Monday, November 1, 2010

Statue of Liberty

 ഇതവണയുള്ള  കനഡാ സന്ദര്‍ശനത്തിന് ഒരു പ്രത്യേകതയുണ്ട്.ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുന്ന യാത്ര. കഴിഞ്ഞ തവണ ഞങ്ങള്‍ കിഴക്കോട്ട് പറന്ന് ഹോങ്ങ്കോങ്ങ് വഴി  കനഡായിലെ വാങ്കോവറില്‍ എത്തി. ഈ തവണ പടിഞ്ഞാറോട്ട് പറന്ന് ആംസ്റ്റെര്‍ഡാം വഴി ടൊറോന്റോ വില്‍ എത്തി.അല്പം കൂടി പടിഞ്ഞാറോട്ട് പറന്നാല്‍ വാങ്കോവറിലെത്തും-എങ്കില്‍ ഭൂമിയൊന്ന് ചുറ്റിയെന്ന് പറയാമായിരുന്നു.

കാലത്ത് 8.30മണിക്ക് നെയ്രോബിയില്‍ ‍[കെനിയ] നിന്ന് പുറപ്പെട്ട് എട്ടര മണിക്കൂറെടുത്തു ആംസ്റ്റെര്‍ഡാമിലെത്താന്‍. Tulip പൂക്കളുടെ നാട്. കുറച്ച് സമയം  എയര്‍പോര്‍ട്ടില്‍ ചുറ്റിനടന്ന് ഒരു ചായ കുടിച്ചു.വേള്‍ഡ് കപ്പ് ഫുട്ട്ബോളിന്റെ [ജൂണ്-2010‍] സമയമായതിനാല്‍ എല്ലാവരുടേയും ശ്രദ്ധ ടീ. വി സ്ക്രീനില്‍ ആണ്.

അവിടെ നിന്ന് പിന്നേയും എട്ട് മണിക്കൂര്‍ പറന്നാണ് ടൊറോന്റോവില്‍ എത്തിയത്-സൂര്യനോടൊപ്പമായിരുന്നു ഞങ്ങളുടെ യാത്ര. 17 മണിക്കൂര്‍ യാത്രയിലുടനീളം നല്ല സൂര്യപ്രകാശമായിരുന്നു. എന്തിനധികം-ഞങ്ങള്‍  ഇറങ്ങുമ്പോള്‍  പകല്‍ പോലെ പ്രകാശം-സമയം-8.30pm!! KLM Airlines ന്റെ പരസ്യം പോലെ തന്നെ ['breakfast in Nairobi,dinner in Toronto] ഞങ്ങള്‍ ഡിന്നറിന് ടൊറോന്റോവിലെത്തി. ജൂണ്‍ മാസാവസാനം അവിടെ സൂര്യാസ്തമനം 9മണിക്ക് ശേഷമായിരുന്നു.പുലര്‍ച്ച മൂന്നരയോടെ ഉദയവും!! അതിനാല്‍ ആദ്യത്തെ ഒരാഴ്ച്ച ഉറങ്ങാന്‍ കുറെ പ്രയാസപ്പെട്ടു.

ഏതായാലും ടൊറോന്റോ  വരെയെത്തി. അടുത്തുള്ള അമേരിക്ക ഒന്നു കാണുവാന്‍  ആഗ്രഹം തോന്നി. ജൂണ്‍ 26ന് ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു.

താമസ്സിച്ചിരുന്ന ഹോട്ടല്‍ wall streetന് അടുത്തായിരുന്നതിനാല്‍ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും കാണാന്‍ നടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളൂ -ഗ്രൌണ്ട് സീറോ,ബ്രൂക്ക്ലിന്‍ ബ്രിഡ്ജ്,...ഇങ്ങിനെ പലതും ഹോട്ടലിന്റെ ചുറ്റുവട്ടത്തായിരുന്നു.ഇവിടെത്തെ വിശേഷങ്ങള്‍ പിന്നീട് വിശദമായി എഴുതാം.

പിറ്റേന്ന് കാലത്ത് statue of liberty കാണാന്‍ ഒരുങ്ങി.അമേരിക്കായുടെ ദേശീയ സ്മാരകമായ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ന്യൂയോര്‍ക്കിലെ ലിബെര്‍ട്ടി ഐലണ്ടിലാണ്.അവിടേയ്ക്ക് പോകാ‍ന്‍ ഫെറി ടിക്കറ്റ് എടുത്തു.ഓഡിയോ ടൂറിനായി മറ്റൊരു ടിക്കറ്റ് എടുത്തപ്പോള്‍  വിവരണങ്ങളടങ്ങിയ ഒരു  റെക്കോഡ് പ്ലേയര്‍ ഹെഡ്  ഫോണിനൊടൊപ്പം  ലഭിച്ചു.അതിലെ വിവിധ അക്കങ്ങള്‍  അമര്‍ത്തിയാല്‍ വിശദ വിവരങ്ങള്‍ കേള്‍ക്കാം.                                                                      Audio Tour I-Card                                                                 Statue cruises

ഫെറിയില്‍ കയറാന്‍ നീണ്ട ക്യൂ. പ്ലേയിനില്‍ കയറുമ്പോളുള്ള സെക്യൂരിറ്റി പരിശോധനയേക്കാള്‍ അപ്പുറമുള്ള ചെക്ക് അപ്പ്. മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് ഹേന്‍ട് ബാഗടക്കം പരിശോധിച്ചു. തിക്കും തിരക്കിലൂടെ ഒരു വിധം ഫെറിയുടെ മുകളില്‍ എത്തി.സുഖമുള്ള യാത്രയും ,ചുറ്റും മനോഹരമായ  കാഴ്ച്ചകളും.20 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ലിബെര്‍റ്റി ഐലണ്ടിലെത്തി.

Ferry കയറുന്ന തിരക്കില്‍
 
                                                           Liberty Island ലേക്ക് Ferry യാത്രഭംഗിയുള്ള ഐലണ്ട്.വിസ്മയ ജനകമായ പ്രതിമ.ടൂറിസ്റ്റുകള്‍ക്ക്, ഇതിന്റെ കിരീടം വരെ കയറാന്‍ പ്രത്യേക ടിക്കറ്റ് എടുക്കണം.സുരക്ഷിതത്വം പ്രമാണിച്ച് ടിക്കറ്റുകള്‍ പരിമിതമായിരുന്നു.നവംബര്‍ മാസം വരെയുള്ള ബുക്കിങ്ങ് കഴിഞ്ഞതിനാല്‍ ഞങ്ങല്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല.ചുറ്റും നടന്ന് കണ്ടു.
1886ല്‍ ഫ്രഞ്ച് ജനത  അമേരിക്കായ്ക്ക് നല്‍കിയ ഒരു സമ്മാനമാണ് 151 അടി ഉയരമുള്ള Statue of liberty. വലത്ത് കൈയ്യില്‍ ദീപനാളം ഉയര്‍ത്തിപ്പിടിച്ച ഈ സ്ത്രീ പ്രതിനിധീകരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ദൈവമായ Libertas നെയാണ്.ഇടത്തേ കൈയ്യിലുള്ള  പുസ്തകത്തിന് മുകളില്‍ July4-1776എന്ന് [അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായ ദിവസ്സം] കൊത്തിവെച്ചിട്ടുണ്ട്. കിരീടത്തിലുള്ള ഏഴ് സ്പൈക്സ് ,എഴ് ഭൂഖണ്‍ധങ്ങളെ ഉദ്ദേശിച്ചാണ്. കടലിലേക്ക് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ഈ പ്രതിമ പുറമേ നിന്ന് കപ്പലില്‍ വരുന്ന കുടിയേറ്റക്കാരെ വെളിച്ചം പകര്‍ന്ന് വരവേല്‍ക്കുകയാണ്.


                                                            Statue of Liberty

ഫ്രഞ്ച് എഴുത്തുകാരനും,രാഷ്ടീയപ്രഗല്‍ഭനുമായ Edouard Rene de Laboulaye ന്റെ മനസ്സില്‍ തോന്നിയ ഒരു ആശയമായിരുന്നു ഇത്.ഫ്രാന്‍സ്സ്-അമേരിക്കാ സൌഹൃദബന്ധം ദൃഡപ്പെടുത്താന്‍ ഒരു സ്മാരകം അമേരിക്കാക്ക് സമര്‍പ്പിക്കുക.ഈ ആശയത്തില്‍ ഉത്തേജിതനായ Fredric Bartholdi എന്ന യുവ ശില്പി  സ്മാരകത്തിനായി രേഖാചിത്രമൊരുക്കി.

1871ല്‍ അദ്ദേഹം അനുമതിക്കായി ന്യൂയോര്‍ക്കിലെത്തി.അന്നത്തെ അമേരിക്കന്‍  പ്രസിഡെണ്ട് ആയ Ulysses S.Grantല്‍ നിന്ന് അനുവാദം ലഭിച്ചു.പ്രതിമ സ്ഥാപിക്കാനായി Bedloes Island  [  ഇപ്പോള്‍ ലിബെര്‍റ്റി ഐലണ്ട് എന്ന് വിളിക്കുന്നു] ആണ് ഉത്തമമായ സൈറ്റ് എന്ന് നിശ്ചയിച്ചു.ഉള്‍ഭാഗം125 ടണ്‍ സ്റ്റീലും, പുറമെ 35 ടണ്‍ ചെമ്പും പൊതിഞ്ഞാണ് ഈ പ്രതിമ നിര്‍മ്മിച്ചത്.സ്വര്‍ണ്ണത്തകിട് കൊണ്ടാണ് ദീപം പൊതിഞ്ഞിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക്  എല്ലാവരും [സിറ്റി ,ടൌണ്‍, വില്ലേജ്] പണം സംഭാവന ചെയ്തു-ആര്‍ട്ട് ഷോ,ലോട്ടറി...തുടങ്ങിയവ നടത്തി പിരിവെടുത്തു.ഒരു തീവ്രയത്നം തന്നെയായിരുന്നു ഇതിലേക്കുള്ള പണശേഖരണം.അങ്ങിനെ ഈ പ്രതിമയുടെ നിര്‍മ്മാണം നീണ്ടുപോയി.ഏകദേശം 400,000 അമേരിക്കന്‍  ഡോളേഴ്സ് ആണ്   അന്ന്   ചെലവ്    വന്നത് .ഇന്ന് അമേരിക്ക       അഭിമാനിക്കുന്ന ഈ പ്രതിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് അന്ന്  അവര്‍ക്ക് ആദരവിനേക്കാള്‍  പരാമര്‍ശങ്ങളായിരുന്നു. എന്തിനാണാവോ ഫ്രാന്‍സുകാര്‍ അമേരിക്കാക്ക് സമ്മാനമൊരുക്കാന്‍ ഇത്ര struggle ചെയ്തത്?????

വിവിധ ഭാഗങ്ങളായി കപ്പലില്‍ ഈ പ്രതിമ ന്യൂയോര്‍ക്കില്‍ എത്തിച്ചു.ഒക്ടൊബര്‍28-1886ല്‍ ഇത് ലിബെര്‍റ്റി ഐലണ്ടില്‍ പ്രതിഷ്ടിച്ചു.പ്രതിമ ഫ്രാന്‍സ്സും,pedestal [ഇരിപ്പിടം] അമേരിക്കായുമാണ് ഉണ്ടാക്കിയത്.

ഈര്‍പ്പമുള്ള കാറ്റ് ചെന്‍പ് തകിടില്‍ oxidation നടത്തിയതിനാല്‍ പ്രതിമയുടെ നിറം ഇളം പച്ചയായി മാറി. കടല്‍ക്കാറ്റേറ്റ് ലോഹങ്ങള്‍ക്ക് corrosion സംഭവിച്ചതിനാല്‍ 1984ല്‍ ഇത് renovation ചെയ്യുകയുണ്ടായി.


പൊള്ളുന്ന ചൂട് കാരണം എല്ലാവരും ക്ഷീണിച്ചു.കോള്‍ഡ് ഡ്രിങ്ക് കുടിച്ച് മരത്തണലില്‍ അല്പനേരം വിശ്രമിച്ചു.

ലിബെര്‍റ്റി ഐലണ്ടില്‍ നിന്ന് ഞങ്ങള്‍ Ellis Island ലേക്കുള്ള ഫെറിയില്‍ കയറി.

                                    Ellis Island ലേക്കുള്ള ഫെറി യാത്ര

1892വില്‍  അമേരിക്കയുടെ ഇമിഗ്രേഷന്‍ സ്റ്റേഷന്‍ ഈ ഐലണ്ടില്‍ ആണ് പണിതീര്‍ത്തത്.1954വരെ ഇത് അമേരിക്കായിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ inspection station ആയിരുന്നു.steamshipല്‍ വരുന്ന ഇവരുടെ ഫിസിക്കല്‍,മെന്റല്‍ പരിശോധന കഴിഞ്ഞാണ് ഇമിഗ്രേഷന്‍ നല്‍കിയിരുന്നത്.

                                                                             Ellis-Island


മുന്‍ വശത്തുള്ള വലിയ ഹാള്‍ വെയ്റ്റിങ്ങ് റൂം ആണ്.ഹാളിന്റെ ഒരു വശത്ത് ,അന്ന് കാലത്ത് പലരും കൊണ്ടുവന്ന പെട്ടികള്‍ ,ബെഡ്,ബാസ്ക്കറ്റ്..തുടങ്ങിയവ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ഒപ്പം അവരുടെ പല ഫോട്ടോകളും .അവിടെ നിന്ന് മുകളിലേക്ക് വീതിയുള്ള കോണിപ്പടിയുണ്ട്. ഇമിഗ്രന്റ്സ് അത് കയറുമ്പോള്‍ മുകളില്‍ നിന്ന് ഓഫീസേഴ്സ്സ് വല്ല അംഗവൈകല്യവുമുണ്ടോ എന്ന് തിട്ടപ്പെടുത്തും! പിന്നീട് 17 വിവിധ തരമുള്ള മെഡിക്കല്‍ ടെസ്റ്റ്!!!ഇതെല്ലാം പാസ്സായി 20$ അടച്ചാല്‍ അവരെ New Jerseyലേക്കോ Manhattanനിലേക്കോ ഉള്ള ഫെറിയില്‍ കയറ്റി വിടും.
  
അമേരിക്കന്‍ മേധാവിത്തത്തിന് അന്നും ഇന്നും  മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ചുരുക്കം.

                                                          Ellis Island Immigration Officeഇതെല്ലാം കണ്ടപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു.കലശലായ വിശപ്പും ദാഹവും.എലിസ്സ് ഐലണ്ടിലെ റെസ്റ്റോറ്ണ്ടില്‍  ഭക്ഷണം കഴിക്കാനിരുന്നു. മനോഹരമായി അലങ്കരിച്ച സ്വാദിഷ്ടമായ ഭക്ഷണം മരച്ചുവട്ടില്‍ ഒരുക്കിയിരുന്ന മേശകളിലിരുന്ന് കഴിച്ചു. കടല്‍ക്കാറ്റ് പൊള്ളുന്ന ചൂടില്‍ ആശ്വാസം നല്‍കി. അവിടേനിന്ന് ന്യൂയോര്‍ക്ക് സിറ്റി വ്യൂ ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു.മുന്നിലുള്ള പുല്‍ത്തകിടില്‍ നിറയെ കടല്‍ പക്ഷികള്‍.                                           Ellis Islandലെ ഉച്ചഭക്ഷണം കാത്ത്                              Ellis Island നിന്ന് കാണുന്ന ന്യൂയോര്‍ക്ക് നഗരം

മടക്കയാത്രക്കുള്ള ഫെറി എത്തിക്കഴിഞ്ഞു.മറ്റു വിശേഷങ്ങള്‍ പിന്നീടാവാം

36 comments:

 1. ELLIS-ISLANAND/എലിയുടെ ദ്വീപിലെ(പടം കണ്ടപ്പോൾ മനസ്സിലായി എലിക്ക് എല്ലിയാണവിടേന്ന്) വർണ്ണക്കാഴ്ച്ചകൾ വാരിതന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ കേട്ടൊ ജ്യോതിഭായ്

  ReplyDelete
 2. മുരളിയുടെ observation അപാരം തന്നെ.ആ ഐലണ്ടിനെ എലിസ് ഐലണ്ട് എന്ന് തന്നെയാണ് വിളിക്കുന്നത്-എലിയുടെ പടം വെറുതെയല്ല--ഹഹഹ-ഞാനിപ്പോളാണ് ശ്രദ്ധിച്ചത്.

  ReplyDelete
 3. ഇത്തവണത്തെ ചിത്രങ്ങളും വിവരണവും പൊസ്റ്റിനെ പതിവില്‍ കൂടുതല്‍ മനോഹരിയാക്കിയിരിക്കുന്നു. കാണാത്ത കാഴ്ചകള്‍ നല്‍കുന്നതിന്‌ നന്ദി

  ReplyDelete
 4. lovely photos and write up.TFS and keep it up...

  ReplyDelete
 5. പരിചിതമായ സ്ഥലം. മൂന്നു പ്രാവശ്യം പോയിട്ടുണ്ട്. ആദ്യം കുടുംബത്തോടെ... രണ്ടു പ്രാവശ്യം സുഹൃത്തുക്കള്‍ക്ക് കമ്പനി കൊടുക്കാന്‍...
  Statue of Liberty-യുടെ ചരിത്രം നന്നായി എഴുതി. പടങ്ങള്‍ക്ക് നന്ദി. ഭാവുകങ്ങള്‍

  ReplyDelete
 6. ചിത്രങ്ങളോട് കൂടിയ വിവരണത്തില്‍ ആ പ്രതിമയെ കുറിച്ച് നല്ല ഒരു അറിവു കൂടി പകര്‍ന്നു.

  ചിത്രങ്ങള്‍ എല്ലാം അടിപൊളി.

  ReplyDelete
 7. "അവിടെ നിന്ന് പിന്നേയും എട്ട് മണിക്കൂര്‍ പറന്നാണ് ടൊറോന്റോവില്‍ എത്തിയത്-സൂര്യനോടൊപ്പമായിരുന്നു ഞങ്ങളുടെ യാത്ര. 17 മണിക്കൂര്‍ യാത്രയിലുടനീളം നല്ല സൂര്യപ്രകാശമായിരുന്നു"
  ഞാൻ കഷ്ട്ടിച്ച് പന്ത്രണ്ട് പന്ത്രണ്ടര മണിക്കൂറിൽ കൂടുതൽ (ഒരു ദിനം) സൂര്യനെ കണ്ടിട്ടില്ല.
  അസ്സൽ യാത്രാവിവരണം. ഉഗ്രൻ ഫോട്ടോസ്.

  ReplyDelete
 8. ishtaayi nalla chithrangalum vivaranavum..
  Best wishes

  ReplyDelete
 9. നിങ്ങളുടെ കൂടെ യാത്ര ചെയ്ത പ്രതീതി..
  നന്ദി

  ReplyDelete
 10. ചിത്രങ്ങള്‍ ഉജ്ജ്വലം . വിവരണം അറിവിനോടൊപ്പം ആകര്‍ഷണീയവും . വിവരണത്തില്‍ കുറച്ചു പിശുക്ക് കാണിച്ചില്ലേ എന്നൊരു തോന്നല്‍ . സന്ദര്‍ശകര്‍ക്ക് നല്ലൊരു സദ്യ തന്നെയാണീ ബ്ലോഗ്‌ .അഭിനന്ദനങ്ങള്‍

  ReplyDelete
 11. വളരെ നന്ദി. അപൂര്‍വ്വ ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും.

  ReplyDelete
 12. കാണാത്ത കാഴ്ചകള്‍ കാട്ടി തന്നതിന് നന്ദി!
  പതിവുപോലെ മനോഹരം

  ReplyDelete
 13. നല്ലൊരു യാത്ര പോയ പ്രതീതി...

  ReplyDelete
 14. ഇനിപ്പോള്‍ ഞാന്‍ എന്തായാലും ഇത് കാണാന്‍ പോകുന്നില്ല ,അത്രയ്ക്ക് നല്ല വിവരണം ട്ടോ .ഫോട്ടോകളും എന്നും പോലെ ഉഷാറായി .കാണാം ട്ടോ .

  ReplyDelete
 15. നല്ല വിവരണം, നല്ല ചിത്രങ്ങൾ, സ്വാതന്ത്ര്യപ്രതിമയുടെ കഥ പറഞ്ഞതു നന്നായി. ‘ഇമിഗ്രന്റ്സ് അത് കയറുമ്പോള്‍ മുകളില്‍ നിന്ന് ഓഫീസേഴ്സ്സ് വല്ല അംഗവൈകല്യവുമുണ്ടോ എന്ന് തിട്ടപ്പെടുത്തും! പിന്നീട് 17 വിവിധ തരമുള്ള മെഡിക്കല്‍ ടെസ്റ്റ്!!!‘ വായിച്ചപ്പോൾ ബ്രെഹ്തിന്റെ പ്രശസ്തമായ വരികൾ ഓർത്തു, “ സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായ അമേരിക്ക”!

  ReplyDelete
 16. ഇനിയും എഴുതൂ.നല്ല വിവരണം.ചിത്രങ്ങളും നന്നു.ഏതെങ്കിലും വാരാന്തപ്പതിപ്പിനു അയക്കുമെല്ലോ.

  ReplyDelete
 17. നല്ലൊരു യാത്രക്ക് നന്ദി,ചിത്രങ്ങള്‍ ബഹുകേമം കേട്ടോ!!

  ReplyDelete
 18. റാംജി,അഭിപ്രായത്തിന് നന്ദി.

  Sarin-thank you.

  JK-താങ്കളുടെ സന്ദര്‍ശനത്തില്‍ പ്രതിമയുടെ കിരീടം വരെ കയറാന്‍ കഴിഞ്ഞോ?അതിനുള്ളില്‍ എന്താണന്നറിയാനുള്ള ഒരു ജിഞാസ എനിക്കുണ്ടായിരുന്നു.

  ഹംസ-പ്രതിമയുടെ ചരിത്രം ചുരുക്കിയാണ് എഴുതിയത്.അതിന്റെ ശില്പി പണമൊരുക്കാന്‍ ഏറ്റെടുത്ത കഷ്ടപ്പാട് പറയാന്‍ ഒരുപാടുണ്ട്.

  SM Sadique-വന്നതിനും,അഭിപ്രായത്തിനും നന്ദി.

  the man to walk with
  -ഇഷ്ടായല്ലോ-ഞാന്‍ happy ആയി.

  ദിവാരേട്ടന്‍-സന്തോഷം.

  ഇസ്മായില്‍-നന്ദി

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. Abdulkader-പലരും തിരക്കുള്ളവരായതിനാല്‍ നീട്ടിയെഴുതിയാല്‍ വായിച്ചെന്ന് വരില്ല.അഭിപ്രായത്തിന് നന്ദി.

  jayaraj-നന്ദി

  കുമാരന്‍-സന്തോഷം.

  രമണിക-നന്ദി.

  ശ്രീ-വന്നതില്‍ സന്തോഷം.

  സിയ-അപ്പോള്‍ അമേരിക്കായില്‍ എത്തിയല്ലേ?ഞാന്‍ ന്യൂയോര്‍ക്കിനേക്കുറിച്ചും, വാഷിങ്ങ്ടണ്‍ നെ കുറിച്ചും പറഞ്ഞു കൊള്ളട്ടെ-ബാക്കി വിശേഷങ്ങള്‍ സിയക്കായി വിട്ടു തന്നിരിക്കുന്നു.വേഗമാഗട്ടെ.

  ശ്രീനാഥന്‍-എത്ര ശരി-ഒരു പ്രതിമയില്‍ മാത്രമൊതുങ്ങുന്ന സ്വാതന്ത്ര്യം!!!
  നന്ദി.

  പ്രദീപ്-വന്നതിനും,അഭിപ്രായത്തിനും നന്ദി.

  krishnakumar-സന്തോഷായി.

  ReplyDelete
 21. ഭാഗ്യവതി. എത്രയെത്ര സ്ഥലങ്ങളാ കാണാൻ പറ്റുന്നതു്!

  ReplyDelete
 22. ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍..

  ReplyDelete
 23. പറഞ്ഞ പോലെ കൂടുതല്‍ ചിത്രങ്ങളും വിവരണവുമായി വന്നു ല്ലേ.
  നന്നായിട്ടുണ്ട്. വളരെ വളരെ.
  ആശംസകള്‍

  ReplyDelete
 24. ജോ... എത്താന്‍ വൈകി..
  'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി' ചിത്രത്തില്‍ മാത്രം കണ്ട ഈ അത്ഭുതത്തെപ്പറ്റി ഒത്തിരി വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു.... എന്റെ അഭിനന്ദനങ്ങള്‍... തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 25. typist-ദൈവാനുഗ്രഹം

  village man-സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  ചെറുവാടി-വളരെ നന്ദി.

  thalayambalath-ഞാനും വിചാരിച്ചു.അഭിപ്രായത്തിന് നന്ദി.

  ReplyDelete
 26. ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു....
  ബിലാത്തിച്ചേട്ടാ,നമ്മുടെ മലയാളം എലി അവിടെങ്ങനെ വന്നുവെന്ന് മനസ്സിലായില്ല....

  ഭാഗ്യവതിയായ ‘ജ്യോ’ക്ക് അസൂയയില്‍ പൊതിഞ്ഞ ആശംസകള്‍......

  ReplyDelete
 27. വീകെ,

  രവി,

  വന്നതിനും അഭിപ്രായത്തിനും നന്ദി

  ReplyDelete
 28. വർണ്ണക്കാഴ്ച്ചകൾ

  ReplyDelete
 29. മനോഹരമായ കാഴ്ചകള്‍ക്കൊപ്പം പുത്തന്‍ അറിവുകളും സമ്മാനിച്ചതില്‍ ഒത്തിരി സന്തോഷം !അടുത്ത യാത്രക്കായി കാത്തിരിക്കുന്നു....എല്ലാ ആശംസകളും!!

  ReplyDelete
 30. Kalavallabhan,

  മഹി,

  അഭിപ്രായത്തിന് നന്ദി

  ReplyDelete
 31. താമസിച്ചു എത്തിയെങ്കില്‍ എന്ത് ഒരു യാത്ര
  ഒഴിവായി കിട്ടി .ഇനി അവിടെ പോകേണ്ട ഒരു
  ആവശ്യവും ഇല്ല ..സന്തോഷം ...അടുത്ത പ്രാവശ്യം
  എന്നോട് പറയണേ .ഞാന്‍ ചിലവിന്റെ ഷെയര്‍ ഇടാം
  ...കൂടെപ്പോരുന്നുമില്ല .അത്രയ്ക്ക് മനോഹരം വിവരണം ...

  ReplyDelete
 32. ente lokam-സന്ദര്‍ശത്തിനും,അഭിപ്രായത്തിനും നന്ദി

  ReplyDelete
 33. ചിത്രങ്ങളുടെ സഹായതിലുള്ള വിവരണം നന്നായി ഇഷ്ടപ്പെട്ടു, എന്നാണ് ഇങ്ങോട്ടേക്കു വരുന്നത്. കാനഡ നിന്നും അത്ര ദൂരമല്ലേ ഉള്ളൂ

  ReplyDelete