Saturday, June 12, 2010

കനേഡിയന്‍ മലനിരകളിലൂടെ ഒരു വിനോദയാത്ര-രണ്ട്

ബാന്‍ഫ്  ഗൊണ്ടോള  

ഇന്ന് ആഗസ്റ്റ് 25th 2007.യാത്ര Banff Gondola[cable car]യിലേക്കാണ്.കാള്‍ഗരി[കാനഡാ]യിലെ കൂട്ടുകാരുടെ വീട്ടില്‍ നിന്ന് 124 കി.മി.ഡ്രൈവ് ചെയ്ത് ആല്‍ബെര്‍ട്ടാ പ്രോവിന്‍സ്സിലെ ബാന്‍ഫ് എന്ന ടൌണില്‍ എത്തി.കാള്‍ഗരി വിസ്താരത്തില്‍ കനഡായിലെ രണ്ടാമത്തെ വലിയ ടൌണ്‍ ആണ്.

 ബാന്‍ഫ് ടൌണ്‍, ‍ ബാന്‍ഫ് നാഷണല്‍പാര്‍ക്കിന്റെ മദ്ധ്യത്തിലാണ്. ആഗസ്റ്റ്-സെപതംബെര്‍ മാസങ്ങളില്‍ ഇവിടെത്തെ താപനില 7-22ഡിഗ്രി സെന്റിഗ്രേഡ് ആണ്.ഏതാണ്ട് ഉച്ചസമയത്ത് ഞങ്ങള്‍ ഗൊണ്ടോളാ സ്റ്റേഷനിലെത്തി.നല്ല കാലാവസ്ഥ കാരണമാവാം വിനോദ സഞ്ചാരികളുടെ തിരക്കാണ്.നീണ്ട ക്യൂവില്‍ ഞങ്ങളും ചേര്‍ന്ന് ടിക്കറ്റ് എടുത്തു.


                                          on the way


 ഗൊണ്ടോളാ, ഗ്ലാസ്സ് കൊണ്ടുണ്ടാക്കിയ ഒരു പേടകം പോലെയാണ്. ഇതില്‍ 4 യാത്രക്കാര്‍ക്കിരിക്കാം.ഇത് ഒരു കേബിളില്‍ കൂടി താഴെനിന്ന് യാത്രക്കാരെ മിനിറ്റുകളില്‍ മല മുകളിലത്തിക്കും.ബാന്‍ഫ് ഗൊണ്ടോളാ സള്‍ഫര്‍ മൌണ്ടന്റെ അടിവാരത്തിലാണ്.ഈ സല്‍ഫര്‍ മലയുടെ താഴ്വരയില്‍ ചൂടുവെള്ള തടാകങ്ങളുണ്ട്.ഗൊണ്ടോളയില്‍ കയറുമ്പോള്‍ എനിക്ക് അല്പം ഭയമൊക്കെ തോന്നി.താഴേക്കുള്ള കാഴ്ച വളരെ മനോഹരമായിരുന്നു. തടാകങ്ങളുടേയും, മരങ്ങള്‍ നിറഞ്ഞ മലകളുടേയും മുകളിലൂടെ ഒഴുകി 8മിനിറ്റിനുള്ളില്‍ ഞങ്ങള്‍ 7486അടി ഉയരമുള്ള സള്‍ഫര്‍ മൌണ്ടന്റെ മുകളിലെത്തി.


പിന്നില്‍ sulphur mountainനും Gondola cableഉം

gondola station


 
                                         gondolaക്കുള്ളില്‍

                                ഗൊണ്ടോളയില്‍ നിന്നുള്ള കാഴ്ച്ച

സള്‍ഫര്‍ മലയുടെ മുകളില്‍ ഒരു വലിയ കോഫീഷോപ്പും,ഗിഫ്റ്റ് ഷോപ്പും ഉണ്ട്.അവിടെനിന്ന് 1കി.മി നീണ്ട board walk track [മരപലകകൊണ്ട് ഉണ്ടാക്കിയത്] ലൂടെ വിനോദസഞ്ചാരികള്‍ക്ക്   Sanson's peakലേക്ക് നടന്ന് കയറാം.Norman Sansonഎന്ന കാലാവസ്ഥ നിരീക്ഷകന്‍  30വര്‍ഷങ്ങളോളം  തുടര്‍ച്ചയായി   എല്ലാ ആഴ്ച്ചയും  കാലാവസ്ഥ  അറിയാന്‍  ഈ  മലമുകളില്‍ കയറിയിരുന്നത്രെ. അതിനാല്‍  അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് ഈ  peakനാമകരണം  ചെയ്തത്.തണുപ്പ് കാരണം ഞങ്ങള്‍ ഓടികയറാന്‍ തുടങ്ങി.

സള്‍ഫര്‍മലയുടെ മുകളിലെ Coffee shop
 
                                        boardwalk





പീക്കില്‍ ആ കാലത്ത് സ്ഥാപിച്ചിട്ടുള്ള ഒരു meteorological stationഇപ്പോഴും ഉണ്ട്-കല്ലു കൊണ്ട് കെട്ടിയ ഒരു ചെറിയ മുറി-പക്ഷെ അതിപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പീക്കില്‍ നിന്ന് birds eye viewerല്‍ കൂടി നോക്കിയാല്‍ 6മലനിരകളെ കാണാം.പിന്നെ ബാന്‍ഫ് ടൌണും,തടാകങ്ങളും.360ഡിഗ്രി  ചുറ്റിലും അവിടേനിന്നുള്ള വ്യൂ അതിമനോഹരവും അവര്‍ണ്ണനീയവുമാണ്. മരം കോച്ചുന്ന തണുപ്പില്‍ ഫോട്ടോഗ്രാഫിയെല്ലാം ഞാന്‍ മറന്നു. അതിനാല്‍ പലതും ക്ലിക്ക് ചെയ്യാന്‍ വിട്ടുപോയി. പീക്കില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ മലമുകളില്‍ കാണുന്ന ഒരു തരം ചെമ്മരിയാടുകളെ[big horn sheep] കാണുകയുണ്ടായി. 


birds eye view-Sanson's Peak


ഗൊണ്ടോളയില്‍ താഴേക്കിറങ്ങാന്‍ 5മിനിട്ടേ എടുത്തുള്ളൂ.ഈ മലമുകളിലേക്ക് ഹൈക്കിങ്ങ് ട്രാക്കിലൂടെ പലരും കയറി ഇറങ്ങുന്നത് കാണാന്‍ കഴിഞ്ഞു.

ഇത്തരം അപൂര്‍വമായ കാഴ്ച്ചകള്‍ കാണാന്‍ ഒരുക്കങ്ങള്‍ചെയ്ത ഞങ്ങളുടെ കൂട്ടുകാരെ നന്ദിയോടെ ഓര്‍ക്കുന്നു.