Tuesday, May 18, 2010

കനേഡിയന്‍ മലനിരകളിലൂടെ ഒരു വിനോദയാത്ര-ഒന്ന്

ഒരു ഇടവേളക്ക് ശേഷം ആഫ്രിക്കായിലേക്ക്  തിരിച്ചു വരാം

കൊളംബിയ ഐസ് ഫീല്‍ഡ്

മോന്‍ Vancouver[Canada]ലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയായില്‍ പഠിക്കുന്ന സമയം.അവനെ കാണാനായി പുറപ്പെട്ടതാണ്. കൂട്ടത്തില്‍ അല്പം കനഡാ ദര്‍ശനവും. 


നെയ്രൊബിയില്‍[കെനിയ]നിന്ന് ആദ്യം ഞങ്ങള്‍ ബോബെയിലെത്തി. ബോബെയില്‍ നിന്ന് 7 മണിക്കൂറിലധികം എടുത്തു Hongkongല്‍ എത്താന്‍.അവിടെ നിന്ന് 12മണിക്കൂര്‍ വാങ്കോവറില്‍ എത്താനും-ഇരുന്നും,നടന്നും,റ്റി.വി കണ്ടും,ഭക്ഷണം കഴിച്ചും... വല്ലാ‍ത്ത മുഷിപ്പു തോന്നിയ നീണ്ട യാത്ര. വാങ്കോവര്‍ എയര്‍ പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്ന മോനെകണ്ടപ്പോള്‍ യാത്രാക്ഷീണമെല്ലാം പെട്ടെന്ന് മാറി.


ബൊംബെയില്‍ കുറെ കാലം ഒരുമിച്ചുണ്ടായിരുന്ന വളരെ അടുത്ത കൂട്ടുകാര്‍ കനഡായിലെ കാള്‍ഗരി എന്ന സ്ഥലത്തേക്ക് മൈഗ്രേറ്റ് ചെയ്തിട്ട് ഏതാണ്ട് 12വര്‍ഷമായി. ഞങ്ങള്‍ വരുന്ന വിവരമറിഞ്ഞ് അവര്‍ ലീവ് എടുത്ത് ഞങ്ങളോടൊപ്പം പോകേണ്ട സ്ഥലങ്ങള്‍ വരെ തിട്ടപ്പെടുത്തി, കാത്തിരിപ്പാണ്.


ഒരാഴ്ച്ച വാങ്കോവറില്‍ തങ്ങിയ ശേഷം ഞങ്ങള്‍ കാള്‍ഗരിയിലേക്ക് യാത്ര തിരിച്ചു- ഒരു മണിക്കുര്‍ പ്ലെയിന്‍ യാത്ര. കാള്‍ഗരി എയര്‍പോര്‍ട്ടില്‍ ഒരു പൂകൂടയില്‍ ചോക്കളേറ്റും,കനഡാ ഫ്ലേഗും,പ്രോഗ്രാം ലിസ്റ്റും,വെല്‍കംnoteഉം,പൂക്കളും..എല്ലാമായാണ് അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തത്.




                                                       കാള്‍ഗരി  എയര്‍പോര്‍ട്ടില്‍

പിന്നെ ഒരാഴ്ച്ച Canadian Rockies ഞങ്ങള്‍ ഒരുമിച്ചു നടത്തിയ വിനോദയാത്ര അവിസ്മരണീയമാണ്.


കനഡായുടെ പടിഞ്ഞാറുവശത്തുള്ള മലനിരകള്‍ കനേഡിയന്‍ റോക്കീസ് എന്ന പേരില്‍ അറിയപ്പെടുന്നു.



                                                     Canadian Rockies


റോഡിന്റെ ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും,കോണിഫെറസ്[കോണ്‍ രൂപത്തില്‍] മരങ്ങളും നിറഞ്ഞ ഈ മലകള്‍ വളരെ ആകര്‍ഷകമാണ്.ആഗസ്റ്റ് മാസമായതിനാല്‍ നല്ല കാലാവസ്ഥ. 


കൂട്ടുകാരുടെ താമസ്സസ്ഥലമായ  സിറ്റാടെലില്‍ നിന്ന് 124കി.മീ യാത്ര ചെയത് ആല്‍ബെര്‍ട്ടാ പ്രോവിന്‍സ്സിലെ Banff എന്ന ടൌണില്‍ എത്തി.ഇടയില്‍ ഒരു തടാകത്തിനടുത്ത് ഇറങ്ങി ഞങ്ങള്‍ കൊണ്ടുവന്നിരുന്ന    ബ്രെയ്ക് ഫാസ്റ്റ് കഴിച്ചു.



                                                             on the way


  Columbia ice-fieldലേക്കാണ് ഇന്നത്തെ യാത്ര.ബാന്‍ഫില്‍ നിന്ന് പിന്നേയും 75കി.മീ യാത്ര ചെയ്താണ് ഞങ്ങള്‍ അവിടെ എത്തിചേര്‍ന്നത്. ഇത് ബാന്‍ഫിന്റെ വടക്കെ അറ്റത്ത് കനേഡിയന്‍ റോക്കീസ്സിലുള്ള  എറ്റവും വലിയ[area-389sq.km ] മഞ്ഞുപാടമാണ്. ഇതിലെ ഐസ് ഷീറ്റുകളുടെ കട്ടി 328 അടി തൊട്ട് 2000അടി വരെയാണ്.ഇതില്‍ നിന്ന് 8 glaciers ഉല്‍ഭവിക്കുന്നുണ്ട്.അതിലൊന്നായ Athabasca glacier ആണ് ഞങ്ങളുടെ ലക്ഷ്യം .  


മുകളിലേക്ക് കയറുന്ന വഴിയില്‍ നിന്നു തന്നെ,നാവ് രൂപത്തില്‍ റോഡിലേക്കിറങ്ങി വരുന്ന ഗ്ലേഷിയര്‍ കാണാം. അത്തബാസ്ക ഗ്ലേഷിയറിന് മുന്നിലുള്ള'' കൊളംബിയ ഐസ് ഫീല്‍ഡ് വിസിറ്റേഴ്സ് സെന്ററില്‍'' ഇറങ്ങി ഞങ്ങള്‍ ഗ്ലേഷിയര്‍ സന്ദര്‍ശിക്കാനുള്ള  റ്റിക്കറ്റ് എടുത്തു.വേനല്‍ക്കാലത്ത് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.




 
      Tongue of Athabasca  Glacier

                                               
                                  view from the road


ഗ്ലേഷിയറിന് മുകളില്‍ പോകാനായി പ്രത്യേക സവിശേഷതകളുള്ള ബസ്സുകള്‍ ഉണ്ട് [ice explorer]. വലിയ ടയറുകളും,ശക്തിയേറിയ എഞ്ചിനും ഉള്ള ഈ ബസ്സിന് കുത്തനെ കയറാനും,ഇറങ്ങാനും,സ്കിഡ് ചെയ്യാതെ ഐസിലൂടെ ഓടാനും കഴിയും.പോകുന്ന വഴിക്ക് ബസ്സിന്റെ ഡ്രൈവര്‍ ഈ ഐസ്ഫീല്‍ഡിന്റെ  ചരിത്രമെല്ലാം  വിശദമായി  വിവരിച്ചു.



                                                            Ice  Explorer



 ഈ ബസ്സ് ഏതാണ്ട് 5കി.മി.അത്തബാസ്ക ഗ്ലേഷിയറിന്റെ ഉള്ളിലേക്ക് കൊണ്ടുപോകും. നടുവിലായി ഞങ്ങള്‍ 20മിനിട്ടോളം  ഇറങ്ങി നടന്നു.അതിന്റെ ഉപരിതലത്തില്‍ കുറച്ചു ഭാഗം വിനോദസഞ്ചാരികള്‍ക്ക് നടക്കാനായി തയ്യാറാക്കിയിട്ടുണ്ട്.


                                          on  Athabasca glacier






ഈ ഗ്ലേഷിയറിന് 6കി.മി നീളവും,1കി.മി വീതിയും ഉണ്ട്  .ഗ്ലോബല്‍ വാമിങ്ങ് കാരണം ഇതിന്റെ  വിസ്താരം എല്ലാ വര്‍ഷവും  കുറഞ്ഞു കൊണ്ടിരിക്കുന്നു.മഞ്ഞു പെയ്യുന്ന ഐസ്  ഫീല്‍ഡ് തികച്ചും വിസ്മയജനകമാണ്. 

ആഹ്ലാദത്തിമര്‍പ്പില്‍ മഞ്ഞോ  തണുപ്പോ ഞങ്ങല്‍ക്ക് അനുഭവപ്പെട്ടില്ല.ഈ ഗ്ലേഷിയറില്‍ നിന്ന് വേനല്‍ക്കാലത്ത് ഉരുകി ഒഴുകുന്ന വെള്ളം പല തടാകങ്ങളേയും നദികളേയും നിറക്കുന്നു.






എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനായി ഒരുപിടി കുളിരുന്ന അനുഭവങ്ങളുമായി  ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.നാളെ യാത്ര Banff  gondolaകാണാനായാണ്.

47 comments:

  1. ജോ, കേരളത്തിലിപ്പോള്‍ കൊല്ലുന്ന ചൂടാണ്.....
    നിങ്ങളുടെ ചിത്രം കാണുമ്പോള്‍ തന്നെ ഒരു തണുപ്പ് ഫീല്‍ ചെയ്യുന്നു....... മനോഹരമായിരിക്കുന്നു.... എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  2. both photos & narration are gr8

    ReplyDelete
  3. ഭൂമിയില്‍ ഇങ്ങിനെയുള്ള സ്ഥലങ്ങളും ഉണ്ട് അല്ലെ; നമുക്കിവിടെ plenty of sand ഉണ്ടല്ലോ... കി. കി. കി.

    ReplyDelete
  4. പ്രലോഭനീയമായ ചിത്രങ്ങൾ....
    നല്ല വിവരണം.

    ReplyDelete
  5. കാണാത്ത കുറെ കാഴ്ചകള്‍ മനോഹരമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരിച്ച് തന്നത് വായിച്ചപ്പോള്‍ കൊതി തോന്നി.
    ഇതൊക്കെ ചിത്രങ്ങളിലൂടെ കണ്ടു മനസ്സിലാക്കാനെങ്കിലും കഴിയുന്നല്ലോ എന്ന സമാധാനം.
    ഭാവുകങ്ങള്‍.

    ReplyDelete
  6. എത്ര മനോഹരമായ ചിത്രങ്ങൾ ,വീണ്ടും വീണ്ടും കണ്ടു.
    ഒരിക്കലും കാണാൻ കഴിയാത്തിടം(?) കാട്ടിതരുന്നതിനു നന്ദി .........

    ReplyDelete
  7. എന്നെ കാനടയിലേക്ക് എടുപ്പിക്കും ഈ ജ്യോ...

    ReplyDelete
  8. ഉപാസന-അഭിപ്രായത്തിനു നന്ദി

    Thalayambalath-നാട്ടിലെ ചൂടിനെക്കുറിച്ച് അറിയുന്നുണ്ട്-എന്ത് ചെയ്യാന്‍ കഴിയും--വരവിന് നന്ദി

    രമണിക-നന്ദി

    ജിമ്മി-നന്ദി

    യരലവ-കനഡായിലുള്ളവര്‍ മഞ്ഞുകാലത്തെ ശപിക്കുന്നു.മണ്ണ് കാണാന്‍ കൊതിക്കുന്നു.

    ജയന്‍-ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.

    റാംജി-ഇതൊക്കെ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു.

    Sadique-അഭിപ്രായത്തിന് നന്ദി.വീണ്ടും വരിക.

    ഒഴാക്കന്‍-ഹിഹിഹി

    ReplyDelete
  9. ഹോ...എന്ത് ഭംഗിയാ ആ ഫസ്റ്റ് രണ്ടു പടം !!!!!

    ബാകി വിവരണം വായിക്കാന്‍ ഞാന്‍ ദാ...ടിക്കറ്റ്‌ എടുത്തു...:)

    ReplyDelete
  10. പതിവുപോലെ ചിത്രങ്ങളും വിവരണവും അതിമനോഹരമായിരിക്കുന്നു.

    ReplyDelete
  11. ഈ ചൂടില്‍ ആ മഞ്ഞിലേക്ക് എത്തിപ്പെടുവാന്‍ തോന്നുന്നു...നല്ല ചിത്രങ്ങള്‍ നല്ല വിവരണം...

    ReplyDelete
  12. മനോഹരമായ കാഴ്ചകള്‍ .അഭിനന്ദനങ്ങള്‍

    ReplyDelete
  13. Great explanation and wonderful photos... keep sharing more such memorable experiences.

    ReplyDelete
  14. കൊതിപ്പിച്ചു കൊല്ലുക എന്ന് കേട്ടിട്ടേയുള്ളൂ !

    ഇതാ ഇപ്പോള്‍ കണ്ടു !

    ഇത്തരം ധാരാളം പോസ്ടുകളിടനെ
    ബ്ലോഗിന്റെ ടെമ്പ്ലേറ്റ് അത്യുഗ്രന്‍!
    വിവ്രനങ്ങ്ങ്ങളും മനോഹരം!!!!
    പുതിയവയ്ക്കായി കാത്തിരിക്കുന്നു...
    കാണാത്ത നാടുകളുടെ കേള്‍ക്കാത്ത വിശേഷങ്ങള്‍

    ReplyDelete
  15. caption-വന്നതില്‍ സന്തോഷം
    ഗോപീകൃഷ്ണന്‍-വളരെ നന്ദി
    വിനയന്‍-നാട്ടിലെ ചൂടിനേക്കുറിച്ചറിയുന്നുണ്ട്.ഈ വഴി വന്നതിനു നന്ദി
    Krishnakumar-നന്ദി
    വഴിപോക്കന്‍-thank you
    സജി-പ്രോത്സാഹനത്തിന് നന്ദി

    ReplyDelete
  16. അപ്പോൾ ലോകം മുഴുവൻ കറങ്ങി നടക്കുകയാണല്ലേ
    ഇതിനും വേണം ഒരുഭാ‍ഗ്യം
    ശരിക്കും കുളിരണിയുന്ന ഫോട്ടൊകൾ...

    ReplyDelete
  17. ഫോട്ടോ കണ്ടിട്ട് എനിക്ക് ശരിക്കും തണുക്കുന്നു.
    നല്ല വിവരണം. ബാക്കി എന്തൊക്കെ കണ്ടു? അതും കൂടി എഴുതു..

    ReplyDelete
  18. മാത്തൂരാന്‍,മുരളി,ഹേമാംബിക,

    നന്ദി-വന്നതിനും,അഭിപ്രായത്തിനും

    ReplyDelete
  19. ഒത്തിരി നന്ദി ഈ കാഴ്ച്ചവിരുന്നിനും വിശദീകര ണത്തിനും ...അതിമനോഹരവും ഹ്രസ്വവും ...ഞങ്ങളും അടുത്ത മാസം കാനഡയിലെ Toronto എന്ന സ്ഥലെത്തെക്ക് പോകുവാന്‍ കാത്തിരിക്കുന്നു ,[ദൈവം അനുഗ്രഹിച്ചാല്‍ ]....ഒരാഴ്ച്ച തങ്ങും ....ഒരു കോണ്‍ഫറന്‍സ് ഹസിനു ...ഒരു ദിവസം ...ബാക്കി കറക്കം ...സത്യം പറഞ്ഞാല്‍ ഞാന്‍ നാട്ടില്‍ പോകട്ടെ എന്ന് ചോദിച്ചിരിക്കുകയായിരുന്നു,അദേഹത്തോട് ...പക്ഷെ ഈ ഫോട്ടോസ് ഉം മറ്റും കണ്ടു എന്റെ തീരുമാനം തെറ്റ് തന്നെ എന്ന് ഒന്ന് കൂടി ഉറപ്പിച്ചു ...അദ്ദേഹം പറയുന്നപോലെ "നാട് അവിടെ എപ്പോഴും കാണും ...ഇതെല്ലാം ഒരു rare അവസരങ്ങള്‍ ആണ് ...അത് ഉപയോഗിച്ചിലെങ്കില്‍ ജീവിതത്തില്‍ പിന്നീടു ദുഖിക്കും" എന്ന്...അതുകൊണ്ട് എന്റെ മനസ്സിലെ വിഷമം മാറ്റി യ ഈ പോസ്റ്റ്‌ പോസ്ടിയ താങ്കള്‍ക്ക് ഒരായിരം നന്ദി ..പിന്നേ ഒന്ന് കൂടി പഠിച്ചു ...എങ്ങിനെ യാത്രാവിവരണം എഴുതാം എന്ന് ..അതും ലളിതമായത് ..ഞാനും കൊണ്ടുനടക്കുന്നു ഒരു ബ്ലോഗ്‌ ...കണ്ണില്‍ കണ്ടവ ...http://aadhilasclicks.blogspot.com/
    പക്ഷെ വിവരണം വളരെ വിരളമാണ് ...മടി തന്നെ കാരണം ...അപ്പം തിന്നാന്‍ കൊടുക്കുക ,..കുഴി എണ്ണിക്കെണ്ടാ എന്ന് തോന്നി ...പക്ഷെ ഇവിടെ വന്നപ്പോള്‍ ഒരു ചെറിയ കുഴിയൊക്കെ ആവാം ...യാത്രയല്ലേ ...അതൊരു രസമാണ് എന്ന് പഠിപ്പിച്ചു താങ്കള്‍ ...ഒത്തിരി നന്ദി ...ഞാനും പിന്തുടരുന്നു നിങ്ങളെ ....:)

    ReplyDelete
  20. Aadhila-വന്നതിനും അഭിപ്രായത്തിനും വളരെ സന്തോഷം-അടുത്ത മാസം ഞങ്ങളും Torontoയില്‍ പോകുന്നുണ്ട്-വല്ലാത്ത നിമിത്തം.പിന്നെ ‘യാത്രാവിവരണം അധികം നീണ്ടുപോയാല്‍ പലര്‍ക്കും ബോറടിക്കും’ -എന്ന എന്റെ ബ്ലോഗ് ഗുരുവിന്റെ ഉപദേശത്തെ ഞാന്‍ മാനിക്കുന്നു-

    ReplyDelete
  21. എന്‍റെ ബ്ലോഗ്‌ ലെ കമന്റ്‌ കണ്ടു വന്നത് ആണ് .ഇവിടെയും ഒരുപാടുമനോഹരമായ കാഴ്ചകള്‍ തന്നെ ... ഞാനും ഇവിടെ എത്തിയതും വളരെ വൈകി തന്നെ .സാരമില്ല ഇനി കാര്യമായി തന്നെ കൂടെ ഉണ്ട് .എല്ലാ വിധ ആശംസകളും .................

    ReplyDelete
  22. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനായി ഒരുപിടി കുളിരുന്ന അനുഭവങ്ങളുമായി ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു

    ഹോ… എന്തു ഭംഗിയുള്ള സ്ഥലങ്ങള്‍ ഫോട്ടോകള്‍ എല്ലാം നന്നായിരിക്കുന്നു. തീര്‍ച്ചയായും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന കുളിരുന്ന അനുഭവങ്ങള്‍ തന്നെയാവും ഇത്.!!

    ReplyDelete
  23. siya-വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
    the man to walk with ,ഹംസ,
    വായിച്ചതിന് നന്ദി.

    ReplyDelete
  24. പടങ്ങളൊക്കെ കണ്ടിട്ട് കൊതിയാവുന്നു.

    ReplyDelete
  25. എനിക്ക് തണുപ്പ് ഇഷ്ടമല്ല, അതിനാല്‍ ഞാന്‍ പോണില്ല

    ReplyDelete
  26. reached here thru chechippennu's blog comments-thnx for the pics.vivaranam alppam koodi akamayirunnu. c u again

    ReplyDelete
  27. typist-നന്ദി
    ഇസ്മായില്‍-തണുപ്പൊരു സുഖമല്ലേ?മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍.
    maithreyi-thanks for the visit and suggestion

    ReplyDelete
  28. ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്. അടുത്ത തവണ vacation ന് മുംബൈയില്‍ നിന്നും നാട്ടില്‍ പോകുമ്പോള്‍ നേത്രാവതി എക്സ്പ്രസ്സ്‌ Toronto യില്‍ നിറുത്തുകയാണെങ്കില്‍ [സ്റ്റോപ്പ്‌ ഉണ്ടോ എന്ന് അറിഞ്ഞൂടാ..] അവിടെ ഇറങ്ങി ഇതെല്ലാം ഒന്ന് കാണണം.

    ReplyDelete
  29. valare manoharamaya bhashayum chithrangalum, ..... othiri ishttamayi......

    ReplyDelete
  30. നല്ല വിവരണം.നല്ല ചിത്രങ്ങള്‍!!

    ReplyDelete
  31. മഞ്ഞുപുതച്ചുറങ്ങുന്ന മലകളുടെ
    ഇടയിലെ കമ്പിളിപുതച്ച മനുഷ്യരും മൈതാനവും
    മനോഹരമായിരിക്കുന്നു.

    ReplyDelete
  32. ഈ കുളിരുന്ന പോസ്റ്റ് മനസ്സിലും കുളിരു പകര്‍ന്നു.

    ReplyDelete
  33. ദിവാരേട്ടന്റെ ഓരോ മോഹങ്ങളേ!!!!
    നേത്രാവതി എക്സ്പ്രസ്സില്‍ മുംബയില്‍ നിന്ന് ത്രിശ്ശൂരിലേക്കുള്ള യാത്ര എനിക്കെന്നും പ്രിയപ്പെട്ടതാണ്.

    Jayaraj,Prasanth,ഡോക്ടര്‍,സോണാജി,ഗീത-വന്നതിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  34. ജ്യോ .. ഇന്നാണ് ഇവിടെ ആദ്യായി ...
    പോസ്റ്റ്‌ ഇഷ്ടായി .... ഒരുപാട് ...
    യാത്രാവിവരണം ബോറടിക്കില്ല (ഗുരു പറഞ്ഞപോലെ ഒന്നും അല്ല ന്നെ )
    ഇനീം വിവരിച് എഴുതണേ ..
    സസ്നേഹം ..

    ReplyDelete
  35. ചേച്ചിപ്പെണ്ണ് സ്വാഗതം-അഭിപ്രായത്തിന് നന്ദി.

    ReplyDelete
  36. എനിക്കൊന്നും പറയാൻ തോന്നുന്നില്ല ജ്യൊജീ.....
    അസൂയ കൊണ്ട് മിണ്ടാട്ടം മുട്ടിപ്പോകുന്നു......
    ഫോട്ടോകൾ അപാരം.... !!!
    ഭൂമിയിൽ ഇങ്ങനേയും സ്ഥലങ്ങളുണ്ടല്ലെ....!!!!???

    ജ്യ്യോയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

    ആശംസകൾ....

    ReplyDelete
  37. വീ.കെ-ഹിഹിഹി

    ReplyDelete
  38. എനിക്ക് അസൂയയാണ്.

    ReplyDelete
  39. Hi! Jyo
    beautiful place and beautiful pics....
    was wondering how it will feel when snow falls brushes our cheeks :)

    ReplyDelete
  40. കുമാരന്‍-ഹിഹി-ദൈവാനുഗ്രഹം കൊണ്ട് എനിക്ക് കിട്ടിയ ചില ഭാഗ്യങ്ങള്‍

    Readers Dais-a poem sprouts from your heart,when snow brushes your cheeks.

    Thanks for the comment.

    ReplyDelete
  41. dear jyo, cud u plz send a mail to me?

    ReplyDelete
  42. maithreyinair@gmail.com...it's there in my blog.. i ddnt c urs in ur profile..ie why...asap pls.

    ReplyDelete