Sunday, March 21, 2010

റോസ് ഫാം




















കെനിയായിലെ ഏറ്റവും മികച്ച വ്യവസായമാണ് ഫ്ലവര്‍ ഫാമിങ്ങ്.കാര്‍നേഷന്‍,റോസ് ..എന്നിവയുടെ കയറ്റുമതിയില്‍ കെനിയ ലോകപ്രസിഗ്ദമാണ്. 10,000ജോലിക്കാര്‍ വരേയുള്ള ഫ്ലവര്‍ഫാംസ് ഇവിടെയുണ്ട്.എല്ലാ കൊല്ലവും കോടിക്കണക്കിനു പൂക്കള്‍ യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു.ഇവിടെത്തെ കാലാവസ്ഥ ഫ്ലവര്‍ ഫാമിങ്ങിന് ഉതകുന്നതാണ്-പ്രത്യേകിച്ചും റോസ് ഫാമിങ്ങിന്.ഏതാണ്ട് 150 ഫ്ലവര്‍ ഫാംസ് കെനിയായിലുണ്ട്.







ഒരു ഒഴിവുകാലത്ത് ഞങ്ങള്‍ ലെയ്ക്ക് നക്കുറു കാണാന്‍ ഇറങ്ങിയതാണ്.നെയ്‌വാഷ[നെയ്രോബിയില്‍ നിന്ന് ഒന്നര മണിക്കുര്‍]വഴിയാണ് യാത്ര. നെയ്‌വാഷയില്‍ ലെയ്ക്ക് ഉള്ളതിനാലാകാം ധാരാളം ഫ്ലവര്‍ ഫാംസ് ഉണ്ട്.ഒരു കൂട്ടുകാരന്‍ അവിടെ  ഫ്ലവര്‍ഫാമില്‍ ജോലി ചെയ്യുന്നതിനാല്‍ ഞങ്ങളവിടെ ഇറങ്ങാന്‍ തീരുമാനിച്ചു-ഫ്ലവര്‍ഫാം കാണാന്‍ കുറേകാലമായുള്ള ആഗ്രഹമാണ്.







വലിയ ഗ്രീന്‍ ഹൌസ്സിലാണ് റോസാചെടികളെ വളര്‍ത്തുന്നത്. ഓരോന്നിനും വേറെ വേറെ സെക്ഷനുകളുണ്ട്-ചെറിയ പോളിത്തീന്‍ ബാഗുകളില്‍ നട്ടിരിക്കുന്ന റോസാകൊംബുകള്‍ ഒരു ഭാഗത്ത്,പൊടിച്ചു തളിരിട്ട ചെടികള്‍ വേറൊരു ഭാഗത്ത്,പൂവിട്ട ചെടികള്‍ മറ്റൊരു ഭാഗത്ത്,....









വളരെ ആധുനികരീതിയിലാണ് ചെടികളെ വളര്‍ത്തുന്നത്.ചൂട് കൂടുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോ സെന്‍സിങ്ങ് സ്പ്രിങ്ങ്ക്ലര്‍ ഗ്രീന്‍ ഹൌസില്‍ ഉടനീളം കണ്ടു.അതു കൊണ്ട് എല്ലായിപ്പോളും ജലാംശം ഒരുപോലെ മണ്ണില്‍ നിലനിര്‍ത്താം.വിവിധ രോഗാണുക്കളില്‍ നിന്ന് ചെടികളെ രക്ഷിക്കാന്‍ ഇടക്കിടെ ഇന്‍സെക്ടിസൈട് സ്പ്രേ ചെയ്യാറുണ്ടെന്നറിഞ്ഞു..









 വിരിയാന്‍ പോകുന്ന മുട്ടുകളാണ് ഹാര്‍വെസ്റ്റ് ചെയ്യാറുള്ളത്-യൂണിഫോമിട്ട് കൈയ്യില്‍ ഗ്ലവ്സ്സ് ധരിച്ച[മൂള്ളു കൊള്ളാതിരിക്കാന്‍] സ്ത്രീകള്‍ ,ഗാര്‍ഡെനിങ്ങ് സിസ്സേര്‍സ്സ് ഉപയോഗിച്ച് റോസ് ബഡ്സ് തണ്ടോടു കൂടി നീളത്തിന്‍     മുറിച്ച് , വാടാതിരിക്കാന്‍ വെള്ളമുള്ള ബക്കറ്റില്‍     ശേഖരിക്കുന്നത്  കാണാന്‍ കഴിഞ്ഞു.








സ്റ്റോര്‍ഹൌസ്സില്‍ പലനിറത്തിലുള്ള റോസ്സുകള്‍ വേര്‍തിരിച്ച് ,പല കൂട്ടങ്ങളാക്കി ,ബ്രൌണ്‍ പേപ്പറിലും  ട്രാന്‍സ്പേരന്റ്  പോളിത്തീനിനും കടഭാഗം പൊതിഞ്ഞ് കയറ്റുമതിക്കായി ഒരുക്കുന്ന ബഹളമാണ്.അതിമനോഹരമായ വിവിധ നിറങ്ങളിലുള്ള റോസാപുക്കള്‍ കണ്ണിനു കുളിര്‍മയേകി.









ഞങ്ങള്‍ സന്ദര്‍ശിച്ച ഒരു റോസ് എക്സിബിഷന്റെ ചില ചിത്രങ്ങള്‍ കൂടി  താഴെ  ഉള്‍പ്പെടുത്തുന്നു.