Wednesday, August 25, 2010

ഒരു Hongkong യാത്ര


കനഡായില്‍ നിന്ന്  ബോബെയിലേക്കുള്ള യാത്രക്കിടയില്‍ ഹോങ്ങ് കോങ്ങില്‍ ഒരു ഇടവേളയുണ്ട്.കനഡായില്‍ നിന്ന് തിരിച്ചു വരുന്ന സമയത്ത് അവിടെയിറങ്ങി ഹോങ്ങ് കോങ്ങ് കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഏതാണ്ട് 12 മണിക്കൂര്‍ നീണ്ട വിമാനയാത്ര.  ഹോട്ടലില്‍ നിന്നുള്ള കാര്‍ എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ക്കായി  കാത്തുനില്‍പ്പുണ്ടായിരുന്നു.

ചൈനയുടെ തെക്കുവശത്തുള്ള ദ്വീപാണ് ഹോങ്ങ്കോങ്ങ്.1104സ്ക്വയര്‍ കിലോമീറ്റര്‍ മാത്രമേ വിസ്താരമുള്ളൂ എങ്കിലും ഇവിടെത്തെ ജനസംഖ്യ 7 മില്ല്യന്‍ ആ‍ണ്.1997വരെ ബ്രിട്ടീഷ് ഭരണത്തിലായിരുന്നു ഹോങ്ങ്കോങ്ങ്. 1997 ജുലൈ ഒന്നാം തിയ്യതി  ഹോങ്ങ്കോങ്ങ് സ്വയംഭരണാ‍വകാശമുള്ള ഒരു ഭാഗമായി ചൈനയില്‍ ചേര്‍ന്നു. Hongkong Island, Kowloon Peninsula,New Territories[200 islands] അടങ്ങിയതാണ്  ഇന്നത്തെ ഹോങ്ങ്കോങ്ങ്.

Causeway Bay [Hongkong Islandന്റെ വടക്കുഭാഗമാണ്] എന്ന സ്ഥലത്ത്  L-Hotelലായിരുന്നു ഞങ്ങള്‍ റൂം  ബുക്ക് ചെയ്തിരുന്നത് .40 നിലയുള്ള ഹോട്ടല്‍.32മത്തെ നിലയിലായിരുന്നു ഞങ്ങളുടെ റൂം.എല്ലാ കെട്ടിടങ്ങളും വീതി കുറഞ്ഞ് ഉയരത്തില്‍ കെട്ടിപ്പടുത്തിരിക്കുന്നു. വളരെ densely populated ആയതിനാല്‍   സ്ഥലക്കുറവാവാം പ്രധാന കാരണം.



                                          International Convention Center ,Wanchai, Hongkong

mdsന്റെ ഓഫീസ്സ്മായി ബന്ധമുള്ള ഒരു കമ്പനി ഇവിടെയുണ്ട്.അവര്‍ ഉച്ചഭക്ഷണത്തിനായി ഞങ്ങളെ ക്ഷണിച്ചു.അദ്ദേഹം അവരുടെ പ്രിയപ്പെട്ട പല Cantonese വിഭവങ്ങളും ഓര്‍ഡര്‍ ചെയ്തു.സൂപ്പ്,ഫിഷ്,റൈസ്...ഫിഷിനെ ഒട്ടും ഉപദ്രവിക്കാതെ അപ്പാടെ പുഴുങ്ങി വെച്ച പോലെയുണ്ട്-ഞാന്‍ പ്രതീക്ഷിച്ചത് ഒന്നുമില്ലെങ്കിലും സൊയാസോസ്സും,ചിലി-വിനീഗറും ഇതിന്റെ അകമ്പടിയായി വരുമെന്നാണ്.ഇല്ല,അതൊന്നും കാന്റോനീസ്സ് ഭക്ഷണത്തില്‍ ചേര്‍ക്കില്ലെന്ന്  അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. അന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങളെ പട്ടണമെല്ലാം കാണിക്കുകയുണ്ടായി.

അംബരചുംബികളായ കെട്ടിടങ്ങളും,ഷോപ്പിങ്ങ് മോള്‍സ്സും, തിരക്കു പിടിച്ച് ഓടുന്ന ജനങ്ങളും നിറഞ്ഞ ഒരു മഹാനഗരമാണ് ഹോങ്ങ് കോങ്ങ് . Cantonese ആണ്  ഇവിടത്തെ ഭാഷ .ഇംഗ്ലീഷ് പലര്‍ക്കും അറിയാം. ട്രാം,ട്രെയിന്‍,ഡബിള്‍ ഡെക്കര്‍ ബസ്സ്, ടേക്സി, ഫെറി.. തുടങ്ങിയ ട്രാന്‍സ്പോര്‍ട്ട് സൌകര്യങ്ങളുണ്ട്.പല സ്ഥലങ്ങളും കണ്ട് ,കുറച്ചു ഷോപ്പിങ്ങ്  ചെയ്ത് രാത്രിയായപ്പോള്‍  ഹോട്ടലിലേക്ക് മടങ്ങി.ഹോട്ടലിനടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന്  കുറച്ചു ഫ്രൂട്ട്സും ബ്രെഡ്ഡും രാത്രിഭക്ഷണത്തിനായി വാങ്ങി. ഹോട്ടല്‍ ഡെസ്ക്കില്‍ നിന്ന് പിറ്റേ ദിവസ്സത്തേക്ക് ഒരു സിറ്റി ടൂര്‍ ബുക്ക് ചെയ്തു.

രാവിലെ പത്തുമണിയോടെ ഞങ്ങളെ ടൂറിന് കൊണ്ടുവാനായി മിനി ബസ്സ് എത്തി. കുറച്ചു വെള്ളക്കാരും,ഒന്ന് രണ്ട് ഇന്ത്യക്കാരും ബസ്സിലുണ്ട്.ബസ്സിലുള്ള   ഗൈഡ് ടൂറിനെക്കുറിച്ച് ഒരു ചെറിയ മുഖവുര തന്നു.
ആദ്യമായി പോയത് Man Mo Templeല്‍ ആണ്.  ഇത് വളരെ പുരാതനമായ  ഒരു ചൈനീസ് ആരാധനാലയമാണ്. മാന്‍ മോ എന്നാല്‍ civil &military എന്നാ‍ണര്‍ത്ഥം.ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്ന ദൈവങ്ങള്‍-God of literatureഉം,God of warഉം ആണ്.മന്ദിരത്തിന്റെ ഉള്ളില്‍ നിറയെ ബെല്‍ രൂപത്തില്‍ ഉള്ള ചന്ദനത്തിരിചുറ്റുകള്‍ തൂക്കിയിട്ടിട്ടുണ്ട്.ഈ തിരികളില്‍ നിന്നുയരുന്ന സുഗന്ധം ആത്മാവുകളെ  സന്തുഷ്ടരാക്കുമത്രെ.

Man Mo Temple entrance 

 
  Man Mo Temple-ചന്തനതിരിചുറ്റുകള്‍ 

                                             Man Mo temple


അടുത്ത യാത്ര വിക്ടോറിയ പീക്കിലേക്കാണ്.ഹോങ്ങ്കോങ്ങിന്റെ  central districtല്‍ നിന്ന്  ട്രാമില്‍  ആണ് ഇവിടേയ്ക്ക് യാത്ര. Austin എന്ന മലമുകളിലെ ഈ പീക്ക് 1181അടി ഉയരത്തിലാണ്.കുത്തനെ സഞ്ചരിക്കുന്ന ട്രാം യാത്ര ഒരു അനുഭവമായിരുന്നു.പീക്ക് ടവ്വറില്‍ നിന്നുള്ള ഹാര്‍ബര്‍ വ്യൂ വളരെ മനോഹരമാണ്.പീക്കില്‍ Madame Tussuad's Wax museum,  രണ്ടു വലിയ ഷോപ്പിങ്ങ് സെന്ററുകള്‍, 4 റെസ്റ്റോറെന്റുകള്‍ തുടങ്ങിയവ  ഉണ്ട്. അവിടെയുള്ള കോഫീ ഷോപ്പില്‍ നിന്ന്  ലഘുഭക്ഷണം   കഴിച്ച് ഞങ്ങള്‍ താഴേക്കുള്ള ട്രാമില്‍ കയറി.

                                                          Tram to Victoria peak

                                                           View from Victoria peak

Aberdeen എന്ന ഫ്ലോട്ടിങ്ങ് വില്ലേജിലേക്കാണ് അടുത്ത യാത്ര.ഇവിടേക്ക് യാത്ര ബോട്ടിലാണ്.ബോട്ടില്‍  ‍[tankas] താമസ്സിക്കുന്ന ഒരു  ഫിഷര്‍മെന്‍ കോളണി ആണിത്. ഏതാണ്ട് 600 മീന്‍പിടുത്തക്കാരുടെ കുടുംബങ്ങള്‍ ബോട്ടില്‍ ജീവിക്കുന്നുണ്ടവിടെ. പോകുന്ന വഴിയില്‍ ഉള്ള ഫ്ലോട്ടിങ്ങ് ഹോട്ടല്‍ അതീവ സുന്ദരമായിരുന്നു.Jumbo എന്ന ബോട്ട് രൂപത്തിലുള്ള ഈ ഫ്ലോട്ടിങ്ങ് ഹോട്ടല്‍ കാണേണ്ട ഒരു കാഴ്ച തന്നെയാണ്.

                                     Aberdeen fishing villageലേയ്ക്ക് ബോട്ട് യാത്ര



                                                         JUMBO- floating restaurant

പിന്നീട് പോയത് Stanley market ലേക്കാണ്.ധാരാളം കടകളുള്ള ഒരു ഷോപ്പിങ്ങ് സെന്റര്‍ ആണിത്.എനിക്ക് ബോബെയിലെ ഗാന്ധി മാര്‍ക്കറ്റ് പോലെ തോന്നി. ഞാന്‍ Jade stoneല്‍ ഉണ്ടാക്കിയ ഒരു laughing Buddha യെ വാങ്ങി.സന്ധ്യയായതിനാല്‍ കടകളൊക്കെ അടക്കാന്‍ തൂടങ്ങിയിരുന്നു.

അവിടെ നിന്ന് star ferry കയറി Kowloon എന്ന സ്ഥലത്തെത്തി. ഇവിടെ  വിക്ടോറിയ  ഹാര്‍ബര്‍ ലൈനില്‍ symphony of  lights എന്ന പേരില്‍    ടൂറിസ്റ്റുകള്‍ക്കായി  ഒരു  ലൈറ്റ് &  സൌണ്ട് ഷോ  നടത്തുന്നുണ്ട്-എന്നും രാത്രി 8മണിക്ക്. 40 ബില്‍ഡിങ്ങുകള്‍ പങ്കെടുക്കുന്ന ഒരു synchronized പ്രോഗ്രാം ആണിത്.Tsim Sha Tsui യിലുള്ള കടലോരത്ത് നിന്നാല്‍ ഇത് ഭംഗിയായി കാണാം.  ഇത് കാണുവാനായി  ജനങ്ങള്‍ അവിടെ തടിച്ചു കൂടിയിട്ടുണ്ട്. 20 മിനുട്ട് മ്യൂസ്സിക്കിനൊപ്പം നൃത്തം വെക്കുന്ന ഈ ലേസര്‍ ഷോ ഗംഭീരമായിരുന്നു.Worlds largest permanent light & sound show എന്ന Guinness World record  ഉണ്ടിതിന്.



                                 Bruce Leeയുടെ പ്രതിമയ്ക്കൊപ്പം Tsim Sha Tsui   water frontല്‍ 
         


                                                                   symphony of lights
ഷോ കഴിഞ്ഞതിനു ശേഷം അവിടെ ഹാര്‍ബര്‍ ലൈനെ ഫേസ് ചെയ്യുന്ന ഹോട്ടലില്‍ ഞങ്ങള്‍ക്ക് രാത്രിഭക്ഷണവും ഒരുക്കിയിരുന്നു.ഒരു 5 കോഴ്സ് ഡിന്നര്‍ തന്നെ.അവിടെ വെച്ച്   ന്യൂസിലാന്റില്‍ നിന്ന്  വന്ന ഒരു ഇന്ത്യന്‍ കുടുംബത്തെ പരിചയപ്പെട്ടു. രാത്രി 10മണിയോടെ ഞങ്ങളെ ഹോട്ടലില്‍ ഡ്രോപ്പ് ചെയ്തു.വളരെ നന്നായി ഓര്‍ഗനൈസ് ചെയ്ത ഒരു  worth ആയ  വണ്‍ ഡെ ടൂര്‍ ആയിരുന്നു അത്.

                        ഒരു വഴിയോര കാഴ്ച്ച-Disneylandന്റെ കവാടത്തിനടുത്ത്

പിറ്റേന്ന് ഉച്ചക്കാണ് മടക്കയാത്ര.ബ്രേക്ക്ഫാസ്റ്റിനു ശേഷം ടാക്സിയെടുത്ത് ഞങ്ങള്‍  time squareല്‍ ഉള്ള  ഷൊപ്പിങ്ങ് മാളില്‍ പോയി.എല്ലാം ബ്രാന്റട് സാധനങ്ങള്‍. അത് കൊണ്ട് നല്ല വിലയും.ടാക്സിക്കാരന്  ഇംഗ്ലീഷ് അറിയാത്തതിനാല്‍ ഞങ്ങള്‍ കുറെ വട്ടം കറങ്ങി.

                                                     Time Square-Hongkong  


                                                       Disneyland ലേക്കുള്ള വഴി

ഹോങ്ങ്കോങ്ങ്-Disney landന്റെ കവാടം വരെ പോകാനേ നേരം കിട്ടിയുള്ളൂ. അത് പോലെ  അവിടെയുള്ള പ്രശസ്തമായ ocean-parkഉം കാണാന്‍ സമയക്കുറവുകൊണ്ട് ഞങ്ങള്‍ക്കായില്ല. aquarium,zoo,rides,gondola...തുടങ്ങിയവയുള്ള  വളരെ വലിയ ഒരു theme park ആണിത്. ഒന്നു രണ്ടു ദിവസ്സമെങ്കിലും വേണം  അതിനുള്ളില്‍  ഒന്നു  ചുറ്റിക്കറങ്ങാ‍ന്‍.

ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങള്‍ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചു.എയര്‍ പോര്‍ട്ട് കടലോരത്തായിരുന്നതിനാല്‍ പ്ലെയിന്‍ ടെയ്ക്ക് ഓഫ് ചെയ്യുമ്പോളുള്ള  കാഴ്ച്ച  മനോഹരമായിരുന്നു.ക്ഷീണം മൂലം പ്ലേയ്നില്‍ കയറിയതും ഞാന്‍ ഉറങ്ങിപ്പോയി. 7മണിക്കൂറിലധികമെടുത്തു ബോബെയിലെത്താന്‍.  നാട്ടിലെത്താന്‍ എനിക്ക് തിടുക്കമായി.