അറ്റ് പോയാലും നിലക്കാത്ത അത്ര ദൃഢമാണ് umbilical cord മായുള്ള ബന്ധം എന്ന് ഞാന്‍ മനസ്സിലാക്കുന്നു.ജീവന്‍ വേര്‍പെടുന്ന വേദനയില്‍ പിടയുബോഴും കാണാനോടിയെത്തിയ എന്നെ നോക്കി അമ്മ ദയനീയമായി പുഞ്ചിരിച്ചു.കാന്‍സര്‍ എത്ര ഭീകരമായ രോഗമാണന്ന് ഞാന്‍ കണ്ടറിഞ്ഞു.നിസ്സഹായയായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.പ്രായത്തെ അതിജീവിക്കാനായി,രോഗങ്ങളെ ചെറുത്ത് നില്‍ക്കാനായി,മരണത്തെ തോല്‍പ്പിക്കാനായി എന്നാണാവോ ഒരു ഒറ്റമൂലി ശാസ്ത്രജ്ഞര്‍ കണ്ടുപിടിക്കുന്നത്.
അമ്മയുടെ വേര്‍പാട് മനസ്സിനെ മരവിപ്പിച്ചു .ഇനി എന്റെ വരവും കാത്ത് പടിവാതിൽക്കൽ കണ്ണും നട്ടിരിക്കാൻ ആരുമില്ല.
വര്‍ഷം ഒന്നു കഴിഞ്ഞു.എഴുത്തും വായനയും,പടം വരക്കലും ഒക്കെ നിര്‍ത്തിവെച്ചിട്ട് കാലം കുറച്ചായി.വീണ്ടും എല്ലാം പൊടി തട്ടി പുനര്‍ജ്ജനിക്കാനുള്ള ശ്രമത്തിലാണിവിടെ.
വര്‍ഷം ഒന്നു കഴിഞ്ഞു.എഴുത്തും വായനയും,പടം വരക്കലും ഒക്കെ നിര്‍ത്തിവെച്ചിട്ട് കാലം കുറച്ചായി.വീണ്ടും എല്ലാം പൊടി തട്ടി പുനര്‍ജ്ജനിക്കാനുള്ള ശ്രമത്തിലാണിവിടെ.
കൃസ്തുമസ്സ്[2012] ഒഴിവു കാലം Samburu Natioanal Park ല്‍ ആകാമെന്ന് വെച്ചു.എന്റെ കെട്ടടങ്ങിയ ആവേശത്തിന് വിണ്ടും ചിറക് വിരിച്ചു.എത്ര നാഷനല്‍ പാര്‍ക്കുകള്‍ കണ്ടാലും എനിക്ക് മതി വരാറില്ല.പലരും ചോദിക്കാറുണ്ട്-sarengeti യിലും,Masai mara യിലും,Psavo വിലും,Ambaseli യിലും കാണുന്ന മൃഗങ്ങള്‍ ഒക്കെ ഒരു പോലെയല്ലേ? ഈ ചോiദ്യത്തിന് ഉത്തരമില്ല. ഓരോന്നും എനിക്ക് പുത്തന്‍ അനുഭൂതികള്‍ സമ്മാനിക്കുന്നു.
കെനിയായുടെ വടക്ക് വശത്തായി ഏതാണ്ട് 390സ്കൊയര്‍ കിലോമീറ്റര്‍ വിസ്താരത്തില്‍ പരന്ന് കിടക്കുന്നു Samburu National Reserve.കാലാവസ്ഥ ചൂടായത് കൊണ്ടാവാം മസായ് മാരയില്‍ നിന്ന് വ്യത്യസ്തമായ പല മൃഗങ്ങളേയും അവിടെ കാണാമത്രെ.Gerenuk [Giraff necked Deer], Gravy Zebra, Besia Oryx.....തുടങ്ങിയ മൃഗങ്ങള്‍ ഈ നാഷണല്‍ പാര്‍ക്കിന്റെ പ്രത്യേകതയാണ്.നാഷണല്‍ പാര്‍ക്കിനുള്ളിലെ Sarova Shaba lodge ല്‍ ഞങ്ങള്‍ ബുക്ക് ചെയ്തു.അവിടെയുള്ള രണ്ട് വംശക്കാര്‍ തമ്മിലുള്ള വഴക്ക് പലപ്പോഴും കൊള്ളയ്ക്കും കൊലയ്ക്കും കാരണമാക്കുന്നു.ആയിടെ ഈ ലോഡ്ജില്‍ താമസ്സിച്ചിരുന്ന ഒരു വിനോദയാത്രക്കാരനെ അവര്‍ ആക്രമിക്കുകയും കൊല ചെയ്യുകയും ഉണ്ടായി എന്ന വാര്‍ത്ത ഞങ്ങളെ ഈ യാത്രയില്‍ നിന്ന് പിന്തിരിപ്പിച്ചു.
പിന്നീട് ഒരു യാത്രക്ക് തയ്യാറാവുന്നത് ഈസ്റ്റര്‍ ഒഴിവുകാലത്താണ്.
കൂട്ടുകാരും വരാന്‍ തയ്യാറായി.ഈ തവണ വളരെ പ്രത്യേകതകളുള്ള ഒരു റിസോര്‍ട്ടിലാണ് ബുക്ക് ചെയ്തത്. Taita Wild Life Sanctury യുടെ നടുവില്‍ Taita hills ന്റെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന Sarova Saltlick Lodge ൽ .
പുലര്‍ച്ചെ ഏഴുമണിയോടെ ഞങ്ങളുടെ Safari van എത്തി.വാനിന്റെ ഡ്രൈവര്‍ കം ഗൈഡ്,ജെയിംസ് ഞങ്ങളെ അഭിവാദ്യം ചെയ്തു.വാനില്‍ പതിവ് പോലുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ട്.
മൃഗങ്ങളെ നന്നായി കാണാന്‍ മുകള്‍ഭാഗം തുറക്കാനാവുന്ന എട്ടു സീറ്റുകൾ ഉള്ള Fourwheel Drive വാഹനമാണ്. വിപത്ഘട്ടത്തിൽ രക്ഷാധികാരികളുമായി സമ്പർക്കം പുലർത്താനും മൃഗങ്ങള്‍ എവിടെ ഉണ്ടെന്ന് മറ്റുള്ള വിനോദസഞ്ചാരികളെ അറിയിക്കാനും Wireless സൌകര്യം ഇതിലുണ്ട്.
cool boxല്‍ യാത്രികര്‍ക്കായി mineral water bottles കരുതിയിട്ടുണ്ട്.

കൂട്ടുകാരെ പോകും വഴി പിക്ക് ചെയ്തു.എല്ലാവരും വിനോദയാത്രയുടെ ഉത്സാഹത്തിലാണ്.മൊംബാസാ റോഡിലൂടെയുള്ള യാത്ര വളരെ സുഖകരമായിരുന്നു.റോഡിനിരുവശത്ത് മഴക്കാലത്തെ വരവേല്‍ക്കാനായി പൂത്തുലഞ്ഞുനില്‍ക്കുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ജാക്കറാൻഡാ മരങ്ങള്‍ മനസ്സിന് കുളിര്‍മ്മ നല്‍കി.ഉണ്ടാക്കി കൊണ്ടുവന്ന പരിപ്പ് വടയും ഉണ്ണിയപ്പവും യാത്രക്ക് എരിവും മധുരവും പകര്‍ന്നു.
jacaranda tree
ഏതാണ്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ Makindu എന്ന ടൌണില്‍ എത്തി.ഇവിടെ മനോഹരമായ,പ്രസിദ്ധമായ ഒരു ഗുരുദ്വാര [Panjabi Temple] ഉണ്ട്.ഇവിടെ ഇറങ്ങി ഞങ്ങൾ തൊഴുതു .വിശാലമായ ഈ കംപൌണ്ടിൽ മയിലുകൾ പീലിവിരിച്ച് ആടുന്ന പൂന്തോട്ടങ്ങൾ ഉണ്ട്.ഭക്തർക്ക് താമസിക്കാനായി എല്ലാ സൌകര്യങ്ങളുമുള്ള,വൃത്തിയുള്ള മുറികളുണ്ട്.
ഏത് സമയത്തും വഴിയാത്രക്കാർക്ക് സൌജന്യമായി ഭക്ഷണം നൽകുന്നു എന്ന ഇവിടെത്തെ സേവനം തികച്ചും പ്രശംസനീയമാണ്. ദൂരയാത്രക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹവും.കാരണം ഈ ഹൈവേയിൽ അടുത്തൊന്നും നല്ല ഹോട്ടലുകള്‍ ഇല്ല.
ഏത് സമയത്തും വഴിയാത്രക്കാർക്ക് സൌജന്യമായി ഭക്ഷണം നൽകുന്നു എന്ന ഇവിടെത്തെ സേവനം തികച്ചും പ്രശംസനീയമാണ്. ദൂരയാത്രക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹവും.കാരണം ഈ ഹൈവേയിൽ അടുത്തൊന്നും നല്ല ഹോട്ടലുകള്‍ ഇല്ല.
breakfastകഴിച്ചതിനുശേഷം ഞങ്ങൾ യാത്ര തുടര്ന്നു.റോഡ്നരികിൽ അവിടെയിവിടെ സൈസാൽ [കൈതപോലുള്ള ഈ ചെടികളുടെ ഓല ചീന്തി ബാഗ്,കുട്ട തുടങ്ങി പല കരകൌശല വസ്തുക്കളും ഉണ്ടാക്കുന്നു] തോട്ടങ്ങൾ ,മേഘങ്ങളാൽ മകുടം അണിഞ്ഞ മുട്ടക്കുന്നുകൾ ,വാഴത്തോട്ടങ്ങൾ ,ഇടക്കിടെ പരന്നു കിടക്കുന്ന ചോളവയലുകൾ .ചോളപോടി [ugali ] കുറുക്കിയതാണ് ഇവിടെത്തെ പ്രധാന ഭക്ഷണം .മഴ കുറവായത് കൊണ്ട് ഈ വഴിയിലൊന്നും നെൽ പാടങ്ങൾ ഇല്ല.വഴിയിൽ ജനവാസം കുറവായിരുന്നു.
വഴിയോരക്കാഴ്ച്ച
ഒന്നര മണിയോടെ Sarova Taita Hills എന്ന റിസോർട്ടിൽ എത്തി .ഇത് Sarova Group ന്റെ ഇവിടെയുള്ള മറ്റൊരു റിസോർട്ട് ആണ് .ഉച്ചഭക്ഷണം ഇവിടെയാണ് ഒരുക്കിയിരിക്കുന്നത് .ഭക്ഷണം കേമമായിരുന്നു.എല്ലാ നാട്ടുകാർക്കും ഉതകുന്ന വിഭവങ്ങളുണ്ട് .
Sarova Taita Hills
Taita conservancyയുടെ ഉള്ളിലൂടെയാണ് ഇനിയുള്ള യാത്ര.കുറ്റിചെടികളും , പുൽമേടകളും നിറഞ്ഞ ഈ വനത്തിനിടയിലൂടെ അര കിലോമീറ്റർ യാത്ര ചെയ്തപ്പോൾ ഞങ്ങൾ ബുക്ക് ചെയ്ത Sarova Salt Lick റിസോര്ട്ടിൽ എത്തി ചേർന്നു. കാടിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ഒരു Stand Alone റിസോർട്ട് ആണിത് .
96 മുറികളുള്ള, മൊത്തം stiltന് മുകളില്‍ പണിതീര്‍ത്ത ഈ റെസോര്‍ട്ടിന്റെ Architectural marvel നെ അഭിനന്ദിക്കാതിരിക്കാനാവില്ല.തൂണ്കൾക്ക് മുകളിൽ പല കൂട്ടങ്ങൾ ആയി പണി തിർത്ത കോട്ടേജുകളെ ഘടിപ്പിച്ചിരിക്കുന്നത് മരപ്പലകകളും കയറും കൊണ്ട് നിർമ്മിച്ച തൂക്കുപാലങ്ങൾ കൊണ്ടാണ് .
അർദ്ധ വൃത്താകൃതി യിൽ ഉള്ള മുറികൾ .റിസോർട്ടിന് മുന്നിൽ ആഴമില്ലാത്ത ചെറിയ ഒന്നു രണ്ട് കുളങ്ങളുണ്ട്.ഇതിലെ വെള്ളം കുടിക്കാനായി പല മൃഗങ്ങളും എത്തി ചേരും .ഏത് മുറിയിൽ നിന്ന് നോക്കിയാലും ഇത് കാണാം.ഈ വെള്ളത്തിൽ ഉപ്പ് ചേർക്കുന്നതിനാൽ മൃഗങ്ങൾക്ക് ഇത് രുചിക്കാനുള്ള addiction നും ഉണ്ടാവുന്നു .
മൃഗങ്ങളെ അടുത്തു ചെന്ന് കാണാനായി ഹോട്ടലിൽ നിന്ന്കുളം വരെ ഒരു തുരംങ്കം ഉണ്ടാക്കിയിട്ടുണ്ട്.അതിന്റെ ജനവാതിലിലൂടെ,വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ ശല്യം ചെയ്യാതെ ഭംഗിയായി കാണാം.
യാത്രാക്ഷീണം മാറ്റാനായി മുറിയിൽ ചെന്ന് കുറച്ചു നേരം വിശ്രമിച്ചു .മനോഹരമായി അലങ്കരിച്ച മുറികൾ .
Sarova Saltlick lodge മുറിക്കുള്ളിൽ
നാലുമണിയോടെ ഞങ്ങൾ കാപ്പി കുടിക്കാനായി റസ്റ്റൊറണ്ടിലേക്ക് നടന്നു.ഞങ്ങളുടെ മുറി ഒരറ്റത്തായതിനാൽ പല തൂക്കുപാലങ്ങൽ കടന്നാണ് അവിടെ എത്തിയത് .
റസ്റ്റൊറണ്ടിന്റെ വരാന്തയിലിരുന്ന് വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ കണ്ട് ഞങ്ങൾ കാപ്പിയും കുകീസും കഴിച്ചു .
restaurant
ഇവിടെ ഒരു cosmopolitanism എനിക്ക് കാണാൻ കഴിഞ്ഞു.വിവിധ തരത്തിലുള്ള മൃഗങ്ങൾ വലിപ്പച്ചെരുപ്പമില്ലാതെ ഒരുമയോടെ വെള്ളം കുടി ക്കുന്നു.മാൻ, സീബ്രാ,ബബൂണ്‍ [വലിയ തരം കുരങ്ങന്മാർ ],കാട്ട്പോത്ത് ,ആന,വാട്ടർ ബക്സ് [ഒരു തരം മാൻ ].....ഇങ്ങിനെ വ്യത്യസ്ത മൃഗങ്ങൾ .
റെസ്റ്റൊറണ്ട് സന്ദർശിക്കാനെത്തിയ ചുവന്ന നീണ്ട കൊക്കുള്ള Hornbill പക്ഷി വളരെ മനോഹരമായിരുന്നു.
Red-Billed Hornbill
ഈ താഴ്വരയിൽ അധികഭാഗം പുൽമേടയും അവിടെയിവിടെ ചെറിയ മരങ്ങളും മാത്രമായതിനാൽ മൃഗങ്ങൾ വരുന്നത് ദൂരത്ത് നിന്ന് തന്നെ കാണാം .അതിര് കാക്കുന്ന കുന്നുകൾ നീണ്ടു കിടക്കുന്നു .
.

വൈകുന്നേരമായപ്പോൾ restaurant സജീവമായി.മധുരമായ പാശ്ചാതല സംഗീതം ആസ്വദിച്ച് കുന്നുകൾക്കിടയിലേക്ക് ഇറങ്ങി വരുന്ന അസ്തമയസൂര്യനെ കണ്ട് കുളിരുള്ള അന്തരീക്ഷത്തിൽ ഞങ്ങൾ ഏറെ നേരം ഇരുന്നു.
രാത്രി ഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു.വൈവിധ്യമായ,രുചികരമായ പല വിഭവങ്ങളുമുണ്ട്.ഭക്ഷണത്തിനു ശേഷം പല കലാപരിപാടികളും ഒരുക്കിയിരുന്നു.ഇംങ്ലീഷിലും,സ്വാഹിളിയിലും [കേനിയായിലെ ഭാഷ ] ചില നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു.പലരും പാട്ടിന്റെ താളത്തിനൊത്ത് നൃത്തം വെച്ചു.

ഒരു ആന കൊമ്പൻ രാത്രിയായിട്ടും തിരിച്ചു പോകാനുളള ലക്ഷണമില്ല അവനെ ഈ വെളിച്ചവും,സംഗീതവും,ഉല്ലാസഭരിതരായ ജനങ്ങളും ഉന്മത്ത നാക്കിയിരിക്കുന്നു.വലിയ ചെവിയാട്ടി കുണുങ്ങി കുണുങ്ങി അവൻ റെസ്റ്റൊറണ്ടിന്റെ മുന്നിലൂടെ പല വട്ടം നടന്നു. ഫോട്ടോ എടുക്കാനായി എത്തി യ ആരാധകരെ നോക്കി അവൻ തുമ്പികൈ ഉയർത്തി അഭിവാദ്യം ചെയ്തു.
ഉറങ്ങാനായി ഞങ്ങൾ മുറിയിലേയ്ക്ക് തിരിച്ചു.സുഖമായി ഉറങ്ങി -ചിന്ഹം വിളി നിദ്രാഭംഗം വരുത്തിയില്ല.
വെളുപ്പിന് നേരത്തേ ഉണർന്നു .Taita Hills Wildlife Sanctuary യിലേക്ക് game driveന്
[മൃഗങ്ങളെ കാണാനുള്ള വിനോദയാത്ര] പോകണം.
വെയിലില്ലാത്തതിനാൽ മൃഗങ്ങൾ പുറത്തിറങ്ങുന്ന സമയമാണ്.ആറ ര മണിയോടെ ഞങ്ങൾ പുറപ്പെട്ടു .
വെയിലില്ലാത്തതിനാൽ മൃഗങ്ങൾ പുറത്തിറങ്ങുന്ന സമയമാണ്.ആറ ര മണിയോടെ ഞങ്ങൾ പുറപ്പെട്ടു .
Taita Hills Wildlife Sanctuary Gate
മഞ്ഞിൻകണങ്ങൾ തങ്ങിനിൽക്കുന്ന പുൽമേട്ടിൽ ശാന്തമായി മേയുന്ന മാൻപേടകൾ തലയുയർത്തി കണ്ണ് വിടർത്തി ഞങ്ങളെ നോക്കി .
മൂടൽ മഞ്ഞിന്റെ തണുപ്പിൽ അലസതയോടെ കിടക്കുന്ന സിംഹങ്ങൾ.
അകേഷ്യ മരത്തിൻ മുള്ളുകൾക്കിടയിൽ ഇലകൾ തിരയുന്ന ജിറാഫ് .
വെയിലത്ത് പുല്ലരികൾ കൊത്തി നടക്കുന്ന ഒട്ടകപക്ഷി കുടുംബം .
തലവനെ അനുസരണയോടെ വരി തെറ്റാതെ പിന്തുടരുന്ന പെണ്ണാനകളും കുട്ടികളും .
തുഞ്ചത്ത് മരച്ചില്ലയിൽ വെയില് കായുന്ന പരുന്ത് .
ഉണക്കമരച്ചില്ലയിലിരുന്ന് പാടുന്ന horn bill പക്ഷി .
മയിൽ പീലിതൂവൽ ഉള്ള ,മുത്തിമണി കണ്ണുകളുള്ള സുന്ദരിക്കിളി .
ഇങ്ങിനെ വിവിധ നിറത്തിലുള്ള പക്ഷികളെയും,പല തരത്തിലുള്ള മൃഗങ്ങളേയും ഞങ്ങൾ കണ്ടു.
ഇവിടെ സസ്യഭുക്കുകൾക്ക് കഴിക്കാൻ ധാരാളം പുല്ലും കുറ്റിച്ചെടികളും ഉണ്ട് മാംസഭുക്കുകൾക്ക് ഭക്ഷിക്കാൻ ധാരാളം സസ്യഭുക്കുകളുണ്ട്.
മനസ്സ് നിറഞ്ഞു .10 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.
ഇവിടെ സസ്യഭുക്കുകൾക്ക് കഴിക്കാൻ ധാരാളം പുല്ലും കുറ്റിച്ചെടികളും ഉണ്ട് മാംസഭുക്കുകൾക്ക് ഭക്ഷിക്കാൻ ധാരാളം സസ്യഭുക്കുകളുണ്ട്.
മനസ്സ് നിറഞ്ഞു .10 മണിയോടെ ഹോട്ടലിൽ തിരിച്ചെത്തി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.
റുമിൽ എത്തി കുളിയും ഡ്രെസ്സിങ്ങും കഴിഞ്ഞ് Sarova Taita HIlls ലേക്ക് പുറപ്പെട്ടു അവിടെ നേരം പോക്കിനായി സ്വിമ്മിംഗ് പൂളും ,പല ഇൻഡോർ ഗെയ്മ്സും
ഉണ്ട് .അന്തരീക്ഷം തണുപ്പായതിനാൽ സ്വിമ്മിംഗ് പൂളിൽ ഇറങ്ങാനൊന്നും തോന്നിയില്ല .ഗാർഡനിൽ ചുറ്റി നടന്നു.പലരും ടെബിൾ ടെന്നീസ് കളിച്ചു.
കൂട്ടുകാരുമൊത്ത് -Sarova Taita Hills
.
വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം വിണ്ടും ഞങ്ങളുടെ റിസോർട്ടിലേക്ക് യാത്ര തിരിച്ചു.Sarova Salt Lickൽ എത്തി വാനിൽ നിന്ന് ഇറങ്ങാൻ നോക്കുമ്പോൾ കണ്ട കാഴ്ച്ച ഹൃദയമിടിപ്പ് അല്പ നേരത്തേക്ക് നിലപ്പിച്ചു .
ഒരു ആനക്കൂട്ടം തൊട്ട് മുന്നിൽ!!! .ഹോട്ടലിന്റെ പടി വാതിലിൽ ഉള്ളത് മുൾച്ചെടികൾ കൊണ്ടൊരു വേലി മാത്രമാണ്.നിശബ്ദരായി ,ശ്വാസമടക്കി, ഞങ്ങൾ ഹോട്ടലിനുള്ളിലേക്ക് ഓടിക്കയറി .എന്നും ഇത് പതിവ് കാഴ്ച്ച ആയതിനാലാവാം ആനകൾ അക്രമാസക്തരല്ലാത്തത് .

Sarova Salt lick Resort-Entrance
സന്ധ്യയായതോടെ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചു വന്നു .റിസോർട്ടിന്റെ മുന്നിൽ കൂടി നടന്നു നീങ്ങുന്ന elephant parade കണ്ട് ഞങ്ങൾ അത്ഭുതസ്തംഭരായി നിന്നു .ആനകൾ ഹോട്ടലിന് താഴെയുള്ള തൂണുകൾക്കിട യിലൂടെ നടന്നപ്പോൾ അല്പം ഭയം തോന്നി.
Psavo East National Park ന്റെ ഒരു ഭാഗമാണ് Taita hills sanctuary. ഇവിടെ കണക്കു പ്രകാരം ഏതാണ്ട് 13000 ആനകൾ ഉണ്ട്.ഈ നിരുപദ്രവകാ രികളായ മൃഗങ്ങളെ ആനക്കൊമ്പിനായി കൊല്ലുന്ന നിഷ്ുരരായ poachersനോട് എനിക്ക് അവജ്ഞ തോന്നി. 350ആനകളെയാണ് കഴിഞ്ഞ വർഷം ഇവർ കൊന്നത്.2013 ജനുവരിയിൽ 11 അംഗമുള്ള ഒരു ആനക്കുടുംബത്തെ ഒന്നടക്കം കൊന്നത് രാജ്യത്തെ ഞെട്ടിച്ചു .
ഇവിടെ ഈ കുളത്തിൽ വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ നോക്കി എത്ര നേരമിരുന്നാലും മടുപ്പ് തോന്നില്ല.
പിറ്റെന്ന് എഴുന്നേറ്റ് മടക്കയാത്രക്കൊരുങ്ങി വിണ്ടും ഇവിടെ വരാൻ സാധിക്കുമോ എന്നറിയില്ല.എന്നും മനസ്സിൽ സൂക്ഷിക്കാനായി ഒരു പിടി നല്ല അനുഭവങ്ങളുമായി ഞങ്ങൾ നെയ്റോബിയിലേക്ക്[കെനിയയുടെ തലസ്ഥാനം ] മടങ്ങി .
1.Click here to see video of Sarova Salt-lick Lodge
2.click here to see video of Elephants near Sarova Salt-Lick Resort Entrance

No comments:
Post a Comment