Wednesday, December 1, 2010

ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു ഓട്ടപ്രദക്ഷിണം

ടൊറോണ്ടൊവില്‍ നിന്ന് വാഷിങ്ങ്ടണ്‍ലേക്കുള്ള യാത്ര അമേരിക്കായുടെ United Airlines ല്‍  ആയിരുന്നു.പ്ലേയിന്‍ ടെയ്ക് ഓഫിനായി റണ്‍ വേ യില്‍ എത്തി..പ്ലെയിനില്‍ സീറ്റ്പോക്കറ്റിലെ മേഗസിനില്‍ നിന്ന് യുനൈറ്റെട് എയര്‍ലൈനെ കുറിച്ച് സ്തുതിഗീതങ്ങള്‍ [365 ദിവസവും സമയം പാലിച്ച ഫ്ലൈറ്റ്.....] വായിച്ച് കൊണ്ടിരിക്കെ ഒരു വിജ്ഞാപനം-ടെക്നിക്കല്‍ ഫോല്‍ട്ട് കാരണം പ്ലെയിന്‍  റിപെയറിനായി  തിരിച്ച് പോവുകയാണെന്നും,അതിനാല്‍  ടെയ്ക്ക് ഓഫ് ചെയ്യാന്‍ താമസ്സിക്കുമെന്നും.  

പുലര്‍ച്ച 6മണിക്ക് പുറപ്പെടേണ്ട പ്ലേയില്‍ 8മണിക്ക് ശേഷമാണ് ടെയ്ക്ക് ഓഫ് ചെയ്തത്.ഞങ്ങള്‍ക്കാണെങ്കില്‍ വാഷിങ്ങ്ടണില്‍ എത്തി  ഒമ്പതരക്ക് ന്യൂയോര്‍ക്കിലേക്കുള്ള പ്ലേയ്നില്‍ കയറണം.വാഷിങ്ങ്ടണ്‍ Dulles Airportല്‍ ഇറങ്ങിയപ്പോള്‍ സമയം പത്ത് മണി. ഞങ്ങളുടെ  വാഷിങ്ങ്ടണ്‍ ഫ്ലൈറ്റ് പോയ്ക്കഴിഞ്ഞിരുന്നു. ഗ്രൌണ്ട് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അവര്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തെയ്യാറായില്ല. അമേരിക്കകാരുടെ ഔദ്ധത്യം  അവിടെ  പ്രകടമായിരുന്നു.വളരെ നേരം  തര്‍ക്കിച്ചതിന് ശേഷം  ഉച്ചയ്ക്ക് 12.30ക്ക് ഉള്ള ഫ്ലൈറ്റില്‍  ഞങ്ങള്‍ക്ക് ഇടം തന്നു.അവിടെയുള്ള കോഫിഷോപ്പില്‍ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ന്യൂയോക്കിലെ JF Kennedy എയര്‍പോര്‍ട്ടിലേക്ക് യാത്രയായി.ഒരു മണിക്കൂറില്‍ ന്യൂയോര്‍ക്കില്‍ എത്തി.

ഞങ്ങള്‍ ബുക്കുചെയ്തിരുന്ന ഹോട്ടലില്‍ [Club Quarters] എത്തുമ്പോള്‍ സമയം മൂന്നര മണി.21 നിലയുള്ള ഹോട്ടല്‍. മുന്നിലെ റോഡിനിരുവശത്തും  കണ്ണെത്താത്ത ഉയരത്തില്‍ ഉയര്‍ന്ന് തിങ്ങി നില്‍ക്കുന്ന കെട്ടിടങ്ങള്‍ എനിക്ക് ശ്വാസം മുട്ട് ഉണ്ടാക്കി..ഹോട്ടല്‍ Wall streetല്‍ ആയിരുന്നതിനാല്‍ എല്ലാ historic placesലേക്കും നടക്കാനുള്ള ദൂരമേ ഉള്ളൂ.




                                            ഞങ്ങള്‍ താമസ്സിച്ച ഹോട്ടലിന് മുന്നില്‍

അവിടെ നിന്ന് കുറച്ച് ദൂരം നടന്നാല്‍ Ground Zeroല്‍ എത്താം-11-Sep-2001ല്‍ ലോകത്തെ ഞെട്ടിപ്പിച്ച ദുരന്തം സംഭവിച്ച സ്ഥലം.World Trade center ലെ രണ്ട് എറ്റവും ഉയര്‍ന്ന Towers വിമാനം ക്രാഷ് ചെയ്ത് തകര്‍ത്ത ആ ഭീകരാക്രമണത്തിന്റെ രംഗം  ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ഏതാണ്ട് മൂവായിരത്തോളം നിഷ്കളങ്കരുടെ ജീവന്‍ ബലികൊടുത്ത കുരുതിക്കളം. അമേരിക്കായുടെ ഇതിഹാസത്തിലെ കറുത്ത അദ്ധ്യായം.


 Sep11-2001 മുന്‍പ് എടുത്ത ചിത്രം-ഉയന്ന് നില്‍ക്കുന്ന രണ്ട് World Trade Center Towers

                                      World Trade Center attack-Sep 11-2001

                                                   World Trade Center Preview Site


അവിടെ നിലം പതിച്ച ആ ടവേഴ്സിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ തന്നെ ഒരു കൊല്ലത്തിലേറെയെടുത്തു. ഇന്ന് അവിടം ശാന്തമൂകമാണ്. അവിടെ ഒരു Memorial പണിതീര്‍ക്കുവാന്‍ തീരുമാനിച്ചു. അതിനായി world trade center memorial competition 2004ജനുവരിയില്‍ നടത്തി.  5000 entries ല്‍ നിന്ന് തിരഞ്ഞെടുത്തത് Peter Walker &Arad [Israeli American architect] ന്റെ ഡിസൈന്‍ ആയിരുന്നു-


 
                             World Trade Center Memorial  design


രണ്ടു ടവ്വറുകളുടേയും അടിത്തറ നിലനിര്‍ത്തി [വെള്ളം നിറച്ച്],അതിന്റെ ചുമരില്‍ ഈ ദുരന്തത്തില്‍ മൃതിയടഞ്ഞവരുടെ പേരെഴുതി, ചുറ്റും വൃക്ഷങ്ങളും,മ്യൂസിയവും ഉള്ള ഒരു മെമ്മോറിയല്‍ .Sep11-2011 ല്‍ പണിതീര്‍ക്കാനുദ്ദേശിക്കുന്ന ഈ മെമ്മോറിയലിന്റെ പുരോഗതി വളരെ സാവധാനത്തിലാണ്.

                                                  World Trade Center Memorial  Construction Site
                       
സൈറ്റിന് മുന്നില്‍ പല  demonstrationനും നടക്കുന്നുണ്ടായിരുന്നു.-മൂന്നാമതൊരു ടവ്വര്‍ രണ്ടു ദിവസത്തിന് ശേഷം വീണത്  അമേരിക്കാ തന്നെ വീഴ്ത്തിയതാണെന്നും....അങ്ങിനെ പലതും.

ഇവിടെ നിന്ന് 15 മിനിട്ട് നടന്നാല്‍ Brooklyn Bridgeല്‍ എത്താം. 1883യില്‍ East Riverന്റെ മുകളിലൂടെ  പണിതീര്‍ത്ത ഈ തൂക്കുപാലം ലോകത്തിലെ ആദ്യത്തെ steel-wire suspension bridgeആണ്. 


                                                                         Brooklyn Bridge


ബൂക്ലിന്‍ബ്രിഡ്ജിന്റെ  പഴക്കം  കാരണം  ഇപ്പോള്‍   വാഹനങ്ങള്‍   അവിടെ       നിരോധിച്ചിരിക്കുന്നു.    വിനോദസഞ്ചാരികളേയും, സൈക്ലിങ്ങ് ചെയ്യുന്നവരേയും ആണ് അവിടെ കാണാന്‍ കഴിഞ്ഞത്. Williams Burg Bridge [ East riverന് മുകളിലൂടെയുള്ള മറ്റൊരു സസ്പെന്‍ഷന്‍ ബ്രിഡ്ജ്] ആണ് ഇപ്പോള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ നിന്ന് മന്‍ഹാട്ടന്‍ സിറ്റിയുടെ കാഴ്ച മനോഹരമാണ്. ഇവിടെ നിന്നാല്‍ Empire State Building അടക്കം പല പ്രധാന സ്ഥാപനങ്ങളും കാണാം.


                                                           ബ്രൂക്ലിന്‍ ബ്രിഡ്ജില്‍

ഈ പാലത്തിനും പറയാനുണ്ട് കുറെ മനുഷ്യരുടെ ത്യാഗത്തിന്റെ കഥ.1869ല്‍ തുടങ്ങിയ വെച്ച  ഇതിന്റെ പണി പൂര്‍ത്തിയായത് 14 വര്‍ഷത്തിന് ശേഷമാണ്. 


                                             ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ നിന്ന് Manhattan city view

John Roebling എന്ന പ്രസിദ്ധനായ സിവില്‍ എഞ്ചിനീയറാണ് ഈ ബ്രിഡ്ജ് ഡിസൈന്‍ ചെയ്തത്. 1867ല്‍ അദ്ദേഹം ബ്രൂക്ലിന്‍ ബ്രിഡ്ജിന്റെ ചീഫ് എഞ്ചിനീയറായി നിയമിക്കപ്പെട്ടു. ഈ ബ്രിഡ്ജിന് അനുയോജ്യമായ സ്ഥലം നിരീക്ഷിക്കുന്നതിനിടയില്‍ നിര്‍ഭാഗ്യവശാല്‍ ഒരു ഫെറി അപകടത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ ഗുരുതരമായ പരിക്കേറ്റു. തുടര്‍ന്നുണ്ടായ ഇന്‍ഫെക്ഷന്‍ മൂലം 1869ല്‍ അദ്ദേഹം മരണമടഞ്ഞു.


                                                     പിന്നില്‍ Williams Burg bridge

അതിന് ശേഷം അദ്ദേഹത്തിന്റെ മകനായ Washington Roebling ചീഫ് എഞ്ചിനീയറായി ചുമതലയേറ്റു. പാലത്തിന്റെ അടിത്തറ പണിയാനായി വെള്ളം ഉള്ളില്‍ കടക്കാത്ത  compressed air  chamber [caisson] ലാണ് ജോലിക്കാര്‍ നദിയുടെ  അഗാധതയിലേക്ക് പോയിരുന്നത്.വളരെ ബുദ്ധിമുട്ടുള്ള പരിത:സ്ഥിതിയിലായിരുന്നു അവരുടെ ജോലി. അതില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ വായുമര്‍ദ്ദത്തിന്റെ വ്യത്യാസം മൂലം Caisson's Disease ബാധിച്ച്,ഇതിലെ ഇരുപതോളം ജോലിക്കാര്‍ മരണപ്പെട്ടു.

1872ല്‍ വാഷിങ്ങ്ടന്‍ റോബിലിങ്ങ്, caisson's disease മൂലം ശരീരം തളര്‍ന്ന് കിടപ്പായതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ Emily പാലം പണിയുടെ മേല്‍നോട്ടം  ഏറ്റെടുത്തു. അദ്ദേഹം കിടക്കയില്‍ കിടന്ന് ഭാര്യക്ക്  ഇതിനായി  നിര്‍ദ്ദേശം നല്‍കി!! 1883ല്‍ ബൂക്ലിന്‍ ബ്രിഡ്ജിന്റെ ഉത്ഘാടനസമയത്ത് അദ്ദേഹം മരണക്കിടക്കയിലായിരുന്നു.

Manhattanനെ Brooklyn സിറ്റിയുമായി ബന്ധപ്പെടുത്തുന്ന,486.3മീറ്റര്‍ നീളമുള്ള ഈ പാലം അന്ന് ലോകത്തിലെ ഏറ്റവും മഹത്തായ ഒരു എഞ്ചിനീയറിങ്ങ് സൃഷ്ടിയായിരുന്നു
.



സൂര്യന്‍ അസ്തമിച്ചത്  9 മണിയോടെയാണ്.താഴെക്കിറങ്ങി  Pier 17 [South Street Seaport] നില്‍ രാത്രിഭക്ഷണം കഴിച്ചു. ഷോപ്പിങ്ങ് മാള്‍,ഹോട്ടലുകള്‍,സുവനീര്‍ ഷോപ്പുകള്‍  നിറഞ്ഞ വളരെ സജീവമായ സ്ഥലമാണ് Pier17. ഇവിടെനിന്ന്  ഇലക്ട്രിക് ബള്‍ബുകളാല്‍ അലങ്കൃതമായ ബ്രൂക്ലിന്‍ ബ്രിഡ്ജ്  പകിട്ടേറിയ ഒരു കാഴ്ച തന്നെയായിരുന്നു.10-15 മിനിറ്റോളം നീണ്ട മനോഹരമായ വെടിക്കെട്ടും അന്നവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.



                                                                         Pier17


 ഞങ്ങളുടെ ഹോട്ടലില്‍ നിന്ന് അല്പദൂരം  നടന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എത്താം-New york Stock Exchange[NYSC].



                                               New-york  Stock Exchange

                                                   NYSC ക്ക് മുന്നില്‍

അതിനടുത്തായി Federal Hall National Memorial കാണാം.ഹാളിന്റെ മുന്നിലായി George Washingtonന്റെ വലിയ പ്രതിമയുണ്ട്.ഇവിടെ വെച്ചാണ് 1789ല്‍ ജോര്‍ജ് വാഷിങ്ങ്ടണ്‍ അമേരിക്കായുടെ ആദ്യത്തെ പ്രസിഡണ്ട് ആയി സ്ഥാനമേറ്റത്. അദ്ദേഹം അന്ന് oath പറയുമ്പോള്‍ ഉപയോഗിച്ച ബൈബിള്‍ ഈ മൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.


                                                   Federal Hall National Memorial


ഞാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നില്‍ big bullനെ തിരഞ്ഞു. അവിടെ ഒരു കുത്താന്‍  നില്‍ക്കുന്ന കാളയുടെ പ്രതിമയുള്ളതായി കേട്ടിട്ടുണ്ട്. പക്ഷേ അതിനടുത്തൊന്നും കാണാന്‍ കഴിഞ്ഞില്ല.

                                                                          Big Bull

Wall Street നടുത്ത് Bowling Green എന്ന സ്ട്രീറ്റില്‍ അന്വേഷിച്ച കാളയെ കണ്ടെത്തി.
1987ല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നപ്പോള്‍, ജനങ്ങളില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്താനായി Arturo Di Modica എന്ന ശില്പിയുടെ മനസ്സില്‍ ഉദിച്ച ആശയമാണിത്. ഒരു charging bullനെ വാള്‍സ്ടീറ്റില്‍ പ്രതിഷ്ഠിക്കുക. അധികാരികളുടെ  അനുവാദമെടുക്കാതെ അദ്ദേഹം ഒരു സുപ്രഭാതത്തില്‍ 3175കിലോ ഭാരമുള്ള ഈ  പ്രതിമയെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേയ്ഞ്ചിന് മുന്നില്‍ സ്ഥാപിച്ചു. ഉടനെ സിറ്റി പോലീസ് അതിനെ എടുത്തു മാറ്റി. പൊതുജനരോദനം അതിന്റെ പുന:പ്രതിഷ്ഠക്ക് വഴി നല്‍കി-മറ്റൊരു  സ്ട്രീറ്റില്‍ ആണങ്കിലും അത് വിനോദസഞ്ചാരികള്‍ക്ക് വളരെ ആകര്‍ഷണമായി.



 ബാക്കി ന്യൂയോക്ക് വിശേഷം അടുത്തപോസ്റ്റില്‍ പറയാം


Monday, November 1, 2010

Statue of Liberty

 ഇതവണയുള്ള  കനഡാ സന്ദര്‍ശനത്തിന് ഒരു പ്രത്യേകതയുണ്ട്.ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുന്ന യാത്ര. കഴിഞ്ഞ തവണ ഞങ്ങള്‍ കിഴക്കോട്ട് പറന്ന് ഹോങ്ങ്കോങ്ങ് വഴി  കനഡായിലെ വാങ്കോവറില്‍ എത്തി. ഈ തവണ പടിഞ്ഞാറോട്ട് പറന്ന് ആംസ്റ്റെര്‍ഡാം വഴി ടൊറോന്റോ വില്‍ എത്തി.അല്പം കൂടി പടിഞ്ഞാറോട്ട് പറന്നാല്‍ വാങ്കോവറിലെത്തും-എങ്കില്‍ ഭൂമിയൊന്ന് ചുറ്റിയെന്ന് പറയാമായിരുന്നു.

കാലത്ത് 8.30മണിക്ക് നെയ്രോബിയില്‍ ‍[കെനിയ] നിന്ന് പുറപ്പെട്ട് എട്ടര മണിക്കൂറെടുത്തു ആംസ്റ്റെര്‍ഡാമിലെത്താന്‍. Tulip പൂക്കളുടെ നാട്. കുറച്ച് സമയം  എയര്‍പോര്‍ട്ടില്‍ ചുറ്റിനടന്ന് ഒരു ചായ കുടിച്ചു.വേള്‍ഡ് കപ്പ് ഫുട്ട്ബോളിന്റെ [ജൂണ്-2010‍] സമയമായതിനാല്‍ എല്ലാവരുടേയും ശ്രദ്ധ ടീ. വി സ്ക്രീനില്‍ ആണ്.

അവിടെ നിന്ന് പിന്നേയും എട്ട് മണിക്കൂര്‍ പറന്നാണ് ടൊറോന്റോവില്‍ എത്തിയത്-സൂര്യനോടൊപ്പമായിരുന്നു ഞങ്ങളുടെ യാത്ര. 17 മണിക്കൂര്‍ യാത്രയിലുടനീളം നല്ല സൂര്യപ്രകാശമായിരുന്നു. എന്തിനധികം-ഞങ്ങള്‍  ഇറങ്ങുമ്പോള്‍  പകല്‍ പോലെ പ്രകാശം-സമയം-8.30pm!! KLM Airlines ന്റെ പരസ്യം പോലെ തന്നെ ['breakfast in Nairobi,dinner in Toronto] ഞങ്ങള്‍ ഡിന്നറിന് ടൊറോന്റോവിലെത്തി. ജൂണ്‍ മാസാവസാനം അവിടെ സൂര്യാസ്തമനം 9മണിക്ക് ശേഷമായിരുന്നു.പുലര്‍ച്ച മൂന്നരയോടെ ഉദയവും!! അതിനാല്‍ ആദ്യത്തെ ഒരാഴ്ച്ച ഉറങ്ങാന്‍ കുറെ പ്രയാസപ്പെട്ടു.

ഏതായാലും ടൊറോന്റോ  വരെയെത്തി. അടുത്തുള്ള അമേരിക്ക ഒന്നു കാണുവാന്‍  ആഗ്രഹം തോന്നി. ജൂണ്‍ 26ന് ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു.

താമസ്സിച്ചിരുന്ന ഹോട്ടല്‍ wall streetന് അടുത്തായിരുന്നതിനാല്‍ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും കാണാന്‍ നടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളൂ -ഗ്രൌണ്ട് സീറോ,ബ്രൂക്ക്ലിന്‍ ബ്രിഡ്ജ്,...ഇങ്ങിനെ പലതും ഹോട്ടലിന്റെ ചുറ്റുവട്ടത്തായിരുന്നു.ഇവിടെത്തെ വിശേഷങ്ങള്‍ പിന്നീട് വിശദമായി എഴുതാം.

പിറ്റേന്ന് കാലത്ത് statue of liberty കാണാന്‍ ഒരുങ്ങി.അമേരിക്കായുടെ ദേശീയ സ്മാരകമായ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ന്യൂയോര്‍ക്കിലെ ലിബെര്‍ട്ടി ഐലണ്ടിലാണ്.അവിടേയ്ക്ക് പോകാ‍ന്‍ ഫെറി ടിക്കറ്റ് എടുത്തു.ഓഡിയോ ടൂറിനായി മറ്റൊരു ടിക്കറ്റ് എടുത്തപ്പോള്‍  വിവരണങ്ങളടങ്ങിയ ഒരു  റെക്കോഡ് പ്ലേയര്‍ ഹെഡ്  ഫോണിനൊടൊപ്പം  ലഭിച്ചു.അതിലെ വിവിധ അക്കങ്ങള്‍  അമര്‍ത്തിയാല്‍ വിശദ വിവരങ്ങള്‍ കേള്‍ക്കാം.



                                                                      Audio Tour I-Card



                                                                 Statue cruises

ഫെറിയില്‍ കയറാന്‍ നീണ്ട ക്യൂ. പ്ലേയിനില്‍ കയറുമ്പോളുള്ള സെക്യൂരിറ്റി പരിശോധനയേക്കാള്‍ അപ്പുറമുള്ള ചെക്ക് അപ്പ്. മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് ഹേന്‍ട് ബാഗടക്കം പരിശോധിച്ചു. തിക്കും തിരക്കിലൂടെ ഒരു വിധം ഫെറിയുടെ മുകളില്‍ എത്തി.സുഖമുള്ള യാത്രയും ,ചുറ്റും മനോഹരമായ  കാഴ്ച്ചകളും.20 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ലിബെര്‍റ്റി ഐലണ്ടിലെത്തി.

Ferry കയറുന്ന തിരക്കില്‍
 
                                                           Liberty Island ലേക്ക് Ferry യാത്ര



ഭംഗിയുള്ള ഐലണ്ട്.വിസ്മയ ജനകമായ പ്രതിമ.ടൂറിസ്റ്റുകള്‍ക്ക്, ഇതിന്റെ കിരീടം വരെ കയറാന്‍ പ്രത്യേക ടിക്കറ്റ് എടുക്കണം.സുരക്ഷിതത്വം പ്രമാണിച്ച് ടിക്കറ്റുകള്‍ പരിമിതമായിരുന്നു.നവംബര്‍ മാസം വരെയുള്ള ബുക്കിങ്ങ് കഴിഞ്ഞതിനാല്‍ ഞങ്ങല്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല.ചുറ്റും നടന്ന് കണ്ടു.




1886ല്‍ ഫ്രഞ്ച് ജനത  അമേരിക്കായ്ക്ക് നല്‍കിയ ഒരു സമ്മാനമാണ് 151 അടി ഉയരമുള്ള Statue of liberty. വലത്ത് കൈയ്യില്‍ ദീപനാളം ഉയര്‍ത്തിപ്പിടിച്ച ഈ സ്ത്രീ പ്രതിനിധീകരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ദൈവമായ Libertas നെയാണ്.ഇടത്തേ കൈയ്യിലുള്ള  പുസ്തകത്തിന് മുകളില്‍ July4-1776എന്ന് [അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായ ദിവസ്സം] കൊത്തിവെച്ചിട്ടുണ്ട്. കിരീടത്തിലുള്ള ഏഴ് സ്പൈക്സ് ,എഴ് ഭൂഖണ്‍ധങ്ങളെ ഉദ്ദേശിച്ചാണ്. കടലിലേക്ക് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ഈ പ്രതിമ പുറമേ നിന്ന് കപ്പലില്‍ വരുന്ന കുടിയേറ്റക്കാരെ വെളിച്ചം പകര്‍ന്ന് വരവേല്‍ക്കുകയാണ്.


                                                            Statue of Liberty

ഫ്രഞ്ച് എഴുത്തുകാരനും,രാഷ്ടീയപ്രഗല്‍ഭനുമായ Edouard Rene de Laboulaye ന്റെ മനസ്സില്‍ തോന്നിയ ഒരു ആശയമായിരുന്നു ഇത്.ഫ്രാന്‍സ്സ്-അമേരിക്കാ സൌഹൃദബന്ധം ദൃഡപ്പെടുത്താന്‍ ഒരു സ്മാരകം അമേരിക്കാക്ക് സമര്‍പ്പിക്കുക.ഈ ആശയത്തില്‍ ഉത്തേജിതനായ Fredric Bartholdi എന്ന യുവ ശില്പി  സ്മാരകത്തിനായി രേഖാചിത്രമൊരുക്കി.

1871ല്‍ അദ്ദേഹം അനുമതിക്കായി ന്യൂയോര്‍ക്കിലെത്തി.അന്നത്തെ അമേരിക്കന്‍  പ്രസിഡെണ്ട് ആയ Ulysses S.Grantല്‍ നിന്ന് അനുവാദം ലഭിച്ചു.പ്രതിമ സ്ഥാപിക്കാനായി Bedloes Island  [  ഇപ്പോള്‍ ലിബെര്‍റ്റി ഐലണ്ട് എന്ന് വിളിക്കുന്നു] ആണ് ഉത്തമമായ സൈറ്റ് എന്ന് നിശ്ചയിച്ചു.



ഉള്‍ഭാഗം125 ടണ്‍ സ്റ്റീലും, പുറമെ 35 ടണ്‍ ചെമ്പും പൊതിഞ്ഞാണ് ഈ പ്രതിമ നിര്‍മ്മിച്ചത്.സ്വര്‍ണ്ണത്തകിട് കൊണ്ടാണ് ദീപം പൊതിഞ്ഞിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക്  എല്ലാവരും [സിറ്റി ,ടൌണ്‍, വില്ലേജ്] പണം സംഭാവന ചെയ്തു-ആര്‍ട്ട് ഷോ,ലോട്ടറി...തുടങ്ങിയവ നടത്തി പിരിവെടുത്തു.ഒരു തീവ്രയത്നം തന്നെയായിരുന്നു ഇതിലേക്കുള്ള പണശേഖരണം.അങ്ങിനെ ഈ പ്രതിമയുടെ നിര്‍മ്മാണം നീണ്ടുപോയി.ഏകദേശം 400,000 അമേരിക്കന്‍  ഡോളേഴ്സ് ആണ്   അന്ന്   ചെലവ്    വന്നത് .ഇന്ന് അമേരിക്ക       അഭിമാനിക്കുന്ന ഈ പ്രതിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് അന്ന്  അവര്‍ക്ക് ആദരവിനേക്കാള്‍  പരാമര്‍ശങ്ങളായിരുന്നു. എന്തിനാണാവോ ഫ്രാന്‍സുകാര്‍ അമേരിക്കാക്ക് സമ്മാനമൊരുക്കാന്‍ ഇത്ര struggle ചെയ്തത്?????

വിവിധ ഭാഗങ്ങളായി കപ്പലില്‍ ഈ പ്രതിമ ന്യൂയോര്‍ക്കില്‍ എത്തിച്ചു.ഒക്ടൊബര്‍28-1886ല്‍ ഇത് ലിബെര്‍റ്റി ഐലണ്ടില്‍ പ്രതിഷ്ടിച്ചു.പ്രതിമ ഫ്രാന്‍സ്സും,pedestal [ഇരിപ്പിടം] അമേരിക്കായുമാണ് ഉണ്ടാക്കിയത്.

ഈര്‍പ്പമുള്ള കാറ്റ് ചെന്‍പ് തകിടില്‍ oxidation നടത്തിയതിനാല്‍ പ്രതിമയുടെ നിറം ഇളം പച്ചയായി മാറി. കടല്‍ക്കാറ്റേറ്റ് ലോഹങ്ങള്‍ക്ക് corrosion സംഭവിച്ചതിനാല്‍ 1984ല്‍ ഇത് renovation ചെയ്യുകയുണ്ടായി.


പൊള്ളുന്ന ചൂട് കാരണം എല്ലാവരും ക്ഷീണിച്ചു.കോള്‍ഡ് ഡ്രിങ്ക് കുടിച്ച് മരത്തണലില്‍ അല്പനേരം വിശ്രമിച്ചു.

ലിബെര്‍റ്റി ഐലണ്ടില്‍ നിന്ന് ഞങ്ങള്‍ Ellis Island ലേക്കുള്ള ഫെറിയില്‍ കയറി.





                                    Ellis Island ലേക്കുള്ള ഫെറി യാത്ര

1892വില്‍  അമേരിക്കയുടെ ഇമിഗ്രേഷന്‍ സ്റ്റേഷന്‍ ഈ ഐലണ്ടില്‍ ആണ് പണിതീര്‍ത്തത്.1954വരെ ഇത് അമേരിക്കായിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ inspection station ആയിരുന്നു.steamshipല്‍ വരുന്ന ഇവരുടെ ഫിസിക്കല്‍,മെന്റല്‍ പരിശോധന കഴിഞ്ഞാണ് ഇമിഗ്രേഷന്‍ നല്‍കിയിരുന്നത്.

                                                                             Ellis-Island


മുന്‍ വശത്തുള്ള വലിയ ഹാള്‍ വെയ്റ്റിങ്ങ് റൂം ആണ്.ഹാളിന്റെ ഒരു വശത്ത് ,അന്ന് കാലത്ത് പലരും കൊണ്ടുവന്ന പെട്ടികള്‍ ,ബെഡ്,ബാസ്ക്കറ്റ്..തുടങ്ങിയവ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ഒപ്പം അവരുടെ പല ഫോട്ടോകളും .അവിടെ നിന്ന് മുകളിലേക്ക് വീതിയുള്ള കോണിപ്പടിയുണ്ട്. ഇമിഗ്രന്റ്സ് അത് കയറുമ്പോള്‍ മുകളില്‍ നിന്ന് ഓഫീസേഴ്സ്സ് വല്ല അംഗവൈകല്യവുമുണ്ടോ എന്ന് തിട്ടപ്പെടുത്തും! പിന്നീട് 17 വിവിധ തരമുള്ള മെഡിക്കല്‍ ടെസ്റ്റ്!!!ഇതെല്ലാം പാസ്സായി 20$ അടച്ചാല്‍ അവരെ New Jerseyലേക്കോ Manhattanനിലേക്കോ ഉള്ള ഫെറിയില്‍ കയറ്റി വിടും.
  
അമേരിക്കന്‍ മേധാവിത്തത്തിന് അന്നും ഇന്നും  മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ചുരുക്കം.

                                                          Ellis Island Immigration Office







ഇതെല്ലാം കണ്ടപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു.കലശലായ വിശപ്പും ദാഹവും.എലിസ്സ് ഐലണ്ടിലെ റെസ്റ്റോറ്ണ്ടില്‍  ഭക്ഷണം കഴിക്കാനിരുന്നു. മനോഹരമായി അലങ്കരിച്ച സ്വാദിഷ്ടമായ ഭക്ഷണം മരച്ചുവട്ടില്‍ ഒരുക്കിയിരുന്ന മേശകളിലിരുന്ന് കഴിച്ചു. കടല്‍ക്കാറ്റ് പൊള്ളുന്ന ചൂടില്‍ ആശ്വാസം നല്‍കി. അവിടേനിന്ന് ന്യൂയോര്‍ക്ക് സിറ്റി വ്യൂ ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു.മുന്നിലുള്ള പുല്‍ത്തകിടില്‍ നിറയെ കടല്‍ പക്ഷികള്‍.



                                           Ellis Islandലെ ഉച്ചഭക്ഷണം കാത്ത്



                              Ellis Island നിന്ന് കാണുന്ന ന്യൂയോര്‍ക്ക് നഗരം

മടക്കയാത്രക്കുള്ള ഫെറി എത്തിക്കഴിഞ്ഞു.മറ്റു വിശേഷങ്ങള്‍ പിന്നീടാവാം

Wednesday, October 6, 2010

ഫലോദ്യാനത്തിലേക്കൊരു ഉല്ലാസയാത്ര

ചെറിപഴം കഴിച്ച ഓര്‍മ്മ -സ്കൂളില്‍ പഠിക്കുന്ന കാലം.അച്ഛന്‍ വല്ലപ്പോഴും ത്രിശ്ശൂര്‍  ടൌണിലേക്ക് സിനിമ കാണാന്‍ ഞങ്ങളെ കൊണ്ടു പോകും.സിനിമ കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഫ്രൂട്ട് സാലഡ് വാങ്ങി തരും.ഭംഗിയുള്ള ഗ്ലാസ്സില്‍ നിറച്ച ഐസ്ക്രീം കലര്‍ന്ന ഫ്രൂട്ട് സാലഡ്-മുകളില്‍ അലങ്കരിച്ച  sweetened ചെറീപഴം-ഒപ്പം കുത്തി നിര്‍ത്തിയ wafer biscuit.

അമ്മാവന്റെ വീടിന്റെ പിന്നില്‍ ഒരു ചെറിമരമുണ്ട്.നിറയെ മുള്ളുള്ള ,ചുവന്ന ചെറിപഴം? നിറഞ്ഞ മരം .പക്ഷേ അതിന്റെ പഴത്തിന് നല്ല പുളിയാണ്.പിന്നീട് ബോബേയില്‍ വെച്ചാണ് ശരിക്കുള്ള ചെറിപഴം കാണുന്നത്.

 ജുണ്‍-ജുലൈ മാസത്തിലായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ കനഡാ സന്ദര്‍ശനം.  ഈ തവണ Torontoവിലേക്കാണ് യാത്ര. കുട്ടികളെ കാണുക എന്നുള്ളതാണ് പ്രധാന ഉദ്ദേശം.എന്നാല്‍ തിരഞ്ഞെടുത്ത സമയം അല്പം മോശമായി.പൊള്ളുന്ന ചൂട്. മഞ്ഞ് പെയ്യുന്ന കനഡായില്‍ ചൂടോ?! എന്ന് എല്ലാവരും ചോദിച്ചു.കെനിയായില്‍ ഈ സമയം നല്ല തണുപ്പാണ്.

കനഡാവാസികള്‍ വേനല്‍ക്കാലത്തിനെ ആഘോഷത്തോടെയാണ് സ്വീകരിക്കുന്നത്.വലിയ വെടിക്കെട്ടോട് കൂടി.സ്ത്രീ-പുരുഷഭേദമില്ലാതെ ഏതാണ്ട് എല്ലാവരും  shorts  ആണ് വേഷം. കടകളിലും,ഹോട്ടലുകളിലും ഒരു ഉത്സവക്കാല പ്രതീതി.

വേനല്‍ക്കാലം സുദീര്‍ഘമല്ലെങ്കിലും ഇത് പൂക്കളുടേയും പഴങ്ങളുടേയും കാലമാണ്.എല്ലാവരുടേയും വീട്ട്മുറ്റത്ത് പൂത്തുലഞ്ഞ ചെടികള്‍.പലതരം പഴങ്ങളുടെ ഹാര്‍വെസ്റ്റ് സീസ്സണ്‍ കൂടിയാണിത്. ഇതില്‍ ഞാന്‍ വളരെ ആഹ്ലാദം കണ്ടെത്തുന്നതിനാല്‍ മോന്‍ ഇന്റെര്‍നെറ്റ് നോക്കി അടുത്തുള്ള ഫ്രൂട്ട് പിക്കിങ്ങ് ഫാമുകളുടെ അഡ്രസ്സ് കണ്ടെത്തി.

 ബ്രേയ്ക് ഫാസറ്റ് കഴിച്ച് ഞങ്ങള്‍ ,അടുത്തുള്ള  ചെറിഫാമിലേക്ക്  കാറില്‍ യാത്രയായി. GPS [Global positioning system] ആണ് വഴികാട്ടി. വലത്തോട്ട് തിരിയാനും,ഇടത്തോട്ട് തിരിയാനും നേരെ പോകാനും ഒരു ആനയെ തെളിക്കുന്നത് പോലെ, കൃത്യനിഷ്ടതയോടെ അതിലെ സ്ത്രീശബ്ദം  നിര്‍ദ്ദേശം തന്നു കൊണ്ടിരുന്നു..വഴി തെറ്റുമ്പോള്‍ recalculate ചെയ്ത് വീണ്ടും ശരിയായ വഴിക്ക് കാറിനെ  നയിച്ചു.

                                                               വഴിയോരക്കാഴ്ച്ച

ശാസ്ത്രം ഇത്ര പുരോഗമിച്ചല്ലോ.!! Satellite മുഖേനയാണ്  GPS navigation.  ഇതില്ലെങ്കില്‍... .വഴി ചോദിച്ച് ചോദിച്ച് പോകാമെന്ന് വെച്ചാല്‍ ...അതൊന്നും  ഇവിടെ ശരിയാവില്ല. എല്ലാവരും map,internet, GPS.....ഉപയോഗിച്ചാണ്  വഴി തിരഞ്ഞു പിടിക്കുന്നത്.


                                                                   കൃഷിപാടങ്ങള്‍

                                    കന്നുകാലികള്‍ക്കായി വൈക്കോല്‍ റോള്‍ ചെയ്തത്

പോകുന്ന വഴിയില്‍ നീണ്ടു കിടക്കുന്ന കനോള[എണ്ണ-ധാന്യം],ചോളം....തുടങ്ങിയ  കൃഷിപാടങ്ങള്‍. ഇടക്ക് കര്‍ഷകരുടെ ഗോഡവുണുകള്‍. ഭംഗിയുള്ള വീടുകള്‍.ഹൈവേയില്‍-100-150സ്പീഡില്‍  കുതിക്കുന്ന വാഹനങ്ങള്‍.
എന്തായാലും വഴി തെറ്റിക്കാതെ GPS സുന്ദരി ഞങ്ങളെ ഫാമില്‍ എത്തിച്ചു. കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് ധാരാളം കാറുകള്‍ കണ്ടു.




മുന്നില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്.ഒരാള്‍ക്ക് entrance fee 4$.ഇതിന് നമുക്ക് 2പൌണ്ട് [1pound=454gms] ചെറി പൊട്ടിക്കാം.കൂടുതല്‍ പൊട്ടിച്ചാല്‍ പൌണ്ടിന്  രണ്ട് ഡോളര്‍ വെച്ച് കാശ് കൊടുക്കണം.ഇത് കൊണ്ട് ഫാം ഉടമസ്ഥന് ആദായമുണ്ട്-പണിക്കൂലിയില്ലാതെ പഴങ്ങള്‍ പറിക്കുകയും വിറ്റഴിയുകയും ചെയ്യുന്നു.ഞങ്ങളെ പോലുള്ളവര്‍ക്ക് ഇത് ഒരു ആനന്ദവും.മാത്രമല്ല പഴങ്ങള്‍ കടയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഫ്രെഷും,വിലക്കുറവും ആണ്.





കണ്ണെത്താത്ത ദൂരത്തില്‍ നീണ്ടു കിടക്കുന്ന ചെറി ഫാം.എതാണ്ട്  നൂറ് ഏക്കറോളം കാണും. ഓരൊര്‍ത്തര്‍ക്കും ചെറി പറിച്ചിടാനായി   ബാസ്ക്കെറ്റ് നല്‍കി.ഫാമിന്റെ പല ഭാഗങ്ങളിലായി കസ്റ്റമേഴ്സ്സിനെ ഇറക്കുന്നത്  ട്രാക്ടറോട് ഘടിപ്പിച്ച വണ്ടിയിലാണ് .ഞങ്ങളെ ഒരു ഭാഗത്തിറക്കി തിരിച്ച് പോകുന്നവരെ കയറ്റാനായി ട്രാക്ടര്‍ നീങ്ങി.





പേരമരത്തിന്റെ ഉയരമേ ചെറിമരത്തിനുള്ളൂ.പല തരം ചെറിമരങ്ങള്‍--ചുമന്ന ചെറിയ പഴങ്ങളുള്ള മരങ്ങള്‍.കറുത്ത തുടുത്ത പഴങ്ങളുള്ള മരങ്ങള്‍ .എത്ര വേണമെങ്കിലും പൊട്ടിച്ചു തിന്നാം.പക്ഷേ കീടനാശിനി കൊണ്ട് പഴങ്ങള്‍ പൊതിഞ്ഞിരിക്കുന്നു.കുറച്ചൊക്കെ കുപ്പായത്തില്‍ തുടച്ച് അകത്താക്കി.ഇത്ര രുചിയുള്ള ചെറി ആദ്യമായാണ് കഴിക്കുന്നത് .

 





സന്തോഷം കൊണ്ട് ഞങ്ങള്‍ തുള്ളിചാടി. മരങ്ങളുടെ താഴെ ഞാവല്‍ പഴം പോലെ ഉതിര്‍ന്നു കിടക്കുന്ന ചെറീപഴങ്ങള്‍.

 








ഇത്ര വലിയ കാട്ടിലും താഴെ പുല്ല് വെട്ടി നിര്‍ത്തിയപോലെ- ഓടി നടന്ന് ഞങ്ങള്‍ പഴങ്ങള്‍ പറിച്ചു.ഈ കാടിനുള്ളില്‍ വഴി തെറ്റാതിരിക്കാന്‍ ഞങ്ങള്‍ അങ്ങോട്ടും,ഇങ്ങോട്ടും ഇടയില്‍ വിളിച്ചു കൊണ്ടിരുന്നു. എല്ലാവരുടെയും ബാസ്ക്കറ്റ് നിറഞ്ഞപ്പോള്‍ തിരിച്ച് പോകാനുള്ള വണ്ടി കാത്ത് വഴിയില്‍ നിന്നു.












തിരിച്ച് വണ്ടി pay counterറിനടുത്ത് നിര്‍ത്തി.തൂക്കം നോക്കിയപ്പോള്‍ 11പൌണ്ട് ഉണ്ട്!എങ്കിലും നഷ്ടം തോന്നിയില്ല.ഒന്നു മനസ്സിലായി. ത്രിശ്ശൂരില്‍ കഴിച്ച ചെറീപഴവും,അമ്മാവന്റെ വീട്ടിലെ ചെറീപഴവുമൊക്കെ സാക്ഷാല്‍ അല്ലെന്ന്.




 വളരെയധികം മനസ്സിന് ഉന്മേഷം തന്ന ഒരു വിനോദയാത്രയായിരുന്നു എനിക്കിത്.ചെറി ബാസ്കറ്റ്  കാറില്‍  വെച്ച് അടുത്ത യാത്രയ്ക്ക് ഒരുങ്ങി.പെല്ലാര്‍ എസ്റ്റേറ്റ് എന്ന വൈനറിയിലേയ്ക്ക്.അവിടെത്തെ വിശേഷം പിന്നീടൊരിക്കലാവാം.

GPS സുന്ദരി വഴി പറഞ്ഞു തുടങ്ങി.യാത്ര തുടരെട്ടെ.