ഈ തവണ ഈസ്റ്റര്‍ ഒഴിവ്കാലത്ത് എവിടെ പോകണമെന്ന ചിന്തയിലായിരുന്നു.mds ചൈന യാത്രയും ഞാന്‍ നാട് സന്ദര്‍ശനവും കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.അത് കൊണ്ട് എങ്ങോട്ടും പോകേണ്ട എന്ന തീരുമാനമെടുത്തു.പക്ഷേ നാല് ദിവസ്സം വീട്ടില്‍ എന്ത് ചെയ്യും എന്നതിനാല്‍ ഈസ്റ്റര്‍ ഞായറാഴ്ച ഒരു ചെറിയ ആഫ്രിക്കന്‍ സഫാരിക്കൊരുങ്ങി.
നെയ് റോബിയില്‍ നിന്ന് അധികം അകലത്തിലല്ലാത്ത സ്ഥലം തിരഞ്ഞെടുത്തു-Mount Kenya Safari Club.മൌണ്ട്-കെനിയായുടെ താഴ്വരയില്‍ , പ്രസിദ്ധമായ Fairmont Hotel Chainല്‍ വരുന്ന resort ആണിത്.ഇത് നെയ് റോബിയില്‍ നിന്ന് കാറില്‍ മൂന്നര മണിക്കൂര്‍ ദൂരമേ ഉള്ളൂ.കൂട്ടുകാരെ വിളിച്ച് പറഞ്ഞപ്പോള്‍ അവരും വരാന്‍ തയ്യാറായി.നേരത്തെ തന്നെ lunch ബുക്ക് ചെയ്യണം.
ഞങ്ങള്‍ 6 പേര്‍ കൂടി അവരുടെ കാറില്‍ ഞായറാഴ്ച കാലത്ത് എട്ടരമണിയൊടെ പുറപ്പെട്ടു.നല്ല റോഡ്.ഇരുവശത്തുള്ള മനോഹരമായ മരങ്ങളും പൂക്കളും കുന്നുകളും,താഴ്വരകളും മനസ്സിന് ഉന്മേഷം നല്‍കി.കൊണ്ടു വന്ന ഉണ്ണിയപ്പവും,മുറുക്കും കഴിച്ചും, മലയാളം പാട്ടുകള്‍ കേട്ടും നേരം പോയതറിഞ്ഞില്ല. ഏതാണ്ട് 12മണിയോടെ റിസോര്‍ട്ടില്‍ എത്തി.
Mount-Kenya
Mount-Kenya
Mount-Kenya Safari Club
Spectacular എന്ന വിശേഷണം ആയിരിക്കും ഈ റിസോര്‍ട്ടിന് കൂടുതല്‍ യോജിക്കുന്നത്.കടലലകള്‍ പോലെ പ്രതലമുള്ള മൌണ്ട് കെനിയാ താഴ്വരയില്‍ അതിമനോഹരമായ സഫാരി ക്ലബ്.ഇവിടെനിന്ന് മേഘങ്ങളാല്‍ മൂടിയ മൌണ്ട് കെനിയായുടെ പീക്ക് കാണാന്‍ എന്ത് ഭംഗിയാണെന്നോ.എനിക്ക് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.ചിത്രങ്ങള്‍ കഥ പറയട്ടെ.
ഹോട്ടലിന് ചുറ്റും 4ഏക്കറോളം വിസ്താരത്തില്‍ golf course.പച്ചപരവതാനി വിരിച്ചപോലുള്ള പുല്‍മേട്.അവിടെയിവിടെ കൊച്ചു കുളങ്ങള്‍. അതില്‍ നീന്തിക്കളിക്കുന്ന വെളുത്ത താറാവ് കൂട്ടങ്ങള്‍.കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനിരിക്കുന്ന വെള്ളക്കാര്‍. ചിറകുകള്‍ വിടര്‍ത്തി വെയില്‍ കായുന്ന വലിയ പെലിക്കന്‍ പക്ഷികള്‍.പീലിവിരിച്ചാടുന്ന മയിലുകള്‍.ആനന്ദലബ്ധിക്കിനി എന്ത് വേണം??
വിശന്ന് തുടങ്ങിയിരിക്കുന്നു.ഹാളില്‍ വരിവരിയായി നിരത്തിയ ഭക്ഷണവിഭവങ്ങള്‍ ഒന്ന് എത്തിനോക്കി.ഭംഗിയില്‍ ഒരുക്കിയ വിവിധ തരം സാലഡുകള്‍.പല പല പേരറിയാത്ത വിഭവങ്ങള്‍.ബട്ടര്‍ ചിക്കന്‍,മട്ടര്‍ പനീര്‍ തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങള്‍ കണ്ട് മനസ്സിന് സന്തോഷം തോന്നി.പലതും എടുത്ത് പ്ലേയ്റ്റ് നിറച്ചു.പക്ഷേ ഒന്നിനും രുചിയില്ലായിരുന്നു.പിന്നെ ആശ്വാസം നല്‍കിയത് മധുരപലഹാരങ്ങളാണ്.
ഭക്ഷണം കഴിഞ്ഞ് പുറത്തുള്ള ഗാര്‍ഡനില്‍ ചുറ്റുന്ന നേരത്ത് പെട്ടെന്ന് ഒരു നോട്ടീസ് ശ്രദ്ധയില്‍ പെട്ടു.‘ഹായ്,ഞങ്ങളുടെ പേര്‍ ഓസ്കാര്‍ എന്നും ഗ്രാമി എന്നും ആണ്.റെസപ്ഷനില്‍ നിന്ന് അനുവാദം വാങ്ങി ഞങ്ങളെ ഒന്നു പുറത്ത് നടക്കാന്‍ കൊണ്ടു പോകുമോ?’രണ്ട് കറുത്ത പട്ടിക്കുട്ടികളുടെ കൂടിന് പുറത്ത് തൂക്കിയിട്ടിരിക്കുന്ന അപേക്ഷയാണിത്.അവരെ കൂടിന് പുറത്ത് നിന്ന് ഞാന്‍ തലോടി.വാലിട്ടാട്ടിയും,കൈയ്യില്‍ നക്കിയും അവര്‍ സ്നേഹം പ്രകടിപ്പിച്ചു.സമയക്കുറവ് കൊണ്ട് അവരെ പുറത്തിറക്കാന്‍ സാധിച്ചില്ല.
പുറത്ത് കടന്നാല്‍ NGO നടത്തുന്ന ഒരു animal orphanage ഉണ്ടായിരുന്നു.അത് കാണാന്‍ എല്ലാവരും ടിക്കറ്റ് എടുത്തു.പരിക്കേറ്റ മൃഗങ്ങളെ കാട്ടില്‍ നിന്നെടുത്ത് സ്വാഭാവികമായ ചുറ്റുപാട് ഉണ്ടാക്കി സംരക്ഷിക്കുന്ന ഒരു മൃഗശാല എന്ന് ഇതിനെ വിളിക്കാം.പക്ഷെ ഇവിടെ മൃഗങ്ങള്‍ കുറേകൂടി സ്വതന്ത്രരാണ്.മാത്രമല്ല പലരും വളരെ ഇണക്കമുള്ളവയാണ്. സന്ദര്‍ശകരെ കണ്ടാല്‍ പേടിച്ചോടുന്നില്ല എന്ന് മാത്രമല്ല നമ്മള്‍ തലോടിയാല്‍ നിന്ന് തരും.
പുരാതനമായ ദ്രവിച്ച് കൊണ്ടിരിക്കുന്ന ഒരു രാജകീയ കാളവണ്ടി പടിവാതിലിനടുത്ത് കണ്ടു. പ്രകൃതിസംരക്ഷകനായ colonel Percy Smith ,1935ല്‍ ഈ കാളവണ്ടിയിലായിരുന്നു സൌത്ത് ആഫ്രിക്കായില്‍നിന്ന് മൌണ്ട് കെനിയായില്‍ താമസ്സിക്കാന്‍ വന്നിരുന്നത്. അദ്ദേഹമാണ് ആദ്യമായി bongo എന്ന ,വംശനാശം വന്ന് കൊണ്ടിരിക്കുന്ന antelope കൂട്ടത്തെ മൌണ്ട് കെനിയായില്‍ കണ്ടെത്തിയത്.
Ox-cart
bongo
പുല്ല് തിന്ന് നടക്കുന്ന മാനുകള്‍ പശുക്കുട്ടികളെ ഓര്‍മ്മപ്പെടുത്തി.വിനോദസഞ്ചാരികള്‍, വയസ്സനായ ഒരു വളരെ വലിയ ആമയുടെ മുകളില്‍ സവാരി ചെയ്യുന്നത് കണ്ടു...ഇടയില്‍ നടക്കുന്ന ഒട്ടകപക്ഷി.ഒട്ടകപക്ഷി എന്റെ പിന്നാലെ വന്നപ്പോള്‍ എനിക്ക് അല്പം ഭയം തോന്നി.
Ox-cart
bongo
പുല്ല് തിന്ന് നടക്കുന്ന മാനുകള്‍ പശുക്കുട്ടികളെ ഓര്‍മ്മപ്പെടുത്തി.വിനോദസഞ്ചാരികള്‍, വയസ്സനായ ഒരു വളരെ വലിയ ആമയുടെ മുകളില്‍ സവാരി ചെയ്യുന്നത് കണ്ടു...ഇടയില്‍ നടക്കുന്ന ഒട്ടകപക്ഷി.ഒട്ടകപക്ഷി എന്റെ പിന്നാലെ വന്നപ്പോള്‍ എനിക്ക് അല്പം ഭയം തോന്നി.
ഏറ്റവും തമാശ തോന്നിയത് കുരങ്ങന്‍മാരുടെ അടുപ്പമാണ്.പുല്ലില്‍ വിശ്രമിക്കുന്ന white nosed monkeyയെ ഞാന്‍ താലോലിച്ചു.കൂടിന് പുറത്ത് കളിക്കുന്ന colobus monkey [വെളുപ്പും കറുപ്പും ഇടകലര്‍ന്ന ഭംഗിയുള്ള ഇവയുടെ fur നായി poachers കൊല്ലുന്നതിനാല്‍ ഇവ വിരളമായിക്കൊണ്ടിരിക്കുന്നു] അതിന്റെ കുഞ്ഞിനെ തൊട്ടപ്പോള്‍ എന്റെ കൈ തട്ടി മാറ്റി.
white-nosed monkeyയൊത്ത്
Colobus Monkeyയുടെ കൂടെ
പുല്ലില്‍ നിറയെ പലതരം പക്ഷികളാണ്.സ്വര്‍ണ്ണകിരീടമുള്ള gold-crown bird,pelican,ducks തുടങ്ങിയവ.
Gold-crown bird
മരത്തിന് മുകളില്‍ കാഴച കണ്ടിരിക്കുന്ന പുള്ളിപുലി ഞങ്ങളെ അത്ഭുതപ്പെടുത്തി.മരക്കുറ്റികള്‍ കൊണ്ടുള്ള ഒരു ചെറിയ വേലിമാത്രമേ അതിന് ചുറ്റും ഉള്ളൂ.അതിനുള്ളിലെ മരത്തില്‍ കയറിയാണ് ഇരിക്കുന്നത്.അവിടെ നിന്ന് ഒന്ന് ചാടിയാല്‍ മതി സന്ദര്‍ശകരുടെ അടുത്തെത്താന്‍!!!
white-nosed monkeyയൊത്ത്
Colobus Monkeyയുടെ കൂടെ
പുല്ലില്‍ നിറയെ പലതരം പക്ഷികളാണ്.സ്വര്‍ണ്ണകിരീടമുള്ള gold-crown bird,pelican,ducks തുടങ്ങിയവ.
Gold-crown bird
മരത്തിന് മുകളില്‍ കാഴച കണ്ടിരിക്കുന്ന പുള്ളിപുലി ഞങ്ങളെ അത്ഭുതപ്പെടുത്തി.മരക്കുറ്റികള്‍ കൊണ്ടുള്ള ഒരു ചെറിയ വേലിമാത്രമേ അതിന് ചുറ്റും ഉള്ളൂ.അതിനുള്ളിലെ മരത്തില്‍ കയറിയാണ് ഇരിക്കുന്നത്.അവിടെ നിന്ന് ഒന്ന് ചാടിയാല്‍ മതി സന്ദര്‍ശകരുടെ അടുത്തെത്താന്‍!!!
പുള്ളിപുലി
അവിടെ നിന്ന് നീങ്ങിയപ്പോള്‍ കണ്ടത് ഹിപ്പോവിന്റെ കുട്ടിയെയാണ്.മേല്‍ നോട്ടക്കാരന്‍ കേബേജ് കാണിച്ച് വായ തുറക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ വായ തുറന്നു.അവിടെ വഴിയരികില്‍ ചെടികള്‍ക്കിടയില്‍ നിന്ന് നീണ്ട കഴുത്തും ചെറിയ തലയും ഉള്ള പഞ്ഞികെട്ട് പോലുള്ള ഒരു മൃഗം എന്റെ അടുത്ത് വന്നു. ഭയമില്ലാതെ ഞാനതിനെ തലോടി.അത് ലാമ എന്ന മൃഗമാണെന്ന് മേല്‍നോട്ടക്കാര്‍ പറഞ്ഞു.
അവിടെ നിന്ന് നീങ്ങിയപ്പോള്‍ കണ്ടത് ഹിപ്പോവിന്റെ കുട്ടിയെയാണ്.മേല്‍ നോട്ടക്കാരന്‍ കേബേജ് കാണിച്ച് വായ തുറക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ വായ തുറന്നു.അവിടെ വഴിയരികില്‍ ചെടികള്‍ക്കിടയില്‍ നിന്ന് നീണ്ട കഴുത്തും ചെറിയ തലയും ഉള്ള പഞ്ഞികെട്ട് പോലുള്ള ഒരു മൃഗം എന്റെ അടുത്ത് വന്നു. ഭയമില്ലാതെ ഞാനതിനെ തലോടി.അത് ലാമ എന്ന മൃഗമാണെന്ന് മേല്‍നോട്ടക്കാര്‍ പറഞ്ഞു.
Hippo baby
ഓരോ മൃഗവും സന്ദര്‍ശകരെ ഭയക്കാതെ,ഉപദ്രവിക്കാതെ ഇവിടെ സന്തോഷത്തോടെ വസിക്കുന്നു.അവര്‍ക്ക് നടക്കാനും,ഭക്ഷിക്കാനും,വിശ്രമിക്കാനും പുല്‍മേട് പരന്ന് കിടക്കുന്നു.Zoo എന്ന തടവറയേക്കാള്‍ എത്ര മെച്ചപ്പെട്ടതാണിത്.
വൈകുന്നേരം റെസ്റ്റോറെന്റിന്റെ പുറത്തുള്ള വരാന്തയിലിരുന്ന് മൌണ്ട് കെനിയായുടേയും,താഴ്വരയുടേയും ഭംഗി ആസ്വദിച്ച് കാപ്പി കുടിച്ചു.ഇനി നേയ്റോബിക്ക് തിരിച്ച് പോകാനുള്ള സമയമായി.
നല്ല വിവരണം..നല്ല ചിത്രങ്ങളും..ആഫ്രിക്ക ഇത്ര സുന്ദരമാണോ ?..താങ്കളുടെ ബ്ലോഗുകൾ ജാലകത്തിൽ കാണാറില്ലല്ലോ ?
ReplyDeleteനല്ല രസായിട്ടോ .
ReplyDeleteആ പുള്ളിപുലിയുടെ ഇരിക്കുന്നത് രാജകീയം തന്നെ.
പല മൃഗങ്ങളെയും ആദ്യായി പരിചയപ്പെടാനു.
നല്ല ചിത്രങ്ങള്‍ ഒരുക്കിയത് നന്നായി.
യാത്ര തുടര്‍ന്നോളൂ. വിവരണവും.
എന്താ ജ്യോ, ചില ചിത്രങ്ങള്‍ക്ക് ഒരു Professional Touch; ചൂണ്ടിയതാണോ? ☺. എന്തായാലും നന്നായിട്ടുണ്ട്.
ReplyDeleteചൂണ്ടയിട്ടു മീന്‍ പിടിച്ചിട്ട് എന്താവാനാ, ദിവാരേട്ടന്‍ ചെയ്യുന്നപോലെ ഒരു വലയുമെടുത്ത് ഇറങ്ങിയാല്‍ പോരെ..!!
ജ്യോ-യുടെ ഓരോ വിവരണങ്ങളും ഹൃദ്യം !
ReplyDeleteആനന്ദലബ്ധിക്കിനി എന്ത് വേണം- ചിത്രങ്ങൾ അതു സാധൂകരിക്കുന്നുണ്ട്. അനാഥാലയം വളരെ നന്നായി.
ReplyDeleteപഥികന്‍-വന്നതിനും,അഭിപ്രായത്തിനും നന്ദി.
ReplyDeleteചെറുവാടി-നന്ദി
ദിവാരേട്ടാ,ഹിഹി.ചൂണ്ടിയതൊന്നുമല്ല.
ക്യാമറായുടെ കമാല്‍ ആവാം.
വില്ലേജ്മാന്‍-നന്ദി
ശ്രീനാഥന്‍-സന്തോഷം
ഉന്തുട്ട് വണ്ടീലാ ആ യാത്ര..?
ReplyDeleteഅസ്സലായിട്ടുണ്ട് കേട്ടൊ വിവരണം പടങ്ങൾ അതിലും ഉഗ്രൻ..!
ഹിഹി-അപ്പോ പുലിക്കളിയ്ക് പോയില്ലേ?
ReplyDeleteഭംഗിയുള്ള ചിത്രങ്ങളും വിവരണവും. പലതും
ReplyDeleteമനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ് ഇത്തരം
പോസ്റ്റുകള്‍. വീണ്ടും ഇതുപോലുള്ള പോസ്റ്റുകള്‍ എഴുതുമല്ലോ.
keraladasanunni-വായിച്ചതിന് നന്ദി
ReplyDeleteകൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ഈ ആഴ്ച്ചയിലെ ‘ബിലാത്തി മലയാളിയുടെ ‘ വരാന്ത്യത്തിൽ ചേർത്തിട്ടുണ്ട് കേട്ടൊ
ReplyDeleteദേ..ഇവിടെ https://sites.google.com/site/bilathi/vaarandhyam
പിന്നെ ഓണത്തിനാണ് പോകുന്നത്ട്ടാാ
superb !
ReplyDeleteചിത്രങ്ങള്‍ മനോഹരം....
ReplyDeleteമുരളി-വളരെ നന്ദി.
ReplyDeleteരമണിക,krishnakumar,
സന്തോഷം.
കേട്ടാലും കേട്ടാലും മതി വരാത്ത ആഫ്രിക്ക...!
ReplyDeleteഅപ്പോൾ അതു നേരിൽ കാണാൻ ഭാഗ്യം സിദ്ധിച്ചാലോ...?
അതിന്റെ പേരാണ് ‘ജ്യൊ’..!!
ഫോട്ടോകളും അടിപൊളി...
ആശംസകൾ...
ജീവനുള്ള ചിത്രങ്ങള്‍!
ReplyDeleteകൂട്ടിലടച്ച ജന്തുക്കളുടെ നിര്‍വികാരതയും ദൈന്യതയും കണ്ടു ശീലിച്ചവര്‍ക്ക് ഈ ഒരു അനുഭവം തികച്ചും വേറിട്ട ഒന്ന് തന്നെയാവും.
നല്ല വിവരണം,നല്ല ചിത്രങ്ങളും.
ReplyDeleteവളരെ നന്നായി
വീ.കെ,
ReplyDeleteഇസ്മായില്‍,
സുജിത്
നന്ദി
ഏതൊരാളും മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒന്നാണ് ആഫ്രിക്കൻ സഫാരികൾ.മനോഹരമായ ഈ യാത്രാവിവരണത്തിലൂടെ മനസ്സുകൊണ്ടെങ്കിലും ഒരു യാത്ര നടത്താൻ സാധിച്ചു...വിവരണവും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. ആശംസകൾ
ReplyDeleteഷിബു,നന്ദി
ReplyDeleteസൂപ്പര്‍ ഒരിക്കല്‍ അവിടെ ഒന്ന് പോകാന്‍ ധൈര്യം കിട്ടിയിരുന്നെങ്കില്‍
ReplyDeleteഒരു നീണ്ട അവധിക്കാലം കഴിഞ്ഞു വന്നു . ഈ പോസ്റ്റ് കണ്ടപ്പോള്‍ നല്ല സന്തോഷം !കാരണം എനിക്കും ഇതൊക്കെ കാണാന്‍ വലിയ ഇഷ്ട്ടം ആണ് .പക്ഷെ ഒന്നിന്റെയും അടുത്ത് പോകില്ല ,തൊടാനും മടി ആണ്..ഹഹ
ReplyDelete വയസ്സനായ ഒരു വളരെ വലിയ ആമയുടെ മുകളില്‍ സവാരി ചെയ്യുന്നത് കണ്ടു..അത് ആണോ ജോ തലോടി കൊണ്ടിരിക്കുന്നത് .അത് കണ്ടാല്ശെരിക്കും ഒരുപ്രതിമ പോലെ തോന്നും ..എന്തായാലും ഫോട്ടോയും ,വിവരണവും എല്ലാം നന്നായി .
കൂടെ ഓണാശംസകളും ...
സിയ- അവധികാലം കഴിഞ്ഞ് തിരിച്ചിവിടെ എത്തിയാല്‍ കുറച്ച് കാലം ഞാന്‍ ദു:ഖത്തിലാഴും.
ReplyDeleteവന്നതിനും,ഓണാശംസകള്‍ക്കും നന്ദി
വശ്യമായ ചിത്രങ്ങള്‍ ഒപ്പം ഹൃദ്യമായ വിവരണവും
ReplyDeleteഒരാള്‍ക്ക് ഇങ്ങിനെ ഒരു കറക്കത്തിനു എന്തു ചെലവ് വരും ?
കൈപ്പിടിയില്‍ ഒതുങ്ങുമെങ്കില്‍ ഒന്ന് പോകാന്‍ തന്നെയാ ഇന്‍ നിയര്‍ ഫ്യൂച്ചര്‍
സസ്നേഹം
വഴിപോക്കന്‍
ഇവിടെയുള്ള നാഷണല്‍ പാര്‍ക്ക്കള്‍ തികച്ചും വ്യത്യസ്തമായ അനുഭവമാണ്.കേരളത്തില്‍ നിന്ന് നെയ്രോബിയിലേക്ക് 25000-30000 രൂപയാവും പ്ലേയിന്‍ ടിക്കറ്റിന്.നെയ്റോബി[കെനിയായുടെ തലസ്ഥാനം]യില്‍ നിന്ന് ധാരാളം പാക്കേജ് ടൂര്‍ ഉണ്ട്.സീസനില്‍ ഇതിന്റെ റൈറ്റ് കൂടുതലാണ്.
ReplyDeleteഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവും ട്രാന്‍സ്പോര്‍ട്ടും അടുക്കം ഒന്നര-രണ്ട് ലക്ഷം ചിലവ് വരും-ഒരുവിധം നല്ല റെസ്റ്റോറെണ്ടില്‍.
ചിത്രങ്ങളെല്ലാം ഇഷ്ടമായി.
ReplyDelete:)
ശ്രീയെ കണ്ടിട്ട് കുറെ കാലമായി.സന്തോഷം.
ReplyDeletepathivu pole nannayittundu...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE................
ReplyDeleteputhiya oru kadha post chaithittundu...... varane...........
ReplyDeleteവളരെ രസകരവും ഉപകാരപ്രദവും...
ReplyDelete