Thursday, February 11, 2010

Sweetwater Tented Camp-kenya

ക്രിസ്തുമസ്സ്,ഈസ്റ്റെര്‍ ഒഴിവുകാലത്തു ഇവിടെ ഏതാണ്ടെല്ലാവരും ടൂറ് പോകുക പതിവാണ്.അങ്ങിനെ ഒരു ഈസ്റ്റെറിന് Sweet water tented campല്‍ പോകാന്‍ ഞങ്ങളും  ഒരുങ്ങി.











 sweet water tented campഎന്നതു serena hotel groupന്റെ luxury tents ആണ്.നെയ്രൊബിയില്‍ നിന്നു കാറില്‍ രണ്ടര മണിക്കൂര്‍ എടുക്കും അവിടെ എത്തി ചേരാന്‍. ഏതാണ്ട് രണ്ട് മണിക്കുര്‍ യാത്ര ചെയ്തപ്പോള്‍ Nanyuki എന്ന സ്ഥലമെത്തി.




ഇതിലൂടെയാണ് Equator line കടന്നു പോകുന്നത്.Equator എന്നു ബോര്‍ഡ് വെച്ചിടത്ത് ,അവിടെ നടത്തുന്ന demonstration കാണാനായി ഞങ്ങള്‍ ഇറങ്ങി. 


ഒരു ബക്കറ്റിലെ വെള്ളത്തില്‍ ഒരു toothpick ഇട്ട് ഒരാള്‍ ബോര്‍ഡിന്റെ വലത്തുവശത്തേക്കു പത്തടി നടന്നു-ടൂത്ത് പിക്ക് clockwiseല്‍ കറങ്ങാന്‍ തുടങ്ങി. പിന്നിട് അയാല്‍ ബോര്‍ഡിന്റെ ഇടതുവശത്തേക്കു നടന്നു. നമ്മളെ അതിശയിപ്പിക്കുമാറ് ടൂത്ത് പിക്ക് anticlockwiseല്‍ കറങ്ങാന്‍ തുടങ്ങി.പിന്നിട് ബോര്‍ഡിന്റെ അടുത്തു ചെന്നു.ടൂത്ത്  പിക്ക്  steady ആയി.     വളരെ  അത്ഭുതകരമായ  അനുഭവം.




 
  



അര മണിക്കൂര്‍ കൂടി യാത്ര ചെയ്തപ്പോള്‍ സെറീന സ്വീറ്റ് വാട്ടര്‍ ടെന്റില്‍ എത്തി.ഇതു സ്ഥിതി ചെയ്യുന്നത് 24000 ഏക്കര്‍ വിസ്താരമുള്ള Ol Pageta എന്ന private wild life conservancyയില്‍ ആണ്.ഇതിന്റെ ഉടമസ്ഥന്‍ മള്‍ടി മില്യനെയര്‍ ആയ Adnan Khashoggi[international arms dealar] ആയിരുന്നത്രെ.അദ്ദേഹം താമസ്സിച്ചിരുന്ന Ol Pageto House ഇപ്പോള്‍ ടൂറിസ്റ്റ് റിസോര്‍ട്ടാണ്.




സ്വീറ്റ് വാട്ടര്‍ ടെന്റെട് ക്യാബില്‍ ഏതാണ്ട് 30തോളം ടെന്റ്സ് ഉണ്ട്.ഡബ്ബിള്‍ബെഡ് അള്‍മാരി,ബാത്ത് റൂം ...തുടങ്ങിയ സൌകര്യമുള്ള ടെന്റുകള്‍ തുറക്കുന്നതും,അടക്കുന്നതും സിപ്പ് ഉപയോഗിച്ചാണ്.പല ഭാഗത്തും  ജനലുകള്‍ ഉണ്ട്.ടെന്റിനു മുന്നിലുള്ള തടാകത്തില്‍ പല മൃഗങ്ങളും വെള്ളം കുടിക്കാനെത്തിയിരുന്നു.


 ഉച്ചഭക്ഷണത്തിനുശേഷം ഈസ്റ്റെര്‍ പ്രമാണിച്ച് ചില entertainments ഉണ്ടായിരുന്നു. കുട്ടികള്‍ക്കായി face paintingഉം, പിന്നെ  guests  Vs  staff കയറ്വലി മത്സരവും.




 
 

  


 






നാലുമണിയോടെ ഞങ്ങള്‍ ഗെയിം ഡ്രൈവിന്[മൃഗങ്ങളെ കാണാനായി]ഇറങ്ങി.ആദ്യം സന്ദര്‍ശിച്ചത് chimpanzee sanctuary യാണ്.ഏതാണ്ട് 26ഓളം orphaned chimpsനെ വനത്തിനിടയില്‍ കമ്പി വേലി കെട്ടി സംരക്ഷിക്കുന്നുണ്ട്.


കഴിഞ്ഞ വര്‍ഷം വരെ ഇവരെ കാണാനായി uwasi nyiro riverല്‍ കൂടി ഒരു ബോട്ട് യാത്ര ഉണ്ടായിരുന്നു.ചിമ്പാന്‍സികള്‍ കല്ലെടുത്ത് സന്ദര്‍ശകരെ എറിയുന്നതു കൊണ്ട് ബോട്ട് യാത്ര നിര്‍ത്തി വെച്ചു.ചിമ്പാസികളുടെ ഭാവഹാവാദികള്‍ മനുഷ്യരുമായി നല്ല സാമ്യമുണ്ട്.



പിന്നിട് പോയത് Marks എന്ന white tamed rhinoയെ കാണാനാണ്.  ആസ്സാമിലെ  കാസിരന്‍ഗാ നേഷനല്‍ പാര്‍ക്കില്‍ ആനപ്പുറത്തു കയറിയാണത്രെ കണ്ടാമൃഗത്തെ കാണാന്‍ പോകുന്നത്. ഇവിടെ  ഞങ്ങല്‍  Marks  കൈകൊണ്ട്  തൊട്ടു.





 


വഴിയില്‍ പല മൃഗങ്ങളേയും കണ്ടു-ജിറാഫ്,ഗസെല്‍[ഒരു തരം മാന്‍], Gravy's-zebra., oryx....ഇങ്ങിനെ പലതും.പലയിടത്തും വെളുത്ത റൈനൊ പുല്ലുതിന്നുത് കാണാന്‍ കഴിഞ്ഞു.വൈറ്റ് റൈനോയുടെ ലിപ്സ്, ബ്ലേക്ക് റൈനോവിനെ അപേക്ഷിച്ച് വളരെ ബ്രോഡ് ആണ്.


ഇവിടെ രാത്രിഡ്രൈവും ഉണ്ട്-സിംഹങ്ങളെകാണാന്‍ രാത്രിവരാമെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ടെന്റിലേക്കു മടങ്ങി.ഡിന്നറിനുശേഷം , റെസ്റ്റോറണ്ടില്‍  ഹോട്ടല്‍ സ്റ്റാഫ് അവതരിപ്പിച്ച നൃത്തപരിപാടി മനോഹരമായിരുന്നു.രാത്രി മഴ പെയ്യാന്‍ തുടങ്ങിയതിനാല്‍ ഗെയിം ഡ്രൈവിനായില്ല.




                       view of Mount Kenya from tent 
                       


പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ഇറങ്ങി.പല മൃഗങ്ങളേയും വഴിയരികില്‍ തന്നെ കൂട്ടമായി കാണാം.ഏറ്റവും ആകര്‍ഷിച്ചത് വൃക്ഷങ്ങളുടെ മുകളില്‍ കണ്ട colobus monkeyയാണ്. വെള്ളയും,കറുപ്പും കലര്‍ന്ന ഇവയുടെ നീണ്ട ഫര്‍ ,  ജാക്കറ്റ്,കേപ്..തുടങ്ങിയത് ഉണ്ടാക്കാനായി   ഉപയോഗിച്ചു  വരുന്നു എന്നറിഞ്ഞു..അതു കൊണ്ട് ഇവ endangered species ആണ്.



                                     colobus-monkey

                                                              
breakfastനു ശേഷം മടക്കയാത്രക്കൊരുങ്ങി.അടുത്ത ഈസ്റ്റര്‍ വെക്കേഷന്റെ പ്രതീക്ഷയില്‍..