Wednesday, January 12, 2011

Madame Tussauds-Newyork

ഇന്ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സെന്റ്റും, ടൈം സ്ക്വൊയറും കാണാനാണുദ്ദേശം. താമസ്സിച്ചിരുന്ന ക്ലബ്-ക്വാര്‍ട്ടേഴ്സിനടുത്തുള്ള കോഫീ ഷോപ്പില്‍ നിന്ന് ബ്രേക്ഫാസ്റ്റ് കഴിച്ച് ഞങ്ങള്‍ പതുക്കെ റോഡരികിലൂടെ  റേയില്‍വേ സ്റ്റേഷനിലേക്ക്  നടന്നു.കാലത്തായതിനാല്‍ നല്ല ഉന്മേഷം തോന്നി. ഉച്ചയായാല്‍ പൊള്ളുന്ന വെയില്‍ ആണ്.




10മിനിട്ട് ട്രേയിന്‍ യാത്ര ചെയ്തപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റേഷനെത്തി. അടുത്തുള്ള St.Patrick's Cathedral ലക്ഷ്യമാക്കി നടന്നു.ഇത് അമേരിക്കായിലെ ഏറ്റവും വലിയ റോമന്‍ കാത്തലിക് ചര്‍ച്ച് ആണ്.12 side chapels ഉള്ള ഈ ചര്‍ച്ചിന്റെ ഉള്ളിലെ stained-glass ജനവാതിലുകള്‍ അതിമനോഹരമാണ്.  ഈ ചര്‍ച്ചിലെ വിശ്വവിഖ്യാതമായ Rose Window,നിര്‍മ്മിച്ചത് പ്രശസ്ത കലാകാരനായ Charles Con nick ആണ്.


                                                                 St.Patrick's Cathedral


                                                                   Rose-Window

Rockefeller center നെ അഭിമുഖീകരിച്ചാണ് സെന്റ്-പാട്രിക് കത്തീട്രല്‍ സ്ഥിതി ചെയ്യുന്നത്.Manhattan ടൌണിന്റെ മദ്ധ്യത്തില്‍ 22 ഏക്കര്‍ സ്ഥലത്ത്, 19 ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍  ഉള്ള   ഒരു private commercial plazaയാണ് റോക്ക്ഫെല്ലര്‍ സെന്റര്‍. ഇത് നിര്‍മ്മിച്ചത് റോക്ക്ഫെല്ലര്‍ കുടുംബമാണ്. John D Rockefeller Jr ആ ണ് ഇതിന്റെ സ്ഥാപകന്‍.


 പല ഓഫീസ്സുകള്‍,റെസ്റ്റോറെന്റുകള്‍,സിനിമ ബ്രോഡ് കാസ്റ്റിങ്ങ് സ്റ്റേഷനുകള്‍,മ്യൂസിക് ഹാള്‍,ഷോപ്പുകള്‍ നിറഞ്ഞതാണ്  റോക്ക്ഫെല്ലര്‍ സെന്റര്‍. .ഈ പ്ലാസയുടെ പലയിടങ്ങളിലും പ്രസിദ്ധരായ പല കലാകാരന്മാരുടെയും ശ്രേഷ്ഠ്മായ സൃഷ്ടികള്‍ കാണാം.


                                                                Statue of Atlas


 ഈ പ്ലാസായുടെ സെന്ററിലുള്ള 70നിലയുള്ള GE Building വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമാണ്. ഇതിന്റെ മുകളിലെ ഒബ്സെര്‍വേഷന്‍ ഡെസ്ക്കില്‍ ‍[Top Of The Rock] നിന്നാല്‍ ന്യൂയോക്ക് സിറ്റി മുഴുവന്‍ തടസ്സങ്ങളില്ലാതെ കാണാം. NBC [National Broadcasting Company]യുടെ ഹെഡ് ക്വാര്‍ട്ടേഴ്സ്  ഈ കെട്ടിടത്തിലാണ്.


                                            GE Building--Rockefeller Center

 റൊക്ക്ഫെല്ലര്‍ പ്ലാസായിലെ മറ്റൊരു ബില്‍ഡിങ്ങിലാണ് Radio City Music Hall. Music concert നടത്താനായി 6000സീറ്റുകളുള്ള തിയ്യറ്റര്‍ ആണിത്.ഒരു കാലത്ത് ഇത് ലോകത്തിലെ  ഏറ്റവും വലിയതും മേന്മയുള്ളതുമായ തിയ്യറ്റര്‍ ആയിരുന്നു.


                                                    Radio City Music Center


പ്ലാസയുടെ താഴെയുള്ള  കഫെറ്റേരിയായില്‍ സ്വര്‍ണ്ണനിറത്തിലുള്ള Prometheus[Greek mythology hero]ന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രതിമയുണ്ട്. UNനിലെ അംഗങ്ങളായ രാജ്യങ്ങളുടേയും, അമേരിക്കായുടെ  വിവിധ സംസ്ഥാനങ്ങളുടേയും 200ഓളം കൊടികള്‍  ചുറ്റും കാണാം.


                                                                        
                                                            Statue of  Prometheus

പിന്നീട് ഞങ്ങള്‍ ന്യൂയോര്‍ക്ക്  സിറ്റിയിലെ ഏറ്റവും സജീവമായ time squareല്‍ എത്തി.ധാരാളം ഷോപ്പിങ്ങ് മാള്‍സ്സും,ഹോട്ടലുകളും,തിയ്യറ്ററുകളും,നൈറ്റ്ക്ലബ്സും നിറഞ്ഞതാണ് ടൈം സ്ക്വൊയര്‍ .ന്യൂയോക്കിലെ മറ്റൊരു  സ്റ്റോക്ക് എക്സ്ചേയ്ച് ആയ NASDAQ  ഇവിടെയാണ്. ഇവിടെത്തെ  ജനാവലി കണ്ടപ്പോള്‍ തൃശൂര്‍ പൂരം കണ്ട് മടങ്ങുന്ന തിരക്കാണ് ഓര്‍മ്മ വന്നത്.



                                                                   Times Square


                                                            NASDAQന് മുന്നില്‍

ഇവിടെയുള്ള Madame Tussauds Wax Museum കാണാന്‍ ഞങ്ങള്‍ ടിക്കറ്റ് എടുത്തു.വിവിധ മേഖലയില്‍ പ്രസിദ്ധരായ വ്യക്തികളുടെ മെഴുകുപ്രതിമകള്‍ ജീവനുള്ളത് പോലെ തോന്നി.പലയിടത്തും മനുഷ്യര്‍ പ്രതിമകള്‍ പോലെനിന്ന് കാഴ്ചക്കാര്‍ വരുമ്പോള്‍ പേടിപ്പിക്കുന്നത് രസകരമായി .അവിടെ തിയ്യറ്ററില്‍ പ്രദര്‍ശിപ്പിച്ച 4D film വളരെ വിഭിന്നമായിരുന്നു.ഫിലിം കാണുന്നതിനിടയില്‍ ഇരിക്കുന്ന സീറ്റ് ചലിപ്പിച്ചും,മുഖത്തേക്ക് വെള്ളം തെറിപ്പിച്ചും ചിത്രത്തെ യാഥാര്‍ത്ഥമാക്കി.













Marie Tussaud എന്ന ഫ്രഞ്ച് കലാകാരിയാണ് ഇതിന്റെ സ്ഥാപക.മേരിയുടെ അമ്മ,  Dr.Philip എന്ന ഒരു ഫിസിഷ്യന്റെ വീട്ടുജോലിക്കാരിയായിന്നു .വാക്സ് പ്രതിമയുണ്ടാക്കുന്ന കലാകാരന്‍ കൂടിയായിരുന്ന ഡോക്ടര്‍ ,മേരിക്ക് തന്റെ കലാചാതുര്യം പകര്‍ന്ന് കൊടുത്തു.ഡോക്ടറുടെ മരണത്തിന്ന് ശേഷം മേരി അദ്ദേഹത്തിന്റെ മെഴുകു പ്രതിമാശേഖരത്തിന്റെ അനന്തരാവകാശിയായി.1835ല്‍ അവര്‍ ലണ്ടനില്‍ ആദ്യത്തെ വാക്സ് മ്യൂസിയം തുറന്നു.

                                                                                                                                                         





പിന്നീട് ന്യൂയോക്ക്,ഹോങ്ങ്കോങ്ങ്,ബാങ്കോക്ക്,...തുടങ്ങിയസ്ഥലങ്ങളില്‍ തുടങ്ങി.2007മുതല്‍ Merlin entertainments ആണ് ഇതിന്റെ നടത്തിപ്പുകാര്‍.







നാളെ ഞങ്ങള്‍ ന്യൂയോര്‍ക്കില്‍ നിന്ന്  വാഷിങ്ങ്ടണിലേക്ക് പോവുകയാണ്.അവിടെത്തെ വിശേഷം അടുത്ത പോസ്റ്റിലാകാം.

34 comments:

  1. മ്യൂസിയം ഉഗ്രന്‍ .
    എന്തിനാ ആ കുട്ടി ഗാന്ധി അപ്പൂപ്പനെ ഉപദ്രവിക്കാന്‍ പോയെ? അതുകൊണ്ടല്ലേ അദ്ദ്യേഹം കയ്യിലുള്ള വടികൊണ്ട് തല്ലാന്‍ വന്നത്... [ഹ..ഹാ...]

    ReplyDelete
  2. എനിക്കൊന്നും കേള്‍ക്കണ്ട എന്നല്ലേ അദ്ദേഹം പറയുന്നേ !

    ചുമ്മാതാ കേട്ടോ..ജ്യോ..
    നല്ല ചിത്രങ്ങള്‍ !

    ReplyDelete
  3. മുസിയം മനോഹരം
    ചിത്രങ്ങള്‍ കലക്കി
    ഹാപ്പി ന്യൂ ഇയര്‍

    ReplyDelete
  4. എത്ര പ്രസാദം ജ്യോച്ചിത്രങ്ങൾക്ക്, മെഴുകുപ്രതിമകൾക്ക്!

    ReplyDelete
  5. മനോഹര ചിത്രങ്ങല്‍ ... പല ചിത്രങ്ങളിലും കുറേ നേരം നോക്കിയിരുന്നു പോയി ...

    ReplyDelete
  6. മെഴുക് പ്രതിമകളൊക്കെ വളരെ ഒറിജിനാലിറ്റി തോന്നി. അത് ചിത്രങ്ങളായപ്പോള്‍ മനോഹരമായി. അധികം വിവരണങ്ങളൊന്നും ഇല്ലെങ്കിലും നിറഞ്ഞുനില്‍ക്കുന്നു. Statue of Atlas ആണ്‌ ഏറ്റവും എനിക്കിഷ്ടപ്പെട്ടത്.

    ReplyDelete
  7. ഇതേ പേരിലും ഈ വി.ഐ.പി മാരുമൊക്കെയായി ഇവിടത്തെ ബേക്കേഴ്സ് സ്റ്ട്രീറ്റിലും ഇവരുടെ ഒരു മെഴുക് കാഴ്ച്ചബംഗ്ലാവ് ഇവീടെ ലണ്ടനിലും ഉണ്ട്...!

    കുറച്ചുകൂടി വിവരണമാകാമായിരുന്നൂ...കേട്ടൊ ജ്യ്യോ.

    ReplyDelete
  8. മെഴുകു് പ്രതിമകളുടെ മ്യൂസിയത്തേപ്പറ്റി വായിച്ചിട്ടുണ്ട്.പ്രതിമകൾ കണ്ടിട്ടുമുണ്ട് (ചിത്രത്തിൽ).

    ReplyDelete
  9. ദിവാരേട്ടന്‍,ഹിഹി,അത് കൊണ്ടല്ലേ അവള്‍ മാപ്പ് പറഞ്ഞത്.

    villagemaan,

    ramanika,

    ശ്രീനാഥന്‍,

    ഹംസ,

    റാംജി,

    Salam Pottengal,

    അഭിപ്രായത്തിന് നന്ദി.

    മുരളി,ലണ്ടനിലാണ് ആദ്യത്തെ വാക്സ് മ്യൂസ്സിയം തുറന്നത്.എഴുതാനായി കാര്യമായൊന്നും മനസ്സില്‍ വന്നില്ല.

    typist,

    the man to walk with,

    വളരെ നന്ദി

    ReplyDelete
  10. വീണ്ടും പഴയതുപോലെ ഹൃദ്യമായിട്ടൊ യാത്രാ പരിപാടി..
    ഫോട്ടോകളും ഉഗ്രൻ...
    ബാ‍ക്കിക്കായി കാത്തിരിക്കുന്നു...
    ആശംസകൾ...

    ReplyDelete
  11. valare manoharamyittundu, chithrangalum, vivaranavum... aashamsakal....

    ReplyDelete
  12. മനോഹരമായിരിക്കുന്നു..

    ഇനിയും തുടരുക....
    ആശംസകളോടെ..

    ReplyDelete
  13. ഹൊ!! ഇതൊക്കെ ഒന്ന് നേരിൽ കാണണമല്ലൊ, പൂതി പെരുകണ്!! ആ ഹൾക്കിന്റെ കയ്യിൽ അകപ്പെട്ട ഫോട്ടൊ കലക്കി. യാത്രാ വിവരണവും അതിന്റെ കൂടെ ഒരുപാട് നല്ല ഫോട്ടൊകളും ആയപ്പൊ മൊത്തത്തിൽ കലക്കി.

    ReplyDelete
  14. വി.കെ,
    ജയരാജ്,

    ജോയ്,

    ഹാപ്പി ബാച്ചിലേഴ്സ്,

    വളരെ നന്ദി

    ReplyDelete
  15. ഞാന്‍ വൈകി... മെഴുകുപ്രതിമകള്‍ ശരിക്കും ജീവനുള്ളപോലെ തോന്നിപ്പിക്കുന്നു... നമ്മുടെ ഷാരൂഖ് ഖാനും സച്ചിനും അങ്ങനെ പലരും ഇങ്ങനെ മെഴുകു പ്രതിമകളിലായിട്ടുണ്ട്... ഒബാമയും മിഷേലും നിര്‍ദേശത്തിനായി കാത്തുനില്‍ക്കുന്ന ആ ചിത്രം വളരെ നന്നായി... എന്റെ അഭിനന്ദനങ്ങള്‍...

    ReplyDelete
  16. thalayambalath,

    ഷാരൂഖ് ഖാനും,സച്ചിനുമൊക്കെ ലണ്ടന്‍ മൂസിയത്തിലാണെന്നു തോന്നുന്നു.അഭിപ്രായത്തിന് നന്ദി.

    ReplyDelete
  17. newyork കണ്ടു, ഇനി washington പോരട്ടെ, ടിക്കറ്റ്‌ ഇല്ലാതെ അമേരിക്ക കാണാലോ

    ReplyDelete
  18. അനീസ,വന്നതിനും,അഭിപ്രായത്തിനും നന്ദി.

    ReplyDelete
  19. കലക്കന്‍ പോസ്റ്റ്

    ReplyDelete
  20. വിവരണത്തെക്കാള്‍ ഇഷ്ട്ടപ്പെട്ടത്‌ ചിത്രങ്ങളും ഭാവങ്ങളും ആണ്. നൈസ്...

    ReplyDelete
  21. നിശാസുരഭി,

    ആളവന്‍ താന്‍,

    വായിച്ചതിനും,അഭിപ്രായത്തിനും നന്ദി.

    ReplyDelete
  22. ജ്യോ, ന്യൂ യോര്‍ക്കില്‍ പോയിട്ടും ഈ മ്യൂസിയത്തില്‍ ഞാന്‍ കേറീട്ടില്ല. ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു പോലും അറിഞ്ഞൂടായിരുന്നു. പരിചയപ്പെടുത്തലിനു നന്ദി.
    നല്ല ചിത്രങ്ങള്‍

    ReplyDelete
  23. jk,

    വന്നതില്‍ സന്തോഷം.

    ReplyDelete
  24. മെഴുകുപ്രതിമകളുടെ വിചിത്രലോകത്തെ വിശഷങ്ങള്‍ നല്ല വായനാനുഭവം.ഇനിയും എഴുതുക.

    ReplyDelete
  25. പ്രിയപ്പെട്ട ജ്യോ,

    ഒരു മനോഹര സുപ്രഭാതം!

    ഇവിടെ വരാന്‍ വൈകിപ്പോയി.എത്ര മനോഹരം ഈ ന്യുയോര്‍ക്ക് കാഴ്ചകള്‍!ഒരു പാട് കേട്ടു പരിചയിച്ച സ്ഥലങ്ങള്‍.പക്ഷെ ജ്യോയുടെ ഫോട്ടോസ് കൂടുതല്‍ മിഴിവോടെ വിവരങ്ങള്‍ തന്നു.

    എന്റെ പ്രിയപ്പെട്ടവര്‍ അവിടെയാണ്!:)

    ഒരു മനോഹര ദിനം ആശംസിച്ചു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
  26. ഒരില വെറുതെ,
    അനു,

    വന്നതില്‍ സന്തോഷം.

    ReplyDelete
  27. hai jo,
    wat to say realy........... good
    i have take a painting form u,

    ReplyDelete
  28. Paavo sighs and motions with his right hand. [url=http://www.mulberryhandbagssale.co.uk]http://www.mulberryhandbagssale.co.uk[/url Finally, the closing price of the most recent daily candle must be lower than the close of the second daily candle.. [url=http://www.goosecoatsale.ca]canada goose expedition[/url] Qeijtxxdj
    [url=http://www.pandorajewelryvip.co.uk]pandora bracelets sale[/url] Qghoxccow http://www.officialcanadagooseparkae.com kwmlmjxnc

    ReplyDelete