ബാന്‍ഫ് ഗൊണ്ടോള
ഇന്ന് ആഗസ്റ്റ് 25th 2007.യാത്ര Banff Gondola[cable car]യിലേക്കാണ്.കാള്‍ഗരി[കാനഡാ]യിലെ കൂട്ടുകാരുടെ വീട്ടില്‍ നിന്ന് 124 കി.മി.ഡ്രൈവ് ചെയ്ത് ആല്‍ബെര്‍ട്ടാ പ്രോവിന്‍സ്സിലെ ബാന്‍ഫ് എന്ന ടൌണില്‍ എത്തി.കാള്‍ഗരി വിസ്താരത്തില്‍ കനഡായിലെ രണ്ടാമത്തെ വലിയ ടൌണ്‍ ആണ്.
ബാന്‍ഫ് ടൌണ്‍, ബാന്‍ഫ് നാഷണല്‍പാര്‍ക്കിന്റെ മദ്ധ്യത്തിലാണ്. ആഗസ്റ്റ്-സെപതംബെര്‍ മാസങ്ങളില്‍ ഇവിടെത്തെ താപനില 7-22ഡിഗ്രി സെന്റിഗ്രേഡ് ആണ്.ഏതാണ്ട് ഉച്ചസമയത്ത് ഞങ്ങള്‍ ഗൊണ്ടോളാ സ്റ്റേഷനിലെത്തി.നല്ല കാലാവസ്ഥ കാരണമാവാം വിനോദ സഞ്ചാരികളുടെ തിരക്കാണ്.നീണ്ട ക്യൂവില്‍ ഞങ്ങളും ചേര്‍ന്ന് ടിക്കറ്റ് എടുത്തു.
on the way
ഗൊണ്ടോളാ, ഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ ഒരു പേടകം പോലെയാണ്. ഇതില്‍ 4 യാത്രക്കാര്‍ക്കിരിക്കാം.ഇത് ഒരു കേബിളില്‍ കൂടി താഴെനിന്ന് യാത്രക്കാരെ മിനിറ്റുകളില്‍ മല മുകളിലത്തിക്കും.ബാന്‍ഫ് ഗൊണ്ടോളാ സള്‍ഫര്‍ മൌണ്ടന്റെ അടിവാരത്തിലാണ്.ഈ സല്‍ഫര്‍ മലയുടെ താഴ്വരയില്‍ ചൂടുവെള്ള തടാകങ്ങളുണ്ട്.ഗൊണ്ടോളയില്‍ കയറുമ്പോള്‍ എനിക്ക് അല്പം ഭയമൊക്കെ തോന്നി.താഴേക്കുള്ള കാഴ്ച വളരെ മനോഹരമായിരുന്നു. തടാകങ്ങളുടേയും, മരങ്ങള്‍ നിറഞ്ഞ മലകളുടേയും മുകളിലൂടെ ഒഴുകി 8മിനിറ്റിനുള്ളില്‍ ഞങ്ങള്‍ 7486അടി ഉയരമുള്ള സള്‍ഫര്‍ മൌണ്ടന്റെ മുകളിലെത്തി.
പിന്നില്‍ sulphur mountainനും Gondola cableഉം
gondola station
gondolaക്കുള്ളില്‍
ഗൊണ്ടോളയില്‍ നിന്നുള്ള കാഴ്ച്ച
സള്‍ഫര്‍ മലയുടെ മുകളില്‍ ഒരു വലിയ കോഫീഷോപ്പും,ഗിഫ്റ്റ് ഷോപ്പും ഉണ്ട്.അവിടെനിന്ന് 1കി.മി നീണ്ട board walk track [മരപലകകൊണ്ട് ഉണ്ടാക്കിയത്] ലൂടെ വിനോദസഞ്ചാരികള്‍ക്ക് Sanson's peakലേക്ക് നടന്ന് കയറാം.Norman Sansonഎന്ന കാലാവസ്ഥ നിരീക്ഷകന്‍ 30വര്‍ഷങ്ങളോളം തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും കാലാവസ്ഥ അറിയാന്‍ ഈ മലമുകളില്‍ കയറിയിരുന്നത്രെ. അതിനാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് ഈ peakനാമകരണം ചെയ്തത്.തണുപ്പ് കാരണം ഞങ്ങള്‍ ഓടികയറാന്‍ തുടങ്ങി.
boardwalk
പീക്കില്‍ ആ കാലത്ത് സ്ഥാപിച്ചിട്ടുള്ള ഒരു meteorological stationഇപ്പോഴും ഉണ്ട്-കല്ലു കൊണ്ട് കെട്ടിയ ഒരു ചെറിയ മുറി-പക്ഷെ അതിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പീക്കില്‍ നിന്ന് birds eye viewerല്‍ കൂടി നോക്കിയാല്‍ 6മലനിരകളെ കാണാം.പിന്നെ ബാന്‍ഫ് ടൌണും,തടാകങ്ങളും.360ഡിഗ്രി ചുറ്റിലും അവിടേനിന്നുള്ള വ്യൂ അതിമനോഹരവും അവര്‍ണ്ണനീയവുമാണ്. മരം കോച്ചുന്ന തണുപ്പില്‍ ഫോട്ടോഗ്രാഫിയെല്ലാം ഞാന്‍ മറന്നു. അതിനാല്‍ പലതും ക്ലിക്ക് ചെയ്യാന്‍ വിട്ടുപോയി. പീക്കില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ മലമുകളില്‍ കാണുന്ന ഒരു തരം ചെമ്മരിയാടുകളെ[big horn sheep] കാണുകയുണ്ടായി.
പീക്കില്‍ ആ കാലത്ത് സ്ഥാപിച്ചിട്ടുള്ള ഒരു meteorological stationഇപ്പോഴും ഉണ്ട്-കല്ലു കൊണ്ട് കെട്ടിയ ഒരു ചെറിയ മുറി-പക്ഷെ അതിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പീക്കില്‍ നിന്ന് birds eye viewerല്‍ കൂടി നോക്കിയാല്‍ 6മലനിരകളെ കാണാം.പിന്നെ ബാന്‍ഫ് ടൌണും,തടാകങ്ങളും.360ഡിഗ്രി ചുറ്റിലും അവിടേനിന്നുള്ള വ്യൂ അതിമനോഹരവും അവര്‍ണ്ണനീയവുമാണ്. മരം കോച്ചുന്ന തണുപ്പില്‍ ഫോട്ടോഗ്രാഫിയെല്ലാം ഞാന്‍ മറന്നു. അതിനാല്‍ പലതും ക്ലിക്ക് ചെയ്യാന്‍ വിട്ടുപോയി. പീക്കില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ മലമുകളില്‍ കാണുന്ന ഒരു തരം ചെമ്മരിയാടുകളെ[big horn sheep] കാണുകയുണ്ടായി.
birds eye view-Sanson's Peak
ഗൊണ്ടോളയില്‍ താഴേക്കിറങ്ങാന്‍ 5മിനിട്ടേ എടുത്തുള്ളൂ.ഈ മലമുകളിലേക്ക് ഹൈക്കിങ്ങ് ട്രാക്കിലൂടെ പലരും കയറി ഇറങ്ങുന്നത് കാണാന്‍ കഴിഞ്ഞു.
ഇത്തരം അപൂര്‍വമായ കാഴ്ച്ചകള്‍ കാണാന്‍ ഒരുക്കങ്ങള്‍ചെയ്ത ഞങ്ങളുടെ കൂട്ടുകാരെ നന്ദിയോടെ ഓര്‍ക്കുന്നു.
യാത്രകള്‍ ഒരുപാടുണ്ടല്ലേ
ReplyDelete:-)
പതിവ് പോലെ ഹൃദ്യമായിട്ടുണ്ട് ചിത്രങ്ങളും,വിവരണവും.ചെറുതായിപ്പോയെന്ന പരാതി മാത്രം.( മൂവ് ചെയ്ത് കൊണ്ടിരിക്കുന്ന ഗൊണ്ടോളയില്‍ കയറുന്നതും ഇറങ്ങുന്നതും ഒരു പ്രശ്നമാണു)
ReplyDeleteപതിവ് പോലെ മനുഷ്യനെ കൊതിപ്പിക്കുന്ന കാഴ്ചകളും വിവരണവും വായിക്കുമ്പോള്‍ ഒരു അസൂയ തോന്നുന്ന പോലെ....
ReplyDeleteവെറുതെ പറഞ്ഞതാണേ..
മനോഹരം.
ഇവിടെ വന്നാല്‍ ഒരു യാത്ര കഴിഞ്ഞ അനുഭൂതിയാണ്.
ReplyDelete-------------------------------------------------------------------------
ഇപ്പോഴത്തെ ബ്ലോഗ് ഡിസൈന്‍ കൊള്ളാം . ബ്ലോഗില്‍ എഴുതുന്ന ഭാഗത്തിനൽപ്പം വീതി കൂട്ടിയാല്‍ ചിത്രങ്ങള്‍ അതില്‍ ഒതുങ്ങും
ഉപാസന-നന്ദി
ReplyDeleteKrishnakumar-എനിക്ക് വിവരിക്കാനായി കാര്യമായില്ല-കാണാനായി ധാരാളവും.ഇവിടെ സ്റ്റേഷനില്‍ ,ഗൊണ്ടോള സ്റ്റെഡി ആയി നില്‍ക്കുന്നതിനാല്‍ കയറാന്‍ അത്ര പ്രയാസമില്ല.വന്നതില്‍ സന്തോഷം.
റാംജി-വന്നതില്‍ സന്തോഷം.
ഹംസ-നന്ദി.
എങ്ങിനേയാണ് പോസ്റ്റ് എഴുതുന്ന ഭാഗത്തിന്റെ വീതി കൂട്ടുന്നത്?-ഞാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ബ്ലോഗ് ലെഔട്ടിനെക്കുറിച്ച് പരിമിതമായ അറിവേ എനിക്കുള്ളൂ.
നല്ല ചിത്രങ്ങള്‍.
ReplyDelete"പീക്കില്‍ ആ കാലത്ത് സ്ഥാപിച്ചിട്ടുള്ള ഒരു meteorological stationഇപ്പോഴും ഉണ്ട്-കല്ലു കൊണ്ട് കെട്ടിയ ഒരു ചെറിയ മുറി-പക്ഷെ അതിപ്പോള്‍ പ്രവര്‍ത്തനരഹിതമല്ല".
"പ്രവര്‍ത്തിക്കുന്നില്ല" എന്ന് ആണോ ഉദ്ദ്യേശിച്ചത്? പറഞ്ഞതില്‍ രണ്ട് നെഗറ്റീവ് വന്നൂലോ ... പ്രവര്‍ത്തനരഹിതമല്ല എന്ന് വച്ചാല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്ന് അര്‍ഥം (പ്രവര്‍ത്തനനിരതം) [അല്ലെങ്കില്‍ ദിവാരേട്ടന്‍ ഒന്നും പറഞ്ഞില്ല്യേ .......]
വളരെ നല്ല ഫോട്ടോസ് ..ഞാനും അതിലൂടെ എല്ലാം പോയതുപോലെ തോന്നി ..നന്നായിരിക്കുന്നു .
ReplyDeleteദിവാരേട്ടാ-അത് ശരി!!എനിക്ക് ഒരു തപ്പലുണ്ടായിരുന്നു അതെഴുതുമ്പോള്‍-പ്രവര്‍ത്തനരഹിതമാണ്-എന്നാക്കീട്ടുണ്ട്ട്ടൊ-ഹിഹി-നന്ദി
ReplyDeleteസിയ-വന്നതില്‍ സന്തോഷം
യാത്രകള്‍ .........
ReplyDeletesuper pics..
ReplyDeleteഗൊണ്ടോള...
ReplyDeleteഇത്തരം അപൂര്‍വമായ കാഴ്ച്ചകള്‍ കാണാന്‍ അവസരമൊരുക്കിയതിനു നന്ദി.
ജ്യോ, ചിത്രങ്ങൾ കണ്ട് എനിക്ക് കൊതി പെരുകുന്നു.
ReplyDeleteവിവരണവും നന്നായി.
ഈ ഇട്ടാവട്ടത്തിൽ നിന്നും നിങ്ങൾ എത്രയ്യോ ജീവിതം കാണുന്നു.
മനോഹരങ്ങളായ കാഴ്ചകള്‍... വിവരണവും നന്നായി..
ReplyDeleteആയിരത്തിഒന്നാം രാവ്,കുമാരന്‍,പാവത്താന്‍,സുരേഷ്,ജിമ്മി-
ReplyDeleteവന്നതിനും അഭിപ്രായത്തിനും നന്ദി.
ആ ഹാ ശരിയായല്ലോ..... ഇപ്പോള്‍ കാണാന്‍ എന്തോരു ഭംഗിയാ.... അല്ലെ.. !!
ReplyDeleteഹംസ-ഇന്നലെ മുഴുവന്‍ തിരഞ്ഞാണ് ഈ ഗൂട്ടന്‍സ് പിടി കിട്ടിയത്.ഇപ്പോള്‍ നല്ല ഭംഗി.
ReplyDeleteനന്ദി.
പതിവ് പോലെ ഹൃദ്യമായിട്ടുണ്ട്....
ReplyDeleteJyo നിങ്ങള്‍ ഭാഗ്യവതിയാണ്... ഇത്രയും നല്ല സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞല്ലോ... ചിത്രങ്ങള്‍ നന്നായി... പിന്നെ മാറ്റര്‍ കറുപ്പ് പ്രതലത്തിനേക്കാള്‍ നല്ലത് വെള്ളയല്ലേ... അഭിനന്ദനങ്ങള്‍
ReplyDeleteചിത്രങ്ങള്‍ സുപര്‍ബ്!
ReplyDeleteസ്ഥലങ്ങള്‍ നേരില്‍ കാണാനും ഭാഗ്യം വേണം
ചിത്രങ്ങള്‍ എങ്കിലും കണ്ടു ആസ്വദിക്കാം
Thanks a lot for sharing your wonderful experience in a very simple and effective way. Go ahead to write more..
ReplyDeletejishad,thalayambalath,ramanika,വഴിപോക്കന്‍-
ReplyDeleteവന്നതിനും,അഭിപ്രായത്തിനും നന്ദി.
thalayambalath-ശരിയാണ്, ഭാഗ്യം തന്നെ-ദൈവനുഗ്രഹം കൊണ്ട്.
മാറ്റര്‍ എഴുതാന്‍ വെളുത്ത പ്രതലം തന്നെയാണെനിക്കിഷ്ടം-ചിത്രത്തിന് മുന്‍ തൂക്കം കൊടുത്തതിനാലാണ് കറുത്ത പ്രതലം തെരെഞ്ഞെടുത്തത്-കറുത്ത ബാക്ക്ഗ്രൌണ്ടില്‍ ചിത്രങ്ങള്‍ നന്നായി തെളിഞ്ഞു കാണുന്നുണ്ട്.
അസൂയ കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ...........
ReplyDeleteബൂലോഗത്ത് ഇത്തരം അപൂര്‍വമായ കാഴ്ച്ചകള്‍ ആദ്യമായി കാണിക്കവെക്കുവാൻ സാധിച്ചതിൽ ജ്യോയ്ക്ക് തീർച്ചയായും അഭിമാനിക്കാം കേട്ടൊ...
ReplyDeleteഇതെല്ലാം കാണാന്‍ പറ്റിയതിൽ ഞങ്ങൾ ,നിങ്ങളെ നന്ദിയോടെ എന്നും ഓര്‍ക്കുംട്ടാാ.
ഇസ്മായില്‍,ബിലാത്തിപട്ടണം-വന്നതില്‍ സന്തോഷം.
ReplyDeleteHI! Jyo,
ReplyDeleteThanks for sharing, beautifil pics
വെനീസിലെ വള്ളങ്ങളെയാണ് ഗോണ്ടോള എന്ന് പറയുന്നത് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. കേബിള്‍ കാറുകളേയും ഗോണ്ടോള എന്ന് പറയുന്ന ഇടങ്ങളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്.
ReplyDeletekazhchakal ishtaayi
ReplyDeleteനല്ല ചിത്രങ്ങൾ, വിവരണം. ഹരികുമാറിന്റെ കഥാശീർഷകം പോലെ ‘കാനഡയിൽ നിന്നൊരു രാജകുമാരി’
ReplyDeleteയാത്രകള്‍.com ല്‍ പരിചയപ്പെടാനും,ഇവിടെ വായിക്കാനും സാധിച്ചതില്‍ സന്തോഷം.
ReplyDelete‘അസൂയ കൊണ്ടെനിക്കിരിക്കാൻ വയ്യേ.....’
ReplyDeleteഭാഗ്യവതി ജ്യോ....
ചിത്രങ്ങൾ പതിവു പോലെ മനോഹരം...
വാക്കുകളേക്കാൾ ഒരുപാടുണ്ട് ആ ചിത്രങ്ങൾക്ക് പറയാൻ....!!
ആശംസകൾ....
ആധൂനികവല്ക്കരിക്കപ്പെട്ട കാഴ്ചയുടെ വിസ്മയങ്ങള്‍.
ReplyDeleteഈ കാഴ്ചകള്‍ക്കും വിവരണത്തിനും നന്ദി, ചേച്ചീ
ReplyDeletenalla kazhachakal !
ReplyDeleteഈ യാത്രയും ഇഷ്ടമായി ,ചിത്രങ്ങളും...
ReplyDelete,ബാക്കി കൂടി പ്പൊരട്ടേ...
ചിത്രങ്ങള്‍ കണ്ട് വിവരണം വായിച്ചപ്പോള്‍ നിങ്ങളോടൊപ്പം ഞാനുമുണ്ടായിരുന്നു എന്ന തോന്നല്‍ . ഒരു ലഘു യാത്രാ വിവരണം .നന്നായിരിക്കുന്നു.വിവരണത്തില്‍ ചെറിയൊരു പിശകു വന്നിട്ടുണ്ട് തിരുത്തുമല്ലൊ.
ReplyDeleteവെറുതെ ഇത് വഴി വന്നതും ആണ് ..കുറെ ആയില്ലോ കണ്ടിട്ടും?അടുത്ത യാത്ര വിവരണം ആയോ?
ReplyDeleteമനോഹരമായ സ്ഥലവും ചിത്രങ്ങളും , കൊതിയാവുന്നു
ReplyDeleteപങ്കുവെച്ചതില്‍ ഒത്തിരി നന്ദി കേട്ടോ
Readers Dias-thank you for the visit
ReplyDeleteനിരക്ഷരന്‍-വെനീസ്സ് ബോട്ടിന്റെ പേരും ഗൊണ്ടോള എന്നാണെന്ന് എനിക്ക് പുതിയ അറിവാണ്-വന്നതിലും,അഭിപ്രായത്തിനും നന്ദി.
the man to walk with-ഇഷ്ടപ്പെട്ടല്ലോ-സന്തോഷായി.
ശ്രീനാഥന്‍-ആഫ്രിക്കായില്‍ നിന്നൊരു യാത്രക്കാരി-
നന്ദി
Sapna- വന്നതില്‍ സന്തോഷം.
വീ.കെ-ഹിഹി.നന്ദി
ഡോക്ടര്‍-അഭിപ്രായത്തിന് നന്ദി
ശ്രീ-കണ്ടതില്‍ സന്തോഷം.
ഹേമാംബിക-നന്ദി
മഹി-നന്ദി
Abdulkader-വന്നതിനും,അഭിപ്രായത്തിനും നന്ദി-എവിടേയാണ് പിശക് പറ്റിയതെന്ന് പറഞ്ഞു തരാമോ?
Siya-ഞാന്‍ കുറച്ചു കാലമായി യാത്രയിലായിരുന്നു.അത് കൊണ്ട് വരാന്‍ സമയം കിട്ടിയില്ല.നന്ദി
അക്ഷരം-വന്നതിലും,അഭിപ്രായത്തിനും നന്ദി
വെനീസിലെ ഗോണ്ടോളാ വള്ളത്തെപ്പറ്റി ഒരു ഫോട്ടോ പോസ്റ്റ് ദാ ഇവിടെ ഞാന്‍ ഇട്ടിരുന്നു. യാത്രാവിവരണം എഴുതാന്‍ സമയം കിട്ടിയിട്ടില്ല ഇതുവരെ :(
ReplyDeleteകണ്ടു.നന്നായിരിക്കുന്നു.സന്ദര്‍ശനത്തിന് നന്ദി.
ReplyDelete