Saturday, February 5, 2011

വാഷിങ്ങ്ടണ്‍ ഡി സി

ഇന്ന് ജൂണ്28‍.ഉച്ചയൂണ് കഴിഞ്ഞതോടെ ന്യൂയോക്കില്‍ നിന്ന് വാഷിങ്ങ്ടണിലേക്കുള്ള യാത്രക്കൊരുങ്ങി.അമേരിക്കായില്‍ ഒരു ട്രേയിന്‍ യാത്രചെയ്യാനുള്ള ആഗ്രഹവും സഫലമാവുകയായി.

താമസ്സിച്ചിരുന്ന ക്ലബ് ക്വാര്‍ട്ടേഴ്സ്സില്‍ നിന്ന് റേയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. 4മണിയോടെ  യൂണിയന്‍  സ്റ്റേഷനിലെത്തി,Amtrak ല്‍  കയറി. ടിന്‍ന്റട് ഗ്ലാസ്സും,സ്ലൈടിങ്ങ് സീറ്റും,ഏസിയും ഒക്കെയായി സുഖപ്രദമായ യാത്ര. അമേരിക്കകാരിയായ തടിച്ച സ്ത്രീ  ടിക്കറ്റ് ചെക്ക് ചെയ്യുന്നതിനോടൊപ്പം  എല്ലാവരുമായി സൌഹൃദസംഭാഷണം നടത്തുന്നുണ്ട്.


                                                           Amtrak ന് മുന്നില്‍

പോകുന്ന വഴിയില്‍ കേട്ട് പരിചയമുള്ള ചില സ്റ്റേഷനുകള്‍ കണ്ടു-Baltimore,Philadelphia......7.30pm ന് Washington.DCസ്റ്റേഷനിലെത്തി.അമേരിക്കന്‍  പ്രസിഡണ്ടിന്റെ താമസ്സ്സ്ഥലത്തിന്റെ പ്രൌഢി വിളിച്ചറിയിക്കുന്ന വളരെ വലിയതും മനോഹരവുമായിരുന്നു സ്റ്റേഷന്‍ .താഴേയിറങ്ങി ട്രേയിനിന്റെ മുന്നെ നിന്ന് ഫോട്ടോ എടുക്കാന്‍ നേരത്ത് ,ടിക്കറ്റ് കളക്ടര്‍  ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഞങ്ങളെ നാലുപേരെ മുന്നില്‍ നിര്‍ത്തി ഫോട്ടൊ എടുത്തു തന്നു.


                                                   Washington DC Railway station

ടാക്സി പിടിച്ച് Holiday Innലേക്ക് പുറപ്പെട്ടു. ന്യൂയോക്കിന്റെ തിരക്കോ,തിങ്ങിനിറഞ്ഞ അംബരചുംബികളായ കെട്ടിടങ്ങളോ ഇവിടെ അധികം കണ്ടില്ല.വീതിയുള്ള റോഡുകളും വൃത്തിയുള്ള നടപ്പാതകളും,കല്ലുകൊണ്ടുള്ള കെട്ടിടങ്ങളും ഞാന്‍ കൌതുകത്തോടെ നോക്കിയിരുന്നു..ഹോട്ടലിലെത്തി അല്പമൊന്നിരുന്ന്  പുറത്തേക്ക്  രാത്രിഭക്ഷത്തിനായി  ഇറങ്ങി.മേപ്പ് നോക്കിയാണ് ഭക്ഷണശാല കണ്ടെത്തിയത്.നല്ല Thaiഭക്ഷണം കഴിച്ച് കുറച്ച് ചുറ്റി നടന്നു.



                                                     വാഷിങ്ങ്ടണ്‍ നഗരത്തില്‍


പിറ്റേന്ന് നേരത്തെ ഉണര്‍ന്നു.ആകെ ഈയൊരു ദിവസ്സമേ വാഷിങ്ങ്ടണ്‍ കാണാന്‍  വെച്ചിട്ടുള്ളൂ .ഇവിടെയുള്ള cherry blossom festival നടക്കുന്നത് ഏപ്രില്‍-മെയ് യില്‍ ആണ്.കാണാനുള്ളത് കുറെ നാഷനല്‍ മോണുമെന്റുകളും,മെമ്മോറിയലുകളും ആണ്.പിന്നെ ഒബാമയുടെ വീടൊന്നു കാണണം.

.
മെട്രോ പിടിച്ച് Smithsonian എന്ന സ്റ്റേഷനില്‍ ഇറങ്ങി.അവിടേനിന്ന് National Mall and Memorial Parksലേക്ക് നടക്കാവുന്ന ദൂരമേ ഉള്ളൂ.ഒരു പാട് സ്മാരകങ്ങളും,മ്യൂസിയവും,തണല്‍ വൃക്ഷങ്ങളും നിറഞ്ഞ, രണ്ട് മൈല്‍ പരന്ന് കിടക്കുന്ന ഈ പാര്‍ക്ക് ,അമേരിക്കായുടെ തലസ്ഥാനനഗരത്തിന്റെ ഹൃദയഭാഗത്താണ്. അവിടേയുള്ള Washington Monument  ആണ് ഇന്നത്തെ ലക്ഷ്യം.

Washington Monument

അമേരിക്കായുടെ ആദ്യത്തെ പ്രസിഡണ്ടായ  George Washingtonന്റെ സ്മരണക്കായി പണിതീര്‍ത്ത , നാല് വശങ്ങളുള്ള പിരമിഡ് പോലുള്ള മനോഹരമായ ഒരു സ്തൂപമാണ് വാഷിങ്ങ്ടണ്‍ മോണുമെന്റ്. 555അടി പൊക്കമുള്ള ഇത് വാഷിങ്ങ്ടണ്‍ നാഷനല്‍ മാളിന്റെ പടിഞ്ഞാറ് വശത്താണ്.

മാര്‍ബിളും,ഗ്രാനൈറ്റും,സേന്‍ഡ് സ്റ്റോണും കോണ്ടു നിര്‍മ്മിച്ച ഈ മഹാസ്തംഭം വാഷിങ്ങ്ടണിലെ ഏറ്റവും ഉയര്‍ന്ന ഘടനയാണ്.1848ല്‍ ഇതിന്റെ നിര്‍മ്മാണം തുടങ്ങിവെച്ചെങ്കിലും പല കാരണങ്ങളാലും 1884ലാണ് അത് പൂര്‍ത്തിയായത്--ഇതിന്റെ ആര്‍ക്കിടെക്ട്  ആയ  Robert Mills മരിച്ച് 30 വര്‍ഷത്തിന് ശേഷം!!!അത് കൊണ്ട് അതിന്റെ കാല്‍ഭാഗം കഴിഞ്ഞാല്‍ നിറവ്യത്യാസം കാണാം. ഇതിന്റെ പടിഞ്ഞാറ് വശത്തായി Reflecting poolഉം,Lincoln Memorialലും ആണ്.



വാഷിങ്ങ്ടണ്‍ മെമ്മോറിയലിന്റെ അടുത്തു തന്നെയാണ്  World war-II Memorial.  രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത 160 ലക്ഷം  പട്ടാളക്കാര്‍ക്കും,  404800 വീരചരമമടഞ്ഞവര്‍ക്കും ആയി സമര്‍പ്പിച്ച സ്മാരകമാണിത്.അവിടെയുള്ള Freedom wall ല്‍ 4048 golden stars കാണാം.ഒരോ സ്റ്റാറും ,മരിച്ച ഓരോ നൂറ് അമേരിക്കാകാരെ പ്രതിനിധീകരിക്കുന്നു.


                                                            World war-II  Memorial


നടുവില്‍ തടാകവും ഫൌണ്ടനും.ചുറ്റും അര്‍ദ്ധവൃത്താക്രതിയില്‍ ഒരുക്കിയ 56 ഗ്രാനൈറ്റ് തൂണുകള്‍.ഒരോ തൂണിലും അമേരിക്കായുടെ ഓരോ  സംസ്ഥനങ്ങളുടെ പേരും,ഒരു ബ്രോണ്‍സ് റീത്തും ഉണ്ട്..തെക്കും,വടക്കും വശത്തായി  Pacific എന്നും Atlantic എന്നുംകൊത്തിവെച്ച   രണ്ട് ആര്‍ച്ചുകള്‍ .ആര്‍ച്ചിനുള്ളില്‍ മുകളിലായി ബ്രോണ്‍സില്‍ തീര്‍ത്ത ഈഗിളുകളും റീത്തും.



                                                            WorldwarII Memorial Arch


                                                                     ആര്‍ച്ചിനുള്ളില്‍

 റിഫ്ലെക്ടിങ്ങ് പൂള്‍ ,നീണ്ട ദീര്‍ഘചതുരത്തിലുള്ള തടാകമാണ്. ഏകദേശം 2000അടി നീളവും,167അടി വീതിയും ഇതിനുണ്ട്.ഇതിന്റെ വശങ്ങളില്‍ നടപ്പാതകളും,തണല്‍ വൃക്ഷങ്ങളും ഉണ്ട്. ഒരറ്റത്ത് വാഷിങ്ങ്ടണ്‍ മോണുമെന്റിന്റേയും,മറ്റേ അറ്റത്ത് ലിങ്കന്‍ മെമ്മോറിയലിന്റേയും പ്രതിബിംബം ഇതിലെ വെള്ളത്തില്‍ കാണാം.രാത്രി പ്രകാശിതമായ ഈ പാര്‍ക്ക് അതിമനോഹരമായിരിക്കുമെന്ന് മനസ്സിലോര്‍ത്തു.


                                                              Reflecting Pool


അമേരിക്കായുടെ പതിനാറാമത്തെ പ്രസിഡണ്ടായ അബ്രഹാം ലിങ്കനെ ആദരിക്കാനായി നിര്‍മ്മിച്ചതാണ് Lincoln Memorial. അടിമത്തം നിര്‍മ്മാര്‍ജ്ജനം ചെയ്ത, എല്ലാവര്‍ക്കും തുല്യാവകാശം നല്‍കിയ, സ്വാതന്ത്ര്യത്തിന്റെ ചിഹ്നമായ അബ്രഹാം ലിങ്കന്റെ മാര്‍ബില്‍ പ്രതിമ സര്‍ദര്‍ശകര്‍ക്ക് പ്രചോദനം നല്‍കും..വടക്കും,തെക്കുമുള്ള ചുമരുകളില്‍  അദ്ദേഹം നടത്തിയ ചരിത്രപ്രധാനമായ ഭാഷണം എഴുതി വെച്ചിട്ടുണ്ട്.ഇവിടെനിന്ന് നോക്കിയാല്‍ റിഫ്ലെക്ഷന്‍ പൂള്‍,വേള്‍ഡ് വാര്‍ മെമ്മോറിയല്‍,വാഷിങ്ങ്ടണ്‍ മോണുമെന്റ്,U.S Capitol എന്നിവ ഒരു വരിയില്‍ കാണാം.


                                                                  Lincoln Memorial


                                                           Statue of Abraham Lincoln


                                                 View from Lincoln Memorial


പാര്‍ക്കില്‍ നിറയെ മരങ്ങളുള്ളതിനാല്‍ തണലിലൂടെ നടന്നു.ഇത്ര വലിയ പാര്‍ക്കാണെങ്കിലും ഉടനീളം പുല്ല് വെട്ടിനിര്‍ത്തി പച്ച പരവതാനി വിരിച്ചത് പോലെ ഭംഗിയാക്കിയിരിക്കുന്നു. 38ഡിഗ്രിയിലപ്പുറമാണ് ചൂട്.

                                                       ഒരു വഴിയോരക്കാഴ്ച്ച

U.S.Capitolലിലാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മീറ്റിങ്ങ് നടക്കുന്നത്.നടന്ന് ക്ഷീണിച്ചിരുന്നതിനാല്‍ അവിടേക്ക് ടാക്സിയില്‍ പോയി.ഇതിനുള്ളില്‍ കയറി കാണാന്‍ സന്ദര്‍ശകര്‍ക്ക് സൌജന്യമായി ടിക്കറ്റ് കിട്ടും.പക്ഷേ സമയക്കുറവ് മൂലം ഞങ്ങള്‍ക്കതിന് സാധിച്ചില്ല.Capitol Hillന് മുകളില്‍ ഭംഗിയായി നിര്‍മ്മിച്ച ഈ സ്ഥാപനം നല്ലൊരു കാഴ്ച്ചയായിരുന്നു.പോകുന്ന വഴിയില്‍ Old Executive Office [Eisenhower Executive Office] കാണാന്‍ സാധിച്ചു.ഇത് Federal office ആണ്- പ്രസിഡണ്ടിന്റെയും ,വൈസ് പ്രസിഡെണ്ടിന്റെയും എക്സികൂട്ടിവ് ഓഫീസ്സ്.ഇതിനടുത്താണ് White House.


                                                       Eisenhower Executive Office



                                                                      US Capitol

വൈറ്റ് ഹൌസിനടുത്ത് എത്താറായപ്പോള്‍ മനസ്സിലായി അവിടേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു.സമയം വൈകിയതിനാലാവാം.10-12 മണിവരെയാണ് സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ.മറ്റൊരു വഴിയിലൂടെ പോയി പിന്‍ഭാഗത്തെത്തി.


                                                                     White house -rear view

അമേരിക്കന്‍ പ്രസിഡെണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൌസ്,സാന്‍ഡ് സ്റ്റോണില്‍  നിര്‍മ്മിച്ച, വെളുത്ത നിറമടിച്ച ഒരു രണ്ട്നില കെട്ടിടമാണ്.ഇതില്‍ അതിഥികളെ സ്വീകരിക്കാനായി ബ്ലൂ റൂം,വിരുന്ന് നടത്താനായി ഈസ്റ്റ് റൂം,140 വിരുന്ന്കാരെ ഒപ്പമിരുത്താനുള്ള ഡൈനിങ്ങ് റൂം,മീറ്റിങ്ങ് നടത്താനായി ഓവല്‍ ഓഫീസ്സ് ....തുടങ്ങിയ സൌകര്യങ്ങളുണ്ട്.


ഈ കോംബ്ലെക്സില്‍ West wing, Cabinet-room, Roosevelt room, East wing,old Executive office building എന്നിവ അടങ്ങിയിരിക്കുന്നു.ഒബാമ ടൊറോണ്ടോവില്‍ G20 മീറ്റിങ്ങിനായി പോയിരിക്കുന്ന സമയമായിരുന്നു ഇത്.  വൈറ്റ് ഹൌസ്സിള്ളില്‍ കയറി കാണാനായി  self guided tourനുള്ള ഫ്രീ ടിക്കറ്റ് ലഭ്യമാണത്രെ.പക്ഷേ ആറ് മാസം മുന്നെയെങ്കിലും  ബുക്ക് ചെയ്യണം.അത് കൊണ്ട് പുറമെ നിന്ന് കണ്ട് തൃപ്തിയടയേണ്ടി വന്നു.
.

                                                       വൈറ്റ് ഹൌസിന് മുന്നില്‍


ചൂടും,വിശപ്പും ദാഹവും അലട്ടാന്‍ തുടങ്ങിയപ്പോള്‍ ഹോട്ടലിലേക്ക് തിരിച്ചു.ഇവിടേയുള്ള പല പ്രധാനപ്പെട്ടതും-വിയറ്റ്നാം മെമ്മോറിയല്‍,കൊറിയന്‍ വാര്‍ മെമ്മോറിയല്‍,ബൊട്ടാണിക് ഗാര്‍ഡെന്‍,നാഷണല്‍ ഗാലറി ഓഫ് ആര്‍ട്ട്, മ്യൂസ്സിയം......തുടങ്ങിയവ കാണാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്.

ഭക്ഷണം കഴിച്ച് പെട്ടിയൊക്കെ അടക്കിയൊതുക്കണം.വൈകുന്നേരത്തെ ഫ്ലൈറ്റില്‍ ടൊറോണ്ടോവിലേക്ക് മടങ്ങണം.അവിടെത്തെ വിശേഷം ചെന്നിട്ടാവാം.

താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ ക്ലിപ്പ് കാണാം.
Video Tour Link


38 comments:

  1. പതിവുപ്പോലെ ഗ്രേറ്റ്‌ !

    ReplyDelete
  2. അമേരിക്കന്‍ ഭരണ കൂടങ്ങളുടെ ആരോഹണാവരോഹണങ്ങളുടെ ചരിത്രമുറങ്ങുന്ന വാഷിങ്ങ്ടന്‍ നഗരം ..അതിന്റെ രാജ വീഥികളിലൂടെ അന്വേഷണ കൌതുകം പൂണ്ട സഞ്ചാരികള്‍..എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ആ മായകാഴ്ചകള്‍ പങ്കുവച്ച ജ്യോ യ്ക്ക് ഒരായിരം നന്ദി ,,ചിത്രങ്ങളൊക്കെ ഒന്നാം തരം..:)

    ReplyDelete
  3. നമ്മുടെ ഡി.സി.കിഴക്കേമുറിയെയെല്ലാം കടത്തി വെട്ടും കേട്ടൊ ഈ വാഷിങ്ങ്ടൻ ഡി സി....

    ആ വെള്ള വീടിന്റെ ഉമ്മറവും പരിസരങ്ങളിലും കറങ്ങിയടിച്ച് സംഗതികളെല്ലാം ചെമ്പായിട്ട് ചിത്രങ്ങൾ സഹിതം വിവരിച്ചിരിക്കുന്നു കേട്ടൊ ജ്യോതി മേമ്മ്

    ReplyDelete
  4. അപൂർവ്വങ്ങളായ ചില ചിത്രങ്ങൾ കണ്ടു, നന്ദി.

    ReplyDelete
  5. നല്ല ചിത്രങ്ങളോടെ ഒരുക്കിയ കാഴ്ചകള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  6. തടാകവും ഫൌണ്ടനും ആര്ച്ച്ചുമൊക്കെ ഇത് വരെ കാണാത്ത കാഴ്ച്ചകളായി അനുഭവപ്പെട്ടു. പതിവ്‌ പോലെ കൂടുതല്‍ മനോഹരമാക്കിയ പോസ്റ്റ്‌.

    ReplyDelete
  7. മനോഹരകാഴ്ചകള്‍ക്ക് നന്ദി,ജ്യോ...

    ReplyDelete
  8. തലസ്ഥാന നഗരത്തിന്റെ കാഴ്ചകൾ ഗംഭീരമായി, വാഷിംഗ്ടൺ സ്തൂപം, ലിങ്കന്റെ പ്രതിമ- എല്ലാം. നന്ദി.

    ReplyDelete
  9. ഇത്തവണ ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു..... വൈറ്റ് ഹൗസ് ഒക്കെ ഇത്ര അടുത്തുനിന്ന് കാണാനും ഫോട്ടോയെടുക്കാനും പറ്റിയതില്‍ അഭിനന്ദിക്കുന്നു... ലിങ്കണ്‍ മെമ്മോറിയലിന്റെ വെള്ളത്തിലുള്ള പ്രതിബിംബം - ആ ചിത്രം വളരെ മനോഹരമായി... കാണാന്‍ കഴിയാത്ത കാഴ്്ചകള്‍ അടുത്ത യാത്രകളില്‍ കാണാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... കൂടാതെ ഇനിയും കാത്തിരിക്കുന്നു... അടുത്ത യാത്രാവിവരണത്തിന് വേണ്ടി....
    പിന്നെ മറ്റൊരു കാര്യം മാതൃഭൂമിയും ഇന്റര്‍സൈറ്റ് ഹോളിഡേയ്‌സും ചേര്‍ന്ന് നടത്തിയ യാത്രാബ്ലോഗ് മത്സരത്തില്‍ സജി മാര്‍ക്കോസിന് സമ്മാനം ലഭിച്ചത് അറിഞ്ഞിരിക്കുമല്ലോ... നിങ്ങള്‍ക്കും അയക്കാമായിരുന്നു... ഇനി അതിനായി തയ്യാറെടുക്കുമല്ലോ... ക്ഷേമാശംസകളോടെ...

    ലിങ്ക് താഴെ...

    http://www.mathrubhumi.com/story.php?id=157177

    ReplyDelete
  10. രമണിക,
    രമേശ് അരൂര്‍,
    വായിച്ചതിനും,അഭിപ്രായത്തിനും നന്ദി.

    മുരളി-ഡി.സി.കിഴക്കേമുറി കേള്‍ക്കേണ്ട-ഹിഹി.

    കുമാരന്‍,
    ചെറുവാടി,
    റാംജി,
    krishkumar513,
    ശ്രീനാഥന്‍,

    വായിച്ചതില്‍ വളരെ സന്തോഷം.

    ReplyDelete
  11. കല്യാണികുട്ടി-പേര്‍ വളരെ ഇഷ്ടായി.സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    villagemaan-വളരെ സന്തോഷം.

    thalayambalath-ഞാന്‍ ഇങ്ങിനെ ഒരു മത്സരത്തെ പറ്റി അറിയുന്നത് താങ്കളില്‍ നിന്നാണ്.അറിയിച്ചതില്‍ വളരെ സന്തോഷം.അടുത്ത തവണയാവട്ടെ.

    പിന്നെ ഈ ബ്ലോഗില്‍ ഒരു വീഡിയോ ക്ലിപ്പ് ഉള്‍പ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു.

    അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി.

    ReplyDelete
  12. നല്ല വിവരണം.
    വീഡിയോ ക്ലിപ്പ് ഉള്‍പ്പെടുത്തിയത് നന്നായി. ഇത് ബ്ലോഗില്‍ തന്നെ പ്ലേ ചെയ്യിക്കുന്ന ഒരു സൂത്രം ഉണ്ടല്ലോ... [വേറെ പേജില്‍ അല്ലാതെ].

    ReplyDelete
  13. നന്നായിരിക്കുന്നു.ചിത്രങ്ങള്‍ വളരെ മനോഹരം.പ്രത്യേകിച്ച് വാഷിംഗ്ടണ്‍ മെമോറിയലിന്റെ ചിത്രം.അതില്‍ ഉയരം നന്നായി മനസിലാക്കാന്‍ കഴിയുന്നുണ്ട്.അഭിനന്ദനങ്ങള്‍

    ReplyDelete
  14. ദിവാരേട്ടന്‍,ശരിയാ,വിഡീയോ ക്ലിപ്പ് ബ്ലോഗില്‍ തന്നെ പ്ലേ ചെയ്യാന്‍ ശ്രമിച്ചതാണ്.പക്ഷേ അത് വളരെ ചെറുതായി കാണുന്നു.വലുതാക്കാനുള്ള സൂത്രം ഒന്നും കണ്ടെത്താനായില്ല.

    Sojan,സന്ദര്‍ശനത്തിന് നന്ദി.

    ReplyDelete
  15. ഇത് സാധാരണ ഫോട്ടോസ് അല്ല, ശരിക്കും ഫീല്‍ ചെയ്യുന്ന നല്ല ഷോട്ടുകള്‍ കൂടെ apt ആയ വിവരണം കൂടിയാമ്പോമ്പോള്‍ അവിടെ ചെന്ന പ്രതീതി

    ReplyDelete
  16. ഇതുവരെ കണ്ടിട്ടില്ലാത്ത കുറേ ഫോട്ടോകൾ കണ്ടു. വിവരണവും കൊള്ളാം. അടുത്തതിനായി കാത്തിരിക്കുന്നു...
    അഭിനന്ദനങ്ങൾ...

    ReplyDelete
  17. എല്ലാം സമയം പോലെ ഒന്ന്‌ പോയി കാണണം ..എന്നാലും ഈ യാത്രാ വിവരണം വായിക്കുമ്പോള്‍ ഇനി ഒരു യാത്ര പോകാന്‍ തോന്നുന്നില്ല .കൂടെ തന്നെ യാത്ര ചെയ്തപോലെ തോന്നുന്നു .

    ReplyDelete
  18. Salam,

    വീ കെ,

    siya ,

    വായിച്ചതില്‍ സന്തോഷം.

    ReplyDelete
  19. chithrangalum vivaranavum ishtamaayi

    ReplyDelete
  20. സുജിത്,അഭിപ്രായത്തിന് നന്ദി.

    ReplyDelete
  21. manoharamayittundu, chithrangalum, vivaranavum........... aashamsakal......

    ReplyDelete
  22. ജയരാജ്,നന്ദി.

    ReplyDelete
  23. ജ്യോ, വളരെ നന്നായിട്ടുണ്ട് ചിത്രങ്ങളും വിവരണങ്ങളും. ടൊറന്റോ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
  24. അമേരിക്ക അമേരിക്ക..കാണാന്‍ കൊതിയുണ്ട്.

    ReplyDelete
  25. vivaranavum, chithrangalum bhangiyayittundu...... abhinandanangal....

    ReplyDelete
  26. ജീവനുള്ള ഫോടോകളും അതിനുതകുന്ന വിവരനങ്ങളും നല്ലൊരു വായനാനുഭവം തന്നു....
    എന്നാ ഇങ്ങ് കിഴക്കോട്ടേക്കു (അമേരിക്കയിന്നാണെങ്കില്‍ പടിഞ്ഞാട്ട്) ഇറങ്ങുന്നതു, ഈ കൊച്ചു രാജ്യത്തെയും ബൂലോകത്തിനു ഒന്നു പരിചയപ്പെടുത്തണ്ടേ...

    ReplyDelete
  27. വഴിപോക്കന്‍--നന്ദി.ആ വഴിക്കൊക്കെ വരാന്‍ സാധിക്കുമോ ആവോ??വിശേഷങ്ങള്‍ പറയാന്‍ താങ്കള്‍ ഉണ്ടല്ലോ.

    ReplyDelete
  28. എന്നെങ്കിലും ആ വഴിക്കൊക്കെ ഒന്ന് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.. അല്ലെങ്കിൽ ഈ ലേഖനം കണ്ടത് തന്നെ മിച്ചം :)

    ReplyDelete
  29. നിരക്ഷരന്‍,ഈ വഴിക്ക് വന്നതില്‍ സന്തോഷം.

    ReplyDelete
  30. Mindblowing clicks Jyo..! Well explained too. Thanks for sharing.

    ReplyDelete
  31. നല്ല വിവരണം, ചേച്ചീ. ചിത്രങ്ങളും നന്നായി


    വിഷു ആശംസകള്‍!

    ReplyDelete
  32. സുഖം അല്ലെ ?ഒരു വിഷു ആശംസകള്‍ പറയാന്‍ വന്നതാ

    ReplyDelete
  33. ശ്രീ ങ്കണ്ടതില്‍ സന്തോഷം.

    സിയ നന്ദി.

    ReplyDelete