ഇന്ന് ജൂണ്‍ 30.കാലത്ത് 7മണിയുടെ ഫ്ലൈറ്റില്‍ ടൊറോണ്ടോവില്‍ നിന്ന് Quebec Cityയിലേക്ക് പോകുകയാണ്.അതിനാല്‍ നേരത്തേ ഉണര്‍ന്നു.ടാക്സി പിടിച്ച് ടൊറൊണ്ടൊ എയര്‍പോര്‍ട്ടില്‍ എത്തി.ചെക്ക് ഇന്‍ ചെയ്യാനായി നീണ്ട ക്യൂവില്‍ ചേര്‍ന്നു.കൌണ്ടറിന് അടുത്തെത്തിയപ്പോള്‍ അവര്‍ ഞങ്ങള്‍ നാലുപേരോട് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു.എന്തേ ഇങ്ങിനെ തരം തിരിക്കല്‍ എന്ന് മനസ്സില്‍ ഒരു ചോദ്യചിഹ്നമുദിച്ചു.
എല്ലാവരുടേയും ചെക്ക് ഇന്‍ കഴിഞ്ഞിരിക്കുന്നു.കൌണ്ടറിലെ സ്ത്രീ അടുത്ത് വന്ന് പറഞ്ഞു-‘ഫ്ലൈറ്റ് ഓവര്‍ബുക്ക്ട് ആണ്- ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് അടുത്ത ഫ്ലൈറ്റില്‍ [10മണിക്ക്] പോകാം’. എന്ത് കൊണ്ടാണ് ഞങ്ങളെ ഇതിനായി തിരഞ്ഞെടുത്തതെന്ന് ചോദിച്ചു.നിങ്ങള്‍ ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ ചെയ്യാത്തതിനാല്‍ ഏറ്റവും ഒടുവിലായിപ്പോയി എന്ന് മറുപടി കിട്ടി.ഇനി മുതല്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്തിട്ടേ യാത്ര തുടങ്ങാവൂ എന്ന പാഠം പഠിച്ചു.
ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് അവര്‍ ഞങ്ങള്‍ക്ക് നാല് എയര്‍ കനഡാ കൂപ്പണുകള്‍ [ഓരോരുത്തര്‍ക്കും 200 ഡോളറിന്റെ] തന്നു-ഒരു കൊല്ലത്തിനുള്ളില്‍ ഇത് ഉപയോഗിക്കണമെന്ന എന്ന നിര്‍ദ്ദേശവും തരികയുണ്ടായി-കൂടെ ബ്രേക്ക്ഫാസ്റ്റിനായി ഫ്രീ കൂപ്പണും!!!!. കനഡാക്കാര്‍ അമേരിക്കാക്കാരേക്കാള്‍ എത്ര ആദിത്യമര്യാദ പുലര്‍ത്തുന്നു.
കോട്ടവാതില്‍
ക്യുബെക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോല്‍ സമയം ഉച്ചയ്ക്ക് 12.30യായി .ചെറിയ എയര്‍പോര്‍ട്ട്. പുറത്ത് കടന്നപ്പോള്‍ നല്ല തണുപ്പ്.മോന്‍ നേരത്തേതന്നെ ടൊറൊണ്ടൊവില്‍ നിന്ന് ക്യുബെക്കില്‍ ചുറ്റാനായി കാര്‍ ബുക്ക് ചെയ്തിരുന്നു. അതിനാല്‍ എയര്‍പോര്‍ട്ടില്‍ ഞങ്ങളെ കാത്ത് കാര്‍ നില്പുണ്ട്. മോന്‍ കാര്‍ ഏറ്റെടുത്ത് പതുക്കെ ഓടിയ്ക്കാന്‍ തുടങ്ങി.ഇവിടേയും GPS ആണ് വഴികാട്ടി. ഒരുവിധം വഴി തെറ്റിയും,വീണ്ടും കണ്ടുപിടിച്ചും ബുക്ക് ചെയ്ത 'Best Western' ഹോട്ടലിലെത്തി. എല്ലാവരും സംസാരിക്കുന്നത് ഫ്രെഞ്ചില്‍ ആണ്. ഇംഗ്ലീഷ് അത്യാവശ്യത്തിന് മാത്രം.
റെസെപ്ഷന്‍ കൌണ്ടറിനടുത്ത് വെച്ച് ഒരു ഇന്ത്യന്‍ കുടുംബത്തെ പരിചയപ്പെട്ടു. അവര്‍ സൌത്ത് ആഫ്രിക്കായില്‍ നിന്ന് എത്തിയ തെക്കേ ഇന്ത്യക്കാര്‍ ആയിരുന്നു.

ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി പുറത്തേക്കിറങ്ങി.ഹോട്ടലിന് അടുത്തായി പല ഷോപ്പുകളും,റെസ്റ്റോറെണ്ട്കളും ഉണ്ട്. അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി എന്തൊക്കേയൊ ഓര്‍ഡര്‍ ചെയ്തു.മെനു-കാര്‍ഡിലെ പേരുകളെല്ലാം ഫ്രെഞ്ചില്‍ ആണ്. പല യാത്രകളും ചെയ്യുന്നതിനാല്‍ ഏത് ഭക്ഷണം കഴിക്കാനും ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതായിരിക്കുന്നു.ഞങ്ങള്‍ താമസ്സിച്ചിരുന്ന ഹോട്ടല്‍ സിറ്റിയുടെ ഉള്ളില്‍ തന്നെയായിരുന്നതിനാല്‍ എല്ലായിടത്തേക്കും നടക്കാവുന്ന ദൂരമേ ഉള്ളൂ.അതിനാല്‍ കാര്‍ വാടകക്കെടുത്തത് നഷ്ടമായി.കൂടാതെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്തുന്നതിന്റെ തലവേദനയോര്‍ത്ത് കാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് നടക്കുന്നതാണ് സൌകര്യപ്രദം എന്ന് കണ്ടെത്തി!!
കനഡായുടെ കിഴക്ക് വശത്തുള്ള ഒരു French-speaking പ്രോവിന്‍സ് ആണ് ക്യുബെക്ക്. സെന്റ് ലോറെന്‍സ് നദിയുടെ വടക്ക് തീരത്തെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ നഗരം ,കോട്ടകളാല്‍ ചുറ്റപ്പെട്ട ഒരു ഫ്രെഞ്ച് കോളണിയായിരുന്നു..വളരെ ചരിത്രപ്രധാനമായ ഒരു പട്ടണമാണ് ക്യുബെക്ക് സിറ്റി [ക്യുബെക്കിന്റെ തലസ്ഥാനം].19താം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കെട്ടിടങ്ങളാണ് അധികവും. ഇവിടെത്തെ പുരാതനമായ കെട്ടിടങ്ങളും,കോട്ടയും ,ഫ്രെഞ്ച് ആര്‍ക്കിടെക്ചെറും പ്രകൃതിഭംഗിയും ഈ പട്ടണത്തെ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി മാറ്റിയിരിക്കുന്നു.
കോട്ടമതിലില്‍ നിന്ന് താഴേക്കുള്ള കാഴ്ച
ഇതിന് രണ്ട് ഭാഗങ്ങളുണ്ട്.അപ്പര്‍-ടൌണ്‍, നദിയില്‍ നിന്ന് വളരെ ഉയരത്തിലുള്ള മുനമ്പില്‍ [Cape Diamant] ആണ്. ലോവര്‍-ടൌണ്‍ ,നദിയുടെ തീരത്തായി കിടക്കുന്നു. ഇതിന് ചുറ്റും 4.6 കിലോമീറ്റര്‍ നീളത്തില്‍ കല്ലുകൊണ്ടുണ്ടാക്കിയ കോട്ടയാണ്. അപ്പര്‍ ടൌണില്‍ മിലിറ്ററി ഓഫീസ്സര്‍മാരും,ക്രൈസ്തവപുരോഹിതരുമാണ് ആദ്യകാലത്ത് താമസ്സിച്ചിരുന്നത്.ലോവര്‍ ടൌണില്‍ കച്ചവടക്കാരും,കലാകാരന്മാരും.
കോട്ടമതില്‍
ഒരു ഫ്രെഞ്ച് ദേശപര്യവേഷകനായ Samuel de Champlain ആണ് ഈ സിറ്റിയുടെ സ്ഥാപകന്‍ [1608].അദ്ദേഹത്തെ Father of New France[ക്യുബെക്ക്] എന്ന് വിശേഷിക്കപ്പെടുന്നു.പിന്നിട് ക്യുബെക്ക് പിടിച്ചെടുക്കാനായി ബ്രിട്ടീഷുകാരും ഫ്രെഞ്ചുകാരും തമ്മില്‍ 1759 മുതല്‍ 1775 വരെ തുടരെയായി മൂന്ന് യുദ്ധങ്ങള്‍ നടന്നു.അതിന് ശേഷം കനഡാ സ്വതന്ത്രമാകുന്നത് വരെ ,ക്യുബെക്ക് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നുവെങ്കിലും ക്യുബെക്ക് സിറ്റി ഇന്നും ഫ്രെഞ്ച് ഭാഷയും സംസ്കാരവും നിലനിര്‍ത്തുന്നു.
ഈ മൂന്നു യുദ്ധങ്ങളും നടന്നത് പ്ലേയിന്‍സ് ഓഫ് അബ്രഹാം എന്ന സ്ഥലത്ത് വെച്ചാണ്.ഇത് അബ്രഹാം മാര്‍ട്ടിന്‍ എന്ന ഒരു കൃഷിക്കാരെന്റെ വയലായിരുന്നു.പ്ലെയിന്‍സ് ഓഫ് അബ്രഹാം ഇന്ന് മനോഹരമായ ഒരു പാര്‍ക്കാണ്.ഇത് മുനന്‍പിന്റെ അറ്റത്തായി സ്ഥിതി ചെയ്യുന്നു.
ഉയര്‍ന്നും താഴ്ന്നും ടോപ്പോഗ്രാഫിയുള്ള ഈ സജീവമായ പട്ടണത്തില്‍ ഉടനീളം ഫ്രെഞ്ച് ഭരണകാലത്ത് നിര്‍മ്മിച്ച കല്ലു കൊണ്ടുള്ള കെട്ടിടങ്ങളാണ്.എല്ലാം അതിന്റെ തനിമയും ഭംഗിയും നഷ്ടപ്പെടാതെ സംരക്ഷിച്ചിരിക്കുന്നു.മറ്റു കനേഡിയന്‍ പട്ടണങ്ങളിലെപോലെ ഇന്ത്യക്കാരേയോ ചൈനക്കാരേയൊ ഇവിടെ അധികം കാണാന്‍ കഴിഞ്ഞില്ല.1985ല്‍ ഈ നഗരത്തെ UNESCO, World Heritage Site ആയി പ്രഖ്യാപിച്ചു.
ഇവിടെ ശിശിരകാലം കൊടും തണുപ്പാണ്.ഈ സമയത്ത് വിന്റര്‍കാര്‍ണിവെല്‍ നടത്താറുണ്ടത്രെ -സ്കീയിങ്ങ്,സ്നോ-റാഫ്ടിങ്ങ്,ഐസ്-സ്കള്‍പ്ച്ചേള്‍സ്... ഇങ്ങിനെ പലതും.വേനല്‍ക്കാലത്ത് 11 ദിവസ്സം നിണ്ടു നില്‍ക്കുന്ന ഇവിടെത്തെ മ്യൂസിക്ക് ഫെസ്റ്റിവെല്‍ പ്രസിദ്ധമാണ്..ഇതില്‍ വിശ്വവിഖ്യാതരായ പല പാട്ടുകാരും പങ്കെടുക്കാറുണ്ട്.
ഞങ്ങള്‍ വീതികുറഞ്ഞ രമണീയമായ വീഥികളിലൂടെ കുറേ ദൂരം നടന്നു.ഇരുവശത്തും മനോഹരമായ വീടുകള്‍.പുറത്ത് നിറയെ തൂക്കിയിട്ടിരിക്കുന്ന പൂച്ചെട്ടികള്‍.പാതക്കരികില്‍ വിശ്രമിക്കാനായി മരം കൊണ്ടുള്ള ബെഞ്ചുകള്‍. വേനല്‍ക്കാലമായതിനാല്‍ നിരത്തുകള്‍ വളരെ സജീവമാണ് .ഭക്ഷണശാലകളില്‍ സന്ദര്‍ശകരുടെ തിരക്ക്. ഇമ്പമുള്ള പിയാനോ സംഗീതം ആസ്വദിച്ച് ഇളം തണുപ്പില്‍ ഈ ഉലാത്തല്‍ ആനന്ദകരമായിരുന്നു.
അലങ്കരിച്ച കുതിരവണ്ടിയോടിക്കുന്ന വെള്ളക്കാരന്റെ വേഷവും തൊപ്പിയും കൌതുകമുളവാക്കുന്നതായിരുന്നു. വണ്ടി നിറയെ വിനോദ സഞ്ചാരികള്‍.ഞങ്ങളെ ആകര്‍ഷിച്ചത് വൈദ്യുതിയില്‍ ഓടുന്ന ചെറിയ eco-bus കള്‍ ആണ്.ഇതിലെ യാത്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി സൌജന്യമാണ് .ഇറങ്ങുമ്പോള്‍ ബസ്സിലെ ഗൈഡ് ഒരു മരത്തില്‍ തറച്ചിരിക്കുന്ന വെടിയുണ്ട കാണിച്ചു തന്നു.യുദ്ധകാലത്തിന്റെ ഓര്‍മ്മക്കായി..
ക്യുബെക്കിന്റെ സ്കൈലൈന്‍ ആയ ഹോട്ടല്‍,Chateau Frontenae [Fairmont]കാണാനായി ഞങ്ങള്‍ ഉയരത്തിലേക്ക് കയറി.വളരെ വളരെ വലിയ അതിമനോഹരമായ ഹോട്ടലിനടുത്ത് നിന്ന് സെന്റ്-ലോറെന്‍സ് നദിയും പട്ടണവും കാണാന്‍ നല്ല ഭംഗിയുണ്ട്.
Hotel Fairmont
ഡിന്നര്‍ കഴിക്കാനായി താഴെ ഇറങ്ങിയത് Funicularല്‍ ആണ്.ഫുനികുലര്‍ ,മുകലിലേക്കും താഴേക്കും സഞ്ചരിക്കുന്ന കേബിള്‍ കാര്‍ ആണ്.ഇതിന്റെ ഗ്ലാസ്സ് ക്യാബിനില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ പുറത്തേക്കുള്ള കാഴച അതിമനോഹരമായിരുന്നു.
.

താഴെയിറങ്ങി ഡിന്നര്‍ കഴിച്ചതിന് ശേഷം അവിടെയുള്ള ഷോപ്പുകളില്‍ ഒക്കെ കയറിയിറങ്ങി.ഒരു ഷോപ്പില്‍ പല മൃഗങ്ങളുടേയും[മാന്‍,കാട്ടുപോത്ത്..] സ്റ്റഫ് ചെയ്ത തലകള്‍ ,തോലുകൊണ്ടുണ്ടാക്കിയ ജാക്കറ്റുകള്‍,ഹാന്‍ഡ് ബാഗുകള്‍,തൊപ്പികള്‍.......
പിന്നീട് നടന്നെത്തിയത് ആര്‍ട്ടിസ്റ്റ് സ്ടീറ്റില്‍ ആണ്. വരി വരിയായി റോഡരികില്‍ ഉടനീളം വില്പനക്ക് വെച്ച മേന്മയേറിയ കലാസൃഷ്ടികള്‍ ,പെയ്റ്റിങ്ങുകള്‍ .ഒന്നു രണ്ടെണ്ണം ഞാന്‍ വാങ്ങി.
Artists Street
ഭംഗിയുള്ള അലങ്കാരങ്ങളും, പുരാതനമായ ആര്‍ക്കിടെക്ച്ചറും,ശാന്തമായ ജീവിതരീതിയും ഈ പട്ടണത്തെ തികച്ചും നിരുപമമാക്കുന്നു.രാത്രി 9മണിക്ക് ഒരു വ്യത്യസ്തമായ സര്‍ക്കസ്സ് ഷോ അവിടെ നടക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.ഞങ്ങളും അത് കാണാന്‍ ഉത്സുകരായി. അത്യാധുനികവും, ലോകപ്രസിദ്ധവുമായ ഈ ഷോ തുറന്ന സ്ഥലത്താണ് നടത്തുന്നത്-അവിടെയുള്ള ഓവര്‍ബ്രിഡ്ജിന്റെ താഴെ വലിയ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. എതാണ്ട് 1000 ത്തോളം പേര്‍ അവിടെ തടിച്ചു കൂടിയിട്ടുണ്ട്.ഞങ്ങളും ആ ജനാവലിയില്‍ പങ്കു ചേര്‍ന്നു.പുല്‍ത്തകിടില്‍ ഇരുന്നുകൊണ്ടാണ് ഷോ കണ്ടത്.
Circ The Sole
പെട്ടെന്നാണ് ശബ്ദ്ധവും നീലവെളിച്ചവും ചുറ്റും പരന്നത്.ശബ്ദവും വെളിച്ചവും,ആക്രോബാറ്റിക്കും കൊണ്ട് മേന്മപുലര്‍ത്തിയ ഈ ഷോ ഒരു മായാലോകം തന്നെ ജനങ്ങള്‍ക്ക് ചുറ്റും സൃഷ്ടിച്ചു .AVATAR എന്ന സിനിമയിലെ പോലെ പറന്നുവരുന്ന പക്ഷികള്‍.wire ല്‍ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ഒഴുകിവരുന്ന ചില mythological characters. ഇതിന്റെ അവതരണശൈലിയുടെ ശ്രേഷ്ടത എങ്ങിനെ വിവരിക്കണമെന്നനിക്കറിയില്ല.
Circ the Sole എന്ന പേരില്‍ വിശ്വവിഖ്യാതമായ Acrobatics Show ആണെത്രെ ഇത്.ഒരു നൃത്തനാടകമെന്നോ,സര്‍ക്കസ്സ് നാടകമെന്നോ ,അതോ ബാലെ എന്നോ എന്താണ് ഇതിനെ നാമകരണം ചെയ്യേണ്ടതെന്നറിയില്ല. മറ്റു രാജ്യങ്ങളില്‍ 200ഡോളര്‍ ആണ് ഇതിന്റെ ടിക്കറ്റിന്. ക്യുബെക്കില്‍ നിന്നാണത്രെ ഇതിന്റെ ഉത്ഭവം.അതിനാല്‍ ക്യുബെക്കുകാര്‍ക്ക് ഇവര്‍ സൌജന്യമായി അവതരിപ്പിക്കുന്നു.

രാത്രിയേറിയപ്പോള്‍ തണുപ്പ് വര്‍ദ്ധിച്ച് പല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.ടാക്സി പിടിച്ച് ഹോട്ടലിലെത്തി.നാളെ കനഡാ ഡെ ആണ്. പരേഡ് കാണാന്‍ നേരത്തെ ഉണരണം.ബാക്കി വിശേഷം അടുത്ത പോസ്റ്റിലാവാം.
വിവരണവും ചിത്രങ്ങളും കൊണ്ട് പതിവിലും നന്നാക്കിയിരിക്കുന്നു ഇത്തവണ. എനിക്ക് ആ കുതിരയുടെ ഒരു എടുപ്പ് നന്നായി ഇഷ്ടപ്പെട്ടു. ചക്കക്കുരു പോലെ ഉരുണ്ട കുതിര.
ReplyDeleteവീഡിയോ ചിത്രം കണ്ടു. പക്ഷെ നിറങ്ങളായിരുന്നു മുഴച്ച് നിന്നത്. അതുകൊണ്ട് കാഴ്ച അത്ര നന്നായില്ലെങ്കിലും രസമായി അനുഭവപ്പെട്ടു.
അതേ. ഇത്തവണത്തെ വിവരണത്തിനും ചിത്രങ്ങള്‍ക്കും മിഴിവ് കൂടുതലാണ്.
ReplyDeleteഭംഗിയായി പറഞ്ഞിട്ടുണ്ട്.
തുടരട്ടെ യാത്ര
ഈ പടങ്ങളും വിശേഷങ്ങളും കണ്ടും വായിച്ചു പതിവുപോലെ കുറെ കൊതിച്ചു ...എല്ലാം നന്നായിട്ടുണ്ട് ..കൂടുതല്‍ ഊര്ജസ്വലരായി യാത്ര തുടരൂ ..ഭാവുകങ്ങള്‍ :)
ReplyDeleteചരിത്രവും,വീഡിയോവും മറ്റുമായി എല്ലാതവണത്തേയും പോലെ കലക്കൻ വിവരണം കേട്ടൊ യാത്രകളുടെ തമ്പുരാട്ടി.
ReplyDeleteക്യുബെക്കിനെ പറ്റി പലതവണ കേട്ടിടുന്ടെങ്കിലും ഫ്രഞ്ച് ഭാഷ കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലമാനെന്നത് ആദ്യമായി അറിയുന്നത്..
ReplyDeleteപതിവുപോലെ..നല്ല വിവരണം..മിഴിവാര്‍ന്ന ചിത്രങ്ങളും..
കാനഡയിലെ ഫ്രഞ്ച്സംസ്ക്കരത്തുരുത്തിന്റെ ചിത്രം മിഴിവാർന്നതായി. ഡാൻസ് സർക്കസ് വീഡിയോയും കണ്ടു. ഇനിയും യാത്ര തുടരൂ.
ReplyDeleteആ വിഡിയോ കാണാന്‍ പറ്റിയില്ല സിസ്റ്റം രേസ്പോണ്ട് ചെയ്യുന്നില്ല
ReplyDeleteബാക്കി എല്ലാം ആസ്വദിച്ചു
താങ്ക്സ്
നിറയെ ചിത്രങ്ങളും വിവരണവുമായി യാത്ര തുടരട്ടെ...
ReplyDeleteവിവരണവും ചിത്രങ്ങളും കൊണ്ട് നന്നാക്കിയിരിക്കുന്നു.
ReplyDeleteയാത്ര തുടരട്ടെ..:)
റാംജി,
ReplyDeleteചെറുവാടി,
രമേശ്,
മുരളി,
Villageman,
ശ്രീനാഥന്‍,
ramanika,
krishnakumar,
ബെഞ്ചാലി,
വായിച്ചതിനും,അഭിപ്രായത്തിനും നന്ദി.
പതിവുപോലെ രസകരം വിവരണവും ചിത്രങ്ങളും.
ReplyDeleteചിത്രങ്ങളും വിവരണവും നന്നായി. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു...
ReplyDeleteപതിവിലുപരി മനോഹരമായ സ്നാപ്സും അതിലേറെ മനോഹരമായ വിവരണവും.
ReplyDeleteഎന്റെ സ്വന്തം ഖുബെക്കെ എന്ന് വിളിക്കാന്‍ തോന്നി . നല്ല ചിത്രങ്ങള്‍ ഏതാണ് ക്യാമറ ?
ReplyDeleteTypist,
ReplyDeleteThalayambalath,
Salam,
നന്ദി.
Priyag-സന്ദര്‍ശനത്തിന് നന്ദി.രണ്ട് ക്യാമറയിലാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.Nikon DX,canon.ഫോട്ടൊഗ്രാഫിയെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ കുറച്ച് കൂടി മെച്ചപ്പെട്ടേനെ.
ചിത്രങ്ങളും വിവരണവും വളരെ ഇന്ററസ്റ്റിങ്ങ് ആണ്. ചെറിയ രണ്ട് തെറ്റുകൾ കണ്ടു. തിരുത്തുമല്ലോ.
ReplyDelete..രമണീയമായ വീചികളിലൂടെ... വീഥികളിലൂടെ എന്നാക്കുമല്ലോ. അതു പോലെ വൈദ്യുധി എന്നത് വൈദ്യുതി എന്നും.
കുമാരന്‍,തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് നന്ദി.ഉടനെ തിരുത്തി.
ReplyDeleteജ്യോച്ചേച്ചി, നന്നായിരിക്കുനു ഇത്തവണയും.
ReplyDeleteകഴിഞ്ഞ ജൂണിലെ സഞ്ചാര കഥയാ ഇപ്പോൾ എഴുതിയത്. അപ്പോൾ ഇനിയും എത്ര എഴുതാനിരിക്കുന്നു...!!?
വേഗമാകട്ടെ വായിക്കാൻ ഞങ്ങൾ റെഡി.
ആശംസകൾ....
വീ,കെ,
ReplyDeleteനന്ദി.
orikkal koodi valare manoharamaya vivaranavum, chithrangalum thannathinu nandhi......
ReplyDeleteപോസ്റ്റ് വായിച്ചിരുന്നു ..കുറച്ചു തിരക്ക് ആയി പോയി ട്ടോ ..ഈ യാത്രയും ഫോട്ടോകളും കണ്ടു.എന്നുപോലെ സുന്ദരം .ഞാനും ഒരു Acrobatics ഷോ ചെറുതായി കണ്ടിട്ടുണ്ട് ഇത്ര ക്ക് പേര് കേട്ടത് ഒന്നുമല്ല . ശെരിക്കും വല്ലാതെ അതിശയം തോന്നിയ ഒരു സംഭവം ആണ്
ReplyDeleteജയ് രാജ്,
ReplyDeleteസിയ,
വായിച്ചതിന് നന്ദി
എന്നെ ഈ പോസ്റ്റിൽ ഏറെ ആകർഷിച്ചത് ഫ്യുനിക്കുലർആണ്. അങ്ങനൊരു സംഭവത്തെപ്പറ്റി കേട്ടിട്ട് പോലും ഇല്ലായിരുന്നു. ലോകം പരിചയം ഇല്ലാത്തത് തന്നെ കാരണം. ഈ പോസ്റ്റിന് നന്ദി.
ReplyDelete