Thursday, July 29, 2010

കനേഡിയന്‍ മലനിരകളിലൂടെ ഒരു വിനോദയാത്ര-മൂന്ന്

നീല തടാകങ്ങള്‍
ഇന്ന് യാത്ര നീലതടാകങ്ങളിലേക്കാണ്.കനഡായില്‍ ,ആല്‍ബെര്‍ട്ടാ പ്രോവിന്‍സ്സിലെ മലമുകളിലുള്ള തടാകങ്ങള്‍. ഇതെല്ലാം glacier fed lakes ആണ്. ഗ്ലേഷിയറില്‍ നിന്ന് വേനല്‍ക്കാലത്ത് ഉരുകിയൊഴുകുന്ന വെള്ളം ഈ തടാകങ്ങളെ നിറക്കുന്നു. ആഗസ്റ്റ് മാസമായതിനാല്‍,വൃക്ഷങ്ങളെല്ലാം പച്ചപിടിച്ച് മലനിരകളുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

                                          പോകുന്ന വഴിയില്‍


ഇവിടെയുള്ള തടാകങ്ങളിലെ ജലത്തിന് turquoise [മരതകപച്ച കലര്‍ന്ന നീല] നിറമാണ്. ഗ്ലേഷിയറില്‍ മഞ്ഞുരുകി, പാറക്കല്ലുകളെ ഉരസ്സി താഴേക്ക് ഒഴുകുമ്പോള്‍, വെള്ളത്തിനൊടൊപ്പം rock flour കൂടി തടാകത്തിലെത്തുന്നു. ഈ പാറപൊടികള്‍ തങ്ങിനില്‍ക്കുന്ന വെള്ളത്തില്‍ refraction of light മൂലം വെള്ളത്തിന്റെ നിറം, പച്ച-നീലയായി മാറുന്നു.



                                         Lake Minnewanka

                                       Lake Minnewanka

ആള്‍ബെര്‍ട്ടായിലെ ബാന്‍ഫ് നാഷനല്‍ പാര്‍ക്കിന്റെ കിഴക്ക് വശത്തായി,5000അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്ലേഷിയര്‍ ലെയ്ക്കാണ് Lake Minnewanka. 28കി.മി നീളമുള്ള ഈ തടാകം, കനേഡിയന്‍ റോക്കീസ്സിലെ ഏറ്റവും നീണ്ട തടാകമാണ് .water of spirits എന്ന് വിശേഷിപ്പിക്കുന്ന ഈ തടാകത്തിന് ചുറ്റുമുള്ള മലയോരങ്ങളില്‍ elk,mule deer,mountain sheep,bear തുടങ്ങിയ വന്യമൃഗങ്ങളെ കാണാമത്രെ.തടാകത്തിന്റെ തീരത്ത് പാറകള്‍ക്കിടയില്‍ ജീവിക്കുന്ന  ഒരു തരം  അണ്ണാനുകള്‍ കൌതുകമുളവാക്കി. തടാകത്തിന്റെ പടിഞ്ഞാറു വശത്തായി ഹൈഡ്രോ-ഇലക്ട്രിക് വൈദ്ധ്യുതി  ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഡാം ഉണ്ട്.

                                        ground squirrel

                               boating in Lake Minnewanka





ഹൈക്കിങ്ങും,ഫിഷിങ്ങും,ബോട്ടിങ്ങുമാണ് ഇവിടെത്തെ പ്രധാന വിനോദം. ബാന്‍ഫ് നാഷനല്‍ പാര്‍ക്കിലെ മോട്ടോര്‍ ബോട്ട് അനുവദിച്ച ഏക തടാകമാണിത്. ഞങ്ങള്‍ ഒരു ബോട്ട് വാടകക്കെടുത്ത് അരമണിക്കൂറോളം തടാകത്തില്‍ കറങ്ങി. മിന്നെവാങ്കെ തടാകത്തിന് ചുറ്റും കോണിഫെറസ്സ് മരങ്ങല്‍ നിറഞ്ഞ മലനിരകള്‍ ഹരിതമനോഹരമാണ്. തടാകത്തിലെ വെള്ളത്തിന് തുരിശ്ശിന്റെ [കോപ്പര്‍ സള്‍ഫേറ്റിന്റെ]നിറം.  ബോട്ട് യാത്ര ഞങ്ങളെല്ലാം നന്നായി ആസ്വദിച്ചു.


                           20 dollar peaks-Moraine Lake

ഇവിടേനിന്ന് 54കി.മി യാത്ര ചെയ്ത് ഞങ്ങള്‍ Moraine lakeല്‍ എത്തി. ഈ ലെയ്ക്കിന്റെ ഭംഗി വര്‍ണ്ണിക്കാന്‍ എനിക്കു വാക്കുകളില്ല. ഈ തടാകം 6183അടി ഉയരത്തില്‍,valley of ten peaksല്‍ സ്ഥിതി ചെയ്യുന്നു. പത്ത് മൌണ്ടന്‍ പീക്കുകള്‍, മൊറൈന്‍ ലെയ്ക്കിന്റെ മുന്നില്‍ നിന്നാല്‍ കാണാം.

 
Moraine Lake   

1969ലും,1979ലും പുറത്തിറക്കിയ കനേഡിയന്‍  '20 ഡോളര്‍' നോട്ടില്‍ ഇതിന്റെ ചിത്രമുള്ളതിനാല്‍  ഈ പീക്കുകളെ ‘20 ഡോളര്‍ പീക്സ്’’ എന്ന് വിളിക്കപ്പെടുന്നു. ഈ ലെയ്ക്കിന്റെ ചിത്രം google blackberrypearl, windows7[കനഡാ സീരീസ്സ്] തുടങ്ങിയതിന്റെ  ബേക്ക്ഗ്രൌണ്ട് ആണ് .സുന്ദരമായ നിറവും, മനോഹരമായ  ചുറ്റുപാടും  ഇതിനെ  ചിത്രകാരന്മാരുടെ  പ്രിയപ്പെട്ട  തടാകമാക്കുന്നു.


ജൂലൈ മാസാവസാനത്തില്‍  salmon spawning seasonനില്‍  ഇവിടെ  കൂട്ടങ്ങളായി       grizzly bear [ബ്രൌണ്‍ നിറത്തിലുള്ള കരടികള്‍] നെ  കാണാമത്രെ.  ഈ സമയത്ത്  ആയിരക്കണക്കിന്  സാല്‍മന്‍ മത്സ്യങ്ങള്‍ മുട്ടയിടാനായി കടലില്‍ നിന്ന് നദിയിലേക്കും,തടാകങ്ങളിലേക്കും  വരുമത്രെ. അതിനാല്‍ ഈ സമയം ഗ്രിസ്ലി കരടികള്‍ക്ക്  ഓണക്കാലമാണ്.  ഇതൊക്കെ ഭക്ഷിച്ച് കുടുംബവും കുട്ടികളും ഒക്കെയായി ഇവര്‍ തടാകക്കരയില്‍ താമസ്സിക്കുമത്രെ!

                                        grizzly bear




                              Rock pile hiking-Moraine Lake

കാനോയിങ്ങ്,ഹൈക്കിങ്ങ്  തുടങ്ങിയതിനായി വേനല്‍ക്കാലത്ത്  ധാരാളം വിനോദസഞ്ചാരികള്‍   ഇവിടെയെത്താറുണ്ട്.  ഒരുവശത്തുള്ള പാറക്കല്ലുകള്‍ കൂട്ടിയ ഹൈക്കിങ്ങ് ട്രേക്കിലൂടെ ഞങ്ങളും കുറച്ചു കയറി.

മൊറൈന്‍ ലെയ്ക്കില്‍ നിന്ന് 14കി.മി.ഡ്രൈവ് ചെയ്താല്‍, Lake Louiseല്‍ എത്താം.‘ ലൂയിസ്സ് കാരൊലീന്‍ ആര്‍ബെര്‍ട്ടാ’ എന്ന രാജകുമാരിയുടെ [1848-1939] പേരാണ് ഈ ലെയ്ക്കിനും,ടൌണിനും കൊടുത്തിരിക്കുന്നത്. 1878തൊട്ട് 1883വരെ ഗവര്‍ണ്ണര്‍ ജനറലായിരുന്ന sir john camphellന്റേയും,ഭാര്യ Queen Victoriaയുടേയും നാലാമത്തെ മകളായിരുന്നു ഈ പ്രിന്‍സെസ്സ്. ഈ തടാകത്തിന്റെ ഒരു വശത്ത് വിക്ടോറിയ ഗ്ലേഷിയര്‍ ആണ്. ഈ തടാകത്തെക്കുറിച്ച് അതിമനോഹരമെന്നല്ലാതെ ഒരു വിശേഷണവും എനിക്ക് നല്‍കാനില്ല. മറ്റു തടാകങ്ങളിലെ പോലെ റാഫ്റ്റിങ്ങ്,കാനോയിങ്ങ്,ഹൈക്കിങ്ങ്...തുടങ്ങിയതാണ്  ഇവിടെ  സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.




                                               Lake Louise






മടക്കയാത്രയില്‍ ഞാന്‍ എനിക്ക് കാണാന്‍ കഴിഞ്ഞ ഈ വിസ്മയക്കാഴ്ച്ചകളെല്ലാം ഒന്നൊന്നായി അയവിറക്കി.



30 comments:

  1. കനേഡിയൻ മലനിരകളിലൂടെയുള്ള യാത്ര മനസ്സിന് വല്ലാത്ത തണുപ്പ് പകരുന്നതായി….. ഞാനും നിങ്ങളോടൊത്ത് ഇത്തിരി നേരം യാത്ര ചെയ്യുതു.
    പടങ്ങൾ മുഴുവനും ജീവൻ തുടിക്കുന്നതയിരുന്നു. കൊള്ളാം, വളരെ നന്നായി.
    ആശംസകൾ…………

    ReplyDelete
  2. നല്ല ചിത്രങ്ങൾ‌..പുതിയ സ്ഥലങ്ങൾ‌..അറിവുകൾ‌... ആശംസകൾ‌

    ReplyDelete
  3. മനോഹരമായ ദൃശ്യങ്ങള്‍..യാത്രാവിവരണത്തിനു ആശംസകള്‍!

    ReplyDelete
  4. നിറങ്ങളില്‍ നീരാടിയ പോസ്റ്റ്! നീല, മരതകപ്പച്ച,കോപ്പര്‍ സള്‍ഫേറ്റിന്റെ നിറം .. തടാകങ്ങള്‍ കരടികള്‍ എല്ലാറ്റിനുമപ്പുറം ഉല്‍സാഹഭരിതരായ കുറെപ്പേര്‍ ഭൂമിയുടെ ഹരിതത്തിലും നീലജലാശയങ്ങളിലും അലിയുന്നു, നന്നായി.

    ReplyDelete
  5. പതിവ് പോലെ ചിത്രങ്ങളും വിവരണവും മനോഹരമാക്കി.
    ലെയ്ക്ക് വളരെ ഭംഗിയായി ഫോട്ടോവില്‍.
    നേരില്‍ കാണുമ്പോഴും ഇതേ ഭംഗി തന്നെയോ.
    അണ്ണാനും കരടിയും ഒക്കെ...

    ReplyDelete
  6. നല്ല രസികന്‍ പടങ്ങള്‍.

    ReplyDelete
  7. നമ്മുടെ നാട്ടില്‍ സീനറി കലണ്ടറുകളില്‍ കാണാന്‍ കിട്ടുന്ന മനോഹര ചിത്രങ്ങള്‍.... വിവരണവും നന്നായി....... ചിത്രങ്ങളൊക്കെ കണ്ടപ്പോള്‍ തോന്നിയതാണ്.... ഒരു വീഡിയോ ക്ലിപ്പിംഗ്‌സ് കൂടെ ആവാമായിരുന്നു........ എന്റെ ആശംസകള്‍... അടുത്ത യാത്രയ്ക്ക് കാത്തിരിക്കുന്നു......

    ReplyDelete
  8. മനോഹരം വർണ്ണിക്കാൻ വാക്കുകളില്ല ചിത്രങ്ങളും വിവരണവും സൂപ്പർ

    ReplyDelete
  9. Sadique,പ്രവീണ്‍,ജ്വാല,ശ്രീനാഥന്‍,രാംജി,കുമാരന്‍,അനൂപ്
    വന്നതിനും അഭിപ്രായത്തിനും നന്ദി.
    thalayambalath-നന്ദി.വീഡിയോ dvd യിലുണ്ടെങ്കിലും,അതിന്റെ ക്ലിപ്പിങ്ങ് എങ്ങിനെയുണ്ടാക്കും എന്നത് ഇതുവരെ പഠിച്ചില്ല എന്നതാണ് വാസ്തവം.ഒന്ന് ശ്രമിച്ചു നോക്കണം.

    ReplyDelete
  10. പതിവുപോലെ മനോഹരം .വിവരണവും ചിത്രങ്ങളും.യാത്രകള്‍ തുടരട്ടെ..ഓണാശംസകള്‍!

    ReplyDelete
  11. അങ്ങിനെ പുതുപുത്തന്‍ അറിവുകള്‍ പകര്‍ന്നു കൊണ്ടുള്ള വിനോദ യാത്ര വായനക്കാര്‍ക്ക് വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്നു. തുടരുക .ആശംസകള്‍

    ReplyDelete
  12. ഞാന്‍ ഇതിലൂടെ വന്നിരുന്നു . എന്തോ കമന്റ്‌ ചെയാന്‍ സാധിച്ചില്ല .യാത്ര ഒക്കെ കഴിഞ്ഞു വന്ന് അല്ലേ?അപ്പോള്‍ അടുത്ത യാത്രാ വിവരണം പെട്ടന്ന് കാണുമല്ലോ?

    ഫോട്ടോയും ,വിവരണം എല്ലാം കൂടി കലക്കി ...

    അപ്പോള്‍ എല്ലാവര്‍ക്കും ''എന്‍റെ ഓണാശംസകള്‍ ''

    ReplyDelete
  13. നല്ലൊരു കാഴ്ച സമ്മാനിച്ചതിനു നന്ദി.
    ഓണാശംസകൾ

    ReplyDelete
  14. "തടാകത്തിലെ വെള്ളത്തിന് കോപ്പര്‍ സള്‍ഫേറ്റിന്റെ നിറം."

    ഇതെന്ത് നിറം??? ദിവാരേട്ടന്‍ അന്തം വിട്ടു പോയി. "തുരിശിന്റെ നിറം" എന്ന് അല്ലെ കൂടുതല്‍ ഭംഗി?
    കറിയില്‍ "ഉപ്പ് " പാകത്തിന് എന്ന് കേള്‍ക്കാന്‍ സുഖം. "സോഡിയം ക്ളോറൈഡ് " പാകത്തിന് എന്നത് സുഖല്ല്യായ ....

    [ദിവാരേട്ടനല്ലെ, സാരമില്ല, പറഞ്ഞോട്ടെ... ഹി.. ഹി...]

    ReplyDelete
  15. ഗോപീകൃഷ്ണന്‍,

    Abdulkader,

    Siya,

    kalavallabhan,

    പ്രദീപ്,

    വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

    ദിവാരേട്ടാ-ഹിഹിഹി-ഞാന്‍ തോറ്റു-പറഞ്ഞത് ഉടനെ അനുസരിച്ചു.തുരിശ്ശ് എന്ന പേര്‍ നാവിന്‍ തുമ്പത്ത് വന്നില്ല ആ സമയത്ത്.പല മലയാളം വാക്കുകളും മറന്നു തുടങ്ങിയിരിക്കുന്നു.ചൂണ്ടിക്കാണിച്ചതിനു നന്ദി.

    ReplyDelete
  16. മനോഹരമായ യാത്രാവിവരണം.അടുത്തത് ഉടനെയുണ്ടാകുമല്ലോ?

    ReplyDelete
  17. യാത്രാവിവരണം വളരെ ഹൃദ്യമായിത്തോന്നി.
    തൃശ്ശൂരില് നിന്ന് ഓണാശംസകള് നേരുന്നു. നാലോണത്തിന് പുലിക്കളി ഉണ്ട്. എല്ലാവര്‍ക്കും സ്വാഗതം.

    ReplyDelete
  18. Krishnakumar,നന്ദി

    ജെ പി വെട്ടിയാട്ടില്‍ സാര്‍,ഞാന്‍ ത്രിശ്ശൂര്‍ പൂരവും,പുലിക്കളിയും,കുമ്മാട്ടിക്കളിയും എല്ലാം എല്ലാം ഒരു പാട് മിസ്സ് ചെയ്യുന്നു.ആഘോഷകാലത്ത് ലീവ് കിട്ടാത്തതിനാല്‍ കൊല്ലങ്ങളായി ഈ സമയത്തൊന്നും അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല.

    ഓണാശംസകള്‍

    ReplyDelete
  19. ജ്യോ, കാഴ്ചകള്‍ നന്നായി. ആ മരതക നിറമുള്ള ജലാശയം വളരെ സുന്ദരം. ഞങ്ങള്‍ കുറച്ചു നാള്‍ മുമ്പ് ഒരു ക്രൂസ് എടുത്ത് ബെര്‍മുഡയില്‍ പോയിരുന്നു. അവിടെയും കടലിനു പച്ച നിറം.
    ഫോട്ടോകള്‍ എല്ലാം നല്ല ക്വാളിറ്റി. ആ കരടിയെ ശരിക്കും കണ്ടോ?

    ReplyDelete
  20. JK-വന്നതില്‍ സന്തോഷം.കരടിയെ ശരിക്കും കണ്ടു-അത് ഈയിടെ Toronto Zoo കാണാന്‍ പോയപ്പോള്‍ എടുത്തതാണ് കേട്ടോ-ഹിഹി

    ReplyDelete
  21. ആദ്യമായാണിവിടെ.

    ഒരു പുസ്തകമാക്കിയാൽ വളരെ നന്നായിരിക്കും.

    ഭാവുകങ്ങൾ!

    ReplyDelete
  22. Faizal,Sabu-സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  23. manoharamaaya vivaranangalum, chithrangalum......... aashamsakal...........

    ReplyDelete
  24. ജിയോ.. വളരെ നല്ല ഒരു യാത്രാ വിവരണം.സ്ഥലങ്ങളെ കുറിച്ച്‌ കൂടുതൽ വിവരണങ്ങൾ ഉള്ളതു കൊണ്ട്‌ വായിക്കുവാൻ താൽപര്യം തോന്നും.(ഒരു വഴിയോര കാഴ്ച്ച-Disneylandന്റെ കവാടത്തിനടു)ത്ത് വളരെ ഇഷ്ട്പ്പെട്ടു. ആശംസ്കൾ...

    ReplyDelete
  25. അബുലൈസ്-സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

    ReplyDelete
  26. great ........bcz ..i don't have anything to say when i m going through your words ... i can feel the place ... i can see it in front of my eyes

    ReplyDelete
  27. മിഥുന്‍-thank you.

    for the visit n for the encouraging comment

    ReplyDelete