍കിയ വര്‍ഷിക പൊസ്റ്റ് നന്നായി.
  ആ സ്ഥലങ്ങളൊക്കെ ചുറ്റിത്തിരിച്ചെത്തിയ ഒരു സുഖം കിട്ടി.

  ReplyDelete
 16. ബ്ലോഗിന് എന്റെ പിറന്നാള്‍ ആശംസകള്‍ . പിന്നെ ഒന്നിനൊന്ന് മെച്ചമായി ഓരോ പോസ്റ്റുകളും ഞങ്ങളിലേക്ക് എത്തിച്ചു തന്ന ജ്യോ എന്ന എഴുത്തുകാരിക്ക് എല്ലാ നന്മകളും നേരുന്നു.തുടരുക...

  ReplyDelete
 17. പടങ്ങളൊക്കെ ഗംഭീരം. ഒന്നാം വാര്‍ഷികാശംസകള്‍..!

  ReplyDelete
 18. ഒഴാക്കന്‍-ഈ വഴി വന്നതിന് നന്ദി.

  ജിമ്മി-നന്ദി.bisonനും buffaloയും ഒരു familyയില്‍ പെടുന്നു.ആഫ്രിക്കയില്‍ cape buffaloഎന്നും,ഏഷ്യയില്‍ water buffalo എന്നും,നോര്‍ത്ത് അമേരിക്കയില്‍ buffaloഎന്നും വിളിക്കുന്നു.ബാക്കി രാജ്യങ്ങളില്‍ bison എന്നും.

  റാംജി-വായിച്ചതിനു നന്ദി.

  ഗോപീകൃഷ്ണന്‍,എഴുത്തുകാരി എന്ന് പ്രയോഗം കാര്യമായി എഴുതാത്ത ഈയുള്ളവള്‍ക്ക് ഇഷ്ടായി.

  കുമാരന്‍-സന്തോഷം

  ReplyDelete
 19. കുറച്ചുകൂടി വിശദമായി എഴുതാമായിരുന്നില്ലേ??എന്തായാലും കാഴ്ചകളൊക്കെ ഇഷ്ടപ്പെട്ടു...ആശംസകള്‍ ....സസ്നേഹം

  ReplyDelete
 20. G.manu-നന്ദി ഈ വഴി വന്നതിനും,വായിച്ചതിനും

  യാത്രികന്‍-വിശദമായി എഴുതിയാല്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് മുഷിപ്പുതോന്നാം-സമയക്കുറവുകൊണ്ട്.വായിച്ചതിന് നന്ദി.

  ReplyDelete
 21. അതി മനോഹരം ഈ ചിത്രങ്ങളും വിവരണവും..
  ഇവിടെ ആദ്യമായാണ്‌, നന്ദി

  ReplyDelete
 22. ആഫ്രിക്കന്‍ കാഴ്ചകളിലൂടെ കടന്നുപോകുന്വോള്‍
  ശാന്തമായ തടാകങ്ങളും
  സ്വാതന്ത്ര്യത്തിന്‍െറ പക്ഷിക്കൂട്ടങ്ങളും
  വന്യതയുടെ ഭാവങ്ങളും
  നല്ല സംവേദനതലമൊരുക്കുന്നു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 23. ഒന്നാം വാര്‍ഷികാശംസകള്!!!! നല്ല പടംസ്, നല്ല വിവരണംസ്!!

  ReplyDelete
 24. Waw....its really amazing....

  jyo nannayittundu
  pirannal ashamskal...
  keep it up...

  ReplyDelete
 25. Ranjith-സന്ദര്‍ശനത്തിനു നന്ദി.

  ഡോക്ടര്‍-വായിച്ചതിന് നന്ദി.

  captain-വന്നതിനും,അഭിപ്രായത്തിനും നന്ദി.

  Geetha-Thank you

  ReplyDelete
 26. aniverssary wishes..
  good snaps..
  best wishes

  ReplyDelete
 27. ആഫ്രിക്ക!!!
  അതിമനോഹരമായ ഒരു ചിത്രം!!!
  ഹൃദയംനിറഞ്ഞ ആശംസകള്‍!!

  ReplyDelete
 28. സുന്ദരികളായ flamingo-കളും pelikan-കളും.
  ഈ സിങ്കമെന്താ ഇങ്ങനെ ഇരിക്കുന്നെ...ഒരു ഉന്മേഷമില്ലാതെ!!
  ആഫ്രിക്ക ഒരു സംഭവമാണല്ലേ...!!നല്ല ഫോട്ടോസ്.

  ReplyDelete
 29. നല്ല ഫോട്ടോസ്.
  സുന്ദരികളായ flamingo'കളും pelican'നുകളും.
  പക്ഷെ ആ സിങ്കമെന്താ ഒരു ഉന്മേഷമില്ലാതെ..!!

  ReplyDelete
 30. the man to walk with-thank you

  ജോയ്-സന്ദര്‍ശനത്തിന് നന്ദി.

  സിബു-ഫോട്ടോയില്‍ കാണുമ്പോള്‍ ഏറുകൊണ്ട പട്ടിയെപോലെ തോന്നിക്കുമെങ്കിലും,സിംഹത്തെ നേരില്‍ അടുത്ത് കാണുമ്പോള്‍ ദേഹത്തൊരു വിറവരും കേട്ടോ.

  ReplyDelete
 31. നല്ല ചിത്രങ്ങളും വിവരണവും.പിന്നെ ,ആശംസകള്‍...

  ReplyDelete
 32. ചിത്രങ്ങളും വിവരണവും വളരെ ഇഷ്ടമായി.. കൂട്ടത്തില്‍ പിറന്നാള്‍ ആശംസകളും.....

  ReplyDelete
 33. Krishnakumar,Sumesh,-ആശംസകള്‍ക്ക് നന്ദി

  ReplyDelete
 34. പ്രിയ സുഹൃത്തേ,
  ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
  മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
  താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ.http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്‍ലൈന്‍ കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.

  www.malayalalokam.ning.com
  --

  ReplyDelete
 35. S K പൊറ്റെക്കാടിന്റെ യാത്രാ കുറിപ്പുകള്‍ വായിച്ചതില്‍ പിന്നെ ആഫ്രിക്ക എന്റെ ഒരു വീക്നെസ്സ് ആണ്. അഫ്രിക്ക കാണുക എന്നതു ഇന്നും ഒരു സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നമായി കിടക്കുന്നു. ആഫ്രിക്കയെ പറ്റി ആരു എന്തെഴുതിയാലും അതു വായിക്കാന്‍ എനിക്കൊരു ഹരമാണ്. ഇതു വരെ കാണാത്ത ഒരേയോരു വന്‍കരയും അതു തന്നെ. ആഫ്രിക്കന്‍ അനുഭവം പങ്കു വെക്കുന്നതിനു കാനിച്ച സന്മനസ്സിനു ആശംസകള്‍

  ReplyDelete
 36. വഴിപോക്കന്‍,വായിച്ചതിനും അഭിപ്രായത്തിനും നന്ദി.ഒരു ഒഴിവുകാലം ആഫ്രിക്കക്കായി മാറ്റിവെക്കൂ.

  ReplyDelete
 37. "ഒന്നാം വാർഷികാശംസകൾ" വിവരണം ഇഷ്ടമായി. താങ്ക്‌സ് jyo. :)

  ReplyDelete
 38. ഞാനൊരു പുതിയ ഫോട്ടോ ബ്ലോഗ് തുടങ്ങി. വായിക്കാന്‍ ക്ഷണിക്കുന്നു.

  ReplyDelete
 39. എല്ലാം വളരെ നന്നായി.

  ReplyDelete
 40. vayady,mini-വന്നതിന് നന്ദി

  ReplyDelete
 41. ഒന്നാം വാർഷികാശംസകൾ ഒന്നിത്തിരി വൈകിയാലും അർപ്പിച്ചുകൊള്ളുന്നൂ
  പടങ്ങളെപ്പോലെ വരികളും കേമം!

  ReplyDelete
 42. മുരളി-നന്ദി

  ReplyDelete
 43. lovely!and what's ur guru kadambari's blog?

  ReplyDelete
 44. maithreyi-‘കാദംബരിയുടെ ലോകം’ഇപ്പോള്‍ active blog അല്ല.

  ReplyDelete
 45. ചേച്ചിപ്പെണ്ണ്-നന്ദി

  ReplyDelete