Wednesday, December 1, 2010

ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു ഓട്ടപ്രദക്ഷിണം

ടൊറോണ്ടൊവില്‍ നിന്ന് വാഷിങ്ങ്ടണ്‍ലേക്കുള്ള യാത്ര അമേരിക്കായുടെ United Airlines ല്‍  ആയിരുന്നു.പ്ലേയിന്‍ ടെയ്ക് ഓഫിനായി റണ്‍ വേ യില്‍ എത്തി..പ്ലെയിനില്‍ സീറ്റ്പോക്കറ്റിലെ മേഗസിനില്‍ നിന്ന് യുനൈറ്റെട് എയര്‍ലൈനെ കുറിച്ച് സ്തുതിഗീതങ്ങള്‍ [365 ദിവസവും സമയം പാലിച്ച ഫ്ലൈറ്റ്.....] വായിച്ച് കൊണ്ടിരിക്കെ ഒരു വിജ്ഞാപനം-ടെക്നിക്കല്‍ ഫോല്‍ട്ട് കാരണം പ്ലെയിന്‍  റിപെയറിനായി  തിരിച്ച് പോവുകയാണെന്നും,അതിനാല്‍  ടെയ്ക്ക് ഓഫ് ചെയ്യാന്‍ താമസ്സിക്കുമെന്നും.  

പുലര്‍ച്ച 6മണിക്ക് പുറപ്പെടേണ്ട പ്ലേയില്‍ 8മണിക്ക് ശേഷമാണ് ടെയ്ക്ക് ഓഫ് ചെയ്തത്.ഞങ്ങള്‍ക്കാണെങ്കില്‍ വാഷിങ്ങ്ടണില്‍ എത്തി  ഒമ്പതരക്ക് ന്യൂയോര്‍ക്കിലേക്കുള്ള പ്ലേയ്നില്‍ കയറണം.വാഷിങ്ങ്ടണ്‍ Dulles Airportല്‍ ഇറങ്ങിയപ്പോള്‍ സമയം പത്ത് മണി. ഞങ്ങളുടെ  വാഷിങ്ങ്ടണ്‍ ഫ്ലൈറ്റ് പോയ്ക്കഴിഞ്ഞിരുന്നു. ഗ്രൌണ്ട് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അവര്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തെയ്യാറായില്ല. അമേരിക്കകാരുടെ ഔദ്ധത്യം  അവിടെ  പ്രകടമായിരുന്നു.വളരെ നേരം  തര്‍ക്കിച്ചതിന് ശേഷം  ഉച്ചയ്ക്ക് 12.30ക്ക് ഉള്ള ഫ്ലൈറ്റില്‍  ഞങ്ങള്‍ക്ക് ഇടം തന്നു.അവിടെയുള്ള കോഫിഷോപ്പില്‍ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ന്യൂയോക്കിലെ JF Kennedy എയര്‍പോര്‍ട്ടിലേക്ക് യാത്രയായി.ഒരു മണിക്കൂറില്‍ ന്യൂയോര്‍ക്കില്‍ എത്തി.

ഞങ്ങള്‍ ബുക്കുചെയ്തിരുന്ന ഹോട്ടലില്‍ [Club Quarters] എത്തുമ്പോള്‍ സമയം മൂന്നര മണി.21 നിലയുള്ള ഹോട്ടല്‍. മുന്നിലെ റോഡിനിരുവശത്തും  കണ്ണെത്താത്ത ഉയരത്തില്‍ ഉയര്‍ന്ന് തിങ്ങി നില്‍ക്കുന്ന കെട്ടിടങ്ങള്‍ എനിക്ക് ശ്വാസം മുട്ട് ഉണ്ടാക്കി..ഹോട്ടല്‍ Wall streetല്‍ ആയിരുന്നതിനാല്‍ എല്ലാ historic placesലേക്കും നടക്കാനുള്ള ദൂരമേ ഉള്ളൂ.




                                            ഞങ്ങള്‍ താമസ്സിച്ച ഹോട്ടലിന് മുന്നില്‍

അവിടെ നിന്ന് കുറച്ച് ദൂരം നടന്നാല്‍ Ground Zeroല്‍ എത്താം-11-Sep-2001ല്‍ ലോകത്തെ ഞെട്ടിപ്പിച്ച ദുരന്തം സംഭവിച്ച സ്ഥലം.World Trade center ലെ രണ്ട് എറ്റവും ഉയര്‍ന്ന Towers വിമാനം ക്രാഷ് ചെയ്ത് തകര്‍ത്ത ആ ഭീകരാക്രമണത്തിന്റെ രംഗം  ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ഏതാണ്ട് മൂവായിരത്തോളം നിഷ്കളങ്കരുടെ ജീവന്‍ ബലികൊടുത്ത കുരുതിക്കളം. അമേരിക്കായുടെ ഇതിഹാസത്തിലെ കറുത്ത അദ്ധ്യായം.


 Sep11-2001 മുന്‍പ് എടുത്ത ചിത്രം-ഉയന്ന് നില്‍ക്കുന്ന രണ്ട് World Trade Center Towers

                                      World Trade Center attack-Sep 11-2001

                                                   World Trade Center Preview Site


അവിടെ നിലം പതിച്ച ആ ടവേഴ്സിന്റെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ തന്നെ ഒരു കൊല്ലത്തിലേറെയെടുത്തു. ഇന്ന് അവിടം ശാന്തമൂകമാണ്. അവിടെ ഒരു Memorial പണിതീര്‍ക്കുവാന്‍ തീരുമാനിച്ചു. അതിനായി world trade center memorial competition 2004ജനുവരിയില്‍ നടത്തി.  5000 entries ല്‍ നിന്ന് തിരഞ്ഞെടുത്തത് Peter Walker &Arad [Israeli American architect] ന്റെ ഡിസൈന്‍ ആയിരുന്നു-


 
                             World Trade Center Memorial  design


രണ്ടു ടവ്വറുകളുടേയും അടിത്തറ നിലനിര്‍ത്തി [വെള്ളം നിറച്ച്],അതിന്റെ ചുമരില്‍ ഈ ദുരന്തത്തില്‍ മൃതിയടഞ്ഞവരുടെ പേരെഴുതി, ചുറ്റും വൃക്ഷങ്ങളും,മ്യൂസിയവും ഉള്ള ഒരു മെമ്മോറിയല്‍ .Sep11-2011 ല്‍ പണിതീര്‍ക്കാനുദ്ദേശിക്കുന്ന ഈ മെമ്മോറിയലിന്റെ പുരോഗതി വളരെ സാവധാനത്തിലാണ്.

                                                  World Trade Center Memorial  Construction Site
                       
സൈറ്റിന് മുന്നില്‍ പല  demonstrationനും നടക്കുന്നുണ്ടായിരുന്നു.-മൂന്നാമതൊരു ടവ്വര്‍ രണ്ടു ദിവസത്തിന് ശേഷം വീണത്  അമേരിക്കാ തന്നെ വീഴ്ത്തിയതാണെന്നും....അങ്ങിനെ പലതും.

ഇവിടെ നിന്ന് 15 മിനിട്ട് നടന്നാല്‍ Brooklyn Bridgeല്‍ എത്താം. 1883യില്‍ East Riverന്റെ മുകളിലൂടെ  പണിതീര്‍ത്ത ഈ തൂക്കുപാലം ലോകത്തിലെ ആദ്യത്തെ steel-wire suspension bridgeആണ്. 


                                                                         Brooklyn Bridge


ബൂക്ലിന്‍ബ്രിഡ്ജിന്റെ  പഴക്കം  കാരണം  ഇപ്പോള്‍   വാഹനങ്ങള്‍   അവിടെ       നിരോധിച്ചിരിക്കുന്നു.    വിനോദസഞ്ചാരികളേയും, സൈക്ലിങ്ങ് ചെയ്യുന്നവരേയും ആണ് അവിടെ കാണാന്‍ കഴിഞ്ഞത്. Williams Burg Bridge [ East riverന് മുകളിലൂടെയുള്ള മറ്റൊരു സസ്പെന്‍ഷന്‍ ബ്രിഡ്ജ്] ആണ് ഇപ്പോള്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത്. ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ നിന്ന് മന്‍ഹാട്ടന്‍ സിറ്റിയുടെ കാഴ്ച മനോഹരമാണ്. ഇവിടെ നിന്നാല്‍ Empire State Building അടക്കം പല പ്രധാന സ്ഥാപനങ്ങളും കാണാം.


                                                           ബ്രൂക്ലിന്‍ ബ്രിഡ്ജില്‍

ഈ പാലത്തിനും പറയാനുണ്ട് കുറെ മനുഷ്യരുടെ ത്യാഗത്തിന്റെ കഥ.1869ല്‍ തുടങ്ങിയ വെച്ച  ഇതിന്റെ പണി പൂര്‍ത്തിയായത് 14 വര്‍ഷത്തിന് ശേഷമാണ്. 


                                             ബ്രൂക്ലിന്‍ ബ്രിഡ്ജില്‍ നിന്ന് Manhattan city view

John Roebling എന്ന പ്രസിദ്ധനായ സിവില്‍ എഞ്ചിനീയറാണ് ഈ ബ്രിഡ്ജ് ഡിസൈന്‍ ചെയ്തത്. 1867ല്‍ അദ്ദേഹം ബ്രൂക്ലിന്‍ ബ്രിഡ്ജിന്റെ ചീഫ് എഞ്ചിനീയറായി നിയമിക്കപ്പെട്ടു. ഈ ബ്രിഡ്ജിന് അനുയോജ്യമായ സ്ഥലം നിരീക്ഷിക്കുന്നതിനിടയില്‍ നിര്‍ഭാഗ്യവശാല്‍ ഒരു ഫെറി അപകടത്തില്‍ അദ്ദേഹത്തിന്റെ കാലില്‍ ഗുരുതരമായ പരിക്കേറ്റു. തുടര്‍ന്നുണ്ടായ ഇന്‍ഫെക്ഷന്‍ മൂലം 1869ല്‍ അദ്ദേഹം മരണമടഞ്ഞു.


                                                     പിന്നില്‍ Williams Burg bridge

അതിന് ശേഷം അദ്ദേഹത്തിന്റെ മകനായ Washington Roebling ചീഫ് എഞ്ചിനീയറായി ചുമതലയേറ്റു. പാലത്തിന്റെ അടിത്തറ പണിയാനായി വെള്ളം ഉള്ളില്‍ കടക്കാത്ത  compressed air  chamber [caisson] ലാണ് ജോലിക്കാര്‍ നദിയുടെ  അഗാധതയിലേക്ക് പോയിരുന്നത്.വളരെ ബുദ്ധിമുട്ടുള്ള പരിത:സ്ഥിതിയിലായിരുന്നു അവരുടെ ജോലി. അതില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ വായുമര്‍ദ്ദത്തിന്റെ വ്യത്യാസം മൂലം Caisson's Disease ബാധിച്ച്,ഇതിലെ ഇരുപതോളം ജോലിക്കാര്‍ മരണപ്പെട്ടു.

1872ല്‍ വാഷിങ്ങ്ടന്‍ റോബിലിങ്ങ്, caisson's disease മൂലം ശരീരം തളര്‍ന്ന് കിടപ്പായതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ Emily പാലം പണിയുടെ മേല്‍നോട്ടം  ഏറ്റെടുത്തു. അദ്ദേഹം കിടക്കയില്‍ കിടന്ന് ഭാര്യക്ക്  ഇതിനായി  നിര്‍ദ്ദേശം നല്‍കി!! 1883ല്‍ ബൂക്ലിന്‍ ബ്രിഡ്ജിന്റെ ഉത്ഘാടനസമയത്ത് അദ്ദേഹം മരണക്കിടക്കയിലായിരുന്നു.

Manhattanനെ Brooklyn സിറ്റിയുമായി ബന്ധപ്പെടുത്തുന്ന,486.3മീറ്റര്‍ നീളമുള്ള ഈ പാലം അന്ന് ലോകത്തിലെ ഏറ്റവും മഹത്തായ ഒരു എഞ്ചിനീയറിങ്ങ് സൃഷ്ടിയായിരുന്നു
.



സൂര്യന്‍ അസ്തമിച്ചത്  9 മണിയോടെയാണ്.താഴെക്കിറങ്ങി  Pier 17 [South Street Seaport] നില്‍ രാത്രിഭക്ഷണം കഴിച്ചു. ഷോപ്പിങ്ങ് മാള്‍,ഹോട്ടലുകള്‍,സുവനീര്‍ ഷോപ്പുകള്‍  നിറഞ്ഞ വളരെ സജീവമായ സ്ഥലമാണ് Pier17. ഇവിടെനിന്ന്  ഇലക്ട്രിക് ബള്‍ബുകളാല്‍ അലങ്കൃതമായ ബ്രൂക്ലിന്‍ ബ്രിഡ്ജ്  പകിട്ടേറിയ ഒരു കാഴ്ച തന്നെയായിരുന്നു.10-15 മിനിറ്റോളം നീണ്ട മനോഹരമായ വെടിക്കെട്ടും അന്നവിടെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.



                                                                         Pier17


 ഞങ്ങളുടെ ഹോട്ടലില്‍ നിന്ന് അല്പദൂരം  നടന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എത്താം-New york Stock Exchange[NYSC].



                                               New-york  Stock Exchange

                                                   NYSC ക്ക് മുന്നില്‍

അതിനടുത്തായി Federal Hall National Memorial കാണാം.ഹാളിന്റെ മുന്നിലായി George Washingtonന്റെ വലിയ പ്രതിമയുണ്ട്.ഇവിടെ വെച്ചാണ് 1789ല്‍ ജോര്‍ജ് വാഷിങ്ങ്ടണ്‍ അമേരിക്കായുടെ ആദ്യത്തെ പ്രസിഡണ്ട് ആയി സ്ഥാനമേറ്റത്. അദ്ദേഹം അന്ന് oath പറയുമ്പോള്‍ ഉപയോഗിച്ച ബൈബിള്‍ ഈ മൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.


                                                   Federal Hall National Memorial


ഞാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നില്‍ big bullനെ തിരഞ്ഞു. അവിടെ ഒരു കുത്താന്‍  നില്‍ക്കുന്ന കാളയുടെ പ്രതിമയുള്ളതായി കേട്ടിട്ടുണ്ട്. പക്ഷേ അതിനടുത്തൊന്നും കാണാന്‍ കഴിഞ്ഞില്ല.

                                                                          Big Bull

Wall Street നടുത്ത് Bowling Green എന്ന സ്ട്രീറ്റില്‍ അന്വേഷിച്ച കാളയെ കണ്ടെത്തി.
1987ല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നപ്പോള്‍, ജനങ്ങളില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്താനായി Arturo Di Modica എന്ന ശില്പിയുടെ മനസ്സില്‍ ഉദിച്ച ആശയമാണിത്. ഒരു charging bullനെ വാള്‍സ്ടീറ്റില്‍ പ്രതിഷ്ഠിക്കുക. അധികാരികളുടെ  അനുവാദമെടുക്കാതെ അദ്ദേഹം ഒരു സുപ്രഭാതത്തില്‍ 3175കിലോ ഭാരമുള്ള ഈ  പ്രതിമയെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേയ്ഞ്ചിന് മുന്നില്‍ സ്ഥാപിച്ചു. ഉടനെ സിറ്റി പോലീസ് അതിനെ എടുത്തു മാറ്റി. പൊതുജനരോദനം അതിന്റെ പുന:പ്രതിഷ്ഠക്ക് വഴി നല്‍കി-മറ്റൊരു  സ്ട്രീറ്റില്‍ ആണങ്കിലും അത് വിനോദസഞ്ചാരികള്‍ക്ക് വളരെ ആകര്‍ഷണമായി.



 ബാക്കി ന്യൂയോക്ക് വിശേഷം അടുത്തപോസ്റ്റില്‍ പറയാം


38 comments:

  1. ഇത് മാൻഹാട്ടനിലൂടെയുള്ള ഓട്ടപ്രദക്ഷിണമൊന്നുമല്ല കേട്ടൊ സാവധാനം നടന്നു തന്നെയുള്ള പ്രദക്ഷിണം തന്നെ...
    ഉള്ളസമയം കൊണ്ട് ഉള്ളതെല്ലം പകർത്തി പങ്കുവെച്ചതിൽ സമ്മതിച്ചു തരുന്നു കേട്ടോ ..ജ്യോതിമേം

    ReplyDelete
  2. ന്യൂയോർക്ക് എന്ന സ്വപ്നനഗരി ഈ പോസ്റ്റിലെ ചിത്രങ്ങളിലൂടെയും വിവരണത്തിലൂടെയും അനുഭവപ്പെട്ടു.കാള മനസ്സിൽ തങ്ങി നിൽക്കുന്നു, കത്തിയെരിയുന്ന മഹാനഗരഗോപുരക്കാഴ്ചയും!

    ReplyDelete
  3. നല്ല വിവരണം. ആശംസകള്‍ !!

    ReplyDelete
  4. നല്ല വിവരണം. Big Bull - ന്റെ ഫോട്ടോ സൂപ്പര്‍ .

    ReplyDelete
  5. ഓട്ട പ്രദക്ഷിണമാണെങ്കിലും
    അമേരിക്കന്‍ വിശേഷങ്ങള്‍ അടിപൊളിയായി ...ചിത്രങ്ങളും ..
    നന്നായി വിവരണങ്ങള്‍ ..ഇഷ്ടപ്പെട്ടു ..:)

    ReplyDelete
  6. ശരിക്കും ഒരു ഫോട്ടോ ടൂര്‍. മനോഹരമായ ചിത്രങ്ങളും നല്ല വിവരണവും.
    ഞാനും കൂടെയുണ്ട് ഈ യാത്രയില്‍.

    ReplyDelete
  7. ജോ... വളരെ ഇന്ററസ്റ്റിങ്ങായിട്ടുള്ള പല കാര്യങ്ങളും പറഞ്ഞുതന്നു.... കാഴ്ചകള്‍ക്ക് പിന്നിലുള്ള കാര്യങ്ങളും അന്വേഷിച്ച് അവതരിപ്പിച്ചത് വളരെ ഹൃദ്യമായി.... ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.... എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  8. ഓട്ടപ്രദക്ഷിണം എന്ന് പറഞ്ഞെങ്കിലും വിശദമായ കാഴ്ചകള്‍ തന്നെ സമ്മാനിച്ചിരിക്കുന്നു. വേള്‍ഡ് ട്രെയിഡ്
    സെന്ററിനെ കണ്ടപ്പോള്‍ പഴയത് ഓര്‍ത്തുപോയി. കാളകളുടെ ചിത്രങ്ങള്‍ എല്ലാം മനസ്സില്‍ നിന്ന് മായാതെ നില്‍ക്കും എന്ന് തോന്നുന്നു.
    ഇനി അടുത്തതും കാണട്ടെ...

    ReplyDelete
  9. മനോഹരമായ കാഴ്ചകളും പുതിയ പുതിയ അറിവുകളും അനുഭൂതികളും പകര്‍ന്നുകൊണ്ടുള്ള ഈ യാത്ര രോമാഞ്ച കഞ്ചുകം .
    യാത്ര തുടരുക .ഭാവുകങ്ങള്‍

    ReplyDelete
  10. എനിക്കിപ്രാവശ്യത്തെ ചിത്രങ്ങള്‍ ഒരുപാട് ഇഷ്ടായി... നല്ല ചിത്രങ്ങള്‍... നല്ല വിവരണവും

    ReplyDelete
  11. മുരളി,

    ശ്രീനാഥന്‍,

    ഞാന്‍,

    ദിവാരേട്ടന്‍,

    രമേശ്,

    ഇസ്മായില്‍,

    ചെടുവാടി,

    thalayambalath,

    റാംജി,

    Abdulkader,

    ഹംസ

    വളരെ സന്തോഷം-വായിച്ചതിനും പ്രോത്സാഹനത്തിനും..

    ReplyDelete
  12. ഓട്ടപ്രദക്ഷിണമാണെങ്കിലും ഞങ്ങൾക്കു കാണാൻ ഒരുപാട് കിട്ടി.

    ReplyDelete
  13. നല്ല നല്ല കാഴ്ച്ചകൾ കാണുകയും കാട്ടിത്തരികയും ചെയ്യുക.

    ReplyDelete
  14. നല്ല അവതരണം, അടി പൊളി ഫോട്ടോസ്..

    ReplyDelete
  15. എഴുത്തുകാരി,

    Kalavallabhan,

    elayoden,

    സന്തോഷം-വന്നതിനും,അഭിപ്രായത്തിനും.

    ReplyDelete
  16. mikacha avatharanavum, manoharamaya chithrangalum..... aashamsakal.....

    ReplyDelete
  17. മനോഹരമായ കാഴ്ചകള്‍ക്കു നന്ദി,ജ്യോ....

    ReplyDelete
  18. Jayaraj,

    Krihnakumar,

    അഭിപ്രായത്തിന് നന്ദി.

    ReplyDelete
  19. മനോഹരമായ ഈ കഴ്ചകൾ കാട്ടിത്തന്നതിന്
    ഒത്തിരി സന്തോഷവും നന്ദിയും..

    ആ രണ്ടു കെട്ടിടങ്ങളും അമേരിക്ക തന്നെ സ്വയം തകർത്തതായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്...!?

    ആശംസകൾ...

    ReplyDelete
  20. പരിചയപ്പെട്ടതില്‍ സന്തോഷം.
    തലശ്ശേരിയും കോഴിക്കോടും എറണാകുളവും തിരുവനന്തപുരവും മദ്രാസും മാത്രം കണ്ടിട്ടുള്ള ഞാന്‍ എത്ര ചെറിയവനാണെന്ന് തോന്നിപ്പോവുന്നു.

    ReplyDelete
  21. വീ കെ-നന്ദി.

    Aadruthan-ചെറുപ്പമല്ലേ.ഇനിയും ധാരാളം സഞ്ചരിക്കാനുള്ള സമയമുണ്ടല്ലോ.തൃശ്ശൂരിനപ്പുറം ഒരു ലോകമുണ്ടെന്നറിയാത്ത ഒരു കിണറ്റിലെ തവളയായിരുന്നു ഞാന്‍.കാലം മനുഷ്യനെ എവിടെയൊക്കെ എത്തിക്കുന്നു.

    ReplyDelete
  22. ന്യു യോര്‍ക്ക്‌ കണ്ട പ്രതീതി ഉണ്ട് കേട്ടോ..
    വീണ്ടും വരാം! ബാകി കൂടി കാണണമല്ലോ !

    ReplyDelete
  23. Ravi,

    Villageman-

    വായിച്ചതിന് നന്ദി.

    ReplyDelete
  24. ജ്യോ, പല പ്രാവശ്യം പോയിട്ടുള്ള സ്ഥലം ആണ് ന്യൂയോര്‍ക്ക്‌. എനിക്ക് ഇത്ര നല്ല ഫോട്ടോകള്‍ എടുക്കാന്‍ എന്തെ പറ്റാഞ്ഞത്? :(

    വിവരണവും പടങ്ങളും നന്നായി. അഭിനന്ദനങ്ങള്‍

    ഇനി ഞാന്‍ ഒരു പഴയ സംഭവം പറയാം. എന്റെ അച്ഛനമ്മമാര്‍ നാട്ടില്‍ നിന്നും US കാണാന്‍ 2001-ല്‍ ഇവിടെ വന്നിരുന്നു. അന്ന് ഞങ്ങള്‍ ന്യൂയോര്‍ക്കില്‍ പോയി. സെപ്റ്റംബര്‍ 9-ന് ഞായറാഴ്ച. വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുകളില്‍ കയറി. ഞായറാഴ്ച ഒരു സുഹൃത്തിന്റെ വീട്ടില്‍ കിടന്നു ഉറങ്ങി. തിങ്കളാഴ്ച ഡ്രൈവ് ചെയ്തു വൈകുന്നേരത്തോടെ വീട്ടിലെത്തി. പിറ്റേ ദിവസം 11-ആം തീയതി ചൊവ്വാഴ്ച രാവിലെ ടീവി തുറന്നു നോക്കിയപ്പോള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീഴുന്നതാണ് കണ്ടത്. അതൊരു മായാത്ത ഓര്‍മ്മയാണ്. ഞാന്‍ ഇപ്പോഴും വിചാരിക്കും ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍ ആയിരുന്നു ആ സംഭവമെങ്കില്‍... എന്നാല്‍ ഇത് ഞാന്‍ എഴുതുമായിരുന്നില്ല.

    ReplyDelete
  25. jk-വായിച്ചിട്ട് അതിശയം തോന്നി-ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടു.

    ReplyDelete
  26. അമേരിക്ക ആയാലും നെടുംബാശ്ശേരി ആയാലും എയര്‍ പോര്‍ട്ട്‌ ഓഫിഷ്യല്സ് എല്ലാം ഒന്നു തന്നെ അല്ലെ ?
    പിന്നെ ഫോട്ടോസ് വിവരണം എല്ലാം പതിവുപ്പോലെ ഉഗ്രന്‍ !

    ReplyDelete
  27. ramanika,

    അഭിപ്രായത്തിന് നന്ദി.

    ReplyDelete
  28. യാത്രാ വിവരണം വളരെ ഭംഗിയായി. ചിത്രങ്ങള്‍ അതിമനോഹരം.

    ReplyDelete
  29. നല്ല വിവരണം.. ആദ്യമായിട്ടാ ഈ ബ്ലോഗിലെത്തിയത്. ആശംസകൾ.

    ReplyDelete
  30. Shukoor,

    Sijo George,

    സദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  31. ചിത്രങ്ങളും എഴുത്തും ഒന്നിനൊന്നു മെച്ചം.

    ReplyDelete
  32. നല്ല വിവരണം
    ചിത്രങ്ങളും നന്നായിട്ടുണ്ട്

    ReplyDelete
  33. നല്ല വിവരണവും ഒപ്പം കുറേയധികം പടങ്ങളും എല്ലാം നല്ല കാഴ്ചകൾ.. ശരിക്കും ഇഷ്ടായി. ആദ്യമായാണ്‌ട്ടൊ ഇവിടെ. പുതുവത്സരാശംസ്കൾ നേരുന്നു. കാണാം ഇനിയും

    ReplyDelete
  34. പോസ്റ്റ്‌ വായിച്ചിരുന്നു ട്ടോ ...എന്‍റെ പുതു വര്‍ഷാശംസകള്‍ നേരുന്നു...

    ReplyDelete
  35. കുഞ്ഞായി,

    ഹാപ്പി ബാച്ചിലേഴ്സ്,

    സിയ

    അഭിപ്രായത്തിന് നന്ദി.

    ReplyDelete