കിളിമന്ജാരൊ മല--വിട്ടില്‍ നിന്നുള്ള view
2002ലാന്നു - ആഫ്രിക്കയിലെ [ടാന്‍സാനിയയില്‍] ഒരു കെമിക്കല്‍ ഫാക്ടറി in charge ആയി mdയ്ക്ക് ഒരു offer വരുകയുണ്ടായി.അന്നു ആഫ്രിക്ക എന്ന പേരു കെട്ടാല്‍ മനസ്സില്‍ വരുന്നതു-അസുഖങ്ങളും,പട്ടിണിയും,നിറഞ്ഞ ഒരു ഇരുണ്ട ഭൂഖണ്ടമാണ്.
അതുകൊണ്ടു തന്നെ ഒരുപാടു അന്വേഷണത്തിനു ശേഷമാണു ഒരു തീരുമാനത്തിലെത്തിയത്-ഒരു മാറ്റം അനിര്‍വാര്യമെന്നു തോന്നിയിരുന്നു-25 വര്‍ഷത്തിലധികമായി ബോബെയിലെ തിരക്കേറിയ ജീവിതം ഒരു saturation pointല്‍എത്തിയ പോലെ.മോന്റെ വിദ്യാഭ്യാസത്തിനായി , ഞാന്‍ ബോംബയില്‍ ഒരു വര്‍ഷം തുടരാമെന്നു വെച്ചു.
ഒരു ഒഴിവുകാലത്താനു എന്റെ ആദ്യത്തെ ടാന്‍സാനിയാ സന്ദര്‍ശനം. കിളിമഞ്ചാരൊ മലയുടെ താഴ്വരയിലെ മനോഹരമായ മോഷി എന്ന ചെറിയ ടൌണിലാണു ഞങ്ങള്‍താമസ്സിച്ചിരുന്നത്.റോടിനു ഇരുവശത്തും പര്‍പിള്‍ നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ജാക്കറാണ്ടാ വൃക്ഷങ്ങല്‍ കണ്ണിനു കുളിര്‍മ പകര്‍ന്നു.
ഫ്ലോറ,ആന്റണി,ഐറിന്‍
കാറില്‍ നിന്നെറങ്ങിയപ്പോള്‍ ജാംബോ[ഹലൊ] എന്നു പറ്ഞ്ഞു ഓടിയെത്തി Johnഉം, Floraഉം. T-shirtഉം shortsഉം ആണ് ജോണിന്റെ വേഷം.ഫ്ലോറ skirtഉം,blouseഉം. ജോണ്‍ ബംഗ്ലാവിന്റെ തോട്ടക്കാരനും, ഫ്ലോറ വീട്ടുജോലിക്കാരിയും [house girl] ആണ്.
വീടിന്റെ മുന്നില്‍ വലിയ പൂന്തോട്ടം.പുറകുവശത്തായി ജോണ്‍-ഫ്ലോറ യും അവരുടെ മൂന്നു കുട്ടികളും താമസ്സിക്കുന്ന വീട്.അതിന്റെ പുറകില്‍ ഒരു നായക്കൂട്.അതില്‍ ടോമി എന്ന ഉഗ്രന്‍ ദേഷ്യക്കാരനും ,അവന്റെ കൂട്ടുകാരി ഹാപ്പിയുമാന്നു താമസ്സം.
തണുത്ത കാലവസ്ഥ.വീടില്‍ നിന്നാല്‍ കിളിമന്‍ജാരോ മലയുടെ ice cap കാണാം.
Ex patriots ആയി ഏതാണ്ടു പത്തു കുടുബങ്ങള്‍ കാണും.മലയാളിയായി ഞ്ങ്ങള്‍ മാത്രം. Swahili യാണു ഭാഷ.ചിലര്‍ക് ഇംഗ്ലീഷ് അറിയാം. കിളിമഞ്ചാരോ മല കയറാനെത്തുന്ന ധാരാളം Europeans ഉണ്ടവിടെ.
ഇന്ത്യന്‍ പലചരക്കു കിട്ടുന്ന ഒന്നു രണ്ടു കടകള്‍ മാത്രം.മോഷിയില്‍ നിന്നു 45 മിനുട്ടു യാത്ര ചെയ്താല്‍ അരുഷ എന്ന വലിയ ടൌണില്‍ എത്തും.അവിടെ ധാരാളം ഇന്ത്യക്കാരുണ്ട്.
ഫ്ലോറക്കും,ജോണിനും ഇംഗ്ലീഷ് അറിയുന്നതിനാല്‍ എനിക്കു അധികം ബുദ്ധിമുട്ടില്ലായിരുന്നു.പക്ഷെ മാര്‍ക്കറ്റില്‍ എല്ലാവരും സ്വാഹിളിയിലായിരുന്നു സംസാരിക്കുന്നത്.ഞാന്‍ ഒരു ഇംഗ്ലീഷ്-സ്വാഹിളി പുസ്തകം വാങ്ങി കുറച്ചൊക്കെ പറയാന്‍ ശ്രമിച്ചു.
ആഫ്രിക്കയിലെ വീട്ടുജോലിക്കാരുടെ ജോലിയിലുള്ള ആത്മാര്‍തതയെക്കുറിച്ചു പറയാതിരിക്കാന്‍ വയ്യ.ഫ്ലോറ എല്ലാ വീട്ടുജോലിയും എന്റെ ഒരു നിര്‍ദ്ദേശവും ഇല്ലാതെ ചെയ്യുമായിരുന്നു.ഏതാണ്ടു എല്ലാ ഇന്ത്യന്‍ വിഭവങ്ങളും പാചകം ചെയ്യുമായിരുന്നു.ironing cooking,dusting,polishing shoes....ഇതെല്ലാം ഫ്ലോറ ക്രിത്യനിഷ്ട്തയോടെ ചെയ്യുന്നതു ഞാന്‍ അതിശയത്തോടെ നോക്കി നിന്നു.
അവരുടെ ഭക്ഷണം ഉഗാളി[ചോളപൊടി ഉപ്പുമാവും non veg, ഇലക്കറികളും, കേബേജും ഒക്കെ ആണ്. മുളകും, മസാലയും ഉപയോഗിക്കില്ല. കാലക്രമേണ നമ്മളുടെ ഭക്ഷണം അവര്‍ കഴിക്കാന്‍ തുടങ്ങി.
അവരുടെ ഭക്ഷണം ഉഗാളി[ചോളപൊടി ഉപ്പുമാവും non veg, ഇലക്കറികളും, കേബേജും ഒക്കെ ആണ്. മുളകും, മസാലയും ഉപയോഗിക്കില്ല. കാലക്രമേണ നമ്മളുടെ ഭക്ഷണം അവര്‍ കഴിക്കാന്‍ തുടങ്ങി.
ഫ്ലോറ യുടെ ചെറിയ കുട്ടി ആന്റണിക്കു അന്നു 3വയസ്സു കാണും.അവനായിരുന്നു എന്റെ സ്വാഹിളി tutor.ഞാന്‍ അവനോടു ചോദിക്കും‘യേ നിനി’[what is this]എന്ന്-അങ്ങിനെ ഞങ്ങല്‍ പരസ്പരം സ്വാഹിളി-ഇംഗ്ലീഷ് കൈമാറി.അവന്റെ ചേച്ചിമാര്‍ക്കു അന്നു 9ഉം,7ഉം വയസ്സു കാണും.അവര്‍ സ്കൂളില്‍ പോയാല്‍അവനെത്തും.അവന്‍ പാലും ബ്രെഡ്ഡും എന്റെ അടുത്തു നിന്നു കഴിക്കും.പിന്നെ നായക്കളെ നടത്തലും പച്ചക്കറിത്തോട്ടം നോക്കലുമൊക്കെയാനു ഞങ്ങളുടെ നേരമ്പോക്ക്.
അവന്റെ ചേച്ചിമാര്‍ എനിക്കു ഞാവല്‍ പഴം പറിച്ചു തരുമായിരുന്നു.അവരുടെ പിറന്നാള്‍ ദിവസ്സം ഞാന്‍ കേക്ക് ഉണ്ടാക്കി കൊടുക്കുമായിരുന്നു.
അവന്റെ ചേച്ചിമാര്‍ എനിക്കു ഞാവല്‍ പഴം പറിച്ചു തരുമായിരുന്നു.അവരുടെ പിറന്നാള്‍ ദിവസ്സം ഞാന്‍ കേക്ക് ഉണ്ടാക്കി കൊടുക്കുമായിരുന്നു.
ടാന്‍സ്സാനിയയിലെ ജനങ്ങല്‍ വളെരെ ഭവ്യത ഉള്ളവരാണ്.ഞങ്ങല്‍ പുറത്തു വൈകുന്നേരം നടക്കാന്‍ ഇറങ്ങുമ്പോള്‍ പരിചയമില്ലാത്തവര്‍ പോലും ജാന്‍ബോ,അബാരി യാക്കോ[how are you]എന്നു wish ചെയ്യാറുണ്ട്.കൊള്ളയും പിടിച്ചുപറിയും മറ്റു ആഫ്രിക്കന്‍ നാടുകളേക്കാള്‍ കുറവാനിവിടെ.
അവിടത്തെ Gorongoro craterലോകത്തിലെ തന്നേ പ്രശസ്തിയാര്‍ജിച്ച ഗെയിം പാര്‍ക്ക് ആണ്.
national park
ഒരു volcanic eruption കൊണ്ടു ഉണ്ടായ ,60square miles diameterമുള്ള ആ crater ഒരു Noah's Ark തന്നെയാണ്.
ആനക്കുട്ടങ്ങളും,ജിറാഫും,സിംഹവും,പുള്ളിപുലിയും,മാനുകളും,
കാട്ടുപോത്തും,.ഒക്കെനിറഞ്ഞ ഒരു പുല്‍മൈദാനം..കാറില്‍ ഇരുന്നു മൃഗങ്ങളെ കാണാം.
അവിടെയുള്ള Manyara lakeഉം,Serengeti national parkഉം,Zanzibar Islandഉം വിനോദയാത്ര കേന്ദ്രങ്ങളാണ്.
മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ mdയ്ക് കെനിയയിലെ head officeലേക്ക് മാറ്റ്മായി.ഫ്ലോറ-ജോണ്‍ കുടുംബത്തോടു യാത്ര പറയുംബോള്‍ ഞങ്ങളുടെ മനസ്സു വിങ്ങി.ഫ്ലോറയുടെ കരച്ചില്‍ എന്റെ കണ്ണു നിറച്ചു.
പിന്നീടു രണ്ടു വര്‍ഷത്തിനു ശേഷം മോഷി സന്ദര്‍ശിക്കാന്‍ എനിക്കൊരവസരം കിട്ടി.ഞാന്‍ ഫ്ലോറ-ജോണ്‍ കുടുംബത്തെ കാണാന്‍ ആഗ്രഹിച്ചു.അവര്‍ അരുഷയിലേക്കു ജോലിതേടി പൊയെന്നു പലരും പറഞ്ഞു. ഞങ്ങള്‍ അന്നു താമസ്സിച്ചതു‘ സല് സലിനേരൊ’എന്ന ഹോട്ടലിലാണു.ഹോട്ടല്‍ റൂമില്‍ നിന്നാല്‍ ഞങ്ങല്‍ പണ്ടു താമസ്സിച്ചിരുന്ന വില്ല കാണാം.പുലര്‍ചെ ഞാന്‍ ആ വില്ലയില്‍ നോക്കി വെറുതെ ഒന്നാശിച്ചു-ആ കുട്ടികളെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു.
എന്നെ അതിശയിപ്പിച്ചു കൊണ്ടു അവരുടെ മൂത്ത മകള്‍ രെജീന എന്റെ പേരു വിളിച്ചു മതിലിനടുത്തേക്കു ഓടി വന്നു.പിന്നാലെ ഫ്ലോറയും ആന്റ്ണിയും.
എന്നെ അതിശയിപ്പിച്ചു കൊണ്ടു അവരുടെ മൂത്ത മകള്‍ രെജീന എന്റെ പേരു വിളിച്ചു മതിലിനടുത്തേക്കു ഓടി വന്നു.പിന്നാലെ ഫ്ലോറയും ആന്റ്ണിയും.
അവരെ കണ്ടപ്പോള്‍ സന്തോഷത്തിലേറെ എനിക്കു ദുഖമാണു തോന്നിയതു.ജോലിയും ,ഭക്ഷണവും ഇല്ലാതെ അവര്‍ ഒരുപാടു ക്ഷീണിച്ചിരുന്നു.6മാസമായി ആ വില്ലയില്‍ ആരും വാടകക്കു വന്നിട്ടില്ല.അതുകൊണ്ടു അവര്‍ക്കു ശബളം ഇല്ല.ജോണ്‍ ജോലി അന്വേഷിച്ചു അരുഷയില്‍ പോയിരിക്കുന്നു.വീട്ടുടമസ്ഥ കുറച്ചു ചോളപൊടി കൊടുക്കുന്നതിലാണു ജീവിതം.ഞങ്ങല്‍ കൈവശമുണ്ടായിരുന്ന ടാന്‍സാനിയാ ഷില്ലിങ്ങ് എല്ലാം അവര്‍ക്കു കൊടുത്തു.
അവരുടെ സന്തോഷം കണ്ണുകളില്‍ തിളങ്ങി. തിരിച്ചു പോകുന്നതിനു മുന്നെ വീണ്ടും വരാമന്നു പറഞ്ഞു.
അവരുടെ സന്തോഷം കണ്ണുകളില്‍ തിളങ്ങി. തിരിച്ചു പോകുന്നതിനു മുന്നെ വീണ്ടും വരാമന്നു പറഞ്ഞു.
യാത്ര പറയാനായി ചെന്നപ്പൊള്‍ ഫ്ലോറ്യുടെ കൈയില്‍ ഒരു കടലാസ്സുപൊതിയുണ്ട്-അവിട്ത്തെ പറന്‍പില്‍ ഉണ്ടായ ആത്തച്ചക്കയും,ഒരു കറിവേപ്പിലച്ചെടിയും എനിക്കായി. മനസ്സില്‍ വല്ലാത്ത ഭാരം തോന്നി.
കുറച്ചു മാസങ്ങല്‍ക്കു ശേഷം ആ വില്ലയില്‍ വെള്ളക്കാര്‍ വന്നെന്നും,ഫ്ലോറ കുടുംബം സന്തോഷമായി ജീവിക്കുന്നു എന്നും അറിയാന്‍ കഴിഞ്ഞു-എനിക്കാശ്വാസമായി.
വർഷങ്ങൾക്കുമുൻപു പൊറ്റേക്കാടിന്റെ യാത്രാ വിവരണം വായിച്ചു പരിചയപ്പെട്ടതാണ് ടാങ്ഗനിക്കയും സാൻസിബാറും. കൂടുതൽ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു... ആശംസകൾ!
ReplyDeleteഹൈ , വളരെ നന്നായിറ്റുൻഡ്. വീണ്ഡും എയ്യുതുക
ReplyDeleteകൊള്ളാട്ടോ.
ReplyDeleteഎന്തുകൊണ്ടോ ആഫ്രിക്കയെക്കുറിച്ച് കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്.
നല്ല മനോഹരമായ വിവരണം ആഫ്രിക്ക കണ്ടിട്ടില്ല എന്നാലും കണ്ടത് പോലെ ചിത്രങ്ങള്‍ ചരിത്രം പോലെ കാല പെരുമ കാട്ടുന്നു
ReplyDeleteവളരെ നനായിരിക്കുന്നു , അഫ്രികായെ കുറിച്ച് കൂടുതല്‍ എഴുതുമെനു പ്രതിക്ഷിക്കുന്നു
ReplyDeleteആഫ്രിക്കയെക്കുറിച്ചുള്ള വിവരണം മനോഹരമായിരിക്കുന്നു... എന്നെങ്കിലും ഒരിക്കല്‍ കാണണം എന്ന് ആഗ്രഹമുള്ള ഒന്നാണ് ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ്. പ്രത്യേകിച്ചും ടാന്‍സാനിയ. ആഫ്രിക്കന്‍ അനുഭവങ്ങളെക്കുറിച്ച് ഇനിയും എഴുതുമല്ലോ?ആഫ്രിക്കയെക്കുറിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൂടെ..?
ReplyDeleteആഫ്രിക്ക-മാനവികതയുടെ കളിത്തൊട്ടിൽ.
ReplyDeleteകൂടുതലറിയുമ്പോഴൊക്കെ തോന്നും ഈ പ്രയോഗമെത്ര ശരിയാണെന്ന്.
ഇനിയും കൂടുതലെഴുതുമെന്നു കരുതുന്നു.
ഓണാശംസകൾ
‘അബാരി യാക്കൊ...?”
ReplyDelete‘യേ നിനി....?”
സ്വാഹിളി ഭാഷ ഞാൻ പഠിച്ചു തുടങ്ങീട്ടൊ...!!!
ബാക്കിയുള്ളത് നല്ല ചിത്രങ്ങൾ സഹിതം ഇങ്ങു പോരട്ടെ...
ആ ഇരുളടഞ്ഞ ഭൂഖണ്ഡത്തെപ്പറ്റി.....
ഓണാശംസകൾ.
ആഫ്രിക്കയെക്കുറിച്ചുള്ള വിവരണം വളരെ നനായിരിക്കുന്നു ..........
ReplyDeleteShaju,Rishin,Anil,പാവപ്പെട്ടവന്‍,അഭി,Jimmy,വയനാടന്‍,വി.കെ,Micky വി.കെ,Micky Mathew-പ്രോത്സാഹനത്തിനു നന്ദി.അപ്രതീക്ഷിതമായി ഒരു പാടു കമന്റ് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
ReplyDeleteഓണാശംസകള്‍
ബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteആഫ്രിക്കയെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കൂ... ഒപ്പം ചിത്രങ്ങളും പ്രതീക്ഷിയ്ക്കുന്നു.
നന്ദി.അടുത്ത പോസ്റ്റില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പെടുത്താന്‍ ശ്രമിക്കാം
ReplyDeleteNice...keep it up
ReplyDeleteJudson,സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി.
ReplyDeleteഇപ്പോള്‍ ആണ് വായിച്ചത്. വളരെ നന്നായിരിക്കുന്നു. ആശംസകള്‍. ഇനിയും എഴുതണം ട്ടോ...
ReplyDeleteUpload some more pictures
ReplyDeleteDivarettan,Judson--നന്ദി-വായിച്ചതിനും,അഭിപ്രായത്തിനും.
ReplyDeleteJudson,അടുത്ത പോസ്റ്റില്‍ ധാരാളം ഫോട്ടോസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.താങ്കളുടെ മഴയില്‍ എന്ന പോസ്റ്റില്‍ എത്തിചേരാന്‍ എനിക്കു കഴിഞ്ഞില്ല.തുറക്കാന്‍ സാധിച്ചില്ല.
good...
ReplyDeleteഷിനോജെക്കബ്,നന്ദി
ReplyDeleteആദ്യ പോസ്റ്റില്‍ തുടങ്ങാമെന്ന് കരുതി വന്നതാ. ഇതെന്നെ കൊണ്ട് "കണ്ണ് ഡോക്ടറുടെ" അടുത്തേക്ക് പറഞ്ഞു വിടുമെന്നാ തോന്നുന്നത്. ഈ നിരമോന്നു മാറ്റികൂടെ.
ReplyDeleteസെലക്ട് ചെയ്താ വയ്യിച്ചത്. വെറുതെ ആയില്ലെന്ന് തോന്നി. മനസ് നിറഞ്ഞു. സന്തോഷായി. വിവരണത്തിന്റെ കൂടെ ഒരു കുഞ്ഞു നൊമ്പരം കൂടെ ചേര്‍ത്തപ്പോള്‍. ഹൃദ്യമായി.
ഫ്ലോര കുടുംബം എനിക്കും ഇഷ്ട്ടപെട്ടവരായി. നല്ല ചിന്ത്രങ്ങള്‍. പക്ഷെ ആകെ സെറ്റിംഗ്സ് കുഴപ്പം. ഫോട്ടോ ചിലത് വലുത്, അക്ഷരങ്ങള്‍ കാണുന്നില്ല. ഇനിയെങ്കിലും ഒന്ന് ശരിയാക്കികൂടെ. തുടക്കത്തിന്റെ കുഴപ്പമെന്ന് കരുതി. (എഴുത്ത് നല്ലതാണ് കേട്ടോ അഭിനന്ദനങ്ങള്‍)
Sulfi-പഴയ പോസ്റ്റായതിനാല്‍ ഞാന്‍ കമന്റ് ഇപ്പോഴാണ് കണ്ടത്-സോറി-ഞാന്‍ പുതിയ ഡിസൈന്‍ കണ്ടപ്പോള്‍ ഒന്നു പരീക്ഷിച്ചതാണ്-ഫോട്ടോസ് തെളിഞ്ഞുകാണാമായിരുന്നു കറുത്ത പ്രതലത്തില്‍-വായിക്കാന്‍ പ്രയാസമാണെന്ന് അറിഞ്ഞില്ല-നിര്‍ദ്ദേശത്തിന് നന്ദി-ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്-കമ്മെണ്ട് കോളം ഒഴിച്ച്-അത് ശരിയായില്ല.വന്നതിനും,അഭിപ്രായത്തിനും നന്ദി.
ReplyDelete