Monday, October 5, 2009

കണ്ടതും കേട്ടതും-കെനിയ


Tanzaniaയില്‍ നിന്നു Kenya യിലേക്കുള്ള  യാത്ര ഒരു കാറില്‍ ആയിരുന്നു.മോഷിയില്‍ നിന്നു 6.30amനു പുറപ്പെട്ടു. നെയ്റോബി എത്തിയപ്പോള്‍ ഉച്ചയ്ക്കു 2.30മണി ആയി.


നെയ്റോബി വളരെ സുന്ദരമായ പട്ടണമാണ്.വലിയ കെട്ടിടങ്ങളും,ധാരാളം shopping mallsഉം, cineplex  കളും, restaurantsഉം, imported cars  ഉം,നിറയെ ഇന്ത്യക്കാരും[അധികം ഗുജറാത്തികളാണ്],200ല്‍ പരം മലയാളി കുടുബങ്ങളും,  ഒരു പാടു Europeans- touristsഉം ,നിറഞ്ഞ പട്ടണം.




                                                      Nairobi  downtown 


                                                     
5000ft ഉയരത്തിലായതിനാല്‍ എന്നും തണുത്ത കാലാവസ്ഥ.നല്ല റോടുകള്‍. റോടിന്റെ ഇരുവശത്തും മനോഹരമായ  വൃക്ഷങ്ങളും,പൂച്ചെടികളും.


 


            നെയ്രോബി നാഷനല്‍ പാര്‍ക്കിലേക്കുള്ള റോട്

ഏതാണ്ട്  എല്ലാവരും  സംസാരിക്കുന്നതു  ഇംഗ്ലീഷില്‍ ആണ്.പട്ടണത്തിന്റെ മുഖഛായയില്‍ നിന്നു മനസ്സിലായി-പലരും വളരെ സമ്പന്നരാണന്ന്.


ഇവിടെത്തെ ജനങ്ങളുടെ ജീവിതത്തില്‍ western culture വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരുടെ വസ്ത്രധാരണരീതിയിലും, ഭക്ഷണരീതിയിലും,  പെരുമാറ്റത്തിലും അതു തെളിഞ്ഞു കാണാം.നാളെയെക്കുറിച്ചുള്ള ചിന്തയില്ല.നാളേക്കു വേണ്ടി മിച്ചം വെക്കാറില്ല.മരണം,വിവാഹം ..തുടങ്ങിയതിണ്ടെ ചിലവിലേക്കു harambi[പിരിവ്]എടുക്കുന്നതു ഒരു custom തന്നെയാണ്.ഇവിടെ വളരെധനികരും, തീരെ ദരിദ്രരുമുണ്ട്. സംസ്കാരസമ്പന്നരും, സംസ്കാരശൂന്യരുമുണ്ട്. അഭ്യസ്തവിദ്യരും,നിരക്ഷരരും ഉണ്ട്.


സാധനങ്ങളുടെ വില ഇവിടെ ഇന്ത്യയേക്കാള്‍ മൂന്നിരട്ടിയില്‍ കൂടുതലാണ്. പലതും ഇറക്കുമതി സാധനങ്ങള്‍ ആയതുകൊണ്ടാവാം ഇത്ര വില.



        Kenya International Conference Center 


അധികം industries ഇവിടെ ഇല്ല.farming,Flori culture,Cattle rearing,  Tea & Coffee Plantation,Tourism ആണ് പ്രധാന ഉപജീവനമാര്‍ഗം. കൃഷിമഴയെ ആശ്രയിച്ചാണ്. ചോളം,ഗോതമ്പ്, അരി, പച്ചക്കറികള്‍ ,പയറുവര്‍ഗങ്ങള്‍ ആധുനിക  രീതിയില്‍ തന്നെ  കൃഷി    ചെയ്യുന്നുണ്ട്.
 
                              
                                         Nairobi city view



2008ല്‍നടന്ന ഇലക്ക്ഷന് violenceല്‍, പരസ്പരം [വിവിധtribesതമ്മില്‍] വെട്ടിമരിച്ചവരുടേയും, തീവെപ്പില്‍ വീടു നഷടപ്പെട്ടവരുടേയും കണക്കില്ല- ഇന്നും പലരും വഴിയാധാരമാണ്.ആ കാലത്ത് ഞങ്ങളെല്ലാം രണ്ടാഴ്ച്ചയിലധികം വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞു.


കവര്‍ച്ച,കൊള്ള,കൊല,കാര്‍മോഷണം..തുടങ്ങിയതില്‍ ഇവിടത്തുകാര്‍ കുപ്രസിദ്ധരാണ്. അതുകൊണ്ടു  അപാര്‍ട്ട്മെന്റില്‍    താമസ്സിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നു മനസ്സിലാക്കി. കംബൌണ്ടിനു ചുറ്റും Electric-fence, ഗെയ്റ്റില്‍ guards, intercom,.തുടങ്ങിയതുള്ളതിനാല്‍ ഒരു ഈച്ച പോലും  ഉള്ളില്‍  കയറില്ലെന്നു തോന്നി.രാത്രി അധികം വൈകാതെ വീട്ടിലെത്തും.പകല്‍ പോലും റോടില്‍ ഇറങ്ങി നടക്കാന്‍ ധൈര്യപ്പെടാറില്ല.കാറില്‍ പോകുബോള്‍ ഗ്ലാ‍സ്സ് തുറക്കാറില്ല.


ഒരു ദിവസ്സം പടക്കം പൊട്ടിക്കുന്ന പോലുള്ള ശബ്ദം അടുത്തു നിന്നു കേള്‍ക്കുകയുണ്ടായി-വൈകുന്നേരം പുറത്തു പോകുബോള്‍ വഴിയരികില്‍ 2-3 ആളുകള്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതു കാണാന്‍ ഇട വന്നു.പോലീസ്സുമായി ഏറ്റുമുട്ടി മരിച്ച കാര്‍ മൊഷണക്കാരാണന്നു പിന്നീടറിഞ്ഞു.പലപ്പോഴും ഈ പടക്കത്തിന്റെ ശബ്ദം ഞങ്ങളെ അലട്ടാറുണ്ട്.

  
                                           village market

 
പല സംഭവങ്ങലും കേട്ടറിഞ്ഞു.വീടുകളില്‍ കയറി തോക്കു ചൂണ്ടി മോഷണം നടത്തുന്നതു സര്‍വസാധാരണമാണിവിടെ.ബഹളം വെച്ചാല്‍ വെടിവെച്ചുകൊല്ലും.carjacking എന്നും കേള്‍ക്കുന്ന കാര്യമാണ്.പോലീസ്സ് കമ്മീഷണറെ പോലും   കഴിഞ്ഞ മാസം കാര്‍ജാക് ചെയ്യുകയുണ്ടായി-അറിഞ്ഞ ഉടനെ flying squard മുകളില്‍ നിന്നു വെടിവെപ്പു തുടങ്ങിയപ്പൊള്‍ ,അവര്‍ ഓടി രക്ഷപ്പെട്ടു.


ഈ  ജൂലൈയില്‍   ഒരു ദിവസ്സം, താഴെ താമസ്സിക്കുന്ന മലയാളിയുടെ വീട്ടിലും കൊള്ള ചെയ്യാന്‍ ഒരു ശ്രമം നടന്നു.ഒരു ശബ്ദം ബാല്‍ക്കണിയില്‍ നിന്നു കേട്ടാണു അവര്‍പുലര്‍ച്ചെ 3മണിക്കു ഉണരുന്നത്.രണ്ടു പേര്‍ ബാള്‍ക്കണിയുടെ ഗ്ലാസ്സ് വാതിലിന്റെ ഗ്രില്‍ മുറിക്കുന്നതു കണ്ട് അവര്‍ ഉറക്കെ സഹായത്തിനായി നിലവിളിച്ചു.ഗാര്‍ട്സ് ഓടിവരും വരെ കള്ളന്മാര്‍ ഭയമില്ലാതെ നിന്നു.പിന്നീടു ഇലക്ക്റ്റ്രിക്ക് ഫെന്‍സ് ചാടി രക്ഷപ്പെട്ടു. 


ഇലക്ട്രിക് ഫെന്‍സ്സിന്റെ  സ്വിച്ച്  ഓഫ്      ആയിരുന്നത്രെ-    ഓണ്‍ ആണെങ്കില്‍ അലാറം അടിക്കേണ്ടതാണ്!. ഗാര്‍ട്സ് പോകട്ടെ - പോലീസ്സടക്കം കള്ളമ്മാരാണിവിടെ.




     
            ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നുള്ള വ്യൂ

ഞങ്ങള്‍  മറ്റൊരു ബില്‍ഡിങ്ങിലേക്ക് ഷിഫ്റ്റ് ചെയ്തു.ഇവിടെ    ഓരൊ ബില്‍ഡില്‍ entranceഉം സേഫ്റ്റി  ഡോര്‍ ഉണ്ട്- ഫ്ലാറ്റിന്റെ ഉള്ളില്‍ നിന്നു switch അമര്‍ത്തിയാലെ അതു തുറക്കൂ.വീടിന്നുള്ളില്‍  panic alarm button ഉണ്ട്. അതമര്‍ത്തിയാല്‍ പുറത്തു നിന്നു securityഎത്തും.പിന്നെ ഇന്റെര്‍കോം-ഇതൊക്കെ ഉണ്ടായിട്ടും ഇവിടെ പല മോഷണവും നടന്നിട്ടുണ്ട് എന്നു കേട്ടു!!


കഴിഞ്ഞ മാസം ഒരു ദിവസ്സം പുറത്തു പോലീസ്സ് നില്‍ക്കുന്നതു കണ്ടു-പുലര്‍ച്ചെയാണ്-.അന്വേഷിച്ചപ്പോള്‍ അറിഞ്ഞു-ഇവിടെ താമസ്സിക്കുന്ന ഒരു ഫിലിപ്പിനൊ യെയും,ഒരു ഗോവന്‍ ദമ്പതികളെയും,പടിക്കല്‍ വെച്ചു തോക്കുചൂണ്ടി രാത്രി കാര്‍ജാക്  ചെയ്യുകയുണ്ടായി എന്നും,അവരെ ഒരു പാടു ഉപദ്രവിക്കുകയും,പൈസയെല്ലാം തട്ടിയെടുക്കുകയും ചെയ്തതിനു  ശേഷം അകലെയെവിടെയോ തള്ളിയിട്ട് അവര്‍ പോയെന്നും.ഗാര്‍ട്സ്, ഗെയ്റ്റ് തുറക്കാത്തതിനാല്‍ ഉള്ളില്‍ കടക്കാന്‍ കള്ളന്മാര്‍ക്കായില്ല.


ഇവിടെ മനുഷ്യജീവിതത്തിനു വിലയില്ലെന്നും, രക്തം കണ്ടാല്‍ ഭയമില്ലാത്തവരാണിവെരെന്നും കുറച്ചു കാലം കൊണ്ടു മനസ്സിലായി.

ഇതൊക്കെ ഒഴിവാക്കിയാല്‍ നെയ്റോബി അതിമനോഹരമായ, പട്ടണമാണ്.

മരങ്ങളും,പൂക്കളും,മൃഗങ്ങളും നിറഞ്ഞ സമ്പല്‍സമൃദ്ധമായ,  പ്രകൃതി രമണീയമായ പട്ടണം.



ഇവിടെത്തെ പ്രസിഗ്ദ്ധമായ national parkകളെ കുറിച്ചു അടുത്ത പോസ്റ്റില്‍ പറയാം.






                                       





34 comments:

  1. ഫോട്ടോയും വിവരണവും ഹൃദ്യം. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ... ഇംഗ്ലീഷ് വാക്കുകള്‍ അതു പോലെതന്നെ മലയാളത്തില്‍ എഴുതിയാലും മതി. ബോള്‍ഡ് ചെയ്യണമെന്നില്ല.

    നല്ല പോസ്റ്റ്.

    ReplyDelete
  2. "ഇതൊക്കെ ഒഴിവാക്കിയാല്‍ നെയ്റോബി അതിമനോഹരമായ,പട്ടണമാണ്"

    ഈശ്വരാ‍ാ, ഏതൊക്കെ ഒഴിവാക്കിയാൽ?. അപകടാത്തില്പെട്ടു, രണ്ടു കാലും കൈയ്യും പോയി, ദൈവം സഹായിച്ച് ജീവൻ തിരിച്ചുകിട്ടി എന്നു പറയുമ്പോലിരിക്കുന്നു.

    ReplyDelete
  3. ഹൃദ്യമായ ഒരു യാത്രാവിവരണം.... അങ്കിളിന്റെ കമന്റ് സൂപ്പര്‍....

    ReplyDelete
  4. പുതിയ ആഫ്രിക്കന്‍ കാഴ്ചകള്‍ ഉണ്ടോ എന്ന് ഇടയ്ക്കു ഇവിടെ വന്നു നോക്കാറുണ്ടായിരുന്നു. നെയ്റോബിയെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം കിട്ടുന്ന വിവരണം. എന്തൊക്കെ ഒഴിവാകണം എന്‍റെ ദൈവമേ നെയ്റോബി ഒന്ന് മനോഹരമാകാന്‍. ഇനിയും പോന്നോട്ടെ ആഫ്രിക്കന്‍ വിവരണങ്ങള്‍ .

    ബ്ലോഗിന്‍റെ ലേ ഔട്ട്‌ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ കുറച്ചു കൂടി നന്നായിരുന്നു.ലേ ഔട്ട്‌ കൊണ്ടാണെന്ന് തോന്നുന്നു ചിത്രങ്ങള്‍ക്ക് അത്ര പ്രാധാന്യം കിട്ടുന്നില്ല .

    ReplyDelete
  5. കുമാരന്‍,നന്ദി-സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും,നിര്‍ദ്ദേശങ്ങല്‍ക്കും.
    അക്ഷരത്തെറ്റുകള്‍ ശ്രഗ്ദ്ധിച്ചു--എന്തു ചെയ്തിട്ടും കീ ബോര്‍ട് വഴങ്ങുന്നില്ല--krishi,mrukam..ഞാന്‍ തോറ്റു--ശ്രമം തുടരുന്നു

    ReplyDelete
  6. അങ്കിള്‍,സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി-ശരിയാണ്-ജീവന്‍ നിലനില്‍ക്കുന്നതു ദൈവാധീനം കൊണ്ടാണ്-പക്ഷെ ഇപ്പോള്‍ ഇതൊക്കെ കുറച്ചു കുറഞ്ഞു-വരള്‍ച്ചയും,ദാരിദ്രവും തൊഴിലില്ലായ്മയുമാകാം അടിസ്ഥാനകാരണം.

    ReplyDelete
  7. ശിവ,മുടങ്ങാതുള്ള സന്ദര്‍ശനത്തിനു നന്ദി.

    ജിമ്മി,ഈ വഴി ഇടക്കു വരാരുണ്ടെന്നു കേട്ടപ്പോല്‍ സന്തോഷം തോന്നി-ഈ നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ ആരെക്കൊണ്ട് ആവും?!!!

    ReplyDelete
  8. Dear Blogger,

    We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://jyo-nairobi.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

    pls use the following format to link to us

    Kerala

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  9. ആഫ്രിക്കന്‍ ചിത്രങ്ങള്‍ക്കും അനുഭവങ്ങള്‍ക്കുമായി കാത്തിരിക്കുന്നു.

    ReplyDelete
  10. ചിത്രങ്ങള്‍ക്കും വിവരണത്തിനും വളരെ നന്ദി..ഓസിനു ആഫ്രിക്ക കണ്ട പ്രതീതി

    ReplyDelete
  11. Nalloru yathra anubhavam...!

    Manoharam, ashamsakal...!!!

    ReplyDelete
  12. വിവരണം നന്നായിരിയ്ക്കുന്നു, ചിത്രങ്ങളും
    :)

    ReplyDelete
  13. നന്നായിരിക്കുന്നു ആഫ്രിക്കൻ ജീവിത കഥ; ഇനിയും കൂടുതൽ അറിയാനായി കാത്തിരിക്കുന്നു. എന്നാലും ഈ വരി വായിച്ചു കഴിഞ്ഞപ്പോൾ എന്താണു തോന്നിയതെന്നു പറയാൻ കഴിയുന്നില്ല.
    "ഇതൊക്കെ ഒഴിവാക്കിയാല്‍ നെയ്റോബി അതിമനോഹരമായ,പട്ടണമാണ്.
    "

    ReplyDelete
  14. ആഫ്രിക്കൻ കഥകൾ തുടരുക.. കാത്തിരിക്കുന്നു.

    ReplyDelete
  15. മിനി,റാണി,സുരേഷ്,ജാസിം,ശ്രീ,വയനാടന്‍,ഷാജു ജോസഫ്

    വളരെ നന്ദി--സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും

    ReplyDelete
  16. ജ്യോ അഫ്രിക്ക കണ്ടപോലെ തോന്നി വായിച്ചപ്പോൾ.സക്കറിയയുടെ വിവരണം ഓർത്തുപോയി.കള്ളന്മാരെയും കൊള്ളക്കാരേയും കുറിച്ച്‌ അദ്ദേഹവും പറയുന്നുണ്ട്‌.നന്നായിരിക്കുന്നു.

    ReplyDelete
  17. നന്നായി മാഷേ. ആശംസകള്‍

    ReplyDelete
  18. ഇതൊക്കെ ഒഴിവാക്കിയാല്‍ നെയ്റോബി അതിമനോഹരമായ,പട്ടണമാണ്.

    ഭീകരമായ മനോഹാരിത തന്നെ

    കഴിഞ്ഞ വര്‍ഷം ടാന്‍സാനിയയില്‍ നിന്നും ഒരു നല്ല ജോലി ഓഫര്‍ വന്നത് ശരിയാകാതെ വന്നപ്പോള്‍ ഒരു നിരാശ തോന്നിയിരുന്നു. അതിപ്പോള്‍ മാറിക്കിട്ടി .

    ReplyDelete
  19. ഇതൊക്കെ ഒഴിവാക്കിയാല്‍ നെയ്റോബി അതിമനോഹരമാണ് എന്നതു വിമര്‍ശനത്തിനിട വരുത്തി---

    ഇവിടെത്തെ പ്രക്രുതിരമണീയതയും,സുഖകരമായ തണുത്ത കാലവസ്ഥയും,ജനങ്ങളുടെ എളിമനിറഞ്ഞ പെരുമാറ്റരീതിയും പ്രശംസനീയമാണ്--ഈ നല്ല വശങ്ങളാണ് എന്നെ ഈ പരിതസ്ഥിതിയിലും നെയ്റോബിയെ മനോഹരമെന്നു പറയാന്‍ പ്രേരിപ്പിച്ചത്.

    ഒക്ടൊബര്‍ മസാവസാനം
    നാട്ടില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ അയല്‍ പക്കത്തുകാരി കാണാന്‍ വന്നു--രഹസ്യമായി പറഞ്ഞു-iam carjacked last week-വിവരണം കേട്ടപ്പോള്‍ ഞാന്‍ തരിച്ചിരുന്നു--പിന്നെയും ജീവിതം തുടരുന്നു--

    ശാന്ത,കൂതറ,--സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ശാരദനിലാവ്--ടാന്‍സാനിയയില്‍ കൊള്ളയൊക്കെ ഉണ്ടെങ്കിലും കെനിയയേക്കാള്‍ സുരക്ഷിതമാണ്.Dar e Salam നല്ല പട്ടണമാണ്.

    ReplyDelete
  20. ചിത്രങ്ങളും വിവരണവും കൊള്ളാം..cape town ലെയും, സ്ഥിതി മറിച്ചല്ല. ഞങ്ങളുടെ തൊട്ടു മുന്നില്‍ വച്ച് ഒരാളെ ഇടിച്ചു വീഴ്ത്തി പണം തട്ടിക്കൊണ്ടുപോയി മോഷ്ടാക്കള്‍. പക്ഷെ പോലീസ് തക്ക സമയത്ത് ഇടപെട്ടത് കൊണ്ട് അയാള്‍ക്ക് എല്ലാം തിരിച്ചു കിട്ടി. അതൊക്കെ ആണെങ്കിലും, അവിടെത്തെ സ്ഥലങ്ങള്‍ അതി മനോഹരമാണ്.

    ReplyDelete
  21. Trissurkaran,മലയാളത്തില്‍ താങ്കളുടെ പേര്‍ എഴുതാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.South Africa യിലുംcrime ധാരാളമുണ്ടെന്നു അറിയാം-പ്ക്ഷെ ഇവിടെ പോലീസ്സും കണ്ണടക്കും.Cape town അതിമനോഹരമാണന്നു കേട്ടിട്ടുണ്ട്.

    നന്ദി-സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും

    ReplyDelete
  22. പോസ്റ്റ്‌ കള്‍ വായിക്കാറുണ്ട്. ജന്മനാ ഉള്ള മടി കാരണം കമന്റ്‌ ഇടാറില്ലെന്ന് മാത്രം. എവിടെ അടുത്തത്?

    ReplyDelete
  23. മലയാളം ടൈപ്പ് ചെയ്യാന്‍ മറ്റു സോഫ്റ്റ്‌വെയര്‍ നു പകരം ജിമെയില്‍ കമ്പോസ് ലെ മലയാളം സെലക്ട്‌ ചെയ്തു നോക്കു.. ഒരു പക്ഷെ പ്രോബ്ലം സോള്‍വ്‌ ആകും.

    ReplyDelete
  24. ദിവാരേട്ടാ,netനു speed കുറവായതിനാലാവാം ജിമെയില്‍ കമ്പോസില്‍ മലയാളംtransliteration ശരിക്കു നടക്കുന്നില്ല-അതുകൊണ്ട് notepadല്‍ എഴുതി copy-paste ചെയ്യുകയാണ്.
    വന്നതിനും,നിര്‍ദ്ദേശത്തിനും നന്ദി.

    ReplyDelete
  25. ഞാൻ എത്താൻ വൈകിയല്ലൊ ,അല്ല മാഷെ അരിയും പരിപ്പും കടയിൽ നിന്നും കിട്ടുന്നതു പോലെ കിട്ടുന്ന സാധനമാണോ അവിടെ തോക്ക് .

    ReplyDelete
  26. പോലീസ്സുകാര്‍ കടം കൊടുക്കുന്നതാവാം!!!!!!!.പല പോലീസ്സുദ്യോഗസ്തരുടെ കൈവശമുള്ള തോക്കുകള്‍ തിരികെ എല്പിക്കാന്‍ ഈയിടെ ഒരുത്തരവുണ്ടായിട്ടുണ്ട്.

    ReplyDelete
  27. പ്രകൃതിരമണീയമായ-
    എന്തൊരു ഭീകര രാജ്യം....!!?
    നിങ്ങളെങ്ങനെ അവിടെ ജീവിക്കുന്നു....!!

    ReplyDelete
  28. കേട്ട് കേട്ട് ഭയം കുറഞ്ഞു എന്നു പറയാം.പല മലയാളികളും വീടു വരെ വാങ്ങി താമസ്സിക്കുന്നു!!സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന ധൈര്യത്തില്‍.

    ReplyDelete
  29. ദേ പിന്നെയും അങ്ങിനെ തന്നെ. ഈ കളര്‍ എങ്കിലും ഒന്ന് മാറ്റിക്കൂടെ. തെളിച്ചമുള്ള അക്ഷരങ്ങള്‍ അല്ലെ നല്ലത്.
    ആവേശത്തോടെ വായിക്കാന്‍ വന്നതാ. ഞാന്‍ കാത്തിരിക്കാം. അക്ഷങ്ങളുടെ നിറം ഒന്ന് മാറ്റിയാല്‍ നന്നാവും എന്ന് തോന്നുന്നു. വരാം ഇനിയും.

    ReplyDelete
  30. Sulfi-വീണ്ടും ക്ഷമ ചോദിക്കുന്നു.കമന്റ് കണ്ടതിപ്പോളാണ്-ഇപ്പോള്‍ ശരിയായോ?

    ReplyDelete
  31. ഹോ. ഒര്കാന്‍ വയ്യ. ഇത്ര കഷ്ട്ടപ്പെട്ടെന്തിനാ അവിടെ നിന്നത്?
    കേട്ടരിഞ്ഞിട്ടുണ്ട് ഞാന്‍ ഒത്തിരി. അവിടുത്തെ അക്രമങ്ങളെ പറ്റി.
    നന്നായി പറഞ്ഞു. നല്ല വാക്കുകള്‍. ഇനിയും കാണാം. മാറ്റങ്ങള്‍ വരുത്തിയതിനു നന്ദി.

    ReplyDelete
  32. ഇപ്പോള്‍ അന്തരീക്ഷം മാറിയിട്ടുണ്ട്-മഴ കിട്ടിയതിനാല്‍ ഈ വര്‍ഷം നല്ല വിളവായിരുന്നു.അത് കൊണ്ട് ദാരിദ്ര്യവും,കളവും കുറഞ്ഞു.പിന്നെ 10 മണിക്ക് ശേഷം പുറത്തിറങ്ങാറില്ല.

    ReplyDelete
  33. ജ്യോ,
    സമയം ഉണ്ടെങ്കിൽ എനിക്ക് ഒരു മെയിൽ അയക്കുമോ..

    sajimarkos@gmail.com

    സസ്നേഹം
    സജി മർക്കോസ്

    ReplyDelete