Tuesday, December 22, 2009

നവവത്സരാശംസകള്‍


          

             Wish You All Merry Christmas And Happy New Year

Saturday, December 5, 2009

നെയ്‌വാഷ ലെയ് ക്---കെനിയ

Nairobi [capital of Kenya]യുടെ ക്രൂരമായ മുഖമാണ് എന്റെ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചത്.

എവിടേയും കാണാന്‍ കഴിയാത്ത ചില പ്രകൃതി സൌഭാഗ്യങ്ങളാണ്  ഈ പോസ്റ്റില്‍.







നെയ്റോബിയില്‍ നിന്നു ഒന്നര മണിക്കുര്‍ ഡ്രൈവ് ചെയ്താല്‍ മനോഹരമായ നെയ്‌വാഷ യില്‍ എത്താം.പോകുന്ന വഴിയില്‍ നിറയെ ഫ്ലവര്‍ ഫാംസ് കാണാം.ഇവിടയുള്ള Navasha lake ഉം,   Crescent Islandഉം   വിനോദയാത്രകേന്ദ്രങ്ങളാണ്.





ലെയ്ക്കിനു അടുത്തുള്ള country club resortല്‍ ആണ് ഞങ്ങള്‍ താമസ്സിച്ചത്.താമസ്സിച്ചിരുന്ന കോട്ടേജ് പൂര്‍ണമായും മരം ഉപയൊഗിച്ചാണുണ്ടാക്കിയിരിക്കുന്നത്. പിറകില്‍ കാടാണ്.മുന്‍ വശത്തു ലെയ്ക്കും.ലെയ്ക്കിനടുത്തായി ഉയരത്തിലുള്ള wooden platformല്‍ ഇരുന്നാല്‍ കാടില്‍ നടക്കുന്ന മൃഗങ്ങളേയും,ലെയ്ക്കിലുള്ള പക്ഷികളേയും കാണാം.




 




കോട്ടേജിനു ചുറ്റുമുള്ള മൈതാനത്തില്‍ നിറയെ water bucks[ഒരുതരം വലിയ മാനുകള്‍]പുല്ലുമേഞ്ഞു നടക്കുന്നതു കാണാം.    വൃക്ഷങ്ങളില്‍    നിറയെ    പലതരം     പക്ഷികളും.


 







10മിനിട്ടു ബോട്ട് യാത്ര ചെയ്താല്‍ Crescent Islandല്‍ എത്തും.ചന്ദ്രകലയുടെ ആകൃതി ആയതിനാലാണ് ഈ പേര്. പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ ഈ ഐലണ്ടില്‍    മൃഗങ്ങല്‍ക്കൊപ്പം നമുക്കു നടക്കാം.ജിറാഫിനു പിറകില്‍ നമുക്കോടാം.എല്ലാ     മൃഗങ്ങളും സസ്യഭുക്കുകളായതിനാല്‍ ഭയപ്പെടേണ്ടതില്ല.gazalle,wildbeasts,zebra,giraff.......
അതിമനോഹരമായ   ഒരു അനുഭവമാണിത്.









ഈ ഐലണ്ട് ഒരു   വെള്ളക്കാരെന്റേതാണ്.''Out of Africa''എന്ന ഫിലിം ഉണ്ടാക്കാനായി ഈ animalsനെ കൊണ്ടു വന്നതാണത്രെ. പിന്നീട്  ഇവരെ  തിരിച്ചു  കൊണ്ടുപോയില്ല.


                                                            


                                                                                          

Monday, October 5, 2009

കണ്ടതും കേട്ടതും-കെനിയ


Tanzaniaയില്‍ നിന്നു Kenya യിലേക്കുള്ള  യാത്ര ഒരു കാറില്‍ ആയിരുന്നു.മോഷിയില്‍ നിന്നു 6.30amനു പുറപ്പെട്ടു. നെയ്റോബി എത്തിയപ്പോള്‍ ഉച്ചയ്ക്കു 2.30മണി ആയി.


നെയ്റോബി വളരെ സുന്ദരമായ പട്ടണമാണ്.വലിയ കെട്ടിടങ്ങളും,ധാരാളം shopping mallsഉം, cineplex  കളും, restaurantsഉം, imported cars  ഉം,നിറയെ ഇന്ത്യക്കാരും[അധികം ഗുജറാത്തികളാണ്],200ല്‍ പരം മലയാളി കുടുബങ്ങളും,  ഒരു പാടു Europeans- touristsഉം ,നിറഞ്ഞ പട്ടണം.




                                                      Nairobi  downtown 


                                                     
5000ft ഉയരത്തിലായതിനാല്‍ എന്നും തണുത്ത കാലാവസ്ഥ.നല്ല റോടുകള്‍. റോടിന്റെ ഇരുവശത്തും മനോഹരമായ  വൃക്ഷങ്ങളും,പൂച്ചെടികളും.


 


            നെയ്രോബി നാഷനല്‍ പാര്‍ക്കിലേക്കുള്ള റോട്

ഏതാണ്ട്  എല്ലാവരും  സംസാരിക്കുന്നതു  ഇംഗ്ലീഷില്‍ ആണ്.പട്ടണത്തിന്റെ മുഖഛായയില്‍ നിന്നു മനസ്സിലായി-പലരും വളരെ സമ്പന്നരാണന്ന്.


ഇവിടെത്തെ ജനങ്ങളുടെ ജീവിതത്തില്‍ western culture വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരുടെ വസ്ത്രധാരണരീതിയിലും, ഭക്ഷണരീതിയിലും,  പെരുമാറ്റത്തിലും അതു തെളിഞ്ഞു കാണാം.നാളെയെക്കുറിച്ചുള്ള ചിന്തയില്ല.നാളേക്കു വേണ്ടി മിച്ചം വെക്കാറില്ല.മരണം,വിവാഹം ..തുടങ്ങിയതിണ്ടെ ചിലവിലേക്കു harambi[പിരിവ്]എടുക്കുന്നതു ഒരു custom തന്നെയാണ്.ഇവിടെ വളരെധനികരും, തീരെ ദരിദ്രരുമുണ്ട്. സംസ്കാരസമ്പന്നരും, സംസ്കാരശൂന്യരുമുണ്ട്. അഭ്യസ്തവിദ്യരും,നിരക്ഷരരും ഉണ്ട്.


സാധനങ്ങളുടെ വില ഇവിടെ ഇന്ത്യയേക്കാള്‍ മൂന്നിരട്ടിയില്‍ കൂടുതലാണ്. പലതും ഇറക്കുമതി സാധനങ്ങള്‍ ആയതുകൊണ്ടാവാം ഇത്ര വില.



        Kenya International Conference Center 


അധികം industries ഇവിടെ ഇല്ല.farming,Flori culture,Cattle rearing,  Tea & Coffee Plantation,Tourism ആണ് പ്രധാന ഉപജീവനമാര്‍ഗം. കൃഷിമഴയെ ആശ്രയിച്ചാണ്. ചോളം,ഗോതമ്പ്, അരി, പച്ചക്കറികള്‍ ,പയറുവര്‍ഗങ്ങള്‍ ആധുനിക  രീതിയില്‍ തന്നെ  കൃഷി    ചെയ്യുന്നുണ്ട്.
 
                              
                                         Nairobi city view



2008ല്‍നടന്ന ഇലക്ക്ഷന് violenceല്‍, പരസ്പരം [വിവിധtribesതമ്മില്‍] വെട്ടിമരിച്ചവരുടേയും, തീവെപ്പില്‍ വീടു നഷടപ്പെട്ടവരുടേയും കണക്കില്ല- ഇന്നും പലരും വഴിയാധാരമാണ്.ആ കാലത്ത് ഞങ്ങളെല്ലാം രണ്ടാഴ്ച്ചയിലധികം വീട്ടില്‍ നിന്നു പുറത്തിറങ്ങാതെ കഴിഞ്ഞു.


കവര്‍ച്ച,കൊള്ള,കൊല,കാര്‍മോഷണം..തുടങ്ങിയതില്‍ ഇവിടത്തുകാര്‍ കുപ്രസിദ്ധരാണ്. അതുകൊണ്ടു  അപാര്‍ട്ട്മെന്റില്‍    താമസ്സിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നു മനസ്സിലാക്കി. കംബൌണ്ടിനു ചുറ്റും Electric-fence, ഗെയ്റ്റില്‍ guards, intercom,.തുടങ്ങിയതുള്ളതിനാല്‍ ഒരു ഈച്ച പോലും  ഉള്ളില്‍  കയറില്ലെന്നു തോന്നി.രാത്രി അധികം വൈകാതെ വീട്ടിലെത്തും.പകല്‍ പോലും റോടില്‍ ഇറങ്ങി നടക്കാന്‍ ധൈര്യപ്പെടാറില്ല.കാറില്‍ പോകുബോള്‍ ഗ്ലാ‍സ്സ് തുറക്കാറില്ല.


ഒരു ദിവസ്സം പടക്കം പൊട്ടിക്കുന്ന പോലുള്ള ശബ്ദം അടുത്തു നിന്നു കേള്‍ക്കുകയുണ്ടായി-വൈകുന്നേരം പുറത്തു പോകുബോള്‍ വഴിയരികില്‍ 2-3 ആളുകള്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതു കാണാന്‍ ഇട വന്നു.പോലീസ്സുമായി ഏറ്റുമുട്ടി മരിച്ച കാര്‍ മൊഷണക്കാരാണന്നു പിന്നീടറിഞ്ഞു.പലപ്പോഴും ഈ പടക്കത്തിന്റെ ശബ്ദം ഞങ്ങളെ അലട്ടാറുണ്ട്.

  
                                           village market

 
പല സംഭവങ്ങലും കേട്ടറിഞ്ഞു.വീടുകളില്‍ കയറി തോക്കു ചൂണ്ടി മോഷണം നടത്തുന്നതു സര്‍വസാധാരണമാണിവിടെ.ബഹളം വെച്ചാല്‍ വെടിവെച്ചുകൊല്ലും.carjacking എന്നും കേള്‍ക്കുന്ന കാര്യമാണ്.പോലീസ്സ് കമ്മീഷണറെ പോലും   കഴിഞ്ഞ മാസം കാര്‍ജാക് ചെയ്യുകയുണ്ടായി-അറിഞ്ഞ ഉടനെ flying squard മുകളില്‍ നിന്നു വെടിവെപ്പു തുടങ്ങിയപ്പൊള്‍ ,അവര്‍ ഓടി രക്ഷപ്പെട്ടു.


ഈ  ജൂലൈയില്‍   ഒരു ദിവസ്സം, താഴെ താമസ്സിക്കുന്ന മലയാളിയുടെ വീട്ടിലും കൊള്ള ചെയ്യാന്‍ ഒരു ശ്രമം നടന്നു.ഒരു ശബ്ദം ബാല്‍ക്കണിയില്‍ നിന്നു കേട്ടാണു അവര്‍പുലര്‍ച്ചെ 3മണിക്കു ഉണരുന്നത്.രണ്ടു പേര്‍ ബാള്‍ക്കണിയുടെ ഗ്ലാസ്സ് വാതിലിന്റെ ഗ്രില്‍ മുറിക്കുന്നതു കണ്ട് അവര്‍ ഉറക്കെ സഹായത്തിനായി നിലവിളിച്ചു.ഗാര്‍ട്സ് ഓടിവരും വരെ കള്ളന്മാര്‍ ഭയമില്ലാതെ നിന്നു.പിന്നീടു ഇലക്ക്റ്റ്രിക്ക് ഫെന്‍സ് ചാടി രക്ഷപ്പെട്ടു. 


ഇലക്ട്രിക് ഫെന്‍സ്സിന്റെ  സ്വിച്ച്  ഓഫ്      ആയിരുന്നത്രെ-    ഓണ്‍ ആണെങ്കില്‍ അലാറം അടിക്കേണ്ടതാണ്!. ഗാര്‍ട്സ് പോകട്ടെ - പോലീസ്സടക്കം കള്ളമ്മാരാണിവിടെ.




     
            ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നുള്ള വ്യൂ

ഞങ്ങള്‍  മറ്റൊരു ബില്‍ഡിങ്ങിലേക്ക് ഷിഫ്റ്റ് ചെയ്തു.ഇവിടെ    ഓരൊ ബില്‍ഡില്‍ entranceഉം സേഫ്റ്റി  ഡോര്‍ ഉണ്ട്- ഫ്ലാറ്റിന്റെ ഉള്ളില്‍ നിന്നു switch അമര്‍ത്തിയാലെ അതു തുറക്കൂ.വീടിന്നുള്ളില്‍  panic alarm button ഉണ്ട്. അതമര്‍ത്തിയാല്‍ പുറത്തു നിന്നു securityഎത്തും.പിന്നെ ഇന്റെര്‍കോം-ഇതൊക്കെ ഉണ്ടായിട്ടും ഇവിടെ പല മോഷണവും നടന്നിട്ടുണ്ട് എന്നു കേട്ടു!!


കഴിഞ്ഞ മാസം ഒരു ദിവസ്സം പുറത്തു പോലീസ്സ് നില്‍ക്കുന്നതു കണ്ടു-പുലര്‍ച്ചെയാണ്-.അന്വേഷിച്ചപ്പോള്‍ അറിഞ്ഞു-ഇവിടെ താമസ്സിക്കുന്ന ഒരു ഫിലിപ്പിനൊ യെയും,ഒരു ഗോവന്‍ ദമ്പതികളെയും,പടിക്കല്‍ വെച്ചു തോക്കുചൂണ്ടി രാത്രി കാര്‍ജാക്  ചെയ്യുകയുണ്ടായി എന്നും,അവരെ ഒരു പാടു ഉപദ്രവിക്കുകയും,പൈസയെല്ലാം തട്ടിയെടുക്കുകയും ചെയ്തതിനു  ശേഷം അകലെയെവിടെയോ തള്ളിയിട്ട് അവര്‍ പോയെന്നും.ഗാര്‍ട്സ്, ഗെയ്റ്റ് തുറക്കാത്തതിനാല്‍ ഉള്ളില്‍ കടക്കാന്‍ കള്ളന്മാര്‍ക്കായില്ല.


ഇവിടെ മനുഷ്യജീവിതത്തിനു വിലയില്ലെന്നും, രക്തം കണ്ടാല്‍ ഭയമില്ലാത്തവരാണിവെരെന്നും കുറച്ചു കാലം കൊണ്ടു മനസ്സിലായി.

ഇതൊക്കെ ഒഴിവാക്കിയാല്‍ നെയ്റോബി അതിമനോഹരമായ, പട്ടണമാണ്.

മരങ്ങളും,പൂക്കളും,മൃഗങ്ങളും നിറഞ്ഞ സമ്പല്‍സമൃദ്ധമായ,  പ്രകൃതി രമണീയമായ പട്ടണം.



ഇവിടെത്തെ പ്രസിഗ്ദ്ധമായ national parkകളെ കുറിച്ചു അടുത്ത പോസ്റ്റില്‍ പറയാം.






                                       





Monday, August 24, 2009

Kilimanjaro മലയുടെ താഴ്വരയില്‍--Tanzania[country]

                                കിളിമന്ജാരൊ മല--വിട്ടില്‍ നിന്നുള്ള view

2002ലാന്നു - ആഫ്രിക്കയിലെ [ടാന്‍സാനിയയില്‍] ഒരു കെമിക്കല്‍ ഫാക്ടറി in charge ആയി mdയ്ക്ക്  ഒരു offer വരുകയുണ്ടായി.അന്നു ആഫ്രിക്ക എന്ന പേരു കെട്ടാല്‍ മനസ്സില്‍ വരുന്നതു-അസുഖങ്ങളും,പട്ടിണിയും,നിറഞ്ഞ ഒരു ഇരുണ്ട ഭൂഖണ്ടമാണ്.




അതുകൊണ്ടു തന്നെ ഒരുപാടു അന്വേഷണത്തിനു ശേഷമാണു ഒരു തീരുമാനത്തിലെത്തിയത്-ഒരു മാറ്റം അനിര്‍വാര്യമെന്നു തോന്നിയിരുന്നു-25 വര്‍ഷത്തിലധികമായി ബോബെയിലെ തിരക്കേറിയ ജീവിതം ഒരു saturation pointല്‍എത്തിയ പോലെ.മോന്റെ വിദ്യാഭ്യാസത്തിനായി , ഞാന്‍ ബോംബയില്‍ ഒരു വര്‍ഷം തുടരാമെന്നു വെച്ചു.



ഒരു ഒഴിവുകാലത്താനു എന്റെ ആദ്യത്തെ ടാന്‍സാനിയാ സന്ദര്‍ശനം. കിളിമഞ്ചാരൊ മലയുടെ താഴ്വരയിലെ മനോഹരമായ മോഷി എന്ന ചെറിയ ടൌണിലാണു ഞങ്ങള്‍താമസ്സിച്ചിരുന്നത്.റോടിനു ഇരുവശത്തും പര്‍പിള്‍ നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ജാക്കറാണ്ടാ   വൃക്ഷങ്ങല്‍ കണ്ണിനു കുളിര്‍മ പകര്‍ന്നു.





                                    ഫ്ലോറ,ആന്റണി,ഐറിന്‍



കാറില്‍ നിന്നെറങ്ങിയപ്പോള്‍ ജാംബോ[ഹലൊ] എന്നു പറ്ഞ്ഞു ഓടിയെത്തി Johnഉം, Floraഉം. T-shirtഉം shortsഉം ആണ് ജോണിന്റെ വേഷം.ഫ്ലോറ skirtഉം,blouseഉം. ജോണ്‍ ബംഗ്ലാവിന്റെ തോട്ടക്കാരനും, ഫ്ലോറ വീട്ടുജോലിക്കാരിയും [house girl] ആണ്.



വീടിന്റെ മുന്നില്‍ വലിയ പൂന്തോട്ടം.പുറകുവശത്തായി ജോണ്‍-ഫ്ലോറ യും അവരുടെ മൂന്നു കുട്ടികളും താമസ്സിക്കുന്ന വീട്.അതിന്റെ പുറകില്‍ ഒരു നായക്കൂട്.അതില്‍ ടോമി എന്ന ഉഗ്രന്‍ ദേഷ്യക്കാരനും ,അവന്റെ കൂട്ടുകാരി ഹാപ്പിയുമാന്നു താമസ്സം.



തണുത്ത കാലവസ്ഥ.വീടില്‍ നിന്നാല്‍  കിളിമന്‍ജാരോ മലയുടെ ice cap കാണാം.



Ex patriots ആയി ഏതാണ്ടു പത്തു കുടുബങ്ങള്‍ കാണും.മലയാളിയായി ഞ്ങ്ങള്‍ മാത്രം. Swahili യാണു ഭാഷ.ചിലര്‍ക് ഇംഗ്ലീഷ് അറിയാം. കിളിമഞ്ചാരോ മല കയറാനെത്തുന്ന  ധാരാളം  Europeans  ഉണ്ടവിടെ.



ഇന്ത്യന്‍ പലചരക്കു കിട്ടുന്ന ഒന്നു രണ്ടു കടകള്‍ മാത്രം.മോഷിയില്‍ നിന്നു 45 മിനുട്ടു യാത്ര ചെയ്താല്‍ അരുഷ എന്ന വലിയ ടൌണില്‍ എത്തും.അവിടെ ധാരാളം ഇന്ത്യക്കാരുണ്ട്.


ഫ്ലോറക്കും,ജോണിനും ഇംഗ്ലീഷ് അറിയുന്നതിനാല്‍ എനിക്കു അധികം ബുദ്ധിമുട്ടില്ലായിരുന്നു.പക്ഷെ മാര്‍ക്കറ്റില്‍ എല്ലാവരും സ്വാഹിളിയിലായിരുന്നു സംസാരിക്കുന്നത്.ഞാന്‍ ഒരു ഇംഗ്ലീഷ്-സ്വാഹിളി പുസ്തകം വാങ്ങി കുറച്ചൊക്കെ പറയാന്‍ ശ്രമിച്ചു. 



ആഫ്രിക്കയിലെ വീട്ടുജോലിക്കാരുടെ ജോലിയിലുള്ള ആത്മാര്‍തതയെക്കുറിച്ചു പറയാതിരിക്കാന്‍ വയ്യ.ഫ്ലോറ എല്ലാ വീട്ടുജോലിയും എന്റെ ഒരു നിര്‍ദ്ദേശവും ഇല്ലാതെ ചെയ്യുമായിരുന്നു.ഏതാണ്ടു എല്ലാ ഇന്ത്യന്‍ വിഭവങ്ങളും പാചകം ചെയ്യുമായിരുന്നു.ironing cooking,dusting,polishing shoes....ഇതെല്ലാം ഫ്ലോറ ക്രിത്യനിഷ്ട്തയോടെ ചെയ്യുന്നതു ഞാന്‍ അതിശയത്തോടെ നോക്കി നിന്നു


 അവരുടെ ഭക്ഷണം ഉഗാളി[ചോളപൊടി ഉപ്പുമാവും non veg, ഇലക്കറികളും, കേബേജും ഒക്കെ ആണ്. മുളകും, മസാലയും ഉപയോഗിക്കില്ല. കാലക്രമേണ നമ്മളുടെ ഭക്ഷണം അവര്‍ കഴിക്കാന്‍ തുടങ്ങി.


ഫ്ലോറ യുടെ ചെറിയ കുട്ടി ആന്റണിക്കു അന്നു 3വയസ്സു കാണും.അവനായിരുന്നു എന്റെ സ്വാഹിളി tutor.ഞാന്‍ അവനോടു ചോദിക്കുംയേ നിനി’[what is this]എന്ന്-അങ്ങിനെ ഞങ്ങല്‍ പരസ്പരം സ്വാഹിളി-ഇംഗ്ലീഷ് കൈമാറി.അവന്റെ ചേച്ചിമാര്‍ക്കു അന്നു 9ഉം,7ഉം വയസ്സു കാണും.അവര്‍ സ്കൂളില്‍ പോയാല്‍അവനെത്തും.അവന്‍ പാലും ബ്രെഡ്ഡും എന്റെ അടുത്തു നിന്നു കഴിക്കും.പിന്നെ നായക്കളെ നടത്തലും പച്ചക്കറിത്തോട്ടം നോക്കലുമൊക്കെയാനു ഞങ്ങളുടെ നേരമ്പോക്ക്. 


അവന്റെ ചേച്ചിമാര്‍ എനിക്കു ഞാവല്‍ പഴം പറിച്ചു തരുമായിരുന്നു.അവരുടെ പിറന്നാള്‍ ദിവസ്സം ഞാന്‍ കേക്ക് ഉണ്ടാക്കി കൊടുക്കുമായിരുന്നു.


ടാന്‍സ്സാനിയയിലെ ജനങ്ങല്‍ വളെരെ ഭവ്യത ഉള്ളവരാണ്.ഞങ്ങല്‍ പുറത്തു വൈകുന്നേരം നടക്കാന്‍ ഇറങ്ങുമ്പോള്‍ പരിചയമില്ലാത്തവര്‍ പോലും ജാന്‍ബോ,അബാരി യാക്കോ[how are you]എന്നു wish ചെയ്യാറുണ്ട്.കൊള്ളയും പിടിച്ചുപറിയും മറ്റു ആഫ്രിക്കന്‍ നാടുകളേക്കാള്‍ കുറവാനിവിടെ.


അവിടത്തെ Gorongoro craterലോകത്തിലെ തന്നേ പ്രശസ്തിയാര്‍ജിച്ച   ഗെയിം പാര്‍ക്ക് ആണ്.

                                                                    national park

ഒരു volcanic eruption കൊണ്ടു ഉണ്ടായ ,60square miles diameterമുള്ള crater ഒരു Noah's Ark  തന്നെയാണ്. 


ആനക്കുട്ടങ്ങളും,ജിറാഫും,സിംഹവും,പുള്ളിപുലിയും,മാനുകളും, 
കാട്ടുപോത്തും,.ഒക്കെനിറഞ്ഞ ഒരു പുല്‍മൈദാനം..കാറില്‍ ഇരുന്നു   മൃഗങ്ങളെ കാണാം


അവിടെയുള്ള Manyara lakeഉം,Serengeti national parkഉം,Zanzibar Islandഉം വിനോദയാത്ര കേന്ദ്രങ്ങളാണ്.



     


മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ mdയ്ക് കെനിയയിലെ head officeലേക്ക് മാറ്റ്മായി.ഫ്ലോറ-ജോണ്‍ കുടുംബത്തോടു യാത്ര പറയുംബോള്‍ ഞങ്ങളുടെ മനസ്സു വിങ്ങി.ഫ്ലോറയുടെ കരച്ചില്‍ എന്റെ കണ്ണു നിറച്ചു.

പിന്നീടു രണ്ടു വര്‍ഷത്തിനു ശേഷം മോഷി സന്ദര്‍ശിക്കാന്‍ എനിക്കൊരവസരം കിട്ടി.ഞാന്‍ ഫ്ലോറ-ജോണ്‍ കുടുംബത്തെ കാണാന്‍ ആഗ്രഹിച്ചു.അവര്‍ അരുഷയിലേക്കു ജോലിതേടി പൊയെന്നു പലരും പറഞ്ഞു. ഞങ്ങള്‍ അന്നു താമസ്സിച്ചതുസല്‍ സലിനേരൊഎന്ന ഹോട്ടലിലാണു.ഹോട്ടല്‍ റൂമില്‍ നിന്നാല്‍ ഞങ്ങല്‍ പണ്ടു താമസ്സിച്ചിരുന്ന വില്ല കാണാം.പുലര്‍ചെ ഞാന്‍ വില്ലയില്‍ നോക്കി വെറുതെ ഒന്നാശിച്ചു- കുട്ടികളെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു. 


എന്നെ അതിശയിപ്പിച്ചു കൊണ്ടു അവരുടെ മൂത്ത മകള്‍ രെജീന എന്റെ പേരു വിളിച്ചു മതിലിനടുത്തേക്കു ഓടി വന്നു.പിന്നാലെ ഫ്ലോറയും ആന്റ്ണിയും.


അവരെ കണ്ടപ്പോള്‍ സന്തോഷത്തിലേറെ എനിക്കു ദുഖമാണു തോന്നിയതു.ജോലിയും ,ഭക്ഷണവും ഇല്ലാതെ അവര്‍ ഒരുപാടു ക്ഷീണിച്ചിരുന്നു.6മാസമായി വില്ലയില്‍ ആരും വാടകക്കു വന്നിട്ടില്ല.അതുകൊണ്ടു അവര്‍ക്കു ശബളം ഇല്ല.ജോണ്‍ ജോലി അന്വേഷിച്ചു അരുഷയില്‍ പോയിരിക്കുന്നു.വീട്ടുടമസ്ഥ കുറച്ചു ചോളപൊടി കൊടുക്കുന്നതിലാണു ജീവിതം.ഞങ്ങല്‍ കൈവശമുണ്ടായിരുന്ന ടാന്‍സാനിയാ ഷില്ലിങ്ങ് എല്ലാം അവര്‍ക്കു കൊടുത്തു. 


അവരുടെ സന്തോഷം കണ്ണുകളില്‍ തിളങ്ങി. തിരിച്ചു പോകുന്നതിനു മുന്നെ വീണ്ടും വരാമന്നു പറഞ്ഞു.


യാത്ര പറയാനായി ചെന്നപ്പൊള്‍ ഫ്ലോറ്യുടെ കൈയില്‍ ഒരു കടലാസ്സുപൊതിയുണ്ട്-അവിട്ത്തെ പറന്‍പില്‍   ഉണ്ടായ ആത്തച്ചക്കയും,ഒരു കറിവേപ്പിലച്ചെടിയും എനിക്കായി. മനസ്സില്‍ വല്ലാത്ത ഭാരം തോന്നി.

കുറച്ചു മാസങ്ങല്‍ക്കു ശേഷം വില്ലയില്‍ വെള്ളക്കാര്‍ വന്നെന്നും,ഫ്ലോറ കുടുംബം സന്തോഷമായി ജീവിക്കുന്നു എന്നും അറിയാന്‍ കഴിഞ്ഞു-എനിക്കാശ്വാസമായി.