Wednesday, October 6, 2010

ഫലോദ്യാനത്തിലേക്കൊരു ഉല്ലാസയാത്ര

ചെറിപഴം കഴിച്ച ഓര്‍മ്മ -സ്കൂളില്‍ പഠിക്കുന്ന കാലം.അച്ഛന്‍ വല്ലപ്പോഴും ത്രിശ്ശൂര്‍  ടൌണിലേക്ക് സിനിമ കാണാന്‍ ഞങ്ങളെ കൊണ്ടു പോകും.സിനിമ കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഫ്രൂട്ട് സാലഡ് വാങ്ങി തരും.ഭംഗിയുള്ള ഗ്ലാസ്സില്‍ നിറച്ച ഐസ്ക്രീം കലര്‍ന്ന ഫ്രൂട്ട് സാലഡ്-മുകളില്‍ അലങ്കരിച്ച  sweetened ചെറീപഴം-ഒപ്പം കുത്തി നിര്‍ത്തിയ wafer biscuit.

അമ്മാവന്റെ വീടിന്റെ പിന്നില്‍ ഒരു ചെറിമരമുണ്ട്.നിറയെ മുള്ളുള്ള ,ചുവന്ന ചെറിപഴം? നിറഞ്ഞ മരം .പക്ഷേ അതിന്റെ പഴത്തിന് നല്ല പുളിയാണ്.പിന്നീട് ബോബേയില്‍ വെച്ചാണ് ശരിക്കുള്ള ചെറിപഴം കാണുന്നത്.

 ജുണ്‍-ജുലൈ മാസത്തിലായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ കനഡാ സന്ദര്‍ശനം.  ഈ തവണ Torontoവിലേക്കാണ് യാത്ര. കുട്ടികളെ കാണുക എന്നുള്ളതാണ് പ്രധാന ഉദ്ദേശം.എന്നാല്‍ തിരഞ്ഞെടുത്ത സമയം അല്പം മോശമായി.പൊള്ളുന്ന ചൂട്. മഞ്ഞ് പെയ്യുന്ന കനഡായില്‍ ചൂടോ?! എന്ന് എല്ലാവരും ചോദിച്ചു.കെനിയായില്‍ ഈ സമയം നല്ല തണുപ്പാണ്.

കനഡാവാസികള്‍ വേനല്‍ക്കാലത്തിനെ ആഘോഷത്തോടെയാണ് സ്വീകരിക്കുന്നത്.വലിയ വെടിക്കെട്ടോട് കൂടി.സ്ത്രീ-പുരുഷഭേദമില്ലാതെ ഏതാണ്ട് എല്ലാവരും  shorts  ആണ് വേഷം. കടകളിലും,ഹോട്ടലുകളിലും ഒരു ഉത്സവക്കാല പ്രതീതി.

വേനല്‍ക്കാലം സുദീര്‍ഘമല്ലെങ്കിലും ഇത് പൂക്കളുടേയും പഴങ്ങളുടേയും കാലമാണ്.എല്ലാവരുടേയും വീട്ട്മുറ്റത്ത് പൂത്തുലഞ്ഞ ചെടികള്‍.പലതരം പഴങ്ങളുടെ ഹാര്‍വെസ്റ്റ് സീസ്സണ്‍ കൂടിയാണിത്. ഇതില്‍ ഞാന്‍ വളരെ ആഹ്ലാദം കണ്ടെത്തുന്നതിനാല്‍ മോന്‍ ഇന്റെര്‍നെറ്റ് നോക്കി അടുത്തുള്ള ഫ്രൂട്ട് പിക്കിങ്ങ് ഫാമുകളുടെ അഡ്രസ്സ് കണ്ടെത്തി.

 ബ്രേയ്ക് ഫാസറ്റ് കഴിച്ച് ഞങ്ങള്‍ ,അടുത്തുള്ള  ചെറിഫാമിലേക്ക്  കാറില്‍ യാത്രയായി. GPS [Global positioning system] ആണ് വഴികാട്ടി. വലത്തോട്ട് തിരിയാനും,ഇടത്തോട്ട് തിരിയാനും നേരെ പോകാനും ഒരു ആനയെ തെളിക്കുന്നത് പോലെ, കൃത്യനിഷ്ടതയോടെ അതിലെ സ്ത്രീശബ്ദം  നിര്‍ദ്ദേശം തന്നു കൊണ്ടിരുന്നു..വഴി തെറ്റുമ്പോള്‍ recalculate ചെയ്ത് വീണ്ടും ശരിയായ വഴിക്ക് കാറിനെ  നയിച്ചു.

                                                               വഴിയോരക്കാഴ്ച്ച

ശാസ്ത്രം ഇത്ര പുരോഗമിച്ചല്ലോ.!! Satellite മുഖേനയാണ്  GPS navigation.  ഇതില്ലെങ്കില്‍... .വഴി ചോദിച്ച് ചോദിച്ച് പോകാമെന്ന് വെച്ചാല്‍ ...അതൊന്നും  ഇവിടെ ശരിയാവില്ല. എല്ലാവരും map,internet, GPS.....ഉപയോഗിച്ചാണ്  വഴി തിരഞ്ഞു പിടിക്കുന്നത്.


                                                                   കൃഷിപാടങ്ങള്‍

                                    കന്നുകാലികള്‍ക്കായി വൈക്കോല്‍ റോള്‍ ചെയ്തത്

പോകുന്ന വഴിയില്‍ നീണ്ടു കിടക്കുന്ന കനോള[എണ്ണ-ധാന്യം],ചോളം....തുടങ്ങിയ  കൃഷിപാടങ്ങള്‍. ഇടക്ക് കര്‍ഷകരുടെ ഗോഡവുണുകള്‍. ഭംഗിയുള്ള വീടുകള്‍.ഹൈവേയില്‍-100-150സ്പീഡില്‍  കുതിക്കുന്ന വാഹനങ്ങള്‍.
എന്തായാലും വഴി തെറ്റിക്കാതെ GPS സുന്ദരി ഞങ്ങളെ ഫാമില്‍ എത്തിച്ചു. കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് ധാരാളം കാറുകള്‍ കണ്ടു.
മുന്നില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്.ഒരാള്‍ക്ക് entrance fee 4$.ഇതിന് നമുക്ക് 2പൌണ്ട് [1pound=454gms] ചെറി പൊട്ടിക്കാം.കൂടുതല്‍ പൊട്ടിച്ചാല്‍ പൌണ്ടിന്  രണ്ട് ഡോളര്‍ വെച്ച് കാശ് കൊടുക്കണം.ഇത് കൊണ്ട് ഫാം ഉടമസ്ഥന് ആദായമുണ്ട്-പണിക്കൂലിയില്ലാതെ പഴങ്ങള്‍ പറിക്കുകയും വിറ്റഴിയുകയും ചെയ്യുന്നു.ഞങ്ങളെ പോലുള്ളവര്‍ക്ക് ഇത് ഒരു ആനന്ദവും.മാത്രമല്ല പഴങ്ങള്‍ കടയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഫ്രെഷും,വിലക്കുറവും ആണ്.

കണ്ണെത്താത്ത ദൂരത്തില്‍ നീണ്ടു കിടക്കുന്ന ചെറി ഫാം.എതാണ്ട്  നൂറ് ഏക്കറോളം കാണും. ഓരൊര്‍ത്തര്‍ക്കും ചെറി പറിച്ചിടാനായി   ബാസ്ക്കെറ്റ് നല്‍കി.ഫാമിന്റെ പല ഭാഗങ്ങളിലായി കസ്റ്റമേഴ്സ്സിനെ ഇറക്കുന്നത്  ട്രാക്ടറോട് ഘടിപ്പിച്ച വണ്ടിയിലാണ് .ഞങ്ങളെ ഒരു ഭാഗത്തിറക്കി തിരിച്ച് പോകുന്നവരെ കയറ്റാനായി ട്രാക്ടര്‍ നീങ്ങി.

പേരമരത്തിന്റെ ഉയരമേ ചെറിമരത്തിനുള്ളൂ.പല തരം ചെറിമരങ്ങള്‍--ചുമന്ന ചെറിയ പഴങ്ങളുള്ള മരങ്ങള്‍.കറുത്ത തുടുത്ത പഴങ്ങളുള്ള മരങ്ങള്‍ .എത്ര വേണമെങ്കിലും പൊട്ടിച്ചു തിന്നാം.പക്ഷേ കീടനാശിനി കൊണ്ട് പഴങ്ങള്‍ പൊതിഞ്ഞിരിക്കുന്നു.കുറച്ചൊക്കെ കുപ്പായത്തില്‍ തുടച്ച് അകത്താക്കി.ഇത്ര രുചിയുള്ള ചെറി ആദ്യമായാണ് കഴിക്കുന്നത് .

 

സന്തോഷം കൊണ്ട് ഞങ്ങള്‍ തുള്ളിചാടി. മരങ്ങളുടെ താഴെ ഞാവല്‍ പഴം പോലെ ഉതിര്‍ന്നു കിടക്കുന്ന ചെറീപഴങ്ങള്‍.

 
ഇത്ര വലിയ കാട്ടിലും താഴെ പുല്ല് വെട്ടി നിര്‍ത്തിയപോലെ- ഓടി നടന്ന് ഞങ്ങള്‍ പഴങ്ങള്‍ പറിച്ചു.ഈ കാടിനുള്ളില്‍ വഴി തെറ്റാതിരിക്കാന്‍ ഞങ്ങള്‍ അങ്ങോട്ടും,ഇങ്ങോട്ടും ഇടയില്‍ വിളിച്ചു കൊണ്ടിരുന്നു. എല്ലാവരുടെയും ബാസ്ക്കറ്റ് നിറഞ്ഞപ്പോള്‍ തിരിച്ച് പോകാനുള്ള വണ്ടി കാത്ത് വഴിയില്‍ നിന്നു.
തിരിച്ച് വണ്ടി pay counterറിനടുത്ത് നിര്‍ത്തി.തൂക്കം നോക്കിയപ്പോള്‍ 11പൌണ്ട് ഉണ്ട്!എങ്കിലും നഷ്ടം തോന്നിയില്ല.ഒന്നു മനസ്സിലായി. ത്രിശ്ശൂരില്‍ കഴിച്ച ചെറീപഴവും,അമ്മാവന്റെ വീട്ടിലെ ചെറീപഴവുമൊക്കെ സാക്ഷാല്‍ അല്ലെന്ന്.
 വളരെയധികം മനസ്സിന് ഉന്മേഷം തന്ന ഒരു വിനോദയാത്രയായിരുന്നു എനിക്കിത്.ചെറി ബാസ്കറ്റ്  കാറില്‍  വെച്ച് അടുത്ത യാത്രയ്ക്ക് ഒരുങ്ങി.പെല്ലാര്‍ എസ്റ്റേറ്റ് എന്ന വൈനറിയിലേയ്ക്ക്.അവിടെത്തെ വിശേഷം പിന്നീടൊരിക്കലാവാം.

GPS സുന്ദരി വഴി പറഞ്ഞു തുടങ്ങി.യാത്ര തുടരെട്ടെ.

33 comments:

 1. ചെറിപഴങ്ങള്‍ കൊതിപ്പിക്കുന്നു. നല്ല ഫോട്ടോസും.
  വിവരണം ഫാമുകളില്‍ മാത്രം ഒതുക്കിയോ, അതോ കൂടുതല്‍ പിറകെ വരുമോ?

  ReplyDelete
 2. ചെറിപ്പഴം പറിക്കുവാൻ പോയ ചെറുതല്ലാത്ത സുന്ദരിമാരും,സുന്ദരമാരും ഞങ്ങൾക്കൊക്കെ ചെറിയ അസൂയ തന്നിട്ടാണ് പോയത് കേട്ടൊ.

  ജി.പി.എസ് സുന്ദരികൂടെയുള്ളത് കൊണ്ട് ,അവൾ നയിക്കുന്ന അടുത്തയാത്രാവലോകനങ്ങളും നല്ല ‘ചെറിഷായ്‘ തന്നെ പോരട്ടേ

  ReplyDelete
 3. കണ്ടിട്ട് കൊതിയാവുന്നു, ഇത്തിരി അസൂയയുമുണ്ട്!

  ReplyDelete
 4. ഇത്തവണത്തേത് കൊതിപ്പിക്കുന്ന പോസ്റ്റായി. ചെറിപ്പഴം കാണാന്‍ നല്ല ഭംഗി. കുറച്ച് ദിവസം മുന്‍പ് ഇതുപോലുള്ളത് ഞങ്ങള്‍‍ കഴിച്ചിരുന്നു. പക്ഷെ അധികം കഴിക്കുമ്പോള്‍ ഒരു പുളിപ്പ് വരുന്നു. ഒള്ളതാണൊ?

  ReplyDelete
 5. അതിമനോഹരമായിരിക്കുന്നു ചിത്രങ്ങളും , വിവരണവും . ഇത്തരമൊരു യാത്രയ്ക്ക് മനസ്സ് പ്രേരിപ്പിക്കുന്നു . ചെറിപ്പഴം പറിച്ചെടുക്കുന്നതു കണ്ടിട്ട് വായില്‍ വെള്ളമൂറുന്നു . ഇനിയും വരട്ടെ ഇതുപോലെ മനോഹരമായത് .

  ReplyDelete
 6. ചെറിപ്പഴങ്ങൾ കണ്ടിട്ട് വല്ലാത്ത കൊതിയായി കേട്ടോ..
  ചെറി പലതരം ഉണ്ടെന്നു തോന്നുന്നു. ഇത്തരം ചെറി ഞാൻ ആദ്യമായി കാണുന്നത് ഗൾഫിൽ പോയതിനു ശേഷമാണ്.

  ReplyDelete
 7. ജോ... യാത്രയുടെ വിവരണം തുടങ്ങുംമുമ്പ് ഒരു subject പറഞ്ഞതിനുശേഷമുള്ള അവതരണരീതി നന്നായി... ചിത്രങ്ങളും വിവരണങ്ങളും നേരെ കൊടുക്കുന്നതിനേക്കാള്‍ ഒന്നുകൂടി പഞ്ച് ഇതിനുണ്ട്... ഈ രീതി എനിക്കിഷ്ടമായി.... പിന്നെ എല്ലാവരെയും പോലെ എനിക്കും ഇത്തവണത്തെ പോസ്റ്റ് വായില്‍ വെള്ളംനിറയ്ക്കുന്നതായി.... (ചെറിപഴത്തിന് ഇത്ര ഭംഗിയുണ്ട് എന്ന് ഇപ്പോഴാ അറിയുന്നത്) അഭിനന്ദനങ്ങള്‍

  ReplyDelete
 8. ചെറിത്തോപ്പിന്റെ ചിത്രങ്ങളും വിവരണവും ഏറെ ഇഷ്ടമായി. ചെറി എത്ര മനോഹരം- വെറുതെയല്ല നെരൂദ പാടിയത്-I want to do with you what the spring does with the cherry trees.

  ReplyDelete
 9. ചെറിപ്പഴങ്ങളും,ചിത്രങ്ങളും ഇഷ്ട്ടമായി.

  പിന്നെ"വഴി ചോദിച്ച് ചോദിച്ച് പോകാമെന്ന് വെച്ചാല്‍".
  ഇടക്കൊക്കെ ഞങ്ങളും ഇതേപോലെ "ചോദിച്ച് ചോദിച്ച് " പോകാറുണ്ട് കേട്ടോ.ഹ ഹ

  ReplyDelete
 10. ചെറുവാടി,നന്ദി-ഫാമിന്റെ പുറത്തുള്ള വിശേഷങ്ങള്‍ പിറകില്‍ വരുന്നുണ്ട്.

  മുരളി-പ്രാസമൊപ്പിച്ചുള്ള അഭിപ്രായം നന്നായി.കുറുക്കന്റെ കണ്ണ് സുന്ദരിയിലെന്ന് സാരം!!ഹിഹി

  എഴുത്തുകാരി-അസൂയപ്പെടേണ്ട.എനിക്ക് ഇപ്പോള്‍ കിട്ടിയ ചില ഭാഗ്യങ്ങള്‍ മാത്രം.

  റാംജി-നന്ദി.ചെറി അധികം കഴിക്കുമ്പോള്‍ ഒരു ചവര്‍പ്പു രസം തോന്നാറുണ്ട്.

  Abdulkader-അഭിപ്രായത്തിന് നന്ദി.ഇനി അടുത്തൊന്നും ഈ ഭാഗ്യം കിട്ടുമെന്ന് തോന്നുന്നില്ല.

  ബിന്ദു-ഒരു കൂട്ടുകാരല്‍ ഒരിക്കല്‍ ഗല്‍ഫില്‍ നിന്ന് വരുമ്പോള്‍ കറുത്ത ചെറി കൊണ്ടു വന്നിരുന്നു-നല്ല സ്വാദ് ഉണ്ടായിരുന്നു.

  Thalayambalath-ആത്മാര്‍ത്ഥതയോടെയുള്ള ഈ അവലോകനത്തിന് നന്ദി.എഴുതി എഴുതി അല്പം മെച്ചപ്പെട്ട് തുടങ്ങി എന്ന് തോന്നുന്നു.സന്തോഷം.

  ശ്രീനാഥന്‍-നെരൂദ പാടിയത് ചെറിതോട്ടത്തിലെ വസന്ത കാലത്തെ കുറിച്ചാണല്ലോ-cherry blossom അതിമനോഹരമാണത്രെ.

  Krishnakumar-ഇവിടെ വഴി ചോദിക്കാന്‍ ഒരു മനുഷ്യകുഞ്ഞിനേയും കണ്ടില്ല!
  ഹൈവേയില്‍ നിര്‍ത്താനും പാടില്ല.

  ReplyDelete
 11. mikacha vivaranavum, mizhivutta chithrangalum, ....... aashamsakal..........

  ReplyDelete
 12. നല്ല വിവരണം. ഇങ്ങനെ ഒരു പരിപാടി അവിടെ ഉണ്ടെന്ന് കേട്ടിരുന്നു.
  വാങ്ങിയ ചെറി അവിടെ തന്നെ വിറ്റു തീര്‍ത്ത്വോ? [4 basket നിരത്തിവച്ച് ഇരിക്കുന്നത് കണ്ടു].. ഹ... ഹാ.....

  ReplyDelete
 13. Jayaraj-അഭിപ്രായത്തിന് നന്ദി.

  ദിവാരേട്ടന്‍-അഭിപ്രായം വായിച്ച് ചിരിച്ചു-ഈ ഐഡിയ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ വഴിയില്‍ ഞാന്‍ ഒരു കൈ നോക്കിയേനെ.ഹിഹി

  ReplyDelete
 14. ദിവാരേട്ടന്‍ പറഞ്ഞ പോലെ ആ ഫോട്ടോ കണ്ടാല്‍ വിൽപ്പനക്കിരിക്കുവാ എന്നാ തോന്നുക ..

  റാംജി പറഞ്ഞ പോലെ കൊതിപ്പിക്കുന്ന പോസ്റ്റായി.

  ReplyDelete
 15. “അഞ്ചുരൂപാ..അഞ്ചുരൂപാ..കൊട്ടക്കഞ്ചുരൂപാ.. ചെറിപ്പഴം കൊട്ടക്കഞ്ചുരൂപാ....!!!!” ചേച്ചിയുടെ കൊട്ടകൾക്കു മുന്നിലുള്ള ആ ഇരിപ്പു കണ്ടപ്പോൾ തോന്നിയതാണെ.....!

  ശരിക്കും വായിൽ വെള്ളമൂറി...!
  നല്ല മധുരമുള്ളത് ഇവിടേയും കിട്ടും...
  അധികവും പുളി രസമാണ് എനിക്ക് തോന്നാറ്...

  ആശംസകൾ...

  ReplyDelete
 16. ഹംസ-അഭിപ്രായത്തിന് നന്ദി.

  വീ കെ-ഞാന്‍ അങ്ങിനെയല്ല വിളിച്ചു പറഞ്ഞിരുന്നത്-ചെറീസ്, പൌഡിനഞ്ച് ഡോളര്‍,പൌഡിനഞ്ചു.... എന്നായിരുന്നു.ഹിഹി.

  നന്ദി.

  ReplyDelete
 17. ജ്യോ, വിവരണം കൊള്ളാം കേട്ടോ.. പടംസ് നല്ല ക്രിസ്പ് ആയിട്ടുണ്ട്‌.
  പണ്ടൊരിക്കല്‍ ഒരു കോണ്‍ഫറന്‍സില്‍ പോകാന്‍ Toronto- ഫ്ലൈറ്റ് ഇറങ്ങി കാര്‍ എടുത്ത് Waterloo-വരെ ഒന്നര മണിക്കൂര്‍ ഓടിച്ച് പോയിട്ടുണ്ട്. സ്ഥലമൊന്നും കാണാന്‍ പറ്റിയിട്ടില്ല.

  ReplyDelete
 18. പദങ്ങളും വിവരണങ്ങളും അസ്സലായി.
  ചെരിപ്പഴങ്ങള്‍ മരത്തില്‍ നില്‍ക്കുന്നത് ആദ്യമായി കാണുകയാണ്.
  നന്ദി.

  ReplyDelete
 19. കമന്റ് ഇട്ട എല്ലാര്‍ക്കും ചെറിപ്പഴം അരക്കിലോ വീതം പാര്‍സല്‍ അയച്ചു കൊടുക്കരുതോ?

  ReplyDelete
 20. JK,
  തെച്ചിക്കോടന്‍,
  ഇസ്മായില്‍ കുറുമ്പടി,

  വന്നതിനും,അഭിപ്രായത്തിനും നന്ദി.

  ReplyDelete
 21. ചെറിപഴങ്ങളും,ഫോട്ടോകളും വളരെ ഇഷ്ടപ്പെട്ടു.പക്ഷെ നമ്മുടെ ഈ നാളികേരത്തിന്റെ കാര്യം ഇതിന്നിടയില്‍ ഒന്നോര്‍ത്തിരുന്നോ....?

  ReplyDelete
 22. പാലക്കുഴി,ഇതെല്ലാം ഇടത്താവളങ്ങളിലെ മരുപ്പച്ചയല്ലേ?അവസാനം തണലേകാന്‍ നമ്മുടെ കേരവൃക്ഷം തന്നെയല്ലേയുള്ളൂ.

  ReplyDelete
 23. ഈ പോസ്റ്റ്‌ ഞാന്‍ കണ്ടില്ലല്ലോ ?കുറച്ചു തിരക്ക് ആയിരുന്നു .ജോ ഫോട്ടോസ് കണ്ടു ,എല്ലാം അടിപൊളി .ഞാന്‍ ഇവിടെ strawbery ഇതുപോലെ എടുക്കാന്‍ പോയിട്ടുണ്ട് .farm എല്ലാം കുറച്ചു ദൂരെ പോകണം . ഇനിയും പോരട്ടെ ,വിശേഷം എല്ലാം ...കാത്തിരിക്കുന്നു

  ReplyDelete
 24. പതിവുപോലെ ഉഗ്രന്‍

  ReplyDelete
 25. siya,സട്രോബെറി തോട്ടവും ഭംഗിയുള്ള കാഴ്ചയാവും അല്ലേ?അഭിപ്രായത്തിന് നന്ദി.

  രമണിക,വന്നതിനും അഭിപ്രായത്തിനും നന്ദി

  ReplyDelete
 26. അസൂയ പെരുത്തിട്ടെനിക്കിരിക്കാൻ വയ്യേ!!!!

  മലയാളത്തിൽ പ്രശംസിക്കാൻ നാവു പൊന്തുന്നില്ല. അതുകൊണ്ട് തമിഴിരിക്കട്ടെ.
  റൊമ്പ പ്രമാദമാന പൊസ്റ്റ്!!!!

  ReplyDelete
 27. Once again "Superb" is not the word I must say for this lovely snaps...

  Thanks for sharing..!!

  ReplyDelete
 28. Jayan,റൊമ്പം നന്ദി-വന്നതിന് ,വായിച്ചതിന് ,തമിഴ് പ്രശംസക്ക്

  Ravi,

  നന്ദി,പ്രോത്സാഹനത്തിന്

  ReplyDelete
 29. നല്ല വിവരണം.. ചെറി പഴം കാട്ടി എന്നെ കൊതിപ്പച്ചല്ലേ.. ഹി..ഹി..

  ReplyDelete
 30. as ususal nice & interesting travelogue..

  ReplyDelete
 31. മനോരാജ്,

  Sarin,

  നന്ദി

  ReplyDelete
 32. യാത്ര തുടരെട്ടെ.

  ReplyDelete
 33. എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല..
  ഇനിയിപ്പോ പോകുന്ന വഴിക്ക്
  സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു ആ വാടിയ
  ചെറിപ്പഴം എങ്കിലും ഒന്ന് വാങ്ങിക്കഴിക്കണം..
  ഇത്രയും കൊതിപ്പിചില്ലേ..അതാ ഇഷ്ടപ്പെടാത്തത്..

  ReplyDelete