കെനിയായിലെ ഏറ്റവും മികച്ച വ്യവസായമാണ് ഫ്ലവര്‍ ഫാമിങ്ങ്.കാര്‍നേഷന്‍,റോസ് ..എന്നിവയുടെ കയറ്റുമതിയില്‍ കെനിയ ലോകപ്രസിഗ്ദമാണ്. 10,000ജോലിക്കാര്‍ വരേയുള്ള ഫ്ലവര്‍ഫാംസ് ഇവിടെയുണ്ട്.എല്ലാ കൊല്ലവും കോടിക്കണക്കിനു പൂക്കള്‍ യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു.ഇവിടെത്തെ കാലാവസ്ഥ ഫ്ലവര്‍ ഫാമിങ്ങിന് ഉതകുന്നതാണ്-പ്രത്യേകിച്ചും റോസ് ഫാമിങ്ങിന്.ഏതാണ്ട് 150 ഫ്ലവര്‍ ഫാംസ് കെനിയായിലുണ്ട്.
ഒരു ഒഴിവുകാലത്ത് ഞങ്ങള്‍ ലെയ്ക്ക് നക്കുറു കാണാന്‍ ഇറങ്ങിയതാണ്.നെയ്‌വാഷ[നെയ്രോബിയില്‍ നിന്ന് ഒന്നര മണിക്കുര്‍]വഴിയാണ് യാത്ര. നെയ്‌വാഷയില്‍ ലെയ്ക്ക് ഉള്ളതിനാലാകാം ധാരാളം ഫ്ലവര്‍ ഫാംസ് ഉണ്ട്.ഒരു കൂട്ടുകാരന്‍ അവിടെ ഫ്ലവര്‍ഫാമില്‍ ജോലി ചെയ്യുന്നതിനാല്‍ ഞങ്ങളവിടെ ഇറങ്ങാന്‍ തീരുമാനിച്ചു-ഫ്ലവര്‍ഫാം കാണാന്‍ കുറേകാലമായുള്ള ആഗ്രഹമാണ്.
വലിയ ഗ്രീന്‍ ഹൌസ്സിലാണ് റോസാചെടികളെ വളര്‍ത്തുന്നത്. ഓരോന്നിനും വേറെ വേറെ സെക്ഷനുകളുണ്ട്-ചെറിയ പോളിത്തീന്‍ ബാഗുകളില്‍ നട്ടിരിക്കുന്ന റോസാകൊംബുകള്‍ ഒരു ഭാഗത്ത്,പൊടിച്ചു തളിരിട്ട ചെടികള്‍ വേറൊരു ഭാഗത്ത്,പൂവിട്ട ചെടികള്‍ മറ്റൊരു ഭാഗത്ത്,....
വളരെ ആധുനികരീതിയിലാണ് ചെടികളെ വളര്‍ത്തുന്നത്.ചൂട് കൂടുന്നതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോ സെന്‍സിങ്ങ് സ്പ്രിങ്ങ്ക്ലര്‍ ഗ്രീന്‍ ഹൌസില്‍ ഉടനീളം കണ്ടു.അതു കൊണ്ട് എല്ലായിപ്പോളും ജലാംശം ഒരുപോലെ മണ്ണില്‍ നിലനിര്‍ത്താം.വിവിധ രോഗാണുക്കളില്‍ നിന്ന് ചെടികളെ രക്ഷിക്കാന്‍ ഇടക്കിടെ ഇന്‍സെക്ടിസൈട് സ്പ്രേ ചെയ്യാറുണ്ടെന്നറിഞ്ഞു..
വിരിയാന്‍ പോകുന്ന മുട്ടുകളാണ് ഹാര്‍വെസ്റ്റ് ചെയ്യാറുള്ളത്-യൂണിഫോമിട്ട് കൈയ്യില്‍ ഗ്ലവ്സ്സ് ധരിച്ച[മൂള്ളു കൊള്ളാതിരിക്കാന്‍] സ്ത്രീകള്‍ ,ഗാര്‍ഡെനിങ്ങ് സിസ്സേര്‍സ്സ് ഉപയോഗിച്ച് റോസ് ബഡ്സ് തണ്ടോടു കൂടി നീളത്തിന്‍ മുറിച്ച് , വാടാതിരിക്കാന്‍ വെള്ളമുള്ള ബക്കറ്റില്‍ ശേഖരിക്കുന്നത് കാണാന്‍ കഴിഞ്ഞു.
സ്റ്റോര്‍ഹൌസ്സില്‍ പലനിറത്തിലുള്ള റോസ്സുകള്‍ വേര്‍തിരിച്ച് ,പല കൂട്ടങ്ങളാക്കി ,ബ്രൌണ്‍ പേപ്പറിലും ട്രാന്‍സ്പേരന്റ് പോളിത്തീനിനും കടഭാഗം പൊതിഞ്ഞ് കയറ്റുമതിക്കായി ഒരുക്കുന്ന ബഹളമാണ്.അതിമനോഹരമായ വിവിധ നിറങ്ങളിലുള്ള റോസാപുക്കള്‍ കണ്ണിനു കുളിര്‍മയേകി.
ഞങ്ങള്‍ സന്ദര്‍ശിച്ച ഒരു റോസ് എക്സിബിഷന്റെ ചില ചിത്രങ്ങള്‍ കൂടി താഴെ ഉള്‍പ്പെടുത്തുന്നു.
നറുമണം വീശുന്ന പോട്ടംസ്...ഫാം ഫ്രഷ്..! യൂറോപ്പിലേക്കും
ReplyDeleteഗള്‍ഫിലേക്കുമായി എത്രയെങ്ങാനും റോസാപ്പൂക്കളാണ്‍ കെനിയക്കാര്‍
ദിനേന കയറ്റിഅയക്കുന്നത്...! നല്ല പോസ്റ്റ്,ആശംസകള്‍.
ഇഷ്ട്ടമാണ് പൂക്കളെയും ,പൂന്തോട്ടത്തെയും,പൂന്തോട്ട പരിചാകരെയും .
ReplyDeleteമനോഹരമായ ചിത്രങ്ങള്‍..ആശംസകള്‍ നേരുന്നതിനോടൊപ്പം അടുത്ത യാത്രാ വിവരണത്തിനായി കാത്തിരിക്കുന്നു.
ReplyDeleteചിത്രങ്ങളും വിവരണവും ഒന്നിന്നൊന്നു മെച്ചം
ReplyDeleteഅടുത്ത വിവരണ ത്തിനായി കാത്തിരിക്കുന്നു ............
ചിത്രങ്ങളെല്ലാം ഇഷ്ടമായി...
ReplyDeleteoh..rose..
ReplyDeleteishtaayi
ചിത്രങ്ങളെല്ലാം നന്നായി... പൂക്കള്‍ കൂടയില്‍ ആക്കിവെച്ചത് ആകര്‍ഷകമായി.... അഭിനന്ദനങ്ങള്‍
ReplyDeleteഒരു നുറുങ്ങ്,sadique,ഗോപീകൃഷ്ണന്‍,ramanika,ശ്രീ,the man to walk with,thalayambalath-വന്നതിന്,വായിച്ചതിന്,അഭിപ്രായത്തിന്
ReplyDeleteഅവസാനത്തെ ഫോട്ടോ കണ്ടപ്പോള്‍ നാട്ടില്‍ കാവടി ഉണ്ടാക്കാന്‍ പൂക്കള്‍ ഒരുക്കി വച്ചതുപോലെ തോന്നി. നന്നായിട്ടുണ്ട് ഫോട്ടോകള്‍.
ReplyDeleteമനോഹരമായ ചിത്രങ്ങളും,അതിലേറെ മനോഹരമായ വിവരണവും.ഏറ്റവും നല്ല പോസ്റ്റ് ഇതാണെന്ന് തോന്നുന്നു.അഭിനന്ദനങ്ങള്‍
ReplyDeleteDivarettan-ശരിയാ,അനവധി പൂക്കാവടികള്‍ അണിനിരന്നതു പോലെയായിരുന്നു ആ ദൃശ്യം.
ReplyDeletekrishnakumar,പൂക്കളും പൂന്തോട്ടവും ഇഷ്ടമാണല്ലേ?അതാവാം ഈ പോസ്റ്റ് ഇത്ര ഇഷ്ടപ്പെടാന്‍.
പൂക്കളുടെ ചിത്രങ്ങള്‍ മനോഹരം .വിവരണവും നന്നായിട്ടുണ്ട്.
ReplyDeleteഒരു വിസ കിട്ടുമോ? നാട്ടിലേക്ക് നല്ല 'ഒര്‍ജിനല്‍' പൂക്കള്‍ കയറ്റി അയക്കുന്ന ബിസിനെസ്സ് തുടങ്ങാനാ....
ReplyDeleteഹംസ,വായിച്ചതിന് നന്ദി.
ReplyDeleteഇസ്മായില്‍ കുറുമ്പടി,visa on arrivalആണിവിടെ-പുറപ്പെട്ടോളൂ.
ലളിതമായ വിവരണം.. മനോഹരമായ ചിത്രങ്ങള്‍..
ReplyDeleteഅങ്ങനെ ഒരു ഫ്ലവര്‍ ഫാം കണ്ടു. ബാക്കി ആഫ്രിക്കന്‍ കാഴ്ച്ചകള്‍ കൂടെ പോരട്ടെ, ആഴ്ച്ചയില്‍ ഒന്ന് എന്ന കണക്കില്‍ .
ReplyDeleteഫോട്ടോസ് & കുറിപ്പും നന്നായിരിക്കുന്നു ജ്യോ ,
ReplyDeleteഇനിയു എഴുതൂ
ഈ പൂക്കൾ ഓർമ്മയിൽ നിന്നും മായില്ല...!
ReplyDeleteഇതു ഞങ്ങൾക്കായ് പകർന്നു തന്ന നിങ്ങളേയും...!!
ഇനിയും ഞങ്ങൾ കാണാത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു...
ആശംസകൾ....
വിജിത,നിരക്ഷരന്‍,rainbow,വഴിപോക്കന്‍,വീ.കെ--
ReplyDeleteവന്നതിനും,പ്രോത്സാഹനത്തിനും നന്ദി
നൈസ്. അടുത്ത തവണ, മാക്രോ മോഡില്‍ പടം പിടിച്ചു നോക്കു, കിടിലം ആയിരിക്കും.
ReplyDeletecaption,നന്ദി,വന്നതിനും,suggestionനും-അടുത്ത തവണ മാക്രോ മോഡില്‍ കിടിലന്‍ പടങ്ങള്‍ പിടിച്ചെത്താം.
ReplyDeleteമനോഹരമായിരിക്കുന്നു വിവരണം - പിന്നെ ഫോട്ടോസും.
ReplyDeleteആഫ്രിക്ക കാണാന്‍ തോന്നുന്നു.
നാട്ടില്‍ നിന്ന് എത്ര ചിലവ് വരും ഒരു ആഴ്ചത്തെ സന്ദര്‍ശനത്തിന്.
ആശംസകള്‍ നേരുന്നു.
ജെ.പി.സാര്‍,വരവിനും അഭിപ്രായത്തിനും വളരെ നന്ദി.ഒരാഴ്ച സന്ദര്‍ശനത്തിന് എതാണ്ട് ഒരു ലക്ഷത്തോളം[ടിക്കറ്റടക്കം]ചെലവു വരും.ഏതെങ്കിലും travel agentനെ കണ്ടാല്‍ package tourനെ കുറിച്ച് വിവരം കിട്ടും.കെനിയ വളരെ expensiveആണ്.
ReplyDeleteപൂക്കളുടെ ആഫ്രിക്ക കാണാന്‍ കഴിഞ്ഞതില്‍
ReplyDeleteസന്തോഷം
താങ്കളുടെ മെയില്‍ ഐഡി. manojravindran@gmail എന്ന എന്റെ വിലാസത്തിലേക്ക് അയച്ച് തരുമോ ?
ReplyDeleteപ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാനായിട്ടാണ്
സസ്നേഹം
-നിരക്ഷരന്‍
പൂക്കള്‍ കണ്ടിട്ടു കൊതിയാവുന്നു.
ReplyDeletevasantholsavam..... aashamsakal.................................................
ReplyDeleteThis comment has been removed by the author.
ReplyDeleteജ്യോ മനോഹരം ...ആഫ്രിക്കന്‍ യാത്രയും ..പൂക്കളും
ReplyDeleteഡോക്ടര്‍,typist,jayaraj,Geetha വായിച്ചതിന് നന്ദി.
ReplyDeleteഅതുശരി. അപ്പൊ ഞാനിടക്കൊക്കെ ഇവിടുന്നു വാങ്ങി വെള്ളത്തിലിട്ടു വയ്ക്കുന്ന റോസാപ്പൂക്കള്‍ ഈ ഫാമിന്നൊക്കെ വരുന്നതാവും ..
ReplyDeleteനന്നായി .
ഹേമാംബിക-വന്നതിനു നന്ദി.
ReplyDeleteഈ ബ്ലോഗ്ഗിനും ഒരു പനിനീർ ഭംഗി കിട്ടിയ പോലെ....
ReplyDeleteBeautiful ....I love flowersssssss
ReplyDelete