Sunday, January 10, 2010

മൊംബാസാ തീരത്ത്[കെനിയ]

എന്നും മൃഗങ്ങളും,പക്ഷികളും ആണ് എന്റെ വിഷയം.ഇന്നു ഒരു മാറ്റം ആകട്ടെ എന്നു കരുതി.ഈ വര്‍ഷംക്രിസ്തുമസ്സ് ഒഴിവുകാലം ആഘോഷിച്ചത് കെനിയായുടെ തീരപ്രദേശത്താണ്. 


Mombasa [കെനിയയുടെ port ഇവിടെയാണ്] യിലെ അതിമനോഹരമായ white and silversand beaches   പ്രസിഗ്ദ്ധമാണ്.

നെയ് റോബിയില്‍ നിന്നു കാറില്‍ ഏകദേശം 8 മണിക്കൂറെടുത്തു മൊംബാസയിലെത്തി ചേരാന്‍.ഒരു വിധം വലിയ പട്ടണം.നെയ്റോബിയേക്കാള്‍ ഇവിടം സുരക്ഷിതമാണ്. രാത്രിയിലും ജനം ഭയമില്ലാതെ റോടില്‍ നടക്കുന്നത് ശ്രദ്ധിച്ചു.ഇവിടെ അധികം പേരും Arabs ആണ്.തണുത്ത കാലാവസ്ഥ ശീലിച്ച നെയ് റോബിവാസികള്‍ക്ക് മൊംബാസയിലെ ചൂട് അസഹനീയമായി തോന്നി.


                                                   Mombasa Clubല്‍ നിന്നുള്ള view


പിറ്റേ ദിവസ്സം Dolphin spotting tour നായി ബുക്ക് ചെയ്തിരുന്നു.രാവിലെ 6.30മണിക്ക് ഞങ്ങളെ കൊണ്ടു പോകാനായി വാന്‍ എത്തി.താമസ്സിച്ചിരുന്ന മൊംബാസ ക്ലബ്ബില്‍ നിന്നു രണ്ട് മണിക്കൂര്‍ യാത്ര ചെയ്തു ഷിമോണി slave cave ല്‍ എത്തി.പണ്ട്  ഈ ഗുഹയില്‍ പുറമേക്കു കടത്തികൊണ്ട് പോകേണ്ട അടിമകളെ ബന്ധിച്ചിരുന്നുവത്രെ.



                                                                  Shimoni Cave

                                           
.അവരെ ബന്ധിക്കാനുപയോഗിച്ച ഹുക്കുകള്‍ ,ചങ്ങല കഷ്ണങ്ങല്‍,ഗുഹയുടെ wallല്‍ ഇന്നും ഉണ്ട്.


breakfast ആയി   ഫ്രൂട്ട് സും,എള്ളുണ്ടയും!,ചായയും അവിടെ ഒരുക്കിയിരുന്നു.

അടുത്ത യാത്ര ഷിമോണി pierല്‍ നിന്ന് dhowല്‍  [വലിയ വഞ്ചിയെന്നോ പായക്കപ്പലെന്നോ പറയാം] ആണ്. ഇരിക്കാനും,കിടക്കാനുമൊക്കെയായി കുഷ്യന്‍ നിരത്തിയ അറബ് സ്റ്റൈലിലുള്ള ഇരിപ്പിടങ്ങള്‍.ഞങ്ങളും,കൂട്ടുകാരും,പിന്നെ കുറെ വെള്ളക്കാരുമുണ്ടായിരുന്നു ഈ Dhowവില്‍.

                                                              
                                                                dhow 


മനോഹരമായ നീല നിറത്തിലുള്ള കടലും ,കുളിരുകോരുന്ന  കടല്‍കാറ്റും വളരെ ഉന്മേഷം നല്‍കി.ആദ്യമായാണ് നീലനിറമുള്ള കടല്‍ കാണുന്നത്.


                                             dhow sailing

Kisite Marine Park ലേക്കാണ് യാത്ര--ഇത് മൊംബാസയില്‍ നിന്നു 75 മൈല്‍ തെക്കു വശത്താണ്..ഇവിടം വളരെ shallow ആയതിനാല്‍,snorkelingനും,scuba divingനും പറ്റിയതാണ്.


                                                              Dolphins

പെട്ടെന്നാണ് dolphins പ്രത്യക്ഷപ്പെട്ടത്-dhowനു ചുറ്റും ഞങ്ങള്‍ക്കായി ഒരു dolphin show തന്നെ അവര്‍ പ്രദര്‍ശിപ്പിച്ചു!!പല ചെറിയ കൂട്ടങ്ങളായി അവര്‍ വന്നും പോയും,ഞങ്ങളെ ഉത്സുകരാക്കി.തികച്ചും സന്തോഷം നല്‍കിയ ഒരു അനുഭവമായിരുന്നു അത്.ഏതാണ്ട് അര മണിക്കൂറിനു ശേഷം അവര്‍ അപ്രത്യക്ഷമായി.



                                                                       Dolphins


 kisite marine park എത്താറായെന്നും, സ്നോര്‍കെളിങ്ങ്ഉം, ഡൈവിങ്ങും ചെയ്യാനാഗ്രഹിക്കുന്നവര്‍ അതിനുള്ള ഉപകരണങ്ങള്‍ ധരിക്കുവാനും നിര്‍ദ്ദേശം കിട്ടി. diversനു മാസ്ക്കും,ഫിന്‍സും, ഓക്സിജെന്‍ സിലിണ്ടറും നല്‍കി. സ്നോര്‍കെളിങ്ങിനെ കുറിച്ചു അറിവൊന്നും ഇല്ലെങ്കിലും ഞാന്‍ മുന്‍പന്തിയില്‍നിന്നു.

സ്നോര്‍കെളിങ്ങിനുപയോഗിക്കുന്ന മാസ്ക് ഏതാണ്ട് സ്വിമ്മിങ്ങ് gogglesപോലെയാണ്-മൂക്കും cover ചെയ്ത് വെള്ളം ഉള്ളില്‍ കടക്കാതിരിക്കാന്‍ നല്ല seal ഉണ്ട്-വലത്തു വശത്തുള്ള strapല്‍ ഏതാണ്ട് ഒന്നര അടി നീളമുള്ള ഒരു പ്ലാസ്റ്റിക് ട്യൂബ്ണ്ട്-അതു വായില്‍ വെച്ചാണ് ശ്വസിക്കുന്നത്. സ്നോര്‍കെളിങ്ങ് ചെയ്യുന്നവര്‍ക് വെള്ളത്തില്‍ പൊങ്ങികിടന്നു ,താഴെയുള്ള marine life കാണാം-താഴെ പോകണമെങ്കില്‍ ശ്വാസം പിടിക്കണം.ഇവിടെ ഏതാണ്ട് 5-6 മീറ്റര്‍ താഴ്ച കാണും.



 

                                                               snorkeling



താഴേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയമാണ്-വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല.under water camera ഇല്ലായിരുന്നല്ലോ എന്ന ദുഖം ഇന്നും ഉണ്ട്.താഴെ ഒരു gigantic aquarium തന്നെ ആയിരുന്നു.വിവിധ വര്‍ണങ്ങളിലുള്ള മീനുകളും സമുദ്ര ജീവികളും.[250 തരം marine fishes ഇവിടെ ഉണ്ടത്രെ]  പല രൂപങ്ങളില്‍ coral reefs[45 തരം coral species ഇവിടെ കണ്ടു വരുന്നു].





                                                                Wasini island



mushroom,stag horn,pencil,..ഈ  ആകൃതികളിലുള്ള കോറലുകള്‍ വളരെ കൌതുകം ഉണ്ടാക്കി.പണ്ട് പഠിച്ച  zoology വിഗ്ഞാനം ഒന്നു പൊടിതട്ടി നോക്കി-സഹായി ഞാന്‍ ചോദിച്ച ജീവികളെയൊക്കെ താഴെപോയി വിരല്‍ ചൂണ്ടി കാണിച്ചു തന്നു.star fishനെ എടുത്തു എന്റെ കൈയ്യില്‍ വെച്ചു തന്നു!!ജീവനുള്ള  ശംഖ് താഴെനിന്ന് എടുത്തു കാണിച്ചു.കറുത്ത sea urchinനെ ചൂണ്ടി കാണിച്ചു തന്നു-


ചെറുപ്പകാലത്ത് ഈ കടല്‍ചേനയുടെ മുള്ളുകള്‍ കന്യാകുമാരിയില്‍ നിന്നു കൊണ്ടുവന്നത് സ്ലേറ്റ്പെന്‍സില്‍ ആയി ഉപയോഗിച്ചതോര്‍മ്മ വന്നു.ഒരു മണിക്കൂരോളം നീണ്ടു നിന്ന ഈ അനുഭവം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.



                                          lunch in Wasini island
  
അടുത്ത യാത്ര ഉച്ചഭക്ഷണത്തിനായി വാസിനി ഐലണ്ടിലേക്കായിരുന്നു. വാസിനി ഐലണ്ട് അടുത്തപ്പോള്‍, എല്ലാവരേയും dhowല്‍ നിന്നു ചെറിയ വഞ്ചിയിലേക്കു മാറ്റി.ഏതാണ്ട് 5കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഈ ഐലണ്ടില്‍ റോടോ,വാഹനങ്ങളോ ഇല്ല.അവിടേയുള്ള ഏക ഹോട്ടലായ Charlie Clawsല്‍ ആയിരുന്നു ഉച്ച ഭക്ഷണം.steamed crab ആണ് അവിടെത്തെ delicacy.


                                Board walk -in coral reef garden


ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ അവിടെയുള്ള ഗ്രാമവും, അതിനടുത്തുള്ള coral gardenനും സന്ദര്‍ശിക്കാനിറങ്ങി. പരന്നു കിടക്കുന്ന വലിയ വലിയ പാറക്കെട്ടുകള്‍ പോലെയുള്ള coral reef അതിശയജനകമാണ്.high tideല്‍ ഇതെല്ലാം വെള്ളത്തില്‍ മുങ്ങുമെന്നു ഗൈഡ് പറയുകയുണ്ടായി.

                                                             coral reef garden


വൈകുന്നേരം 4.30മണിയോടെ തിരിച്ചു കൊണ്ടുപോകാനുള്ള ബോട്ട് എത്തി .തിരിച്ചു പോരാന്‍ മനസ്സു സമ്മതിക്കുന്നില്ലായിരുന്നു.വീണ്ടും വരാമെന്ന പ്രത്യാശയോടെ മടക്കയാത്രക്കൊരുങ്ങി.


മൊംബാസയില്‍ നിന്നും വാങ്ങിയ കോറലും,സ്റ്റാര്‍ ഫിഷും

നാളെ യാത്ര Diani beach ലേക്കാണ്-അവിടെത്തെ വിശേഷം പിന്നീടൊരിക്കലാകാം


                                 

30 comments:

  1. നല്ല രസികന്‍ വിവരണം,ജ്യോ,ഭംഗിയുള്ള ചിത്രങ്ങളും.....വിവരണം തുടരുക

    ReplyDelete
  2. ശരിക്കും..ആസ്വദിച്ചു..ചിത്രങ്ങളും..യാത്രാവിവരണങ്ങളും..ആ കോറലും..സ്റ്റാര്‍ ഫിഷും ..ഒത്തിരി ഇഷ്ടമായി...ആശംസകള്‍..

    ReplyDelete
  3. ചിത്രങ്ങളും വിവരണവും ഹൃദ്യമായി... എന്തെല്ലാം കാഴ്ചകളാണ്‌ അവിടെ... മനോഹരമായിരിക്കുന്നു...

    ReplyDelete
  4. കേരളം പോലിരിക്കുന്നല്ലോ (ആദ്യത്തെ ഫോട്ടോ കണ്ടിട്ട്).

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട് :)

    ReplyDelete
  6. ആഫ്രിക്കന്‍ രാജ്യങ്ങള്‍ സഞ്ചാരികള്‍ക്ക് സുരക്ഷിതമല്ല എന്ന കേട്ടറിവ് തിരുത്തുക മാത്രമല്ല അവയുടെ അടിത്തട്ടിലിറങ്ങിച്ചെന്ന് 'മുത്തും പവിഴവും' കാണിച്ചു തരികയും ചെയ്തു. നല്ലൊരു ടൂറിസ്റ്റിനുവേണ്ട ധൈര്യവും ജോയ്ക്കുണ്ട്.... നിങ്ങള്‍ നല്ലൊരു ഫോട്ടോഗ്രാഫറും കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    ReplyDelete
  7. മനോഹരമായിരിക്കുന്നു,Congratz !
    ഡോള്‍ഫിനുകള്‍ ഒരു സംഭവം തന്നെ,മുംബാസക്കാര്‍ അവയെ പിടിക്കാറില്ല !

    ReplyDelete
  8. തികച്ചും വ്യത്യസ്തമായ ഈ യാത്രാവിവരണത്തിനു നന്ദി ചേച്ചീ. ഒപ്പം മനോഹരമായ ചിത്രങ്ങള്‍ക്കും. Under Water Camera ഇല്ലാതെ പോയത് ഞങ്ങളുടേയും നിര്‍ഭാഗ്യം തന്നെ.

    ReplyDelete
  9. ഇത്രയും മനൊഹരമായ സ്തലങളൊ ആഫ്രിക്കയിൽ
    നന്നായി ആസ്വദിച്ചു.
    നന്മകൽ നേരുന്നു
    നന്ദന

    ReplyDelete
  10. ശരിക്കും beautiful
    ചിത്രങ്ങള്‍ അതി മനോഹരം
    ഒരിക്കലെങ്കിലും കണ്ണാന്‍ കൊതിപ്പിക്കുന്ന സ്ഥലം, വിവരണം
    താങ്ക്സ് എ ലോട്ട് ഫോര്‍ ദി പോസ്റ്റ്‌ !

    ReplyDelete
  11. ചരിത്രവിവരണങ്ങള്‍ ഇടകലര്‍ത്തിയ രസികന്‍ വിവരണം. ചിത്രങ്ങളും മനോഹരം..

    ReplyDelete
  12. Under Water Camera അപ്പോള്‍ ഇല്ലായിരുന്നു എങ്കിലും വിഷമിക്കേണ്ട . ഈ വിവരണം ആ കുറവ് പരിഹരിച്ചു.മനോഹരം .

    ReplyDelete
  13. നല്ല വിവരണം. ഫോട്ടോഗ്രാഫിയുടെ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എനിക്ക് പോലും ഫോട്ടോ നന്നായി തോന്നി. ALL THE BEST ....

    ReplyDelete
  14. Krishnakumar,Bijli,Sajan,കുമാരന്‍,ശ്രീ,ഗോപീകൃഷ്ണന്‍,വളരെ നന്ദി--വന്ന്തിനും,പ്രോത്സാഹനത്തിനും.

    Jimmy,ശരിയാണ്-വൈവിധ്യമാര്‍ന്ന പല കാഴ്ചകളും ഇവിടെയുണ്ട്.
    നന്ദന,Ramanika,ആഫ്രിക്ക മനോഹരമാണ്.

    Typist-Mombasaയില്‍ നിന്നുShimoniവരെയുള്ള യാത്ര കേരളത്തിന്റെ തീരപ്രദേശത്തെ ഓര്‍മ്മിപ്പിച്ചു.ഓല മേഞ്ഞ കുടിലുകളും,തെങ്ങിന്‍ തോപ്പും,കശുമാവും,വഞ്ചികളും....ഒക്കെ

    thalayambalath,എനിക്ക് വിപതിധൈര്യമാണന്നാണ് husband പറയുന്നത്!

    നുറുങ്ങ്,Dolphins ഒരു സംഭവം തന്നെ-അവയെ രക്ഷിക്കാന്‍ നിയമം കാണുമായിരിക്കും

    ദിവാരേട്ടന്‍,ഫോട്ടോഗ്രാഫിയുടെ ചുക്കും ചുണ്ണാമ്പും എനിക്കും അറിയില്ല്യാട്ടോ.

    എല്ലവര്‍ക്കും നന്ദി-വന്നതിനും, നല്ല അഭിപ്രായമിട്ട് പ്രോത്സാ‍ഹനം തന്നതിനും

    ReplyDelete
  15. mattu blogukalum nOkki ,valare nannaayittundu. prathyekichum african yathraanubhavangal.keep writing , ......aashamsakal.

    ReplyDelete
  16. ആഫ്രിക്ക..പോകണം എന്ന് തോന്നിപ്പിച്ച ഒരു നാട്,

    നല്ല വിവരണം.

    ആശംസകള്‍

    ReplyDelete
  17. ചിത്രങ്ങളും വിവരണവും മനോഹരമായിരിക്കുന്നു...

    ReplyDelete
  18. ഈ ‘ജ്യോ’ടെ ഒരു ഭാഗ്യം...!!
    ശരിക്കും എനിക്ക് മൂത്ത അസൂയ തോന്നുന്നു....
    എന്തൊരു നല്ല കാഴ്ചകൾ....!!
    അതിലേറെ അതിമനോഹര ഫോട്ടോകൾ...!!!
    തീർച്ചയായും ഇതൊരു അമൂല്യ സമ്പാദ്യം തന്നെ...!!

    ആശംസകൾ...

    ReplyDelete
  19. എഴുത്ത് സംക്ഷിപ്തമെങ്കിലും ചിത്രങ്ങള്‍ വാചാലം.

    ReplyDelete
  20. rainbow,വഴിപോക്കന്‍,Micky Mathew,നന്ദി-വന്നതിനും വായിച്ചതിനും
    വീ.കെ-ദുബായില്‍ നിന്നു മൂന്നര മണിക്കൂറേ ഉള്ളൂ ഇവിടെയെത്താന്‍

    Khader-നന്ദി-വന്നതിന്,വായിച്ചതിന്-ഒരുപാട് എഴുത്തിയാല്‍ വരുന്നവര്‍ക്ക് സമയം കാണില്ല വായിയ്ക്കാന്‍-അതു കൊണ്ട് ചുരുക്കിയതാണ്.

    ReplyDelete
  21. wow ..wat a stunning pictures ...and the description is also equally good..

    ReplyDelete
  22. മൊബംസയെ കുറിച്ചു അധികം കേട്ടിട്ടില്ല,എന്റെ കുറച്ചു ബന്ധുക്കൾ കേബിൾ ടീ.വിയും,ടയർ ബിസിനസ്സും നടത്താൻ പോയി തിരിച്ചു വന്നതായി അറിയാം.
    നല്ല സീനറികൾ,നല്ല വിവരണം...

    ReplyDelete
  23. അടിമകളുടെ കണ്ണുനീര്‍ വീണ ഗുഹയുടെ വിവരണം
    അശാന്തമായ കാലത്തിലേക്കുള്ള ഇരുള്‍വീഥി കാണിച്ചു തന്നു
    ആഫ്രിക്കയുടെ വന്യമായ സൗന്ദര്യത്തിനുളളിലെവിടെയോ
    അടിമകളുടെ കണ്ണുനീര് അലിഞ്ഞുചേര്‍ന്നതു പോലെ

    ReplyDelete
  24. താരകന്‍,നന്ദി-ഈ വഴി വന്നതിന്

    ബിലാത്തിപട്ടണം-ഇവിടെ ബിസ്സിനസ്സ് ചെയ്യുന്നതു ഗുജറാത്തികളാണ് അധികവും.ഇന്ത്യന്‍ ചാനലുകള്‍ തരുന്ന ഒരു കേബിള്‍ ഓപ്പറേറ്റര്‍ മാത്രം!നന്ദി അഭിപ്രായം അറിയിച്ചതിന്.

    ഡോക്ട്ടര്‍-വളരെ സന്തോഷം-ഈ വഴി വന്നതിന്
    ശരിയാണ്-ഈ സൌന്ദര്യത്തിന്റെ അടിത്തട്ടില്‍ അടിമകളുടെ കണ്ണുനീരുണ്ട്.

    ReplyDelete
  25. ജയരാജ്,നന്ദി

    ReplyDelete
  26. വിവരണതോടൊപ്പം ചിത്രങ്ങളും .വളരെ രസകരവും മനോഹരവും !!!

    ReplyDelete
  27. Really awesome!!!! very nice pictures... ഒപ്പം വിവരണവും

    ReplyDelete
  28. sadique,suraj വായിച്ചതിന് നന്ദി

    ReplyDelete