Saturday, June 4, 2011

സിറ്റാഡെല്‍ -ക്യുബെക്ക്

ഇന്നും നേരത്തെ ഉണര്‍ന്ന് തയ്യാറായി.ക്യുബെക്കിന്റെ  അപ്പര്‍ടൌണിലുള്ള La Citadel കാണാനാണ് ഉദ്ദേശം.കനഡായുടെ   കാലാള്‍പ്പടയായ, Royal 22e Regimentന്റെ ബേയ്സ് ഇവിടെയാണ്. ഇവിടേയ്ക്ക് പോകാന്‍ പ്രത്യേകമായ ഗൈഡഡ് ടൂര്‍ ഉണ്ട്.സിറ്റാഡെല്‍ ഇന്നും ഒരു സജീവമായ മിലിറ്ററി ബേയ്സ് ആയതിനാല്‍ അവര്‍ അനുവദിച്ച ഗൈഡിന്റെ കൂടെ മാത്രമേ ഇവിടേയ്ക്ക് പോകാന്‍ അനുവാദമുള്ളൂ.ഇത് കനഡാ ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ഇന്ന്,ജൂലൈ ഒന്നാം തിയ്യതി Canada Day ആയതിനാല്‍ അവിടെ നടക്കുന്ന പരേഡും കാണാന്‍ കഴിയും.

                                                                          Citadel Entrance



ടിക്കെറ്റ് എടുത്ത് ഗൈഡിന്റെ വിവരണം കേട്ട് ഞങ്ങള്‍ 30ഓളം പേര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.ഇവിടെ,Plains of Abrahamല്‍ നടന്ന മൂന്ന് യുദ്ധങ്ങളെ കുറിച്ച് ഗൈഡ്   ആവേശത്തോടെ വിവിരിച്ചു.കാണികള്‍ കൈയ്യടിച്ചു. സിറ്റാഡെലിന്റെ പല ഭാഗങ്ങളിലേക്കും അദ്ദേഹം ഞങ്ങളെ നയിച്ചു.


മുനമ്പായ Cape Diamantല്‍,നക്ഷത്രാകൃതിയില്‍ നിര്‍മ്മിച്ച 25 ബില്‍ഡിങ്ങുകളുള്ള ഒരു Fortress ആണ് സിറ്റാഡെല്‍.1850ല്‍ പണിതീര്‍ത്ത ഈ കോട്ട Vauban എന്ന ഫ്രെഞ്ച് എഞ്ചിനീയര്‍ ആണ് ഡിസൈന്‍ ചെയ്തത്. കോട്ടയുടെ ഉള്ളില്‍ നിരനിരയായി വലിയ പീരങ്കികള്‍. കുന്നും, താഴ്വരയും,കെട്ടിടങ്ങളും നിറഞ്ഞ സിറ്റാടെല്‍ വളരെ മനോഹരമാണ്. ഇവിടെ  Change of guards, beating of the retreat, gunnery തുടങ്ങിയ സൈനികസംബന്ധിയായ ചടങ്ങുകള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.







 


 കവാടത്തിന്റെ രണ്ടു വശത്തും തോക്ക് കൈയ്യില്‍ പിടിച്ച്  ചലനമില്ലാതെ നില്‍ക്കുന്ന ചുവന്ന യൂണിഫോമും ,കറുത്തനീണ്ട നനുനനുത്ത  തൊപ്പിയുമണിഞ്ഞ രണ്ട് കാവല്‍ ഭടന്മാര്‍ സന്ദര്‍ശകര്‍ക്ക് കൌതുകമുണ്ടാക്കി.അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒറ്റയടിവെച്ച് ഇരുവശത്തേയ്ക്കും  20അടി നടക്കുന്നത് കണ്ടു.അത് പോലെ തന്നെ തിരിച്ച് വന്ന് വീണ്ടും ജീവച്ഛവമായി നിന്നു.എന്തൊരു ശിക്ഷയാണിത്??കഷ്ടം തോന്നി.




പിന്നിട് ഗൈഡ് ഞങ്ങളെ Royal 22e Regiment Museum കാണാന്‍ കൊണ്ടുപോയി.ഇത് ഒരു bunker ന്റെ ഉള്ളിലാണ്.ഇരുട്ട് മൂടിയ ഇത് പണ്ട് കാലത്ത് യുദ്ധ തടവുകാരെ പിടിച്ചിടാനുള്ള തടവറ ആയിരുന്നു. ഇപ്പോള്‍ ഇവിടെ,  അക്കാലത്ത് പട്ടാളക്കാര്‍  ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, യൂണിഫോം,മെഡലുകള്‍, യുദ്ധകാലത്തെ ചിത്രങ്ങള്‍......ഇങ്ങിനെ പലതും പ്രദര്‍ശിപ്പിച്ചിക്കുന്നു. ഒന്നു രണ്ട് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ നിന്ന് പുറം ലോകം കാണാം. എന്നെ ആകര്‍ഷിച്ചത് ഒരു വെളുത്ത മുട്ടനാടിനെ പിടിച്ച് നില്‍ക്കുന്ന സൈനികരൂപമാണ്. വിക്ടോറിയ രാജ്ഞി ഇവര്‍ക്ക് സമ്മാനമായി നല്‍കിയ Battisse  എന്ന് പേരുള്ള ഒരു വെളുത്ത ആടിന്റെ മാതൃകയാണിത്.അതിനാല്‍ ആട് അവരുടെ  mascotആയി.

Citadel Museum
 







 കോട്ടയുടെ മുന്നില്‍ സൈനികര്‍ അണിനിരന്നു തുടങ്ങി .ഇനി പരേഡിന്റെ സമയമാണ്. ബാന്‍ഡിന്റെ മ്യൂസിക്കിനൊത്ത് അവര്‍ മാര്‍ച്ച് ചെയ്തപ്പോള്‍ ഞങ്ങളും താളത്തിനൊത്ത് ചുവട് വെച്ചു.അച്ചടക്കത്തോടെ അണിയണിയായി നടക്കുന്ന ആ പടനീക്കം കാണാന്‍  നല്ലൊരു കാഴ്ചയായിരുന്നു.അവര്‍ മാര്‍ച്ച് ചെയ്ത് സിറ്റിയിലേക്ക് പോകുന്ന കാഴ്ച ജനങ്ങള്‍ നിശബ്ദരായി നോക്കിനിന്നു.

                                                              Canada Day Parade




സിറ്റാഡെലിന്റെ തെക്ക്-കിഴക്കായി കിടക്കുന്ന വിസ്താരമുള്ള പുല്‍മേടാണ് Plains of Abraham. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഇത്, അബ്രഹാം എന്ന കൃഷിക്കാരന്റെ വയലായിരുന്നു.ഈ പുല്‍മേട് മൂന്ന് യുദ്ധങ്ങളുടെ ദൃക് സാക്ഷിയാണ്.ഇവിടെ 1759ല്‍ നടന്ന യുദ്ധത്തില്‍ വെച്ചാണ്  ബ്രിട്ടീഷുകാര്‍ ഫ്രെഞ്ചുകാരെ തോല്‍പ്പിച്ച് ക്യുബെക്ക് പിടിച്ചെടുത്തത്.ചരിത്രമുറങ്ങുന്ന മനോഹരമായ ഈ പുല്‍മേടിന്റെ ഒരറ്റത്തായി ഒരു സുവനീര്‍ ഷോപ്പും,കോഫീ ഷോപ്പും ഉണ്ട്.പുറത്ത് മുന്നില്‍ നിറയെ  പേരറിയാത്ത വെളുത്ത പൂത്തടം. ഇവിടെ ചെടികള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഒരു എലിപോലുള്ള മൃഗം പുറത്ത് വന്ന് എത്തി നോക്കി. ഇത് കനഡായുടെ മൃഗമായ  beaver ആണത്രെ.


Plains of Abraham 
 
                                                                        beaver

ഈ മുനമ്പില്‍  നിന്ന് നോക്കിയാല്‍ തൊട്ട് താഴെ സെന്റ് ലോറെന്‍സ് നദിയാണ്. നദിയുടെ മറുവശത്തുള്ള പട്ടണം ഇവിടെനിന്ന് ഭംഗിയായി കാണാം. നദിയിലൂടെ പട്ടണം കാണാനായി ബോട്ട് ക്രൂയ്സ് ഉണ്ട്. കൂടാതെ whale Watching ബോട്ട് ടൂറും ഇവിടെ നിന്നുണ്ട്.




                                                             St.Lawrence River

ഇവിടെത്തെ ഏറ്റവും പുരാതനമായ റോമന്‍ കാത്തലിക് ചര്‍ച്ച് ആണ് Notre-Dame de Quebec.1647ല്‍ പണിചെയ്ത  ഈ ചര്‍ച്ചിന്റെ പല ഭാഗങ്ങളും 1759ലെ യുദ്ധത്തില്‍ നശിച്ചു പോയിരുന്നു.പിന്നീട് ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തുകയുണ്ടായി.ആഡംബരത്തോടെ അലങ്കരിച്ച ഈ ചര്‍ച്ച് വളരെ ഇമ്പ്രെസ്സിവ് ആയിരുന്നു. പെയ്ന്റിങ്ങുകളും,സ്റ്റേയിന്റ് ഗ്ലാസ്സ് ജനവാതിലുകളും, സ്വര്‍ണ്ണം പൊതിഞ്ഞ Altarഉം എല്ലാം വളരെ മനോഹരം.ഇത് പാരീസിലെ ലോകപ്രസിദ്ധമായ  Notre-Dame de Paris നെ അനുകരിച്ചാണ് പണിതീര്‍ത്തിരിക്കുന്നത്.

                                                                Notre-dame -Quebec



നാളെ ഈ സുന്ദരമായ താഴ്വരയില്‍ നിന്ന് യാത്രയാവുകയായി.തിരിച്ചുള്ള യാത്ര ഒട്ടാവയിലൂടെ [കനഡായുടെ തലസ്ഥാന നഗരം] കാറിലാണ്. അവിടെത്തെ വിശേഷം പിന്നീടൊരിക്കലാവാം.

സിറ്റാഡെല്‍-പരേഡ് വീഡിയോ ക്ലിപ്  ഇവിടെ  കാണാം

35 comments:

  1. പതിവ് പോലെ നല്ല ചിത്രങ്ങള്‍..നല്ല വിവരണം.

    യാത്ര വിവരണ മത്സരത്തിലേക്ക് അയയ്ക്കു!

    http://www.nammudeboolokam.com/2011/06/blog-post.html

    ReplyDelete
  2. നല്ല വിവരണവും,മികവുറ്റ ചിത്രങ്ങളും.അഭിനന്ദനങ്ങള്‍ ജ്യോ...

    ReplyDelete
  3. കാനഡയുടെ കാലാള്‍ടപയുടെ വേഷവിധാനങ്ങ ള്‍ കാണാന്‍ രസമായിരിക്കുന്നു. ചിത്രങ്ങളും വിവരണങ്ങളും നന്നായിരിക്കുന്നു. ചിത്രങ്ങളിലൂടെയും വിവരണത്തിലൂടെയും ഇതെല്ലാം കാണിച്ചു തരുന്നതിന് നന്ദി.

    ReplyDelete
  4. കൂടെ നടന്നപോലെ
    നല്ല വിവരണങ്ങള്‍ , ചിത്രങ്ങള്‍ .
    ആശംസകള്‍ ജ്യോ .

    ReplyDelete
  5. ദേ പിന്നെയും ജ്യോ കൊതിപ്പിച്ചു ...:)
    പടങ്ങളൊക്കെ കൊള്ളാം ..

    ReplyDelete
  6. ജ്യോ കാലാൾപ്പട സങ്കേതക്കാഴ്ച്ചകൾ ഇഷ്ടമായി, ആടിനെയും. നോതൃദാം പള്ളി അപ്പോൾ കാനഡയിലും ഉണ്ടല്ലേ?

    ReplyDelete
  7. villageman,Krishnakumar,റാംജി,ചെറുവാടി,രമേശ്,ശ്രീനാഥന്‍,

    നന്ദി.

    ReplyDelete
  8. assalayirikkunnu photokal ....

    ReplyDelete
  9. ഞങ്ങളാരും കാണാത്താ കാനഡയുടെ കാണാത്ത കാഴ്ച്ചകൾ കാണിച്ച് ബൂലോഗരുടെ കണ്ണുകൾ മഞ്ഞളിപ്പിച്ചിരിക്കുന്നൂ...
    സൂപ്പർ വിവരണങ്ങളും,അതിനൊത്ത ചിത്രങ്ങളും..!

    ReplyDelete
  10. മനോഹരം! ഈ കഴ്ച്ചയും യാത്രാവിവരണവും.

    ReplyDelete
  11. രമണിക,മുരളി,
    നന്ദി.

    anonymous-വായിച്ചതില്‍ സന്തോഷം.

    Sadique,കുറച്ചുനാളായി കണ്ടിട്ട്-വന്നതില്‍ സന്തോഷം.

    ReplyDelete
  12. പതിവുപോലെ മനോഹരം ചേച്ചി...
    ഫോട്ടോകളും നന്നായിരിക്കുന്നു...
    ഇംഗ്ലീഷ് പേരുകൾ പലതും കേട്ടിട്ടുപോലുമില്ല..

    ആശംസകൾ...

    ReplyDelete
  13. നല്ല ചിത്രങ്ങളും വിവരണവും.

    ആശംസകള്‍!!!

    ReplyDelete
  14. അവസാനത്തെ ഫോട്ടോ എന്തിന്റെ ആണ്? ചിലപ്പോള്‍ സ്വഭാവഗുണം കൊണ്ട് ആയിരിക്കാം, കള്ള് ആണെന്നാണ്‌ ദിവാരേട്ടന് തോന്നിയത്. വിവരണം നന്നായിട്ടുണ്ട്.

    ReplyDelete
  15. വി.കെ.

    ഞാന്‍ ഗന്ധര്‍വന്‍,

    വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

    ദിവാരേട്ടാ-എന്തു നല്ല ഭാവന!!സ്വഭാവഗുണം തന്നെ.ഹഹഹ---എന്റെ ഈശ്വരാ,അത് ദിവ്യമായ മെഴുകുതിരികളല്ലേ.

    ReplyDelete
  16. good writing ,with excellent pics.Have you contacted yathrakal.com they are looking for such posts.ALL the best

    ReplyDelete
  17. Typist,അഭിപ്രായത്തിന് നന്ദി.

    African Mallu, വായിച്ചതിനും,അഭിപ്രായത്തിനും നന്ദി.yathrakal.com ന് പോസ്റ്റ്കള്‍ അയക്കാറുണ്ട്.

    ReplyDelete
  18. വിവരണവും ഫോട്ടോസും കലക്കി എന്ന് പറഞ്ഞാല്‍ മതിയാവില്ല. ഫോട്ടോസ്നെല്ലാം വല്ലാത്ത ഒരു attraction ഉണ്ട്. so charming.

    ReplyDelete
  19. മനോഹര ചിത്രങ്ങൾ വീണ്ടും..

    ReplyDelete
  20. കുരാരന്‍,നന്ദി.

    ReplyDelete
  21. congratulations .it is a uniqe travaeloge as very little people written about cuba.don;t forget about to write about castros.please avoid self portraits.nobody wants to see that .

    ReplyDelete
  22. അമേരിക്കയും കാനഡയും സ്വപ്നങ്ങളാണ്. :))
    ഒരുപാട് പടങ്ങൾ ഇടുന്നതാണ് ഇവിടെ വന്ന് യാത്രാവിവരണങ്ങൾ വായിക്കാൻ കൂടുതൽ ഇഷ്ടം. നന്ദി.

    ReplyDelete
  23. Jaikishan-the post is about Quebec City in Canada.thanks for the visit and comment.

    ReplyDelete
  24. ഹാപ്പി ബാച്ചിലേഴ്സ്,

    കാഴ്ചകളിലൂടെ,

    വായിച്ചതിനും അഭിപ്രായത്തിനും.

    ReplyDelete
  25. വളരെ നന്നായി തന്നെ എല്ലാം പറഞ്ഞിരിക്കുന്നു.. എവിടെ വന്നാല്‍ ലോകം കണ്ടപോലെ തന്നെ :-)) ആശംസകള്‍.. തുടരുക

    ReplyDelete
  26. Ravi,വായിച്ചതിന് നന്ദി.

    ReplyDelete
  27. vivaranavum, chithrangalum manoharamayittundu..... aashamsakal..........

    ReplyDelete
  28. ജയരാജ്,

    സുജിത്,

    നന്ദി

    ReplyDelete
  29. പാരീസ് വരെ ചെന്നിട്ടും നോത്രഡാം പള്ളിയുടെ ഉൾവശം കാണാതെ മടങ്ങേണ്ടി വന്നു. ഇവിടെ ഇപ്പോൾ Quebec ലെ നോത്രഡാം പള്ളിയ്ക്കകം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സ്വർണ്ണം പൊതിഞ്ഞ അൾത്താര അതിമനോഹരം. നന്ദി.

    ReplyDelete
  30. നിരക്ഷര്‍ജി, ഈ വഴി വന്നതില്‍ സന്തോഷം.

    ReplyDelete