Saturday, December 5, 2009

നെയ്‌വാഷ ലെയ് ക്---കെനിയ

Nairobi [capital of Kenya]യുടെ ക്രൂരമായ മുഖമാണ് എന്റെ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചത്.

എവിടേയും കാണാന്‍ കഴിയാത്ത ചില പ്രകൃതി സൌഭാഗ്യങ്ങളാണ്  ഈ പോസ്റ്റില്‍.നെയ്റോബിയില്‍ നിന്നു ഒന്നര മണിക്കുര്‍ ഡ്രൈവ് ചെയ്താല്‍ മനോഹരമായ നെയ്‌വാഷ യില്‍ എത്താം.പോകുന്ന വഴിയില്‍ നിറയെ ഫ്ലവര്‍ ഫാംസ് കാണാം.ഇവിടയുള്ള Navasha lake ഉം,   Crescent Islandഉം   വിനോദയാത്രകേന്ദ്രങ്ങളാണ്.

ലെയ്ക്കിനു അടുത്തുള്ള country club resortല്‍ ആണ് ഞങ്ങള്‍ താമസ്സിച്ചത്.താമസ്സിച്ചിരുന്ന കോട്ടേജ് പൂര്‍ണമായും മരം ഉപയൊഗിച്ചാണുണ്ടാക്കിയിരിക്കുന്നത്. പിറകില്‍ കാടാണ്.മുന്‍ വശത്തു ലെയ്ക്കും.ലെയ്ക്കിനടുത്തായി ഉയരത്തിലുള്ള wooden platformല്‍ ഇരുന്നാല്‍ കാടില്‍ നടക്കുന്ന മൃഗങ്ങളേയും,ലെയ്ക്കിലുള്ള പക്ഷികളേയും കാണാം.
 
കോട്ടേജിനു ചുറ്റുമുള്ള മൈതാനത്തില്‍ നിറയെ water bucks[ഒരുതരം വലിയ മാനുകള്‍]പുല്ലുമേഞ്ഞു നടക്കുന്നതു കാണാം.    വൃക്ഷങ്ങളില്‍    നിറയെ    പലതരം     പക്ഷികളും.


 10മിനിട്ടു ബോട്ട് യാത്ര ചെയ്താല്‍ Crescent Islandല്‍ എത്തും.ചന്ദ്രകലയുടെ ആകൃതി ആയതിനാലാണ് ഈ പേര്. പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ ഈ ഐലണ്ടില്‍    മൃഗങ്ങല്‍ക്കൊപ്പം നമുക്കു നടക്കാം.ജിറാഫിനു പിറകില്‍ നമുക്കോടാം.എല്ലാ     മൃഗങ്ങളും സസ്യഭുക്കുകളായതിനാല്‍ ഭയപ്പെടേണ്ടതില്ല.gazalle,wildbeasts,zebra,giraff.......
അതിമനോഹരമായ   ഒരു അനുഭവമാണിത്.

ഈ ഐലണ്ട് ഒരു   വെള്ളക്കാരെന്റേതാണ്.''Out of Africa''എന്ന ഫിലിം ഉണ്ടാക്കാനായി ഈ animalsനെ കൊണ്ടു വന്നതാണത്രെ. പിന്നീട്  ഇവരെ  തിരിച്ചു  കൊണ്ടുപോയില്ല.


                                                            


                                                                                          

28 comments:

 1. അഹാ.. കിടിലൻ സ്ഥലങ്ങൾ ആണല്ലോ... വന്യമൃഗങ്ങളെ ഇത്ര അടുത്ത്‌ കാണാനും വേണം ഭാഗ്യം... എന്തായാലും കലക്കീട്ടുണ്ട്‌...

  ReplyDelete
 2. ഇത്ര മനോഹരമായ സ്ഥലങ്ങള്‍ കാണാനും മൃഗങ്ങളെ പേടിക്കാതെ അടുത്തു കാണാനുമൊക്കെ പറ്റിയല്ലോ, ഭാഗ്യവാന്‍.

  ReplyDelete
 3. ജിറാഫിന്റെ കൂടെ ഓടിക്കളിക്കുക .. കേട്ടിട്ട് കൊതിയാകുന്നു ...

  ReplyDelete
 4. മനോഹരമായ ദൃശ്യങ്ങള്‍

  ReplyDelete
 5. ഫോട്ടോകൾ അസൂയ ജനിപ്പിക്കും...
  പിന്നെ ആഫ്രിക്ക ആയതോണ്ട്..പറയാനുമില്ല..!
  എന്നും കാണാൻ ഏറെ കൊതിപ്പിച്ചിരുന്ന സ്ഥലങ്ങൾ തന്നെ...!!

  ഇനിയും നല്ല പടങ്ങളുമായി ഞങ്ങളിൽ അസൂയ ജനിപ്പിക്കാൻ വീണ്ടും വരൂ...

  ആശംസകൾ...

  ReplyDelete
 6. ആഫ്രിക്ക പോട്ടം നന്നായിരിക്കുന്നു !!

  ReplyDelete
 7. അപൂര്‍വ്വം,, മനോഹരം.!
  (plese leave word verification)

  ReplyDelete
 8. മനോഹരമായിരിക്കുന്നു ഭാഗ്യവാനേ..
  അസൂയയോടെ..
  വര്‍ഷണി

  ReplyDelete
 9. നല്ല സ്ഥലങ്ങള്‍... ചിത്രങ്ങള്‍...

  ReplyDelete
 10. ഹായ് അങ്ങനെ ഞാനും ആഫ്രിക്കയില്‍ പോയീന്ന്‌ കൂട്ടുകാരോടു പറയാല്ലോ? ഇരുണ്ടഭൂഖണ്ടത്തില്‍ ഇത്രവെളിച്ചം കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഒത്തിരി നന്ദി.

  ReplyDelete
 11. പുതിയ പോസ്റ്റ് പൂശീട്ടുണ്ട് മാഷേ...

  ReplyDelete
 12. Hi Jyo,
  Your blogs are amazing... Keep writing... I have heard that you are working on some paintings as well... We are curious to see them too....
  All the best
  Cheers
  Dhanu

  ReplyDelete
 13. Jimmy,the man to walk with,Typist,ശാരദനിലാവ്,നീലാംബരി,വീ.കെ,മഹീ,കുമാരന്‍,വര്‍ഷണീ,അച്ചുമോള്‍,ശ്രീ,ധനു,
  പ്രോത്സാഹനത്തിനു നന്ദി.ഈ മിണ്ടാപ്രാണികളുടെ കൂടെ പേടിക്കാതെ നടക്കാം..ഇവിടെത്തെ ജനത്തെരുവില്‍ ഇറങ്ങി നടക്കാന്‍ എനിക്കു ഭയമാണ്.
  വീണ്ടും വരിക.

  ReplyDelete
 14. Dhanu,about the painting..hum... Iam still working on it.Thank you for the inspiring comment.

  ReplyDelete
 15. Kunju janichu kazinjal pinne ammakkathil avakashamillallo...! Cheytha paintingil paniyedukkathe puthiyathyu varatte... Ashamsakal...!!!

  ReplyDelete
 16. മനോഹരമായിരിക്കുന്നു.

  ReplyDelete
 17. ജ്യോ, ഈ പ്രകൃതിസൌന്ദര്യങ്ങള്‍ ആസ്വദിച്ച് ജീവിക്കാന്‍ സാധിക്കുക എന്നത് ഒരു ഭാഗ്യം തന്നെ. എന്നാലും ഇതിനു മുന്‍പിലുള്ള പോസ്റ്റ് വായിച്ചപ്പോള്‍ ഭയവും തോന്നുന്നു.

  ReplyDelete
 18. നല്ല യാത്രാവിവരണം..നല്ല ചിത്രങ്ങള്‍..ആശംസകള്‍..ഒപ്പം പുതുവത്സരാശംസകളും.

  ReplyDelete
 19. sureshkumar,ഗോപീകൃഷ്ണന്‍,ഗീത,Bijli-നന്ദി
  ഈ വഴി വന്നതിന്,വായിച്ചതിന്,അഭിപ്രായത്തിന്.

  ReplyDelete
 20. ഹ ഹാ..
  ഉഗ്രൻ കാഴ്ച്ചകളാണല്ലോ..
  എല്ലാവിധ നവവത്സരാശംസകളും നേറ്ന്നുകൊള്ളുന്നൂ‍...

  ReplyDelete
 21. സാജന്‍,ബിലാത്തിപട്ടണം-വായിച്ചതിനു നന്ദി-നല്ല അഭിപ്രായത്തിനും

  ReplyDelete
 22. മനോഹരമായ ചിത്രങ്ങള്‍. നല്ല വിവരണങ്ങളും. ഇത്ര പ്രകൃതി ഭംഗിയുള്ള സ്ഥലമാനിവിടം എന്നാ അറിവ് ആദ്യമായിട്ടാ.
  നന്ദി ഇത്ര സുന്ദരമായ ചിത്രങ്ങള്‍ സമ്മാനിച്ചതിന്. പക്ഷികളുടെ കൂടെയുള്ള താമസം. എന്ത് രസമായിരിക്കും.
  എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം, പക്ഷികള്‍ കസേരയിലും മേശയിലും സധൈര്യം ഇരിക്കുന്നതാ. അതോടെ മനസിലാവുന്നു അവറ്റകളുടെ ഇവിടുത്തെ സ്വാതന്ത്ര്യം.

  ReplyDelete